സിജു വിൽസൺ നായകനാകുന്ന ചിത്രം “പഞ്ചവത്സര പദ്ധതി”യുടെ ട്രയ്ലർ റിലീസായി

കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര പദ്ധതി”യുടെ ട്രയ്ലർ റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന “പഞ്ചവത്സര പദ്ധതി”യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു.

വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവർത്തകർ ഇവരാണ് : ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ. എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

**

വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും രജിനിക്കൊപ്പം, ‘തലൈവർ-171’ൽ ശ്രുതിഹാസനും രൺവീർ സിങ്ങും

തമിഴിൽ ‘ജയ്ഭീം’ എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേൽ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ‘വേട്ടയൻ’ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഈ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ‘തലൈവർ-171’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഇതിന് ആരാധകരിൽ നിന്ന് വൻ പ്രതികരണവും ലഭിച്ചിരുന്നു. ഈ ചിത്രത്തിൽ രജനികാന്ത് ‘ദാദ’യായാണ് എത്തുന്നതെന്ന് ഒരു റിപ്പോർട്ടും ഉണ്ട്.

ഈ സാഹചര്യത്തിലാണ് ‘തലൈവർ-171’ൽ രജനികാന്തിനൊപ്പം അഭിനയിക്കാൻ സംവിധായകൻ ലോകേഷ് കനകരാജ് പ്രശസ്ത ഹിന്ദി നടനായ രൺവീർ സിങ്ങുമായി ചർച്ച നടത്തി എന്നും ചിത്രത്തിൽ അഭിനയിക്കാൻ രവീർസിങ്ങുമായി സമ്മതിച്ചു എന്നുള്ള റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്.

‘തലൈവർ-171’ ടീം ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ജൂണിൽ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിനു മുൻപായി ചിത്രത്തിന്റെ ടൈറ്റിൽ പ്രൊമോ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. അന്ന് രജിനിക്കൊപ്പം ഈ സിനിമയിൽ അഭിനയിക്കുന്ന മറ്റുള്ള നടീ, നടന്മാരെയും ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും തീരുമാനിച്ചിട്ടുണ്ടത്രെ! അതിനാൽ ഈ ചിത്രത്തിന് വേണ്ടിയുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തിരക്കിട്ടു പ്രവർത്തിച്ചു വരികയാണ് ലോഗേഷ് കനകരാജ്. രൺവീർ സിങ്ങിന് പുറമെ മലയാളി നടിയായ ശോഭനയുമായും ലോഗേഷ് കനകരാജ് ചർച്ച നടത്തിയിട്ടുണ്ടത്രെ! ശോഭനയും ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. അങ്ങിനെയെങ്കിൽ 32 വർഷങ്ങൾക്ക് ശേഷം രജനികാന്തിനൊപ്പം ശോഭന വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. അതോടൊപ്പം കമൽഹാസന്റെ മകളും, നടിയുമായ ശ്രുതി ഹാസനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കും എന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ലോഗേഷും, ശ്രുതിഹാസനും ചേർന്ന് ഒരുക്കിയ ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോ ഈയിടെ പുറത്തുവരികയും, വൈറലാകുകയും ചെയ്തിരുന്നു. ശോഭന, രൺവീർ സിങ്ങ്, ശ്രുതിഹാസ്സൻ തുടങ്ങിയവർ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത് കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

**

വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’യിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അക്ഷയ് കുമാർ !

വിഷ്ണു മഞ്ചുവിനെ കേന്ദ്ര കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ആക്ഷൻ ചിത്രം ‘കണ്ണപ്പ’യിലൂടെ അക്ഷയ് കുമാർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ചിത്രത്തിന്റെ ഹൈദരാബാദിലെ ചിത്രീകരണത്തിൽ ജോയിൻ ചെയ്ത് വിഷ്ണു മഞ്ജു, പ്രഭാസ്, മോഹൻലാൽ എന്നിവർക്കൊപ്പം ചേർന്നാണ് തന്റെ പുതിയ തുടക്കത്തിന് താരം ആരംഭം കുറിക്കുന്നത്.

തികച്ചും സുപ്രധാനമായോരു കഥാപാത്രത്തെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിലെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ നിർണായക രംഗങ്ങൾ ചിത്രീകരിക്കാനൊരുങ്ങുന്ന ഹൈദരാബാദിലെ സെറ്റിൽ താരം ഉടൻ ജോയിൻ ചെയ്യും.

