ചന്ദ്രയാൻ -2 ലാൻഡിങ് ഇന്ന് രാത്രി

340

എഴുതിയത് : Baiju Raju

ചന്ദ്രയാൻ -2 ലാൻഡിങ് ഇന്ന് രാത്രി

സെപ്റ്റംബർ 7 ന് പുലർച്ചെ @ 1: 30 ( IST) മണിയോടെ ചന്ദ്രയാൻ-2 ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നു.

ഇപ്പോൾ ചന്ദ്രയാൻ സഞ്ചരിക്കുന്ന ഓർബിറ്റിൽനിന്നും താണു ചന്ദ്രനിൽ ഇറങ്ങാൻ വേണ്ടത്15 മിനിറ്റാണ്.
ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നിമിഷങ്ങളായിരിക്കും അത് !

ഇതുവരെ കഴിഞ്ഞ ഘട്ടങ്ങളെല്ലാം ISRO മുൻപ് അതായത്, മാർസ് ഓർബിറ്റർ മിഷനിലും, ചന്ദ്രയാൻ-1 ലുമായി പല തവണ പരീക്ഷിച്ചു വിജയിച്ച ഘട്ടങ്ങളായിരുന്നു. എന്നാൽ നാളത്തെ ലാൻഡിങ് ആദ്യമായി ചയ്യുകയാണ്.

Image may contain: textലാൻഡിംഗ് മൊഡ്യൂൾ റഷ്യ ആണ് നമുക്കുവേണ്ടി ചെയ്യാമെന്ന് ഉറപ്പിച്ചിരുന്നതു. എന്നാൽ അവരുടെതന്നെ മറ്റൊരു ലാൻഡിങ് ദൗത്യം പരാജയപ്പെട്ടപ്പോൾ നമ്മുടെ പദ്ധതിയിൽനിന്നും റഷ്യ പിന്മാറി. പിന്നീട് ISRO തന്നെ ഡിസൈൻ ചെയ്തു ഉണ്ടാക്കിയതാണ് ഇപ്പോഴുള്ള വിക്രം ലാൻഡർ

ലാൻഡർ അതിന്റെ നാല് കാലിൽ കൃത്യമായി ഛന്ദോപരിതലത്തിൽ ലാൻഡ് ചെയ്‌താൽ മാത്രമേ ( സോഫ്റ്റ് ലാൻഡിങ് ) ഈ ദൗത്യം വിജയിക്കൂ. സ്പീഡ് കൂടിപ്പോവുകയോ അല്ലെങ്കിൽ അൽപ്പം ചരിവ് കൂടുകയോ ചെയ്‌താൽ അവിടെ മറിഞ്ഞു വീഴും. അങ്ങനെ വന്നാൽ പ്രഗ്യാൻ റോവറിനു ലാൻഡറിൽനിന്നു വെളിയിൽ വരുവാൻ സാധിക്കില്ല. ദൗത്യം പരാജയപ്പെടും

സോഫ്റ്റ് ലാൻഡിങ് വിജയിച്ചാൽ അതിൽനിന്നു പ്രഗ്യാൻ റോവർ ഏകദേശം 6 മണിയോടെ വെളിയിൽ വരും.
* റോവർ അഥവാ കുഞ്ഞൻ വണ്ടിയുടെ കാലാവധി ചന്ദ്രനിലെ ഒരു ദിവസത്തിലെ പകലാണ്. അതായതു നമ്മുടെ 14 ദിവസം.

* 7 പരീക്ഷണ/നിരീക്ഷണ ഉപകാരണങ്ങളുള്ള ‘ചന്ദ്രയാൻ 2 ‘ ഓർബിറ്റർ ഇപ്പോൾ @ 100 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. അത് ഒരു വർഷമോ, അതിൽ കൂടുതലോ അവിടെ ചുറ്റിക്കൊണ്ടിരിക്കും.

*പല വെല്ലുവിളികളും പരിഗണിക്കുമ്പോൾ ഈ സോഫ്റ്റ് ലാൻഡിങ്ങിനുള്ള വിജയ സാധ്യത മൂന്നിൽ ഒന്നാണ് . നാഷണൽ.ജിയോഗ്രാഫിക്, ഹോട്ട്സ്റ്റാർ എന്നിവയിൽ ഇന്ന് (06-09-2019)രാത്രി 11.30 മുതൽ 2.30 വരെ തത്സമയം പ്രക്ഷേപണം ഉണ്ടായിരിക്കും.