‘ആ കനലിൽ തീ ആളികത്തും’, രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രയ്ലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ടോബിയുടെ മലയാളം ട്രയ്ലർ റിലീസായി. ജീവിതത്തിലെ സംഗീർണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറിൽ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും വ്യക്തമാണ്. നവാഗതനായ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ടോബി.

മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാങ്ങളിൽ ലഭിച്ച ചിത്രം മലയാളത്തിൽ സെപ്റ്റംബർ 22 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസാകും. രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്‌, ചൈത്ര ജെ ആചാർ,ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ടോബിയുടെ സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദനും ഛായാഗ്രഹണവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മലയാളത്തിന്റെ ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളമാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

You May Also Like

സിനിമയിലെ ബിസിനസ്, അധോലോക വ്യക്തികളുടെ മുഴുവൻ സമ്പാദ്യങ്ങൾ ഒരു പെട്ടിയിൽ കൊള്ളാവുന്നതേ ഉള്ളോ?

ഇൻ ഹരിഹർനഗർ കാണുന്ന കാലം തൊട്ടുള്ള ചിന്തയാണ്. ഹോങ്കോങ്ങിലും ബോംബെയിലുമൊക്കെ വർഷങ്ങളായി ബിസിനസുകൾ നടത്തുന്ന അതിനുവേണ്ടി…

മുന്നിലിരുന്നു സ്വയംഭോഗം ചെയ്തവനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട അനുഭവം പറയുന്നു വിദ്യാബാലൻ

പലപ്പോഴും തന്‍റെ അഭിപ്രായങ്ങള്‍ മറയില്ലാതെ തുറന്നു പറയുന്ന താരമാണ് വിദ്യാബാലൻ. അടുത്തിടെ തനിക്കുണ്ടായ ഒരു മോശം…

കരീനയ്ക്ക് ഈ ദക്ഷിണേന്ത്യൻ നായകനൊപ്പം അഭിനയിക്കാൻ താത്പര്യമെന്ന് ! “ആ സിനിമ അത്രയ്ക്ക് ഇഷ്‌ടപ്പെട്ടു”

ഭർത്താവിന്റെ മുൻ ഭാര്യയുടെ പുത്രി( step daughter) യുടെ കൂടെ അഭിനയിക്കുമോ ? ഇതാണ് കരീനയുടെ…

നല്ല സിനിമകളുടെ പൂക്കാലമൊരുക്കി ഒരു നിർമ്മാതാവ് , ഒരു വർഷം എട്ട് ചിത്രങ്ങളുമായി ഡോ.മനോജ് ഗോവിന്ദൻ

നല്ല സിനിമകളുടെ പൂക്കാലമൊരുക്കി ഒരു നിർമ്മാതാവ് , ഒരു വർഷം എട്ട് ചിത്രങ്ങളുമായി ഡോ.മനോജ് ഗോവിന്ദൻ…