വിഷ്ണു മഞ്ജുവിന്റെ വാക്കുകൾ, “അക്ഷയ് സാറിനൊപ്പമുള്ള ഷൂട്ടിംഗിൽ ത്രില്ലിങ്ങാണ്. ചിത്രത്തിന്റെ ക്ലൈമാക്സിന്റെ ചിത്രീകരണത്തിൽ ഞങ്ങൾ ഒരുമിച്ചുണ്ട്. ഇത്രയും എക്സ്പീരിയൻസ്ഡായ ഒരു നടൻ ഞങ്ങളൊടൊപ്പം ചേരുന്നതിൽ വലിയ അഭിമാനം തോന്നുന്നു. അക്ഷയ് സാറിന്റെ വരവോടെ ‘കണ്ണപ്പ’ പൂർണമായും ഒരു പാൻ ഇന്ത്യൻ ചിത്രമായ് മാറും.”

ഏറെ പ്രതീക്ഷയോടെയാണ് ‘കണ്ണപ്പ’യുടെ റിലീസിനായ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചുവിനോടൊപ്പം മോഹൻ ബാബു, മോഹൻലാൽ, പ്രഭാസ്, ശരത് കുമാർ, ബ്രഹ്മാനന്ദം തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ, ആക്ഷൻ കൊച്ച ഖംഫക്ഡി, കോറിയോഗ്രഫി പ്രഭുദേവ എന്നിവരാണ് നിർവഹിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥക്ക് മികച്ച ദൃശ്യാവിഷ്കാരം പകർന്ന് ഒരുങ്ങുന്ന ഈ ചിത്രം കഴിഞ്ഞ വർഷം ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിൽ വെച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിഷ്ണു മഞ്ചുവിന്റെ അഞ്ച് വയസ്സുള്ള മകൻ അവ്‌റാം മഞ്ചു, പുതുമുഖ താരം പ്രീതി മുഖുന്ദൻ എന്നിവരും വളരെ പ്രധാനപ്പെട്ട വേഷങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പിആർഒ: ശബരി.

**

കപ്പ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കി ഫഹദ് ഫാസിൽ

അനന്യ ഫിലിംകപ്പ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി.എയ്ഞ്ചലീന മേരി എന്നിവർ നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ‘ കപ്പ് ‘ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം വിഷു ദിനത്തിൽ പ്രശസ്ത നടൻ ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസി ലൂടെ പുറത്തിറങ്ങി.

നവാഗതനായ സഞ്ജു വി. സാമുവലാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്വെള്ളത്തുവൽമേഘം മേഞ്ഞേ മേലെ.വെള്ളത്തൂവൽ നാവുണർന്നേ താഴെമനുമഞ്ജിത്ത് രചിച്ച് ഷാൻ ന്ന് മാൻ ഈണമിട്ട് അശ്വിൻരാജും, സച്ചിൻ വിജയ് എന്നിവർ പാടിയ മാജിക്കൽ സോംഗ് ആണ് ഇത്.സ്പോർട്ട് സ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ്.ഇടുക്കിയിലെ കുടിയേറ്റ മേഖലയായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ ബാഡ്മിൻ്റൺ പ്രേമിയായ നിധിൻ എന്ന പതിനാറുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.ബാഡ്മിൻ്റെണിൽ ഇൻഡ്യക്കു വേണ്ടി ഒളിമ്പിക്സിൽ കളിക്കാനായിസ്വപ്നം കണ്ടു നടക്കുന്ന നിധിൻ്റെ അതിനുള്ള ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്.അതാകട്ടെ അത്യന്തം ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ‘തികഞ്ഞ ഫീൽ ഗുഡ് സിനിമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.യുവനിരയിലെ ശ്രദ്ധേയനായ മാത്യു തോമസ്സാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നിധിനെ അവതരിപ്പിക്കുന്നത്.ബേസിൽ ജോസഫ് റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുനമിതാ പ്രമോദ്യം യുവ നടൻ കാർത്തിക് വിഷ്ണുവും കേന്ദ്രകഥാപാത്രങ്ങളായിട്ടുണ്ട്

