പോൺ താരം സോഫിയ ലിയോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

പോൺ താരം സോഫിയ ലിയോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. താരത്തിന്റെ കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. മാർച്ച് ഒന്നിനാണ് സോഫിയയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം പറയുന്നത്. അതേസമയം, ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.പോൺ ഇൻഡസ്ട്രിയിൽ അടുത്തിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്. കാഗ്‌നി ലിൻ കാർട്ടർ, ജെസ്സി ജെയ്ൻ, തൈന ഫീൽഡ്‌സ് തുടങ്ങിയ പോൺ താരങ്ങളും ഈ വർഷം മരിച്ചിരുന്നു. ഇതിന് പിറകെയാണ് 26ാം വയസിൽ സോഫിയ ലിയോണും മരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. 1997 ജൂൺ 10ന് യുഎസിലെ മിയാമിയിലാണ് സോഫിയ ലിയോൺ ജനിച്ചത്. 18-ാം വയസിലാണ് പോൺ ഇൻഡസ്ട്രിയിലേക്കുള്ള കടന്നുവരവ്. ഇവർക്ക് 1 മില്യൺ ഡോളർ ആസ്തിയുള്ളതായാണ് കണക്കുകൾ പറയുന്നത്.

***
‘ഭരതനാട്യം’ ആരംദിച്ചു, സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്ക്

പ്രശസ്ത നടൻ സൈജു ക്കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പത്ത് ഞായറാഴ്ച്ച അങ്കമാലിക്കടുത്ത് മൂക്കന്നൂർജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു.തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ അഭ്യഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകകൾക്കു തുടക്കമായത്.തുടർന്ന് സൈജു കുറുപ്പിൻ്റെ മാതാവ് ശ്രീമതി ശോഭനാ .കെ .എം.സ്വിച്ചോൺ കർമ്മവും നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി.ജിബു ജേക്കബ്, സിൻ്റോസണ്ണി, മനു രാധാകൃഷ്ണൻ (ഗു എന്ന ചിത്രത്തിൻ്റെ സംവിധായകൻ) ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യവും ഈ ചടങ്ങിലുണ്ടായി.ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ നായകൻ താനാണന്ന് താനാണന്ന് സൈജു ക്കുറുപ്പ് തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരി ച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം.കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു ‘ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു ക്കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള ഒരു യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചാണു് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.സൈജു ക്കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.’ചിരിയും ചിന്തയും നൽകി, നമ്മുടെ നിത്യജീവിതത്തിൽ നാം എപ്പോഴും കാണുന്ന ഒരു കുപാത്രമാണിത്.ഈ കഥാപാത്രത്തെ സൈജു ക്കുറുപ്പ് ഏറെ ഭദ്രമാക്കുന്നു.സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം)ശ്രുതി സുരേഷ് പ്രാൽ തൂജാൻവർ ഫെയിം) എന്നിവരും പ്രധാന വേഷമണിയുന്നു മനു മഞ്ജിത്തിൻ്റ വരികൾക്ക് സാമുവൽ എ ബി ഈണം പകർന്നിരിക്കുന്നു.ഛായാഗ്രഹണം – ബബിലു അജു .എഡിറ്റിംഗ് – ഷഫീഖ്- വി.ബി.മേക്കപ്പ് – മനോജ് കിരൺ രാജ്കോസ്റ്റം ഡിസൈൻ -സുജിത് മട്ടന്നൂർകലാസംവിധാനം – ബാബു പിള്ളചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംസൺ സെബാസ്റ്റ്യൻ ‘പ്രൊഡക്ഷൻ എക്സിക്കുട്ടീസ്.- കല്ലാർ അനിൽ ,ജോബി ജോൺ,പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചു മന.മlള, അന്നമനട, മൂക്കന്നൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.വാഴൂർ ജോസ്.ഫോടോ – ജസ്റ്റിൻ ജയിംസ് .

***

” മലർ മഞ്ഞു തുള്ളിയായ് “റിലീസായി.

