fbpx
Connect with us

Narmam

ലോക്കപ്പിലേക്ക് !

ഗാന്ധിജിയും ബാലഗംഗാധരതിലകനും സുഭാഷ്‌ ചന്ദ്രബോസുമൊക്കെ കാണിച്ചു തന്ന വഴി. അത്തരം ഒരു കർത്തവ്യം സുധൈര്യം ഏറ്റെടുക്കാനുള്ള ഭാഗ്യം എനിക്കും ഒരിക്കൽ ഉണ്ടായിട്ടുണ്ട്‌.

 156 total views

Published

on

സമൂഹത്തിലെ അനീതികളെ ശക്തമായെതിർക്കാനും വേണ്ടി വന്നാൽ ഭരണകൂടത്തോടും വ്യവസ്ഥിതികളോടും ഏറ്റുമുട്ടാനും യുവതലമുറക്കു ബാധ്യത ഉണ്ടെന്നാണ്‌ എന്റെ അഭിപ്രായം. ആശയപരമായ അത്തരം സംഘട്ടനങ്ങളിൽ നിയമത്തിന്റെ പിൻബലമുള്ള ഭരണകൂടത്തിനു തന്നെ ആയിരിക്കും സ്വാഭാവികമായും മുൻതൂക്കം.അവിടെയാണ്‌ അറസ്റ്റ്‌ വരിക്കൽ ജയിൽ നിറക്കൽ തുടങ്ങിയ സമരമാർഗ്ഗങ്ങളുടെ പ്രസക്തി.ഗാന്ധിജിയും ബാലഗംഗാധരതിലകനും സുഭാഷ്‌ ചന്ദ്രബോസുമൊക്കെ കാണിച്ചു തന്ന വഴി. അത്തരം ഒരു കർത്തവ്യം സുധൈര്യം ഏറ്റെടുക്കാനുള്ള ഭാഗ്യം എനിക്കും ഒരിക്കൽ ഉണ്ടായിട്ടുണ്ട്‌.

സംഭവം നടക്കുന്നത് വർഷങ്ങൾക്കു മുമ്പാണ്‌.പ്രൊജെക്റ്റും സെമിനാറും ക്യാമ്പസ്‌ ഇന്റെർവ്യുകളുമൊക്കെ ആയി എഞ്ചിനീറിങ്ങ്‌ ഫൈനൽ ഇയർ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം.കാമ്പസ് ഇന്റെർവ്യൂവിലൂടെ ഒരു ജോലി എങ്ങനെയെങ്കിലും സമ്പാദിക്കുക എന്നതായിരുന്നു അപൂർവ്വം ചില അതിബുദ്ധിമാന്മാരൊഴികെ ബാക്കിയുള്ള മിക്കവാറും വിദ്യാർത്ഥികളുടെ പരമമായ ലക്ഷ്യം. ഒരു ഗതി പിടിക്കാനുള്ള ആവേശമോ കോർപറേറ്റ് ജീവിതത്തിന്റെ പ്രലോഭനമോ ഒന്നും ആയിരുന്നില്ല ഇതിനു പിന്നിലെ പ്രധാന പ്രചോദനം.അക്കാലത്ത്‌ ഒരു ജോലി എന്നതു നാളെയുടെ ഉപജീവനത്തെക്കാൾ ഇന്നിന്റെ അതിജീവനത്തിന്റെ ആവശ്യമായിരുന്നു . വീട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ സ്വന്തം അസ്തിത്വം തെളിയിക്കാനും വെറും പാഴനല്ലെന്നു സ്വയം ബോധ്യപ്പെടുത്താനും എന്തിന്‌ ഡെമോക്ളിസിന്റെ വാളുപോലെ നേർത്ത നൂലിൽ തൂങ്ങിക്കിടന്നാടുന്ന ലൈനുകൾ ഉറപ്പിച്ചുകെട്ടാനും വരെ ഒരു “ഓഫർ ലെറ്റർ” കൂടിയേ കഴിയുകയുള്ളായിരുന്നു. അതുകൊണ്ട് നാസയിലെ സയന്റിസ്റ്റിന്റെ മുതൽ മാർജിൻ ഫ്രീ സ്റ്റോറിലെ ടൈപ്പിസ്റ്റിന്റെ വരെയുള്ള ജോലിക്കായുള്ള ടെസ്റ്റുകൾ തുല്യപ്രാധാന്യത്തോടെ തുല്യഗൗരവത്തോടെ എഴുതിപ്പോന്നു.

