സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവാതിരിക്കുമ്പോള്‍
എന്റെ ശരീരം വിയര്‍ത്തു. ഞെട്ടി ഉണര്‍ന്നപ്പോള്‍ ആയിരുന്നു അത് വെറും സ്വപ്നം ആയിരുന്നു എന്ന് മനസ്സിലായത്. സമയം നോക്കിയപ്പോള്‍ വെളുപ്പിനെ മൂന്നുമണി. വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്ന് അമ്മൂമ്മ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു.
133 total views

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ആയിരുന്നു ഫോണ്‍ വന്നത്. സുഗതേട്ടന്‍ആണ്. കൃത്യമായും എല്ലാ വീക്കെന്റിലും വിളിക്കും. വിശേഷങ്ങള്‍ ചോദിക്കും. ഒരു ജ്യേഷ്ട്ട സഹോദരന്റെ സ്വാതന്ത്ര്യം എടുത്തു എന്തെങ്കിലും ഒക്കെ പറയും. അത് ചിലപോ നമുക്ക് ദഹിക്കാത്തതാവാം. ചിലപ്പോള്‍ ഇഷ്ട്ടപ്പെടുകയുംചെയ്തേക്കാം. ഏതായാലും സുഗതേട്ടന്‍ അതൊന്നും ആലോചിക്കാരില്ലായിരുന്നു.സുഗതേട്ടന്‍ പറഞ്ഞു കൊണ്ടേ ഇരിക്കും. ഉപദേശങ്ങള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല സുഗതെട്ടന്. പക്ഷെ അപ്പോള്‍ സുഗതേട്ടന്‍ പറഞ്ഞ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി.. ഫിലിപ്പചായന്‍ മരിച്ചു പോയത്രേ. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വെള്ളിയാഴ്ച കൂടി വീട്ടില്‍ വന്നതായിരുന്നു.പെട്ടെന്ന് ആയിരുന്നത്രെ. ഫിലിപ്പച്ചന്റെ വീട്ടുകാര്‍ അറിഞ്ഞിട്ടില്ല എന്നും വിളിച്ചു പറയണമെന്ന് സുഗതേട്ടന്‍ പറഞ്ഞപ്പോള്‍ എങ്ങനെ പറയും എന്ന വിഷമത്തിലായിരുന്നു ഞാന്‍. കാരണം ഞാന്‍ ആയിരുന്നല്ലോ ഫിലിപ്പച്ചയനെ ഇവിടെ കൊണ്ടുവന്നത്.
എന്റെ ശരീരം വിയര്‍ത്തു. ഞെട്ടി ഉണര്‍ന്നപ്പോള്‍ ആയിരുന്നു അത് വെറും സ്വപ്നം ആയിരുന്നു എന്ന് മനസ്സിലായത്. സമയം നോക്കിയപ്പോള്‍ വെളുപ്പിനെ മൂന്നുമണി. വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്ന് അമ്മൂമ്മ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു. ഫിലിപ്പചായനെ ഒന്ന് വിളിച്ചാലോ ? അല്ലെങ്കില്‍ വേണ്ട. ഈ മൂന്നുമണിക്ക് വെറുതെ എന്തിനാ ഉറക്കം കളയുന്നത്.