ഡ്യുസ് വിഷൻസിന്റെ ബാനറിൽനോബിൾ ആൻ്റണി, അരുണിമ ഷാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന” മലർ മഞ്ഞു തുള്ളിയായ്…”എന്ന മ്യൂസിക്ക് വീഡിയോ ആൽബം എസ്സാർ എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.ജയൻ ടി ക്ഷത്രിയ എഴുതിയ വരികൾക്ക് നെൽസ് സംഗീതം പകർന്ന്ഗോകുൽ ഉണ്ണികൃഷ്ണൻ ആലപിച്ച വീഡിയോ ആൽബത്തിന്റെ ഛായാഗ്രഹണം ഉമേഷ് കുമാർ മാവൂർ നിർവ്വഹിക്കുന്നു.മദീന, സിജോ തോമസ്, അനിൽ കുമാർ തൊമ്മൻകുത്ത്, രാജേഷ് കെ എസ് വണ്ണപ്പുറം, ഷാജൻ, ഹെൻഡ്രിക് നോബിൾ, നന്ദന സുന്ദർ, വൃന്ദ എസ് ജ്യോതിസ്, കാർത്തിക് കെ മഹേഷ്, വൈഗ നവീൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ വീഡിയോ ആൽബം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്നു.സഹ നിർമ്മാണം- രമേഷ് ഖാൻ, ഷിൻസി സാൻ കോതമംഗലം.എഡിറ്റിംഗ്-ഫസ്റ്റ് കട്ട് സ്റ്റുഡിയോ, വസ്ത്രലങ്കാരം-മന്ത്ര ടെക്സോഫൈൻ വണ്ണപ്പുറം,ചമയം മദീന, സെക്കന്റ് ക്യാമറ- സോനു,സാങ്കേതിക സഹായം-ദീപ കെ എസ്,അർജുൻ എസ്.പി ആർ ഒ-എ എസ് ദിനേശ്.

***

‘നെഞ്ചിലെ എൻ നെഞ്ചിലേ…!’ ആർദ്രമായൊരു തലോടൽ പോലെ മനോഹരം; ‘ഒരു കട്ടിൽ ഒരു മുറി’യിലെ പ്രണയ ഗാനം ശ്രദ്ധ നേടുന്നു

ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നൊരു മാജിക് ഒളിപ്പിച്ചുകൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’യിലെ മനോഹരമായൊരു പ്രണയ ഗാനം പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം. അങ്കിത് മേനോനും തമിഴിലെ ശ്രദ്ധേയ ഗായകൻ രവി ജിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴ്, മലയാളം വരികളിലുള്ള ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ചേർന്നുള്ളൊരു കൺസപ്റ്റ് പോസ്റ്റർ സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത് സിനിമാപ്രേമികള്‍ക്കിടയിൽ ഏറെ കൗതുകം ജനിപ്പിച്ചിരുന്നു. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ‘ഒരു കട്ടിൽ ഒരു മുറി’.

മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ.പി. ഉണ്ണികൃഷ്ണൻ, പി.എസ്. പ്രേമാനന്ദൻ, പി.എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് സി. എസ്, കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മിക്സിങ്: വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്: കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ: ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ.കെ രജിലേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബുരാജ് മനിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, പി. ആർ. ഓ: വാഴൂർ ജോസ്, എ.എസ് ദിനേശ്, ഡിസൈൻസ്: തോട്ട് സ്റ്റേഷൻ, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

***

ഓസ്‌കർ: പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പൺഹൈമർ

ഓസ്‌കർ പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പൺഹൈമർ. പുരസ്കാരങ്ങൾ പ്രഖ്യാപിക്കവെ മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നിങ്ങനെ ഏഴ് അവാർഡുകൾ ഓപ്പൺഹൈമർ നേടി. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപ്പൺഹൈമർ.

മികച്ച സംവിധായകനായി ക്രിസ്റ്റഫർ‌ നോളനും മികച്ച നടനായി കിലിയൻ‌ മർഫിയും തെരഞ്ഞെടുക്കപ്പെട്ടു. ഓപ്പൺഹൈമറിലെ പ്രകടനത്തിന് മികച്ച സഹ നടനുള്ള പുരസ്കാരം റോബർട്ട് ഡൗണി ജൂനിയറിന് ലഭിച്ചു. മികച്ച ഒറിജിനൽ സ്‌കോറിനുള്ള പുരസ്കാരം ഓപ്പൺഹൈമറിനാണ് ലഭിച്ചത്. മികച്ച എഡിറ്ററിനുള്ളള പുരസ്കാരം ജെന്നിഫർ ലേം(ഓപ്പൺഹൈമർ), മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്‌ടേമ (ഒപ്പൻഹൈമർ) എന്നിവരും നേടി.

