ഒഡെല 2ൽ തമന്ന നായിക; കാശിയിൽ ചിത്രീകരണം ആരംഭിച്ചു

2022 ൽ ഡയറക്ട് ഒറ്റിറ്റി റിലീസിനെത്തിയ ഒഡെല റെയിൽവേ സ്റ്റേഷൻ ബ്രഹ്മാണ്ഡ ഹിറ്റായി മാറിയിരുന്നു. സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒഡെല 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കഥ കൊണ്ടും മികച്ച അഭിനേതാക്കളും ടെക്‌നീഷ്യൻസ് കൊണ്ടും സമ്പന്നമാവുകയാണ്.ഒഡെല 2ൽ തമന്ന ഭാട്ടിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രം മറ്റ് ഭാഷകളിലും റിലീസിനായി ഒരുങ്ങുകയാണ്. മധു ക്രിയേഷൻസിന്റെയും സമ്പത് നന്ദി ടീം വർക്സിന്റെ ബാനറിൽ ഡി മധു, സമ്പത് നന്ദി ചേർന്ന് നിർമിക്കുന്ന ചിത്രം അശോക് തേജ സംവിധാനം ചെയ്യുന്നു.കാശിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിക്കും. ദുഷ്ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെയും കഥയാണ് സിനിമ സംസാരിക്കുന്നത്.ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചു. ശിവ ഭഗവാന്റെ തൃശൂലം ആണ് പോസ്റ്ററിൽ കാണപ്പെടുന്നത്. ആത്മീയമായ ഒരു പോസ്റ്ററാണ് വൈറലാകുന്നത്.
ഹെബാ പട്ടെലും വശിഷ്ട എൻ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൽ വിഎഫ്എക്‌സ് പ്രധാനമായി മാറും. മികച്ച ടെക്‌നീഷ്യൻസ് ഉൾപ്പെടെ ഒഡെല 2ൽ ഭാഗമാകും. യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഢി, ഭുപാൽ, പൂജ റെഡി എന്നിവരാണ് മറ്റ് താരങ്ങൾ..
ക്യാമറ – സൗന്ദർ രാജൻ എസ്, മ്യുസിക്ക് – അജനീഷ് ലോക്നാഥ്, ആർട്ട് ഡയറക്ടർ – രാജീവ് നായർ , പി ആർ ഒ – ശബരി

**

തൻമയി പൂർത്തിയായി.

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി മാർക്സ് പ്രൊഡക്ഷനു വേണ്ടി മായ കൃഷ്ണകുമാർ നിർമ്മിച്ച് സജി കെ പിള്ള സംവിധാനം ചെയ്യുന്ന “തൻമായി” എന്ന ചിത്രം പൂർത്തിയായി ഉള്ളുപൊള്ളിക്കുന്ന നിരവധി വൈകാരിക മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ പിടിച്ചുലയ്ക്കുന്ന ഈ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ടീന ഭാട്യ, ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ, മായ കൃഷ്ണകുമാർ, നൗഫൽഖാൻ, ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.ബാനർ – മാർക്സ് പ്രൊഡക്ഷൻ, നിർമ്മാണം മായ കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ലേഖ ഭാട്ടിയ, സംവിധാനം – സജി കെ പിള്ള, കഥ, തിരക്കഥ – എൻ ആർ സുരേഷ്ബാബു, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം -കിളിമാനൂർ രാമവർമ്മ, എഡിറ്റിംഗ്- വിമൽകുമാർ, കല- വിനീഷ് കണ്ണൻ, ചമയം -ദൃശ്യ, സഹസംവിധായകൻ – സന്ദീപ് അജിത്കുമാർ, ഡിഐ-സുരേഷ് എസ് ആർ, സൗണ്ട് ഡിസൈൻ- ആദർശ്, പോസ്റ്റർ ഡിസൈൻസ് – ആനന്ദ്, പിആർഓ – അജയ് തുണ്ടത്തിൽ.

