18 വയസ്സായ ഉടനെ(ചിലയിടങ്ങളില്‍ അതിനും മുന്‍പേ) പെണ്മക്കളെ കെട്ടിച്ചയക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാതാപിതാക്കളോട് ഒരു ചോദ്യം?
‘എന്ത് കൊണ്ട്?’
ഉത്തരം: പിഴച്ചു പോവാതിരിക്കാന്‍!
പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി ആയ ഉടനെ ഒരാണിനെ ഏല്പിക്കണം. അല്ലെങ്കില്‍ അവള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുകേല്ല. മറ്റ് ആണ്‍കുട്ടികള്‍ അവളെ ശ്രദ്ധിക്കും, വശീകരിക്കാന്‍ ശ്രമിക്കും, അതുമല്ല പീഡനങ്ങളുടെ കാലമല്ലേ, അതും സംഭവിക്കാന്‍ ചാന്‍സ് ഉണ്ട്.
എന്റെ ചോദ്യം: 18 വയസ് വരെയേ മാതാപിതാക്കള്‍ക്ക് ഒരു പെണ്‍കുട്ടിയെ നോക്കുവാന്‍ പറ്റുകയുള്ളു എന്ന് വല്ലതുമുണ്ടോ? ഇനി അഥവാ നിങ്ങള്‍ ഏല്പിക്കുന്ന ആ ആണിന് നിങ്ങളെക്കാള്‍ നന്നായിട്ട് നിങ്ങളുടെ മകളെ നോക്കുവാനുള്ള കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? എങ്ങനെ ഉറപ്പിക്കാന്‍? ഇന്നലെ കേറി വന്ന ഒരുത്തനെ പിടിച്ച് ജീവിതത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ജീവിച്ചു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്? ഇനി അഥവാ ആ കേറി വരുന്ന ആണ്, നിങ്ങള്‍ അന്വേശിച്ച് കണ്ട് പിടിച്ച ആ മിടുക്കന് വിവാഹ ശേഷം നിങ്ങളുടെ മകളെ ദ്രോഹിച്ചാല്‍ എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമോ?
വിവാഹ മോചനത്തെ പറ്റിയല്ല ഞാന്‍ ചോദിക്കുന്നത് പരിഹാരത്തെ കുറിച്ചാണ്. മിക്ക പെണ്‍കുട്ടികളും വിവാഹത്തിന് ശേഷം തന്റെ ഭര്‍ത്താവ് ഏതെങ്കിലും തരത്തില്‍ അവരെ ദ്രോഹിക്കുന്നുണ്ടെങ്കില്‍ പുറം ലോകം അറിയാതെ അത് സഹിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സഹിക്കാനാണല്ലോ നിങ്ങള്‍ കുറേ ലക്ഷങ്ങള്‍ കാശായിട്ടും കാറായിട്ടും കൊടുത്ത് ഒരുത്തനെ പിടിച്ച് ഏല്പിക്കുന്നത്? ഇനി അഥവാ ആ ആണൊരുത്തന് ഒരു ഗള്‍ഫ് കാരനാണെങ്കില്‍ കെട്ടി കളിയും കഴിഞ്ഞ് മൂന്നാം പക്കം കെട്ടും പട്ടോം എടുത്ത് റ്റാറ്റാ കാണിച്ച് അങ്ങ് പ്രേശ്യായിലേക്ക് പോയാല്‍ അടുത്ത വലിയ പെരുന്നാളിന് വന്നാല്‍ പെണ്ണിന്റെ ഭാഗ്യം! അല്ലെങ്കിലോ, മാസങ്ങളും വര്‍ഷങ്ങളും കെട്ടിയ ഭര്‍ത്താവിനെ ഒന്ന് അടുത്ത് കാണാന്‍ പോലും പറ്റാതെ ഭര്‍തൃവീട്ടില്‍ വീട്ട് ജോലി ചെയ്ത് കഴിയണം… ‘പെണ്ണ് പിഴച്ചു പോയിട്ടില്ല!’
അത് കൊണ്ട് മ്മടെ പെണ്‍കുട്ട്യോളും പഠിക്കട്ടെ, കോളേജുകളില്‍ പോവട്ടെ, മറ്റ് പെണ്കുട്യോളെ പോലെ അവരും ‘ജീവിക്കട്ടെ’
NB: International Chalu Union (ICU) ഗ്രൂപ്പിലെ ഒരു പോസ്റ്റ് കണ്ടപ്പോള്‍ തോന്നിയത്. ഇനി ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും വ്യക്തികളോടോ, സമുദായത്തോടോ സാദൃശ്യം തോന്നുന്നെങ്കില്‍, അത് വെറും തോന്നലല്ല, യാഥാര്‍ത്ഥ്യമാണെന്ന് കൂടി കൂട്ടി ചേര്‍ക്കുന്നു.