‘പുതുമുഖം റിയാഷിബുവും അനഘ സുരേന്ദ്രനുമാണനായിക മാർ ‘ഇവർക്കു പുറമേ ഗുരു സോമസുന്ദരം.ഇന്ദ്രൻസ്, ജൂഡ് ആൻ്റണി ജോസഫ്, ആനന്ദ് റോഷൻ, സന്തോഷ് കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആൻ്റണി, മൃണാളിനി സൂസൻ ജോർജ്, മൃദുൽപാച്ചു,.രഞ്ജിത്ത് രാജൻ,, നന്ദു പൊതുവാൾ, നന്ദിനി ഗോപാലകൃഷ്ണൻ, അനുന്ദ്രിതാ മനു, ഐ.വി.ജുനൈസ്, അൽത്താഫ് മനാഫ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.സംഗീതത്തിന് ഏറെ പ്രാധസ്യമുള്ള ഈ ചിത്രത്തിൽ മൊത്തം അഞ്ചു ഗാനങ്ങളാണുള്ളത്.ഷാൻ റഹ്മാനാണ് എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.പശ്ചാത്തല സംഗീതം – ജിഷ്ണു തിലക് .നാലു ഗാനങ്ങൾ മനു മഞ്ജിത്തും, ഒരു ഗാനം ആർ.സി.യും രചിച്ചിരിക്കുന്നു.അഖിലേഷ് ലതാ രാജും, ഡെൻസൺ ഡ്യൂറോ മുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം – നിഖിൽ. എസ്. പ്രവീൺഎഡിറ്റർ – റെക്സൺ ജോസഫ്.കലാസംവിധാനം – ജോസഫ് നെല്ലിക്കൽ,മേക്കപ്പ് – ജിതേഷ് പൊയ്യ ,കോസ്റ്റ്യം -ഡിസൈൻ – നിസ്സാർ റഹ്‌ മത്ത്.ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുകേഷ് വിഷ്ണു – രഞ്ജിത്ത് മോഹൻ-പ്രൊജക്റ്റ് ഡിസൈനർ – മനോജ് കുമാർ.പ്രൊഡക്ഷൻ മാനേജ്വർ – വിനു കൃഷ്ണൻ.പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പൗലോസ് കുറുമുറ്റംപ്രൊഡക്ഷൻ കൺട്രോളർനന്ദു പൊതുവാൾ-നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.വാഴുർ ജോസ്.ഫോട്ടോ – സിബി ചീരൻവാഴൂർ ജോസ്.

**

അജിത് ചിത്രത്തിൽ വില്ലനാകാൻ പ്രശസ്ത ബോളിവുഡ് സൂപ്പർ സ്റ്റാർ

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത്ത് ഇപ്പോൾ ‘വിടാമുയർച്ചി’ എന്ന സിനിമയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമക്ക് ശേഷം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്ന ഈ ചിത്രത്തിൽ ഒരു പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കാൻ പ്രശസ്ത ബോളിവുഡ് നടനായ ബോബി ഡിയോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘അനിമൽ’ എന്ന ചിത്രത്തിലൂടെയാണ് ബോബി ഡിയോൾ ഒരു തിരിച്ചു വരവ് നടത്തിയത്. അതുപോലെ സൂര്യ നായകനാകുന്ന ‘കങ്കുവ’ എന്ന തമിഴ് ചിത്രത്തിലും വില്ലൻ വേഷം അവതരിപ്പിക്കുന്നത് ബോബി ഡിയോൾ തന്നെയാണ്. തെലുങ്ക് നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇത് അജിത്ത് അഭിനയിക്കുന്ന 63-മത്തെ ചിത്രമാണ്.

**

തുടരെ പരാജയ ചിത്രങ്ങൾ, നയൻസ് നിവിന്റെ ടീച്ചറായി വീണ്ടും മലയാളത്തിലേക്ക്

ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇപ്പോൾ തമിഴിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ‘ടെസ്റ്റ്’, ‘മണ്ണങ്ങാട്ടി സിൻസ് 1960’ തുടങ്ങിയവയാണ്. നയൻതാര അഭിനയിച്ചു ഈയിടെ പുറത്തുവന്ന ചിത്രങ്ങളിൽ ഹിന്ദി ചിത്രമായ ‘ജവാൻ’ ഒഴികെ മറ്റുള്ളവയെല്ലാം പരാജയമായിരുന്നു. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് നയൻതാര അടുത്തതായി നിവിൻ പോളിയ്‌ക്കൊപ്പം ഒരു മലയാള ചിത്രത്തിൽ അഭിനയിക്കാനിരിക്കുന്ന ഔദ്യോഗിക വാർത്ത പുറത്തുവന്നിരിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിൽ നിവിൻ പോളിയ്‌ക്കൊപ്പം അഭിനയിച്ച നയൻതാര ഇപ്പോൾ ‘ഡിയർ സ്റ്റുഡൻ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിക്കുന്നത്. ഈ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ വീഡിയോ മുഖേനയാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. നയൻതാര ടീച്ചറുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് ആ വീഡിയോ തരുന്ന സൂചന. ജോർജ് ഫിലിപ്പ് റോയിയും സഞ്ജയ് കുമാറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