ഞാന്‍ വീണ്ടും കിടന്നു. ഉറക്കം വരുന്നില്ല. ഫിലിപ്പചായന്‍ മാത്രം മനസ്സില്‍. വളരെ അധികം ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്നായിരുന്നു ഫിലിപ്പചായന്‍ വന്നത്. മൂന്ന് കൊച്ചു കുട്ടികള്‍. വീട്ടില്‍ ഭാര്യയും വയസ്സായ അമ്മയും അപ്പനും. നാട്ടില്‍ ഒരു പലചരക്ക് കട നടത്തി വരികയായിരുന്നു ഫിലിപ്പച്ചന്.നാട്ടുമ്പുറത്തെ ഒരു ചെറിയ പല ചരക്കുകടക്കാരന് എന്ത് മേല്‍ഗതി ഉണ്ടാവാന്‍. ഒരു ജീപ്പ് ഉണ്ടായിരുന്നത് ടാക്സി ഓടുന്നു. അന്നന്നത്തെ ചെലവ് അങ്ങനെ നടന്നു പോയിരുന്ന സമയത്തായിരുന്നു ഫിലിപ്പച്ചന് ഗള്‍ഫില്‍ വന്നത്. ഒരു സ്ഥിര വരുമാനം ആകുമല്ലോ എന്നോര്‍ത്താണ് ഡ്രൈവര്‍ ജോലി ആയിട്ടും ഫിലിപ്പച്ചന് വന്നത്. ഫിലിപ്പച്ചയാന്‍ ഇവിടെ വന്നിട്ട് വീട് ചെറുതായിട്ട് ഒന്ന് നന്നാക്കി.ഒരിക്കല്‍ അവധിക്കു പോകുകയും ചെയ്തു. വന്നിട്ട് രണ്ടു വര്‍ഷം തികയുന്നു.പോകുന്ന കാര്യം പറയുമ്പോള്‍ അച്ചായന് ചിരിക്കും.വരട്ടെ എന്ന് മാത്രം പറയും. കൂട്ടില്‍ അടക്കപ്പെട്ട മാനുകളെ പോലെ ജീവിക്കുന്ന കുറെ മനുഷ്യര്‍.
എപ്പോഴോ ഞാന്‍ ഉറങ്ങി.വീണും ഒരു ഫോണ്‍. മൊബൈലില്‍ നോക്കിയപ്പോള്‍ ഒരു കുവൈറ്റ് നമ്പര്‍.കമ്പനിയില്‍ നിന്നാണ്. അവധിക്കു വന്നാലും സ്വൈര്യം തരില്ലേ എന്നോര്‍ത്ത് ഫോണ്‍ എടുതപോള്‍ ഫോര്മാന് ജോണ്‍ ആണ് .ഫിലിപ്പചായന്‍ മരിച്ചുവത്രേ.നാട്ടില്‍ കൊണ്ടുപോകുന്ന കാര്യം എങ്ങനെ എന്ന് ചോദിക്കുന്നു.ഇവിടെ എല്ലാം ചെയ്യാന്‍ ഇപ്പൊ ആരും ഇല്ല.കുമാരേട്ടന് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും അറിയേണ്ടായിരുന്നു എന്ന് ജോണ്‍ പറഞ്ഞു.ഫിലിപ്പച്ചായന്റെ വീട്ടില്‍ അറിയിച്ചോ എന്ന് ചോദിച്ചപോള്‍ ഇല്ല എന്നുത്തരം .അതും കുമാരേട്ടന്റെ ചുമതല. ഫിലിപ്പച്ചായന്റെ വീട്ടില്‍ വിവരം പറയാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷെ പറയാതെ ഇരിക്കുന്നതെങ്ങനെ. ഫോണ്‍ വിളിച്ചു വിവരം പറയുമ്പോള്‍ അപ്പുറത്തുനിന്നും പതം പറഞ്ഞു കരയുന്ന ത്രേസ്യാമ്മ ചേടത്തി. ഇതിനാണോ കുവൈറ്റില്‍ കൊണ്ടുപോയത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. എനിക്ക് കരയാന്‍ തോന്നി. ഫിലിപ്പച്ചനുമായി അത്രയടുത്ത ബന്ധം ആയിരുന്നു ചെറുപ്പം മുതലേ. ഒരേ ഗ്രാമത്തില്‍ ഉള്ളയാള്‍.ഫിലിപ്പച്ചയന്റെ അനുജന് സമപ്രായക്കാരന്‍ആയിരുന്നെങ്കിലും ഞാനും ഫിലിപ്പച്ചായനുമായിരുന്നു വളരെ അടുത്ത കൂട്ടുകാര്‍ .