എമ്മ സ്റ്റോണിൻറെ മികച്ച നടി പുരസ്കാരം അടക്കം പൂവർ തിംങ്ക് നാല് അവാർഡുകൾ നേടി. സോൺ ഓഫ് ഇൻട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാർബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്. ജിമ്മി കമ്മൽ ആയിരുന്നു ഡോൾബി തീയറ്ററിൽ നടന്ന ചടങ്ങിൻറെ അവതാരകൻ. ഇസ്രയേൽ പാലസ്തീൻ സംഘർഷം നടക്കുന്ന ഗാസയിൽ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികൾ കറുന്ന റിബൺ ധരിച്ചാണ് ഓസ്കാർ ചടങ്ങിന് എത്തിയത്. അതേ സമയം മികച്ച വസ്ത്രാലങ്കരത്തിന് അവാർഡ് പ്രഖ്യാപിക്കാൻ ഹോളിവുഡ് നടൻ ജോൺ സീന എത്തിയത് പൂർണ്ണനഗ്നനായിട്ടായിരുന്നു.

പ്രധാന അവാർഡുകൾ ഇങ്ങനെ

മികച്ച ചിത്രം ഓപൺ ഹെയ്മർ
മികച്ച നടി എമ്മ സ്റ്റോൺ
മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ -ഓപൻഹെയ്മർ
മികച്ച നടൻ കില്ല്യൻ മർഫി – ഓപൻ ഹെയ്മർ
സഹനടി ഡാവിൻ ജോയ് റാൻഡോൾഫ്, “ദ ഹോൾഡോവർസ്”
ആനിമേറ്റഡ് ഷോർട്ട് ഫിലിം ‘വാർ ഈസ് ഓവർ’
ആനിമേറ്റഡ് ഫിലിം “ദ ബോയ് ആൻറ് ഹീറോയിൻ”
ഒറിജിനൽ സ്‌ക്രീൻപ്ലേ “അനാട്ടമി ഓഫ് എ ഫാൾ,” ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി
അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ “അമേരിക്കൻ ഫിക്ഷൻ,” കോർഡ് ജെഫേഴ്സൺ
മികച്ച ഡോക്യുമെൻററി ഫീച്ചർ ഫിലിം
20 ഡേയ്സ് ഇൻ മാര്യുപോൾ -റഷ്യയുടെ യുക്രൈൻ അധിവേശവുമായി ബന്ധപ്പെട്ട ഡോക്യുമെൻററിയാണ് ഇത്
മികച്ച വസ്ത്രാലങ്കാരം പ്രൊഡക്ഷൻ ഡിസൈൻ ‘പുവർ തിങ്‌സ്’
മികച്ച സഹനടൻ റോബർട്ട് ഡൌണി ജൂനിയർ ‘ഓപൻഹെയ്മർ’
മികച്ച ഒറിജിനൽ സ്കോർ ലുഡ്വിഗ് ഗോറാൻസൺ – ഓപൻ ഹെയ്മർ
മികച്ച ഗാനം “വാട്ട് വാസ് ഐ മെയ്ഡ് ഫോർ ?” “ബാർബി – ബില്ലി എലിഷ്, ഫിനിയാസ് ഒ’കോണൽ
മികച്ച വിദേശ ചിത്രം ദ സോൺ ഓഫ് ഇൻട്രസ്റ്റ്
മികച്ച ശബ്ദ വിന്യാസം ദ സോൺ ഓഫ് ഇൻട്രസ്റ്റ്
മികച്ച എഡിറ്റിംഗ് ജെന്നിഫർ‍ ലൈം ‘ഓപൻഹെയ്മർ’
ബെസ്റ്റ് വിഷ്വൽ ഇഫക്ട്സ് ഗോഡ്സില്ല മൈനസ് വൺ
മികച്ച ഛായഗ്രഹണം ഹൊയ്തെ വാൻ ഹൊയ്തെമ – ഓപൻഹെയ്മർ

***

ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ ൻ്റെ “സെൽ 20” ചിത്രീകരണം തുടങ്ങുന്നു.

ഔട്രേജ്‌ , ദി ഗ്രേറ്റ്‌ എസ്കേപ്പ് എന്നീ ഹോളിവുഡിലും, മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, മലയാളിയായ ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സെൽ 20 “ഏപ്രിൽ മാസം മെക്സിക്കോയിൽ ചിത്രീകരണം തുടങ്ങും. അമേരിക്കന്‍ സിനിമ നിര്‍മ്മാണ കമ്പനി ആയ പ്രോംപ്റ്റ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറില്‍ ചിത്രം നിർമ്മിക്കുന്നത് അമേരിക്കയിലെ പ്രമുഖ വ്യവസായിയും, മലയാളികള്‍ക്ക് സുപരിചിതനുമായ ജോൺ ഡബ്ളു വർഗ്ഗീസ് ആണ്. അമേരിക്കന്‍ നാടക ലോകത്തെ പ്രശസ്തനായ നാടക സംവിധായകനും, അഭിനേതാവും ആയ പൌലോസ് കുയിലാടൻ സഹ നിര്‍മ്മാതാവ് ആയി എത്തുന്നു .

തമിഴ് , തെലുങ്ക് , ഹിന്ദി , ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങീ അഞ്ചു ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. തങ്കമണി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ തമിഴ് സൂപ്പർ താരം സമ്പത്ത് റാം, സംവിധായൻ സന്ദിപ് ജെ.എൽ, എന്നിവരോടൊപ്പം , IP MAN 3, ONG BAK, Fistful of Vengeance, തുടങ്ങി നിരവധി ഹോങ് കോങ് ,തായ്‌ലൻഡ് ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച സൂപ്പർ താരം സൈമൺ കൂക്ക് ചിത്രത്തിലെ പ്രധാന വില്ലൻ വേഷം അവതരിപ്പിക്കുന്നു. കൂടാതെ ജാക്കി ചാൻ നായകനായ “WHO AM I “എന്ന ചിത്രത്തിലൂടെ, വില്ലൻ വേഷത്തിൽ എത്തിയ ഹോളിവുഡ് താരം റോൺ സ്മുറൻബർഗ് ,ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഇവരോടൊപ്പം, തമിഴിലെയും, ഹോളിവുഡിലെയും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് അമേരിക്കയിലെ പ്രശസ്തമായ സ്റ്റണ്ട് ടീം ആയ സന്ദീപ്‌ ജെ.ല്‍ സ്റ്റണ്ട് ടീം ഇന്‍റര്‍നാഷണൽ ആണ്. ഇന്തോനേഷ്യയിലെയും, വിയറ്റ്നാമിലെയും പ്രശസ്തരായ സംഘട്ടന സംവിധായകരുടെയും മേൽനോട്ടം ഉണ്ടാവും. ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് വിവേക് സദാനന്ദനും, അനൂപ്‌ കുമാര്‍ ഗോപിനാഥും ചേര്‍ന്നാണ്.നിരവധി ഹോളിവുഡ് ചിത്രങ്ങളുടെ പശ്ചാത്തല സംഗീത സംവിധായകനായ കൈസാദ് പട്ടേലും, ഫിറോസ് പട്ടേലും ചേർന്നാണ് ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിക്കുന്നത്.പി.ആർ.ഒ- അയ്മനം സാജൻ

സന്ദീപ്‌ ജെ.എൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ഔട്രേജിലെ ആക്ഷന്‍ രംഗങ്ങൾ സോഷ്യല്‍ മീഡിയയില്‍ കൂടുതൽ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.പുതിയ ചിത്രമായ” സെൽ 20″, ഇതിനെയെല്ലാം വെല്ലുന്ന ആക്ഷൻ ചിത്രമായിരിക്കുമെന്ന് സംവിധായകൻ പറയുന്നു. നാൻസി റാണി, ഊദ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പ്രോംപ്റ്റ് എൻ്റർടെയ്ൻമെൻ്റ് നിർമ്മിക്കുന്ന ചിത്രമാണ് “സെൽ 20”. ഏപ്രിൽ മാസം മെക്സിക്കോയിൽ ചിത്രീകരണം ആരംഭിച്ച്, അമേരിക്ക, തായ്ലൻഡ്, ഇന്ത്യ എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാവും.

***
കുത്തൂട് മാർച്ച് 22 മുതൽ തീയേറ്ററുകളിൽ

സന്തോഷ് കീഴാറ്റൂർ, പുതുമുഖ നടൻ വിനോദ് മുള്ളേരി,സിജി പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ മനോജ്.കെ. സേതു സംവിധാനം ചെയ്യുന്ന” കുത്തൂട് ” മാർച്ച് ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.തെയ്യം കലാകാരൻ്റെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽഅഭിജിത്,ഉത്തമൻ, രവി പെരിയാട്ട്,തമ്പാൻ കൊടക്കാട്,ദേവനന്ദ, നിരോഷ് എന്നിവരും അഭിനയിക്കുന്നു.ഫോർ ഫ്രണ്ട്സ് പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറിൽ, കെ.ടി. നായർ,വേണു പാലക്കാൽ, കൃഷ്ണകുമാർ കക്കോട്ടമ, വിനോദ് കുമാർ കരിച്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സംവിധായകൻ മനോജ് കെ സേതു തന്നെ നിർവ്വഹിക്കുന്നു.പ്രദീപ് മണ്ടൂർ തിരക്കഥ, സംഭാഷണമെഴുതുന്നു.മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച് ,തെയ്യം കലയെ ഉപാസിച്ച് കഴിയുന്ന കാഞ്ഞനെന്ന തെയ്യം കലാകാരൻ്റെ ജീവിതത്തോടൊപ്പം അന്യം നിന്നു പോകുന്ന മണ്ണിന്റെയും പ്രകൃതിയുടെയും കഥ പറയുന്ന ചിത്രമാണ് “കുത്തൂട് “.ഡോക്ടർ ജിനേഷ്, കുമാർ എരമം, പ്രദീപ് മണ്ടൂർ എന്നിവരുടെ വരികൾക്ക് ജയചന്ദ്രൻ കാവുംതാഴ സംഗീതം പകരുന്നു.സിതാര കൃഷ്ണകുമാർ, അലോഷി ആദം എന്നിവരാണ് ഗായകർ.കല-സുനീഷ് വടക്കുമ്പാടൻ,ചമയം- വിനീഷ് ചെറു കാനം, പശ്ചാത്തല സംഗീതം- അനൂപ് വൈറ്റ് ലാൻ്റ്, പ്രൊഡക്ഷൻ കൺട്രോളർ-ഏ.വി. പുരുഷോത്തമൻ, പ്രൊഡക്ഷൻ മാനേജർ- അർജുൻ,പി ആർ ഒ- എ എസ് ദിനേശ്.

***

മൈഡിയർ കുട്ടിച്ചാത്തൻ’ ബാലതാരവും സംവിധായകനുമായ സൂര്യകിരൺ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്. ത്രീഡിയിൽ ചിത്രീകരിച്ച ആദ്യ ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനംചെയ്ത അരസി എന്ന ചിത്രം റിലീസിന് തയ്യാറാകവെയാണ് സംവിധായകന്റെ അപ്രതീക്ഷിത മരണം.ബാലതാരമായി 200-ലേറെ ചിത്രങ്ങളിൽ വേഷമിട്ടശേഷമാണ് അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്. 1978-ൽ പുറത്തിറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മൗന​ഗീതങ്ങൾ, സത്യഭാമ, പടിക്കാത്തവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2003-ൽ സത്യം എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ. 2020-ലെ ബി​ഗ് ബോസ് സീസൺ -4 മത്സരാർത്ഥിയുമായിരുന്നു. നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. ഇവർ പിന്നീട് ബന്ധം വേർപെടുത്തി. മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി.

***

ശ്രി ഗോകുലം മൂവിസിന്റെ ‘കത്തനാരിൽ’ അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു !*

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരിൽ’ അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ബൈജു ​ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. ‘അരുന്ധതി’, ‘ബാഹുബലി’, ‘രുദ്രമാദേവി’, ‘ഭാ​ഗമതി’, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകർക്കായ് കത്തനാരിലൂടെ ഞങ്ങൾ കാഴ്ചവെക്കുന്നത്.

താരത്തോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് സിനിമകൾ വരാനുണ്ട്. പ്രേക്ഷകർക്ക് കൂടുതൽ ദൃശ്യവിരുന്നൊരുക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു.” ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു .വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ​ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലീംപ്സ് വീഡിയോക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പത്തിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡം ചിത്രമാണിത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.രചന :ആർ രാമാനന്ദ്,ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ
**

കാണാൻ ആളില്ല, വൻ പ്രതിസന്ധി; രാത്രി ഷോകൾ റദ്ദാക്കി തമിഴ്നാട്ടിലെ തിയേറ്ററുകൾ

തമിഴ് നാട്ടിൽ ഇപ്പോൾ മുൻനിര താരങ്ങളുടെ സിനിമകളൊന്നും പുറത്തുവരുന്നില്ല. ഇതുമൂലം തമിഴ്നാട്ടിലെ തിയേറ്ററുകളിൽ എല്ലാം മുമ്പെങ്ങുമില്ലാത്തവിധം കടുത്ത വരൾച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മധുര, തിരുച്ചി, കോയമ്പത്തൂർ തുടങ്ങിയ വിവിധ നഗരങ്ങളിലുള്ള തിയേറ്ററുകളിൽ നൈറ്റ് ഷോകൾ റദ്ദാക്കിയിരിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില തിയേറ്ററുകളിൽ ഒരു ഷോക്ക് 5 പ്രേക്ഷകരെ പോലും കിട്ടുന്നില്ലത്രെ. അതേ സമയം അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളായ ‘ഭ്രമയുഗം’ ‘പ്രേമലു’, ‘മഞ്ഞുമ്മൽ ബോയ്സ്’ തുടങ്ങിയവക്ക് മികച്ച പ്രതികരണം ലഭിക്കുകയുമുണ്ടായി. ഇത് തിയേറ്ററുടമകൾക്ക് അൽപം ആശ്വാസമായി.അടുത്ത വരാനിരിക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പ്, ഐ.പി.എൽ. ക്രിക്കറ്റ്, സ്കൂൾ, കോളേജ് പരീക്ഷകൾ തുടങ്ങിയ കാരണം തിയേറ്ററുകളിലേക്കെത്തുന്ന ആരാധകരുടെ എണ്ണം ഇനിയും കുറയും എന്ന ഭീതിയിലാണ് തിയേറ്റർ ഉടമകൾ.

***

വിസ്പ്പേഴ്സ് ഓഫ് ദി ലോസ്റ്റ്

മലയാളം, ജപ്പാനീസ് പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ച ആദ്യ ഇൻഡോ ജപ്പാനീസ് മാർഷാൽ ആർട്ട്‌ ഷോർട്ട് ഫിലിമാണ് “വിസ്പ്പേഴ്സ് ഓഫ് ദി ലോസ്റ്റ് “. (WHISPER’S OF THE LOST).ജപ്പാനീസ് ഫിലിം ആക്ടർ ഓർസൺ മൂച്ചിസുകിയും (Orson Mochizuki) പ്രമുഖ തെന്നിന്ത്യൻ പ്രൊഡ്യൂസർ സുകുമാർ തെക്കെപ്പാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അഭിനയേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ രമേഷ് മേനോൻ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഓർസൺ മൂച്ചിസുകി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അഭിനേതാവും പുതുമുഖ സംവിധായകനുമായ കൃഷ്ണദാസ് മുരളി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- അച്യുതൻ വാര്യർ, ആക്ഷൻ കോറിയോഗ്രഫി- അർജുൻ ഹൈബ്രിഡ് കളരി,എഡിറ്റിംഗ്,വിഎഫ്എക്സ്-ജോബിൻ ജോസഫ്, സംഗീതം-നിതിൻ ജോർജ്,സൗണ്ട് ഡിസൈൻ-രാജേഷ് കെ രമണൻ, കോസ്റ്റ്യൂംസ്- ദിവ്യ ജോർജ്,ഡി ഐ-ഉണ്ണി മലയിൽ,മേക്കപ്പ്- അൻസാരി ഇസ്മക്കെ, പ്രൊഡക്ഷൻ കൺട്രോളർ-താഹ കോൽപോഡ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ്‌ പോൾ,പോസ്റ്റർ ഡിസൈൻ-ടെൻ പോയിൻറ്.

***
പുഷ്പകവിമാനം ടൈറ്റിൽ പ്രകാശനം ചെയ്തു.

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ പുഷ്പകവിമാനം എന്നു നാമകരണം ചെയ്തിരിക്കുന്നു ‘തിരുവനന്തപുരത്തു നടക്കുന്ന സിലബ്രേറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ അതിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തത്.സി സി എൽ. കേരളാ സ്ട്രൈക്കേഴ്സ് ഉടമയും തമിഴ് നടന്നു മായ രാജ്കുമാർ സേതുപതി,ഇടവേള ബാബു റിയാസ് ഖാൻ, ബിനീഷ് കൊടിയേരി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. .

ഈ ചിത്രത്തിൻ്റെ പ്രധാന ശിൽപ്പികളായസംവിധായകൻ ഉല്ലാസ് കൃഷ്ണാ, നിർമ്മാതാവ് ജോൺ കുടിയാൻമല,നായകൻ സിജു വിൽസൻ, അജ്മൽ ഹസ്സൻ (,ആരിഫാ പ്രൊഡക്ഷൻസ്. ഡിസ്ട്രിബ്യൂഷൻ ) എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.കണ്ണൂരിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.
.
ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.സിജു വിൽസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നമൃത ( വേല ഫെയിം) നായികയാകുന്നു.സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി ,ലെന, മനോജ്.കെ.യു., എന്നിവരും പ്രധാന താരങ്ങളാണ്.സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം – രാഹുൽ രാജ്.ഛായാഗ്രഹണം -രവിചന്ദ്രൻ എഡിറ്റിംഗ് – അഭിലാഷ് മോഹൻ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് നാരായണൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ് നസ്യാങ്കാവ് പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രംറയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിക്കുന്നു ആരിഫാ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തി ക്കുന്നു.

***
” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സണ്ണി വെയ്ൻ,സൈജു കുറുപ്പ്,അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസൈജു കുറുപ്പ് അവതരിപ്പിക്കുന്ന,നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിച്ച” റിട്ടൺ ആന്റ് ഡയറക്ടഡ്ബൈ ഗോഡ് “എന്നചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ ദുൽക്കർ സൽമാൻ റിലീസ് ചെയ്തു.നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുഅജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ജോമോൻ ജോൺ,ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.കോ പ്രൊഡ്യൂസർ-തോമസ് ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിബി ജോർജ്ജ് സിആർഇ,സംഗീതം-ഷാൻ റഹ്മാൻ,പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,എഡിറ്റർ- അഭിഷേക് ജി.എ.കല-ജിതിൻ ബാബു,മേക്കപ്പ്-കിരൺ രാജ്, വസ്ത്രലങ്കാരം-സമീറ സനീഷ്,പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ,വിഎഫ്എക്സ്-സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ്-റിഷ്ലാൽ ഉണ്ണികൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ, ഗ്രാഷ് പി ജി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സനൂപ് ചങ്ങനാശ്ശേരി.”റോയി”എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ” റിട്ടൺ ആന്റ് ഡയറക്ടഡ്ബൈ ഗോഡ് ” ഉടൻ പ്രദർശനത്തിനെത്തും.പി ആർ ഒ-എ എസ് ദിനേശ്.

**

സകലകലാ അഭ്യാസം, നടക്കപ്പോറേൻ ഭൂകമ്പം !’ തട്ടു പൊളിപ്പൻ ഡപ്പാംകൂത്ത് പാട്ടുമായി സുഷിനും പാൽ ഡബ്ബയും; ആവേശത്തിലാറാടിക്കാൻ ‘ഗലാട്ട’ എത്തി!

ജനറേഷൻ ഗ്യാപ്പില്ലാതെ ഏവരേയും രോമാഞ്ചിഫിക്കേഷൻ അവസ്ഥയിലെത്തിച്ച ചിത്രമായിരുന്നു ജിത്തു മാധവൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ‘രോമാഞ്ചം’. അതിന് പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ പ്രഖ്യാപിച്ചതോടെ ഏവരും ഏറെ ആകാംക്ഷയിലായിരുന്നു. ആ ആകാംക്ഷയ്ക്ക് തീകൊളുത്തിക്കൊണ്ടാണ് ‘ആവേശം’ ടീസറും പോസ്റ്ററുകളും ആദ്യ ഗാനവുമൊക്കെയെത്തിയത്. ഇപ്പോഴിതാ കേൾക്കുന്നവരെല്ലാം ചുവടുവെച്ചുപോകുന്ന രീതിയിലുള്ള രണ്ടാമത്തെ ഗാനമായെത്തിയിരിക്കുകയാണ് ആവേശത്തിലെ ‘ഗലാട്ട’.

ജിത്തു മാധവനും സുഷിൻ ശ്യാമും ‘രോമാഞ്ച’ത്തിന് ശേഷം ഒന്നിക്കുന്നതിനാൽ തന്നെ സംഗീതാസ്വാദകരും വാനോളം പ്രതീക്ഷയിലായിരുന്നു. അവരുടെ പ്രതീക്ഷയ്‍ക്കൊത്തുയർന്ന ഗാനമായിരുന്നു ആവേശത്തിലേതായി ആദ്യം പുറത്തിറങ്ങിയ ‘ജാഡ’ എന്ന ഗാനം. ഈ ഗാനത്തത്തിന്‍റെ അലയൊലികൾ സോഷ്യൽമീഡിയയിൽ അടങ്ങും മുമ്പാണ് അതിന് പിന്നാലെ ഒരു തട്ടുപൊളിപ്പൻ ഡപ്പാംകൂത്ത് സ്റ്റൈലിൽ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ഗലാട്ട’ എത്തിയിരിക്കുന്നത്.

വിനായക് ശശികുമാറിന്‍റെ വരികളും സുഷിൻ ശ്യാമിന്‍റെ സംഗീതവും ഒപ്പം പാൽ ഡബ്ബയും സുഷിനും ചേർന്നുള്ള ആലാപനവുമായാണ് ‘ഗലാട്ട’ ഇറങ്ങിയിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ‘ജാ‍ഡ’ എന്ന ഗാനവും അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തമിഴ്, മലയാളം വരികളുമായെത്തിയിരിക്കുന്ന ‘ഗലാട്ട’യും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്. യൂത്തിനും ഫാമിലിക്കും ആഘോഷമാക്കാൻ പറ്റിയ സിനിമയായാണ് ‘ആവേശം’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. കോമഡിയും ആക്ഷനും ഇമോഷൻസുമൊക്കെ സമാസമം ചേർത്തൊരുക്കിയിരിക്കുന്ന ചിത്രത്തിൽ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്, ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീർ താഹിറാണ് നിർവ്വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റർ: വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ: മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ.ആർ. അൻസാർ, ലൈൻ പ്രൊഡ്യൂസർ: പി.കെ. ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലേ, ഗാനരചന: വിനായക് ശശികുമാർ കോസ്റ്റ്യൂസ്: മഷർ ഹംസ, മേക്കപ്പ്: ആർ.ജി. വയനാടൻ, കോറിയോഗ്രഫി: സാൻഡി, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആക്ഷൻ: ചേതൻ ഡിസൂസ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, നിദാദ് കെ.എൻ, ഡിസൈൻസ് : എസ്തെറ്റിക് കുഞ്ഞമ്മ, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്ക്. ഡിസ്ട്രിബ്യൂഷൻ: എ ആൻഡ് എ റിലീസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

***

തൃഷ വീണ്ടും ഇരട്ടവേഷത്തിൽ

തമിഴ് സിനിമയിലെ ഇപ്പോഴത്തെ താരറാണി തൃഷയാണെന്ന് പറയാം! കാരണം താരം ഇപ്പോൾ അജിത്തിന്റെയൊപ്പം ‘വിടാമുയർച്ചി’ കമൽഹാസനൊപ്പം ‘തഗ് ലൈഫ്’, മോഹൻലാലിനൊപ്പം ‘രാം’ തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാറായ ചിരഞ്ജീവിയുടെ കൂടെ ‘വിശ്വംബര’ തുടങ്ങി ഒരുപാട് ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

**

 

 

Leave a Reply
You May Also Like

ബോളിവുഡിലെ മുൻനിര നടി, വിവാഹം കഴിക്കാതെ ജീവിക്കുന്നു , യൗവനത്തിലുടനീളം പ്രണയം കണ്ടെത്തി, ഇപ്പോൾ 52-ാം വയസ്സിൽ ഏകാന്തമായ ദിനങ്ങൾ ചെലവഴിക്കുകയാണ്

നമ്മൾ പറയുന്ന നടി വാണിജ്യ സിനിമകളിലും റിയലിസ്റ്റിക് സിനിമകളിലും അഭിനയിച്ചു. നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ഭാഗമായി…

വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിൽ അവർ രണ്ടുപേരും എതിർപ്പറിയിച്ചു. രചന നാരായണൻകുട്ടിയുടെ വാദം തെറ്റെന്ന് മാല പാർവതി.

യുവ നടിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ വിജയ് ബാബുവിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്

കാണാം ദൂരദർശനിലെ ആ പഴയ ചിത്രഗീതം, ഓർക്കാം ആ പഴയ നല്ല കാലം

90 കാലഘട്ടം. ഇപ്പോൾ എല്ലാദിവസവും യൂട്യൂബിൽ പാട്ടുകൾ കാണുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരു…

മോഹൻലാൽ മുതൽ പൃഥ്വിരാജ് വരെ: ശിശുദിനത്തിൽ സെലിബ്രിറ്റികളുടെ ഏറ്റവും മധുരമുള്ള ത്രോബാക്ക് ചിത്രങ്ങൾ

നിഷ്കളങ്കതയുടെയും ഗൃഹാതുരത്വത്തിന്റെയും മാസ്മരികത ആഘോഷിക്കുന്ന ശിശുദിനം നമ്മുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ബാല്യകാലങ്ങളിൽ നിന്നുള്ള പ്രിയപ്പെട്ട നിമിഷങ്ങളുടെ…