**

സൂപ്പർ ഹീറോ തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏപ്രിൽ 18ന്

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരു നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘പ്രൊഡക്ഷൻ നമ്പർ 36’നായ് സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്നു. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പരമ്പരാഗത വസ്ത്രം ധരിച്ച്, സൂപ്പർ യോദ്ധയായ് പിൻതിരിഞ്ഞ് നിൽക്കുന്ന തേജ സജ്ജയെയാണ് പോസ്റ്ററിൽ കാണുന്നത്. സിനിമയുടെ ടൈറ്റിൽ ഏപ്രിൽ 18ന് പ്രഖ്യാപിക്കും എന്നും പോസ്റ്ററിൽ കാണാം. തേജ സജ്ജയുടെ ഒടുവിലായ് തിയറ്റർ റിലീസ് ചെയ്ത പ്രശാന്ത് വർമ്മ ചിത്രം ‘ഹനു-മാൻ’ ചരിത്ര വിജയം കൊയ്ത് സുപ്പർഹിറ്റടിച്ചിരുന്നു.

രവി തേജ ചിത്രം ‘ഈഗിൾ’ന് ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. തേജ സജ്ജയെ ഒരു വലിയ കഥാപാത്രമായ് അവതരിപ്പിക്കാൻ ​ഗംഭീരമായൊരു തിരക്കഥയാണ് തയ്യാറാക്കിയിട്ടുള്ളത്. മണിബാബു കരണമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സൂപ്പർ യോദ്ധയുടെ സാഹസിക കഥയാണിത്.

ഉയർന്ന സാങ്കേതിക നിലവാരം പുലർത്തികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ടൈറ്റിൽ പ്രഖ്യാപിക്കുന്ന ദിനത്തിൽ അറിയിക്കും. തന്റെ മുൻ ചിത്രമായ ‘ഹനു-മാൻ’ലൂടെ തേജ സജ്ജ വമ്പൻ ഹിറ്റ് സ്വന്തമാക്കിയതിനാൽ അദ്ദേഹത്തിൻ്റെ അടുത്ത ചിത്രത്തിനായ് രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

You May Also Like

എന്തുകൊണ്ടാണ് ഇപ്പോഴത്തെ കൂടുതൽ വാഹനങ്ങൾക്കും പിന്നിലേക്ക് തുറക്കാവുന്ന സൈഡ് ഡോറിന് പകരം മുന്നിലേക്ക് തുറക്കുന്നവ ഉള്ളത് ?

എന്തുകൊണ്ടാണ് ഇപ്പോഴത്തെ കൂടുതൽ വാഹനങ്ങൾക്കും പിന്നിലേക്ക് തുറക്കാവുന്ന സൈഡ് ഡോറിന് പകരം മുന്നിലേക്ക് തുറക്കുന്നവ ഉള്ളത്…

ആരാണ് മോൺസ്റ്റർ?” ഈ ചോദ്യവുമായാണ് പ്രിയ ജാപ്പനീസ് സംവിധായകനായ കൊറേദ ഹിരോകാസു അര പതിറ്റാണ്ടിനുശേഷം തന്റെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്

Maneesh Anandh “ആരാണ് മോൺസ്റ്റർ?” ഈ ചോദ്യവുമായാണ് പ്രിയ ജാപ്പനീസ് സംവിധായകനായ കൊറേദ ഹിരോകാസു അര…

തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് നവ്യ

ഒരുകാലത്തു മലയാളത്തിലെ മുൻനിര നായികയായിരുന്നു നവ്യാനായർ. നവ്യയുടെ പല ചിത്രങ്ങളും പ്രേക്ഷകർ നിറഞ്ഞ മനസോടെയായിരുന്നു സ്വീകരിച്ചത്.…

സുധാമണി പവർഫുൾ ആണ് ,സൂപ്പർ ആണ്, സിമ്പിൾ ആണ്

സുധാമണി പവർഫുൾ ആണ് ,സൂപ്പർ ആണ്, സിമ്പിൾ ആണ് അബിൻ തിരുവല്ല ഹിന്ദി അടക്കമുള്ള പല…