പൊട്ടി കരയുകയായിരുന്നു ഞാന്‍. കുലുക്കി ഉള്ള വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഭാര്യയും മകളും എന്താ എന്താ എന്ന് ചോദിക്കുന്നു. ഞാന്‍ ഒരു സ്വപനം കണ്ടു എന്ന് മാത്രം പറഞ്ഞു. നോക്കിയപ്പോള്‍ മണി ആറ്. വെറും മൂന്ന് മണിക്കൂറില്‍ താഴെഉള്ള സമയത്തിനിടയില്‍ ഒരാളെ പറ്റി രണ്ടു സ്വപ്നമോ?.
ഫോണ്‍ എടുത്തു ഉടനെ ഫിലിപ്പചായനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .ആദ്യത്തെ ബെല്ലിനു തന്നെ ഫിലിപ്പച്ചയന്റെ ഉദ്വേഗം നിറഞ്ഞ ചോദ്യം. എന്താ കുമാരാ..ഈ നേരത്ത്.അതെ, പ്രവാസിക്ക് അസമയങ്ങളില്‍ വരുന്ന ഫോണ്‍ കോളുകളെ പേടിയാണല്ലോ.ഫിലിപ്പച്ചയനോട് ഒന്നും പറഞ്ഞില്ല. ഒന്നുമില്ല,വെറുതെ വിളിച്ചതാ എന്ന് പറഞ്ഞിട്ടും ഫിലിപ്പചായന്‍ എന്താ, എന്താ പ്രശ്നം എന്ന് ചോദിച്ചു കൊണ്ടിരുന്നു
കാലത്തേ സാധാരണയായി നടത്തുന്ന പ്രാര്‍ത്ഥനയില്‍ അന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഫിലിപ്പചായനെ കാത്തോളണമേ.ആരോരും ഇല്ലാത്ത ആ കുടുംബത്തിന്റെ അത്താണി നഷ്ട്ടപ്പെടുതരുതെ എന്ന്.അതുപോലെ തന്നെ ഈ സ്വപ്നം പരിചയത്തില്‍ ഉള്ള ആര്‍ക്കും ഫലിക്കാന്‍ ഇടവരുത്തരുതേ എന്നും. മരണം എപ്പോഴും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമേ പറയുന്നുള്ളുവല്ലോ.
ഓഫീസില്‍ ചെന്നിട്ടും ഫിലിപ്പചായന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. ത്രേസ്യാമ്മ ചേച്ചിയുടെ കരച്ചിലും.വീട്ടിലേക്കു വിളിക്കണം എന്ന് തോന്നി. അമ്മയുടെ സ്വരം കേള്‍ക്കും വരെ എന്തോ ഭയാശങ്കകള്‍.ഫിലിപ്പചായന്റെ വീട്ടുകാരുടെയും ക്ഷേമം അന്വേഷിച്ചു. പരിചയക്കാരും, അയല്‍വാസികളും എല്ലാം സുഖം എന്ന വാര്‍ത്ത കേള്‍ക്കുന്ന വരെ മനസില്‍ ആധി ആയിരുന്നു.വീണ്ടും വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും മനസ്സില്‍ എവിടെയോ എന്തോ നടക്കാന്‍ പോകുന്ന പോലെ ഒരു തോന്നല്‍.
ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം കൂടി പെട്ടെന്ന് കഴിഞ്ഞു. വീട്ടില്‍ എത്തി കുട്ടികളോടൊപ്പം കുറെ നേരം.വീണ്ടും അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍ .ദിവസങ്ങള്‍ ഇവിടെ പെട്ടെന്ന് കഴിയുന്നു.മാസങ്ങളും.
കാലത്തേ നേരത്തെ എഴുന്നേല്ക്കാന് വേണ്ടി വേഗം കിടന്നുറങ്ങാന്‍ കുട്ടികളോട് പറയുമ്പോഴും മനസ്സില്‍ ഫിലിപ്പചായന്‍ ആയിരുന്നു.പിന്നെ ഇന്നത്തെ രാത്രിയും കടന്നു വന്നേക്കാവുന്ന സ്വപ്നങ്ങളെ കുറിച്ചുള്ള വേവലാതിയും.സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആണെന്ന് എഴുതിയത് ആരാണ് ?
134 total views, 1 views today