കോളേജിനു വെളിയിൽ കാമ്പസ് ഇന്റർവ്യൂകൾ നടത്തിയിരുന്ന മഹാസ്ഥാപനമായിരുന്നു എറണാകുളത്തെ ഷ്രെഡ്സ്. എറണാകുളത്തു പോയി ടെസ്റ്റ് എഴുതണമെന്നുള്ള വസ്തുത ഞങ്ങൾ ചില അഭിമാനികളായ തിരുവനന്തപുരത്തുകാർക്കു സഹിക്കാവുന്നതിലുമപ്പുറം ആയിരുന്നെങ്കിലും വേറെ ഗതിയില്ലായിരുന്നതിനാൽ ഒരനുഷ്ഠാനം പോലെ എല്ലാ ആഴ്ചയും പോയി മുഖം കാണിക്കുമായിരുന്നു

തിരുവനന്തപുരത്തു നിന്ന് രാവിലെ 5 മണിക്കു തിരിക്കുന്ന വേണാട് എക്സ്പ്രസ്സിലായിരുന്നു എറണാകുളം പര്യവേഷണം.ഞങ്ങൾ ചില ലോക്കൽസിന്റെ ഒപ്പം മറ്റു സ്ഥലങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും കാണും തിരുവനന്തപുരത്തു നിന്നും ട്രെയിൻ കയറാൻ.ഒന്നിച്ചു യാത്ര ചെയ്യുന്നതിന്റെ രസം, തലേന്ന് ഒന്നിച്ചു വല്ലതും പഠിക്കാമെന്ന മിഥ്യാധാരണ ഇങ്ങനെ പലതായിരുന്നു ഇത്തരം പ്ലാനിങ്ങിനു പിന്നിൽ.

ശനിയാഴ്ചകളിലായിരുന്നു മിക്കവാറും ടെസ്റ്റുകൾ. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങൾ, അടുത്ത അങ്കം വെട്ടാനുള്ള യോദ്ധാക്കൾ ഒന്നിച്ചു കൂടിയിരുന്നതു മ്യൂസിയം കോമ്പൗണ്ടിലായിരുന്നു.

Advertisementഅങ്ങനെ ഒരു വെള്ളിയാഴ്ച വൈകുന്നേരം കംപൈൻ സ്റ്റഡിയും സ്റ്റ്രാറ്റജിക് പ്ലാനിങ്ങുമൊക്കെ കഴിഞ്ഞു വീട്ടിലേക്കു തിരിച്ചപ്പോൾ എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർക്കാരൻ നിരഞ്ജന്‌ ഒരു പ്രശ്നം. അവന്റെ കോളേജ് ഐഡി കാർഡ് കാണാനില്ല.കോളേജിൽ നിന്നും വന്നപ്പോൾ കൊണ്ടു വന്നിരുന്നതായി അവനുറപ്പുണ്ട്. മ്യൂസിയം കോമ്പൗണ്ടിലെവിടെയോ വീണുപോയതാവനാണ്‌ വഴി. കോളേജ് ഐഡി കാർഡില്ലാതെ ടെസ്റ്റ് എഴുതാൻ പറ്റില്ലെന്ന പൂർണ്ണബോധ്യമുള്ളതിനാൽ, ഞങ്ങൾ രണ്ടും മ്യൂസിയം വളപ്പിലോട്ടു തിരിച്ചു.

അപ്പോഴേക്കും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു.ഞങ്ങളിരുന്ന ബെഞ്ചിനും അതിനു ചുറ്റുമൊക്കെ നടന്നു നോക്കി. ഐഡി കാർഡിന്റെ പോടി പോലുമില്ല. ഇനി അടുത്തുള്ള കുറ്റിക്കാട്ടിലേക്കു വല്ലതും തെറിച്ചു പോയിക്കാണുമോ എന്നു സംശയിച്ച് അവിടെ തിരഞ്ഞുതുടങ്ങി.പൊന്തകളുടെ മറവിൽ ഒന്നും കാണാൻ വയ്യ.കൈകൾ കൊണ്ട് പരതുക മാത്രമേ ഉള്ളൂ വഴി .അങ്ങനെ വിഷമിച്ചിരിക്കവേ ആണ്‌ ആകാശത്തു നിന്നും ദിവ്യജ്യോതി പ്രത്യക്ഷപ്പെട്ട പോലെ ശക്തമായ ഒരു വെളിച്ചം ആ കുറ്റിക്കാട്ടിലോട്ടു വീഴുന്നത്.