**

“ദി സ്പോയിൽസ്” റിലീസായി

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന “ദി സ്പോയിൽസ്” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എം എ ജോഷി,മഞ്ചിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാകുന്നു. സതീഷ് കതിരവേൽഛായാഗ്രഹണം നിർവ്വഹിക്കുന്നു.സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകരുന്നു.ആലാപനം-ശ്രീജിത്ത് എസ് ഐ പി എസ്.അഖിൽ കവലൂർ, അക്ഷയ് ജോഷി,സജിത് ലാൽ, സന്തോഷ്‌ കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, ശോഭ നായർ, അനശ്വര രാജൻ, ദർശ, സിനിമോൾ, ജിനീഷ്, ഷിജി ശ്രേയസ്,സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് മറ്റു അഭിനേതാക്കൾ.എഡിറ്റിംഗ്-ബിജിലേഷ് കെ ബി,കോ റൈറ്റർ-അനന്തു ശിവൻ,പ്രൊഡക്ഷൻ കാൺട്രോളർ-വിനോദ് കടക്കൽ,കല-അനീഷ് അമ്പൂരി,വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്,സൗണ്ട് ഡിസൈനർ- അഭിറാം,സൗണ്ട് എഫെക്ട്-കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജിത്ത് ബാലകൃഷ്ണൻ,അസോസിയേറ്റ് ഡയറക്ടർ-സാബു ടി എസ്,കളറിസ്റ്റ്-ജോജി ഡി പാറക്കൽ, പ്രൊഡക്ഷൻ ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിസാർ ചാലക്കുടി,സ്റ്റിൽസ്- ഷാബു പെരുമ്പാവൂർ, പോസ്റ്റർ ഡിസൈനർ- ബൈജു ബാലകൃഷ്ണൻ,പി ആർ ഒ-എ എസ് ദിനേശ്.

**

ഹോളിവുഡിൽ പത്ത് ഭാഷകളിൽ റീമേക്കാകുന്ന ‘ദൃശ്യം’

പത്ത് വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. മലയാളത്തിൽ 50 കോടി കളക്ഷൻ നേടിയ ആദ്യത്തെ ചിത്രവുമായി. ഇതിന് പിന്നാലെയാണ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദിയിൽ മാത്രമല്ല ചൈനീസ് ഭാഷയിലും ചിത്രം റീമേക്ക് ചെയ്തു റിലീസായത്. അതിന് ശേഷം ജീത്തു ജോസഫ് ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗവും എടുക്കുകയുണ്ടായി ‘ദൃശ്യം-2’ എന്ന പേരിൽ പുറത്തുവന്ന ഈ ചിത്രവും ആദ്യത്തെ ഭാഗത്തെ പോലെ തന്നെ വൻ ഹിറ്റായി മാറുകയും ചെയ്തു. എന്നാൽ രണ്ടാം ഭാഗം ഹിന്ദിയിൽ മാത്രമാണ് റീമേക്ക് ചെയ്തത്. ഈ സാഹചര്യത്തിലാണ് പ്രശസ്ത ഹോളിവുഡ് നിർമ്മാണ കമ്പനിയായ ‘പനോരമ സ്റ്റുഡിയോസ്’ ‘ദൃശ്യം’ രണ്ട് ഭാഗങ്ങളും 10 ഭാഷകളിലേക്ക് റീമേക്ക് ചെയ്തു നിർമ്മിക്കാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവന്നിട്ടുണ്ട്. ചിത്രം ആദ്യം ദക്ഷിണ കൊറിയയിലും, ഇംഗ്ലീഷിലും പിന്നീട് സ്പാനിഷ് ഉൾപ്പെടെ പത്ത് ഭാഷകളിലായി മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ റീമേക്ക് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനാൽ ഇന്ത്യയിൽ നിന്ന് ഇത്രയധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യത്തെ ചിത്രവുമായിരിക്കുകയാണ് ‘ദൃശ്യം’.

***

“ആനന്ദപുരം ഡയറീസ്ഇന്നു മുതൽ.

മീന,മനോജ് കെ ജയൻ, ശ്രീകാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി “ഇടം” എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” ആനന്ദപുരം ഡയറീസ് “ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ശിവ,സുധീർ കരമന,ജാഫർ ഇടുക്കി,അഡആർ ലവ് ഫെയിം റോഷൻ റഹൂഫ്,ജയകുമാർ, ജയരാജ് കോഴിക്കോട്,രാജേഷ് അഴീക്കോടൻ,അഭിഷേക്,അഖിൽ,സൂരജ് തേലക്കര,ശിഖ സന്തോഷ്,മീര നായർ,മാല പാർവ്വതി,ദേവീക ഗോപാൽ നായർ,രമ്യ സുരേഷ്,അഞ്ജന സാജൻ,ഗംഗ മീര,ആർജെ അഞ്ജലി,വൃദ്ധി വിശാൽ,അഞ്ജു മേരി,കുട്ടി അഖിൽ(കോമഡി സ്റ്റാർസ്) തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംസജിത്ത് പുരുഷൻ നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-അപ്പു ഭട്ടതിരി,പ്രൊജക്ട് ഡിസൈനർ-നാസ്സർ എം,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സത്യകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്,കല-സാബു മോഹൻ,മേക്കപ്പ്-സജി കൊരട്ടി,വസ്ത്രാലങ്കാരം-ഫെമിന ജബ്ബാർ,സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി,അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര,അഭിഷേക് ശശിധരൻ,മിനി ഡേവിസ്,വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,അസ്ലാം പുല്ലേപ്പടി,ലോക്കേഷൻ മാനേജർ-വന്ദന ഷാജു.പി ആർ ഒ-എ എസ് ദിനേശ്.

