പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും കരസ്ഥമാക്കിയ രാജ് ബി ഷെട്ടിയുടെ ടോബി നാളെ മുതൽ സോണി ലീവിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി നായകനായെത്തിയ ടോബി പ്രേക്ഷക പ്രശംസയും നിരൂപക പ്രീതിയും നേടിയ ചിത്രം ഡിസംബർ 22 നാളെ മുതൽ സോണി ലീവിൽ പ്രദർശിപ്പിക്കും. കേരളത്തിലും പ്രദർശന വിജയം കരസ്ഥമാക്കിയ ടോബിയുടെ സംവിധായകൻ മലയാളികൂടിയായ ബാസിൽ എ എൽ ചാലക്കൽ ആണ്. കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ ആകർഷിക്കുന്നതാണ് . ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ സമ്മാനിക്കുന്നത്.രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ലൈറ്റർ ബുദ്ധ ഫിലിംസ് – അഗസ്ത്യ ഫിലിംസ് – കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത് . രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ടോബിയുടെ ഛായാഗ്രഹണവും എഡിറ്റിംഗ് പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര,ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളം, പി ആർ ഓ പ്രതീഷ് ശേഖർ.

You May Also Like

‘ഡാൻസ് പാർട്ടി’ ഇന്നു മുതൽ

‘ഡാൻസ് പാർട്ടി’ ഇന്നു മുതൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ…

നമ്മൾ ഇതൊന്നും പിടിക്കാൻ നിൽക്കണ്ട, കുട്ടിച്ചാത്താനോ ഓ ഫാബിയോ പോലുള്ളത് മതി

അന്യഭാഷകളിൽ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ കണ്ട് മലയാളത്തിലും അതൊക്കെ വേണമെന്ന് പറയുന്ന സിനിമാപ്രേക്ഷകർ അനവധിയാണ്. അതിനെ…

”ഇതിലും ഭേദം പാകിസ്താനായിരുന്നു”, മേ ഹും മൂസയുടെ ഒഫീഷ്യൽ ട്രെയ്‌ലർ

ജിബു ജേക്കബ് സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മേ ഹും…

രജനികാന്തിനൊപ്പം മാർക്കറ്റുള്ള താരമായി വിജയ് മാറിയതിന് തുപ്പാക്കിയുടെ സ്ഥാനം വളരെ വലുതാണ്

തുപ്പാക്കി ഇറങ്ങി പത്ത് കൊല്ലം കഴിയുന്നു.എ.ആർ. മുരുകദോസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ ഒരു…