ദിവ്യജ്യോതിയുടെ ഉറവിടം കണ്ടുപിടിച്ചു. രണ്ടു പോലീസുകാർ റ്റോർച്ച് ലൈറ്റും പിടിച്ചു നില്കുകയാണ്‌. പോലീസിന്റെ തക്കസമയത്തുള്ള വരവിലും ഐഡി കാർഡ് കണ്ടുപിടിക്കാൻ ടോർച്ചുലൈറ്റ് അടിച്ചുതരാൻ തോന്നിയ സഹായമനസ്കതയിലും പുളകം കൊണ്ട് ,  മുഖമുയർത്തി താങ്ക് യൂ സർ എന്നു പറഞ്ഞു.

അതിനു മറുപടിയായി ഞങ്ങളെ എതിരേറ്റതു മണിപ്രവാളത്തിലുള്ള ഒരു കാവ്യശകലമാണ്‌. ഭാ..$#^%#$^@&^# കുറ്റിക്കാട്ടിൽ ഇരുട്ടത്തു എന്താടാ %#$&^#% ളേ പരിപാടി ?

Advertisementഓർമ്മയുടെ മങ്ങിയ ഫ്രെയിമിലെ അടുത്ത ചിത്രത്തിൽ ഞങ്ങൾ മ്യൂസിയം പോലീസ്‌ സ്റ്റേഷനിലെ ലോക്കപ്പിലാണ്‌.സിഐ വരുന്നതും കാത്ത്‌. ഞങ്ങളുടെ പേരിലുള്ള കേസ് അതിനകം ലളിതമായ ഭാഷയിൽ വിവരിച്ചുതന്നിരുന്നു. പൊതുസ്ഥലത്തെ പ്രകൃതിവിരുദ്ധ അനാ…ആ..അതുതന്നെ !!

സിഐ വന്നപാടെ ഞങ്ങളെ വിളിപ്പിച്ചു. ഞങ്ങൾ ഓടിച്ചെന്ന്‌ ഒന്നാം ക്ളസ്സിൽ അഡ്മിഷൻ കിട്ടിയതു മുതൽ പത്താം ക്ളാസ്സ്‌ പരീക്ഷ പാസ്സായതും കോളേജിൽ ചേർന്നതുമുൾപ്പടെ ഉള്ള എല്ലാ വിശേഷങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.നാളെ എറണാകുളത്ത് ഇന്റർവ്യൂ ഉണ്ടെന്നും പോകാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു. ഞങ്ങൾ “അത്തര”ക്കാരല്ലെന്നും എൻജിനീയറിങ്ങ്‌ വിദ്യാർത്ഥികളാണെന്നും അറിയിച്ചു.

“അല്ലേലും ഈ പണിക്കിറങ്ങുന്നവന്മാരൊക്കെ ലാ കോളേജിലെയും എൻജിനീയറിങ്ങ്‌ കോളേജിലെയും പിള്ളേരായിരിക്കും. അവന്മാർക്കാ ഒരിതു കൂടുതൽ” . സിഐ ഈ മേഖലയിലെ തന്റെ അനുഭവജ്ഞാനം വെളിപ്പെടുത്തി.

അല്പം കഴിഞ്ഞ് കുറച്ച് കനിവ്‌ തോന്നിയിട്ടാകണം സിഐ മറ്റൊരോഫർ മുന്നോട്ടു വച്ചു. “ഒരു കാര്യം ചെയ്യ്‌, ഞാൻ എന്തായലും കേസൊന്നുമെടുത്തിട്ടില്ല. വീട്ടിൽ നിന്നാരെയെങ്കിലും വിളിച്ചു ഒരെഴുത്തെഴുതി വച്ചിട്ടു പോയ്ക്കൊളൂ”

Advertisementഅടിവയറ്റിൽ നിന്നും തലയോട്ടിയിലേക്ക്‌ ഒരു ഇടിമിന്നൽ പാഞ്ഞു പോയി. …വീട്ടിൽ നിന്നാരെങ്കിലും …എഴുത്ത്‌…

വല്ല അടിപിടിയോ കത്തിക്കുത്തോ എന്തിനൊരു കൊലപാതകശ്രമമാണെങ്കിൽ പോലും പറഞ്ഞു നിൽക്കാം..ഒരു ദുർബലനിമിഷത്തിൽ പറ്റിയതാണെന്നോ മറ്റോ..ഇങ്ങനെ ഒരു കേസിലകത്തായി, ജാമ്യമെടുക്കാൻ വരണമെന്ന്‌ വിളിച്ചു പറഞ്ഞാലുള്ള പ്രതികരണമെന്തായിരിക്കും ?