**

” തണുപ്പ് “വീഡിയോ ഗാനം പുറത്ത്‌

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘തണുപ്പ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു.വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാലിന്റെ ശിഷ്യൻ ബിബിൻ അശോക് സംഗീതം പകർന്ന് ബിജിബാൽ ആലപിച്ച “അംഗുലങ്ങളേ വിറയാതുയരൂ… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് തണുപ്പ് നിർമ്മിച്ചത്. കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ,രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ,പ്രിനു, ആരൂബാല,സതീഷ് ഗോപി,സാം ജീവൻ,രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്,ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര,മനോഹരൻ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു.മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവഹിക്കുന്നു.വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം സംഗീതം പകരുന്നു.ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ ബിജിഎം-ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ്-സഫ്ദർ മർവ,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം – രതീഷ് കോട്ടുളി, ശബ്ദസംവിധാനം – രതീഷ് വിജയൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം – ശ്രീജിത്ത് കോതമംഗലം,പ്രവീൺ ജാപ്സി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ,സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ – സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ-സെവൻത് ഡോർ.കണ്ണൂർ,വയനാട്, എറണാകുളം,ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ “തണുപ്പ് ” ഉടൻ പ്രദർശനത്തിനെത്തും.

**

ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ‘ജെ ബേബി’ മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്

പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ നടി ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ജെ ബേബി” മാർച്ച് 8ന് വനിതാ ദിനത്തിൽ തിയേറ്ററുകളിലേക്കെത്തും. ഉർവശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രേദ്ധേയമാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ടീസറും ഗാനങ്ങളും. പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ഇതുവരെ നിർമിച്ച സിനിമകൾ ഒക്കെയും സാമൂഹിക സങ്കൽപ്പങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളായാണ് പുറത്തു വന്നിരിക്കുന്നത്‌.കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് ‘ജെ ബേബി’.ജെ ബേബി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ചെന്നൈയിൽ സിനിമാ പ്രവർത്തകർക്കായി നടത്തിയിരുന്നു.സിനിമ കണ്ടവരെല്ലാം, അഭിനേതാക്കളെയും അണിയറപ്രവർത്തകരേയും നിർമ്മാതാക്കളെയും അഭിനന്ദിച്ചിരുന്നു. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് “ജെ ബേബി”. സിനിമ കാണാൻ തിയേറ്ററിൽ വരുന്നവർ നിർബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം. അതുപോലെ എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി ഞങ്ങൾ ഒരുക്കിയ സിനിമയാണിതെന്ന് സംവിധായകൻ സുരേഷ് മാരി പറയുന്നു. ശക്തി ഫിലിം ഫാക്ടറിയാണ് ‘ജെ ബേബി’ റിലീസ് ചെയ്യുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

**

 

You May Also Like

‘ആഗസ്റ്റ് 27’ ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ !

‘ആഗസ്റ്റ് 27’ ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ ! ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ആഗസ്റ്റ് 27…

ഇത്രയും മനോഹരമായ സിനിമയിൽ ആ ഒരു ഭാഗം വളരെ മോശമായി പോയെന്ന് മഞ്ജു പത്രോസിന്റെ കുറിപ്പ്

റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായെത്തിയ കാന്താര ഇതിനോടകം മികച്ച നിരൂപക പ്രശംസയാണ് നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യയിൽ…

നടി ചാഹത്ത് ഖന്നയുടെ വൈറൽ ചിത്രങ്ങൾ

ഖുബൂൽ ഹേ, ബഡേ അച്ചേ ലഗ്‌തേ ഹേ, തുജ് സംഗ് പ്രീത് ലഗായ് സജ്‌ന തുടങ്ങിയ…

“അപ്പോഴാണ് അയാൾക്ക് മറ്റെന്തോ ദുരുദ്ദേശമുണ്ട് എന്ന് എനിക്ക് മനസ്സിലായത്”, ഷൂട്ടിങ് സെറ്റിലെ മോശം അനുഭവത്തെ കുറിച്ച് സീരിയൽ നടി അർച്ചന മാരിയപ്പൻ

തമിഴ് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അർച്ചന. താരം തിളങ്ങിയിട്ടുള്ളത് മുഴുവൻ നെഗറ്റീവ് വേഷങ്ങളിലാണ്. കുറച്ചു…