ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍.!

1436

21

മനസമാധാനത്തോടെയുള്ള സംതൃപ്ത ജീവിതമാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം യോജിപ്പും പൊരുത്തവുമുള്ളവരായിരിക്കണം. ഭാര്യാഭര്‍തൃബന്ധത്തില്‍ ഭര്‍ത്താവില്‍ നിന്നും ഭാര്യ ആഗ്രഹിയ്ക്കു ന്നതും ഭാര്യയില്‍ നിന്നും ഭര്‍ത്താവാഗ്രഹിയ്ക്കുന്നതുമായ ചില കാര്യങ്ങളുണ്ട്.

1. ദാമ്പത്യ ബന്ധത്തില്‍ ഭാര്യമാര്‍ കൂടുതല്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണ്. തനിക്ക് ഭര്‍ത്താവ് സുരക്ഷിതത്വം നല്‍കണമെന്ന് ഇവര്‍ക്ക് തീര്‍ച്ചയായും ആഗ്രഹമുണ്ടാകും.

2. മിക്ക ഭാര്യമാരും ഭര്‍ത്താവിന്റെ മാതാപിതാക്കളേക്കാള്‍ ഒരല്‍പമെങ്കിലും പരിഗണന തനിക്ക് കൂടുതല്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും.ഇതിനായി ചിലപ്പോള്‍ അവര്‍ വഴക്കിട്ടെന്നും വരാം.

3. ഭര്‍ത്താവില്‍ നിന്നും അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ സ്ത്രീകള്‍ ആഗ്രഹിക്കും. ഇത്തരം സമ്മാനങ്ങള്‍ സ്ത്രീകളെ സന്തോഷിപ്പിയ്ക്കും.

4. തന്റെ ഭര്‍ത്താവ് കുടുംബം നയിക്കാന്‍ പ്രാപ്തിയുള്ളയാളാകണമെന്നത് മിക്ക സ്ത്രീകളുടെയും വിവാഹത്തിന് മുമ്പുള്ള പ്രതീക്ഷകളാണ്.

5. താന്‍ ചെയ്യുന്ന ജോലികളെ ഭര്‍ത്താവ് വില മതിയ്ക്കുകയെന്നതാണ് ഇവര്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം. ഇക്കാര്യത്തിലെ അവഗണന അവര്‍ ഒരിക്കലും സഹിക്കില്ല. ഈ വിഷമം പരാതികളായും പരിഭവമായുമെല്ലാം ഇവര്‍ പ്രകടിപ്പിക്കും.

6. വീട്ടില്‍ തന്നെ ഭര്‍ത്താവ് സഹായിക്കുകയെന്നത് പല ഭാര്യമാരും ആഗ്രഹിയ്ക്കുന്ന ഒരു കാര്യമാണ്. ഇവര്‍ ചെയ്യുന്ന ചെറിയ സഹായങ്ങള്‍ പോലും സ്ത്രീകള്‍ക്ക് സന്തോഷം നല്‍കും.

7. മറ്റാരേക്കാളും ഭര്‍ത്താവ് തന്നെ കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നത് ഭാര്യമാരുടെ ആഗ്രഹമാണ്.

ഈ ഏഴു കാര്യങ്ങളും ചെയ്യാന്‍ ഒരു ഭര്‍ത്താവിനു സാധിച്ചാല്‍, സംഗതി ക്ലീന്‍..!!!

വാട്ട് എ ഫാമിലി..!!!

Advertisements