മന്ത്രി ജലീലിനോട് ആദരപൂര്‍വ്വം

0
350

kt-jaleel

താടി വെച്ചതിന്റെ പേരില്‍ പാക്കിസ്ഥാനിയെന്നും ഭീകരവാദിയെന്നും സംശയിച്ച് റോഡിലൂടെ നടന്ന് പോകുന്ന ഒരു ചെറുപ്പക്കാരനെ നിയമപാലകര്‍ ആക്രമിച്ച സംഭവം പുതിയൊരു ചര്‍ച്ചക്ക് കാരണമായി രിക്കയാണല്ലോ.

പോലീസ് സേനയിലും മറ്റും ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇല്ലെന്ന യഥാര്‍ത്ഥ്യം നിരവധി അന്വേഷണ കമ്മീഷനുകള്‍ തെളിവ് സഹിതം വ്യക്തമാക്കിയതാണ്.

ഇതര മത സമൂഹങ്ങള്‍ക്ക് അവരുടെ മതപരമായ കാര്യങ്ങള്‍ പാലിച്ച് കൊണ്ട് യോഗ്യതക്കനുസരിച്ചു കൊണ്ടുള്ള ജോലിയില്‍പ്രവേശിക്കാവുന്നതുപോലെയുള്ള അവകാശം മുസ്ലിം സമൂഹത്തിനും അനുവദിച്ച് കൊടുക്കേണ്ടതുണ്ട്.

ഇടതുപക്ഷ സര്‍ക്കാറിന്റെ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ വകുപ്പുകള്‍ കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി ജലീല്‍ അത്തരം നീതി നിഷേധങ്ങള്‍ക്കെതിരെയും അവകാശങ്ങള്‍ക്ക് വേണ്ടിയും പോരാടുകയല്ലേ വേണ്ടത്.

താടി തീവ്രവാദത്തിന്റെ അടയാളമാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നവര്‍ക്ക് കൂട്ടുനില്ക്കുന്ന സമീപനത്തിന് പകരം താടി പോലുള്ള മതപരമായ കാര്യങ്ങള്‍ പാലിക്കാന്‍ താല്പര്യമുള്ളവരെയും രാഷ്ട്ര പുനനിര്‍മ്മാണ പ്രക്രിയകളില്‍ പങ്കാളിയാക്കുന്നതിനുള്ള അവസരങ്ങള്‍ നല്കുകയല്ലേ ജനപ്രതിനിധികള്‍ ചെയ്യേണ്ടത്.

നിയമസഭയില്‍ താടി പ്രശ്‌നം ഉന്നയിച്ച എം.എല്‍.എക്കോ പാര്‍ട്ടിയുടെ മെമ്പര്‍ മാര്‍ക്കോ താടിയില്ലെന്ന് പറഞ്ഞ് പരിഹസിച്ച് കൈയ്യടി വാങ്ങിയ മന്ത്രി, ഇനിയാരെങ്കിലും ബഹുഭാര്യത്വം, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയാണെങ്കില്‍ ഇതേ പോലുള്ള മറുപടി തന്നെയാണോ പറയുക.