“ഇതിനാണോടാ കൂട്ടുകാരനാണെന്നും പറഞ്ഞു ഒരോരുത്തനെയൊക്കെ വീട്ടിൽ കേറ്റി താമസിപ്പിച്ചിരിക്കുന്നേ”

“അതും പോരാഞ്ഞിട്ടു പബ്ളിക്‌ പ്ളേയ്സിൽ പരസ്യമായി…ച്‌..ഛേ..”

Advertisementലോക്കപ്പ്‌ ആത്മഹത്യകളുടെ മനശ്ശാസ്ത്രം വളരെ ലളിതമായി എനിക്കു മനസ്സിലായി..

എത്ര മണിക്കൂറുകൾ അവിടെ അങ്ങനെ കഴിഞ്ഞു എന്നെനിക്കോർമ്മയില്ല.സ്റ്റേഷനകത്തുള്ള ഞങ്ങളുടെ ബോഡി ലാംഗ്വേജിൽ “കമിതാക്കളുടെ” ലക്ഷണമൊന്നും കാണാത്തതു കൊണ്ടായിരിക്കും അവസാനം സിഐ ഞങ്ങളെ ഇറക്കി വിട്ടു.

സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ മനസ്സു തിരയടങ്ങിയ കടൽ പോലെ ശാന്തമായിരുന്നു.മ്യൂസിയത്തിലെവിടെയോ ഇരുട്ടിൽ ഉടമസ്ഥനെക്കാത്ത്‌ അനാഥനായിക്കിടക്കുന്ന ഐഡി കാർഡോ നാളെ എറണാകുളത്തു നടക്കനിരിക്കുന്ന ഇന്റെർവ്യൂവോ ഒന്നും മനസ്സിലൂണ്ടായിരുന്നില്ല. ആകെ മനസ്സിലൂണ്ടായിരുന്നതു നാളെ ഈ കഥകൾ കേട്ടു പൊട്ടിച്ചിരിക്കുന്ന കോളേജിലെ നൂറുകണക്കിനു വിദ്യാർത്ഥികളുടെ മുഖം, നാളെ മുതൽ തുല്യം ചാർത്തികിട്ടാൻ പോകുന്ന പുതിയ അപരനാമം, വടക്കൻ പാട്ടിലെന്ന പോലെ ജൂനിയർ പാണന്മാർ ബാച്ചുകളോളം പാടി നടക്കാൻ പോകുന്ന വീരഗാഥകൾ.

“ഓ നമ്മുടെ കോളേജിൽ ഇതു വലിയ കാര്യമൊന്നുമല്ല, നമ്മുടെ സീനിയെർസിനെ ഈ പരിപാടിക്ക് ”പലതവണ“ പോലീസ്‌ പൊക്കിയിട്ടുള്ളതല്ലേ !”

Advertisementഇല്ല ! ഇത്തരം ഒരു നാറിയ കഥയിലെ നായകനും “നായിക”യുമാവാൻ വയ്യ. ആ സംഭവം അവിടെ വച്ചു ഓൺ ദി സ്പോട്ടിൽ കുഴിച്ചു മൂടാൻ മ്യൂസിയം പോലീസ് സ്റ്റേഷനെ സാക്ഷി നിർത്തി ഞങ്ങൾ ദൃഢപ്രതിജ്ഞ ചെയ്തു.

ആ പ്രതിജ്ഞ ഞങ്ങൾ രണ്ടുപേരും അക്ഷരം പ്രതി പാലിച്ചു.

ഇതാ ഈ നിമിഷം വരെ !!!!!!

 

Advertisementhttp://kaalpad.blogspot.com/

 157 total views,  1 views today

Advertisement
Entertainment9 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized10 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment13 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment15 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy16 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement