നിമിഷ സജയനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളാക്കുന്ന പോച്ചർ ട്രെയിലർ

ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കുന്ന ഒറിജിനൽ ക്രൈം സീരീസ് പോച്ചറിന്‍റെ ട്രെയിലർ പുറത്തിറക്കി. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ച ഈ പരമ്പരയിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ജോർദാൻ പീലെയുടെ ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക്‌ക്ലാൻസ്മാൻ തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ സമ്മാനിച്ച ഓസ്‌കാർ ജേതാവായ പ്രൊഡക്ഷൻ ആൻഡ് ഫിനാൻസ് കമ്പനിയായ ക്യുസി എൻ്റർടൈൻമെൻ്റ് ആണ് പോച്ചർ നിർമ്മിക്കുന്നത്.

നടി, നിർമ്മാതാവ്, സംരംഭക എന്നീ മേഖലകളിൽ തിളങ്ങിയ ആലിയ ഭട്ട് പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്; ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചർ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നു. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240+ രാജ്യങ്ങളിലെ പ്രദേശങ്ങളിലും പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാനാകും. കൂടാതെ ഇത് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35+ ഭാഷകളിൽ സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കും.

ആനകളെ നിഷ്‌കരുണം, നിരന്തരമായി കൊല്ലുന്ന ഹൃദയഭേദകമായ യാഥാർത്ഥ്യത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ട്രെയിലർ നൽകുന്നത്. ഈ ക്രിമിനൽ പ്രവൃത്തികളുടെ നിശബ്ദ ഇരകൾക്ക് – നിസ്സഹായരായ ആനകൾക്ക് – യഥാർത്ഥത്തിൽ അർഹമായ നീതി ലഭിക്കുമോ? ചിന്തോദ്ദീപകമായ ഈ കുറ്റകൃത്യ പരമ്പരയുടെ കാതലിനുള്ളിൽ ഈ ചോദ്യം ആഴത്തിൽ പ്രതിധ്വനിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, വ്യക്തിപരമായ നേട്ടവും അത്യാഗ്രഹവും കൊണ്ട് നയിക്കപ്പെടുന്ന മനുഷ്യ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളിലേക്ക് പോച്ചർ വെളിച്ചം വീശുന്നു. അതുവഴി ഈ ജീവിവർഗ്ഗം നേരിടുന്ന അപകടസാധ്യതകളെ ജനങ്ങളിലേക്കെത്തിക്കുന്നു.

ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്. ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് നിർമ്മിച്ചതാണ് പോച്ചർ. അലൻ മക്അലക്സ് (സ്യൂട്ടബിൾ ബോയ്) സ്യൂട്ടബിൾ പിക്ചേഴ്സിന്റെ നിർമ്മാതാവായി പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫി ഡയറക്ടർ ജോഹാൻ എയ്ഡ്, സംഗീതസംവിധായകൻ ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ ബെവർലി മിൽസ് എന്നിവരും ഡൽഹി ക്രൈമിൽ നിന്നുള്ളവരാണ്.

***

വി. കെ. പ്രകാശ് – മീരാജാസ്മിൻ പുതിയ ചിത്രം “പാലും പഴവും ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽവിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച് വി. കെ.പ്രകാശ് സംവിധാനം ചെയ്തു മീരാ ജാസ്മിനും അശ്വിൻ ജോസും നായികയും നായകനുമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മീരയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കി .”പാലും പഴവും”.പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ് ചിത്രം. മീരാ ജാസ്മിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.ശാന്തി കൃഷ്ണ,അശോകൻ,മണിയൻപിള്ള രാജു,നിഷ സാരംഗ്,മിഥുൻ രമേഷ്,സുമേഷ് ചന്ദ്രൻ,ആദിൽ ഇബ്രാഹിം,രചന നാരായണൻകുട്ടി,ഷിനു ശ്യാമളൻ,തുഷാര,ഷമീർ ഖാൻ,ഫ്രാൻങ്കോ ഫ്രാൻസിസ്,വിനീത്രാമചന്ദ്രൻ ,രഞ്ജിത്ത് മണമ്പ്രക്കാട്ട്,അതുൽ റാം കുമാർ,പ്രണവ് യേശുദാസ്,ആർ ജെ സൂരജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ചിത്രത്തിന്റെ കഥ , തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ.ഛായാഗ്രഹണം രാഹുൽ ദീപ്.എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ്.വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ.പശ്ചാത്തല സംഗീതം ഗോപി സുന്ദർ.സൗണ്ട് ഡിസൈനർ സിനോയ് ജോസഫ്.പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ.മേക്കപ്പ് ജിത്ത് പയ്യന്നൂർ.കോസ്റ്റ്യൂം ആദിത്യ നാനു.ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ.അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ.പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻപ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻപി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് അജി മസ്കറ്റ്.ഡിസൈൻസ് യെല്ലോ ടൂത്ത്സ് . കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.

***

സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ-അരിവാൾ. 23-ന് തീയേറ്ററിലേക്ക് .

വയനാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ പറയുകയാണ് അരിവാൾ എന്ന ചിത്രത്തിലൂടെ, പ്രശസ്ത നടനും, സംവിധായകനുമായ അനീഷ് പോൾ.എ.പി.സി. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 23 ന് തീയേറ്ററിലെത്തും.പഞ്ചാബി ഹൗസ്, തച്ചിലേടത്ത് ചുണ്ടൻ, രഥോൽസവം, ലേലം, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷം അവതരിപ്പിച്ച അനീഷ് പോൾ, അരിവാൾ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും മാറ്റുരയ്ക്കുകയാണ്.പ്രശസ്ത തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാൽ ആണ് രചയിതാവ് .അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന പ്രമേയത്തിൽ ചിത്രീകരിച്ച ഈ ചിത്രം, ആദിവാസി സമൂഹം നേരിടേണ്ടി വരുന്ന സംഘർഷങ്ങളുടേയും, പ്രതിഷേധങ്ങളുടേയും ഉറച്ച സ്വരമാണ് അവതരിപ്പിക്കുന്നത്. കഴുകൻ കണ്ണുകളുമായി നടക്കുന്നവർക്കെതിരെ ഒരു അമ്മയും മകളും എന്ന ഉള്ളടക്കത്തിൽ പുറത്തിറങ്ങുന്ന ചിത്രം, സാധാരണ കുടുംബങ്ങളുടെ അതിജീവന പോരാട്ടമാണ് തുറന്നിടുന്നത്.ആദിവാസി ഗോത്രത്തിൽ നിന്ന്, ആദ്യമായി ഒരു പിന്നണി ഗായിക മലയാള സിനിമയിൽ ഈ ചിത്രത്തിലൂടെ എത്തപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാനന്തവാടി ചൂണ്ടക്കുന്നിലെ, മണിയുടേയും രമ്യയുടേയും മകളായ രേണുകയാണ് ഈ ആദിവാസി ഗായിക.

നേരമുദിച്ചു വഞ്ചോ വലിയെ മലെ മുകളു …. എന്ന് തുടങ്ങുന്ന രേണുകയുടെ ഗാനം ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു.മലയാള സിനിമയിൽ ശക്തമായ ഒരു പ്രമേയവുമായി എത്തണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്. സംവിധായകൻ അനീഷ് പോൾ പറയുന്നു.എ.പി.സി.പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന അരിവാൾ അനീഷ് പോൾ സംവിധാനം ചെയ്യുന്നു. രചന – ഹരിപ്പാട് ഹരിലാൽ, ക്യാമറ – ഫൈസൽ റമീസ് ,എഡിറ്റിംഗ് -ടിനു തോമസ്, ഗാനരചന – ജയമോഹൻ കടുങ്ങല്ലൂർ,സംഗീതം – അജിത്ത്സുകുമാരൻ, പശ്ചാത്തല സംഗീതം – റുഡോൾഫ് വി.ജി,ആലാപനം – രേണുക വയനാട്,കല – പ്രഭ മണ്ണാർക്കാട്, കോസ്റ്റ്യൂം – പളനി, പ്രൊഡക്ഷൻ കൺട്രോളർ- ജോയി മേലൂർ, മേക്കപ്പ് – ആര്യനാട് മനു, ഷൈനി അശോക്, അസോസിയേറ്റ് ഡയറക്ടർ -സന്തോഷ്, മഹേഷ് കാരന്തൂർ ,പി.ആർ.ഒ- അയ്മനം സാജൻഷൈജു ടി.ഹംസ, ജനകി സുധീർ, ശ്രീജ സംഘകേളി, പ്രദീപ് ശ്രീനിവാസൻ ,ബാബു ചെല്ലാനം, യൂനസ്, നവനീത്, അനീഷ് പോൾ, അനിത തങ്കച്ചൻ, ജോവിറ്റ ജൂലിയറ്റ്, സുമിത കാർത്തിക, ശ്രുതി, ജിത മത്തായി എന്നിവർ അഭിനയിക്കുന്നു.അയ്മനം സാജൻ

***

വരാഹം പൂർത്തിയായി

സുരേഷ് ഗോപിയെ നായകനാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണംഫെബ്രുവരി പതിനല് ബുധനാഴ്ച്ച ഒറ്റപ്പാലത്തു പൂർത്തിയായിമാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അങ്കമാലിക്കടുത്ത് കാലടിയിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംദിച്ചത്.പിന്നീട് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു.പിന്നീട് പാലക്കാട്ടെ അഹല്യാകോംപ്ലക്സി ലേക്കും അവിടെ നിന്നും ഒറ്റപ്പാലത്തേക്കും ഷിഫ്റ്റ് ചെയ്യപ്പെട്ടു.അങ്ങനെ വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്നെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ഒറ്റപ്പാലത്തെ ഷെഡ്യൂളോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായത്.പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്.സുരാജ് വെഞ്ഞാറമൂടും, ഗൗതം വാസുദേവ മേനോനും നവ്യാനായരും മുഖ്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ‘, പ്രാച്ചി ടെഹ് ലാൻ, (മാമാങ്കം ഫെയിം)ശീജിത്ത് രവി, ഇന്ദ്രൻസ്, ഷാജു, സരയൂ അനിലാനായർ,സാദിഖ്, സന്തോഷ് കീഴാറ്റൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.കഥ –ജിത്തു.കെ.ജയൻ – മനു .സി .കുമാർ.തിരക്കഥ – മനു.സി. കുമാർ… സംഗീതം -രാഹുൽ രാജ്ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി.എഡിറ്റിംഗ് – മൺസൂർ മത്തുടട്ടി.: കലാസംവിധാനം – സുനിൽ കെ.ജോർജ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക്.അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി.കോ- പ്രൊഡ്യൂസർ – മനോജ് ശീകാന്ത.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രാജാ സിംഗ്, കൃഷ്ണകുമാർ.ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ്,നിർമ്മാണ നിർവ്വഹണം – പൗലോസ് കുറുമുറ്റം.’ബിനു മുരളി.വാഴൂർ ജോസ്.

***

“ഒരു ഭാരത സർക്കാർ ഉത്പന്നം വീഡിയോ ഗാനം.

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ” ഒരു ഭാരത സർക്കാർ ഉത്പന്നം” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് അജ്മൽ ഹസ്ബുള്ള സംഗീതം പകർന്ന് ആര്യ ദയാൽ ആലപിച്ച ” ആകെ താറുമാറിയത് തോലുരിഞ്ഞു പോണ്… എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.അജു വർഗീസ്,ഗൗരി ജികിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ,ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി, കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാനിർവ്വഹിക്കുന്നു.നിസാം റാവുത്തർ തിരക്കഥ, സംഭാഷണമെഴുതുന്നു.ഗാനരചന-അൻവർ അലി,വൈശാഖ് സുഗുണൻ, സംഗീതം-അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ്നാനി,പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ കല-ഷാജി മുകുന്ദ്,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-അജി മസ്ക്കറ്റ്, പരസ്യക്കല-യെല്ലൊ ടൂത്ത്സ്,എഡിറ്റർ-ജിതിൻ ഡി കെ,ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ, ചീഫ്അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ പി എസ്, അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം, അരുൺ,അഖിൽ, സൗണ്ട് ഡിസൈൻ-രാമഭദ്രൻ ബി,ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-വിവേക്,പി ആർ ഒ-എ എസ് ദിനേശ്.

****

ആനന്ദും ശ്രീബാലയും

പണമെടുക്കണം പൊന്നെടുക്കണം നാട്ടുകാരെ അറിയിക്കണം സദ്യയൊരുക്കണം നാല്കൂട്ടം പായസം വേണം വിളമ്പണം ഒരുക്കങ്ങളായി. കല്ല്യാണമല്ല. സിനിമയാണ്. മാളികപ്പുറം തൊഴുത് ശബരിമല കയറി അയ്യപ്പനെ വണങ്ങി ചോറ്റാനിക്കരയി ലെത്തു മ്പോള്‍ സിനിമാപൂജയായി. അവി ടെ സംവിധായനായി വിനയന്റെ മകനുണ്ട് വിഷ്ണു വിനയ ന്റെ ആദ്യ സംവിധാനം മാളികപ്പുറത്തി ന്റെ വിജയത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ യൊരുക്കുന്ന ആനന്ദും ശ്രീബാലയും വ്യത്യസ്തമായ പ്രണയ കുടുംബ കഥയാണ്.

 ഹിസ്റ്ററി ഓഫ് ജോയിലൂടെ നായകനായി മലയാള സിനിമയില്‍ നായകനായെത്തിയ വിഷ്ണുവിനയന്‍. ആകാശഗംഗ 2 വിലും പത്തൊന്‍പതാം നൂറ്റാണ്ടിലും അഭിനേതാവായി സംവിധായകന്‍ വിനയന്റെ മകന്‍.സംവിധായകനിലേക്കെത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് വലിയ ഉത്തരവാദിത്ത്വവും വിഷ്ണു വിനയന്റെ വാക്കുകള്‍ അച്ഛന്റെ സിനിമ സാമൂഹ്യ ചരിത്ര പ്രാധാന്യമുള്ളതായിരുന്നു നല്ല പാട്ടുകളുണ്ടായിരുന്നു നല്ല പിക്ചറൈസേഷനായിരുന്നു.വിനയന്റെ മകന്‍ സംവിധാന പട്ടമണിയുമ്പോള്‍ എന്ത്്‌കൊണ്ടും നല്ലതായിരിക്കണം വിഷ്ണു വിനയന്‍ പറഞ്ഞു

കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാമീഡിയുമായി ചേര്‍ന്ന് പ്രിയവേണുവും നീത പിന്റോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആനന്ദും ശ്രീബാലയും അര്‍ജ്ജുന്‍ അശോകും അപര്‍ണാദാസും നായികാനായകന്മാര്ാകുന്നു സൈജുകുറുപ്പ് സിദ്ദിഖ. ്ധ്യാന്‍ശ്രീനിവാസന്‍. അജു വര്‍ഗീസ്. ആശാശരത്ത്. ഇന്ദ്രന്‍സ.് പ്രമുഖ താരനിര അണിനിരക്കുന്നു. എറണാകുളത്ത് ഫെബ്രവരി അവസാന വാരം ചിത്രീകരണം തുടങ്ങും. – സ്വാമി പ്രേമസരസ്വതി

You May Also Like

തട്ടുകട ഇടേണ്ടി വന്നാലും മാപ്പു ഞാൻ പറയില്ലെന്ന തീരുമാനമെടുത്ത, സിനിമയിലെ വട്ടു ജയനെ വെല്ലുന്ന ആറ്റിട്യൂടും നട്ടെല്ലും

Sanal Kumar Padmanabhan “എന്റെ വീടിന്റെ ചുവരിൽ ഒരുപാട് പേരുടെ പടം ഒന്നും ഇല്ല ഒരൊറ്റ…

മലയാളത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച പതിനെട്ടാമത്തെ ചിത്രമായി ആർഡിഎക്സ്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്സ്…

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തീർപ്പ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്…

ധനുഷ് വിപ്ലവ നായകനാകുന്ന ക്യാപ്റ്റൻ മില്ലർ ലിറിക്കൽ വീഡിയോ പുറത്ത്

ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ലിറിക്കൽ വീഡിയോ പുറത്ത് പ്രഖ്യാപനം മുതൽ ശ്രെദ്ധിക്കപ്പെട്ട ധനുഷ് ചിത്രമാണ് ക്യാപ്റ്റൻ…