ദംഗലിലെ ബാലതാരം നടി സുഹാനി ഭട്​നഗര്‍ അന്തരിച്ചു

നടി സുഹാനി ഭട്​നഗർ അന്തരിച്ചു. 19 വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല. കഴിഞ്ഞ കുറച്ചുനാളുകളായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമീർ ഖാൻ നായകനായെത്തിയ ‘ദം​ഗൽ’ സിനിമയിലൂടെയാണ് താരം ശ്രദ്ധേയയായത്. സിനിമയിൽ ബബിത ഫോഗട്ടിൻറെ ബാല്യകാലമായിരുന്നു സുഹാനി അവതരിപ്പിച്ചത്. നേരത്തെ വാഹനാപകടത്തിൽ താരത്തിന് പരിക്കേറ്റിരുന്നു. അപകടത്തിൽ കാലൊടിഞ്ഞ സുഹാനി ചികിത്സയിലായിരുന്നു താരം. ഫരീദാബാദിലെ അജ്​റോണ്ട ശ്​മശാനത്തിൽ നടിയുടെ അന്ത്യകർമങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ

**

കേരളത്തിലെ തിയറ്ററുകളില്‍ ഫെബ്രുവരി 22 മുതൽ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

കേരളത്തിലെ തിയറ്ററുകളില്‍ ഫെബ്രുവരി 22 മുതൽ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നൽകൂ എന്ന ധാരണ നിർമാതാക്കൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണ് നടപടി എന്ന് തീയറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.ബുധനാഴ്ച്ചയ്ക്ക് മുമ്പ് പ്രശ്നത്തിനു പരിഹാരമായില്ലെങ്കിൽ മലയാള ചിത്രങ്ങളുടെ റിലീസ് നിർത്തിവയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം.സിനിമ തിയറ്ററുകളിൽ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഫിയോക് നിർമാതാക്കൾക്ക് മുന്നിൽ വച്ചിരുന്നു.എന്നാൽ ഇതിനോട് നിർമാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡൻ്റ് വിജയകുമാർ വ്യക്തമാക്കി.

**

മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി 22 മുതൽ തീയേറ്ററുകളിൽ ‘

***

“ഗോളം” മോഷൻ പോസ്റ്റർ.

യുവ നടൻ രഞ്ജിത്ത് സജീവ്,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന “ഗോളം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ റിലീസായി.

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, അലൻസിയർ ,ചിന്നു ചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രവീൺ വിശ്വനാഥ്, സംജാദ് എന്നിവർ ചേർന്ന് എഴുതുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് ‘ഗോള’ത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. “ഇരട്ട”യിലൂടെ ശ്രദ്ധേനായ വിജയ് കൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും എബി സാൽവിൻ തോമസ് നിർവഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കലാ സംവിധാനം- നിമേഷ് താനൂർ, മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പിൽ , കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല,സ്റ്റിൽസ്-ജസ്റ്റിൻ വർഗീസ് ,ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്.പി ആർ ഒ-എ എസ് ദിനേശ്.

***

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം’ ഇൻ കൊച്ചി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

കലന്തൂർ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു. ഹ്യൂമറിൻ്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഇരുട്ടിൻ്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ പലതും കാണും. കേൾക്കും പക്ഷെ അതിൽ പലതും പുറത്തു പറയാൻ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. അർജുൻ അശോകനും പുതുമുഖം മുബിൻ.എം. റാഫിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവികസഞ്ജയ് ആണ് നായിക. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ജോണി ആൻ്റണി, സുധീർ കരമന, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, ഡ്രാക്കുള സുധീർ, സമദ്, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, കലാഭവൻ ജിന്റോ മാളവികമേനോൻ. നേഹസക്സേന. എന്നിവരും പ്രധാന താരങ്ങളാണ് ബി. കെ. ഹരിനായന്റെ വരികൾക്ക് ഹിഷാം അബ്ദുൽവഹാബ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം ഷാജികുമാർ. എഡിറ്റിംഗ്‌: .ഷമീർ മുഹമ്മദ്.കലാസംവിധാനം – സന്തോഷ് രാമൻ, മേക്കപ്പ് -റോണക്സ് സേവ്യർ. കോസ്റ്റും ഡിസൈൻ – അരുൺ മനോഹർ ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായണൻ അസോസിയേറ്റ് ഡയറക്ടർ, വിജീഷ് പിള്ള പ്രൊജക്റ്റ് ഡിസൈനർ – സൈലക്സ് ഏബ്രഹാം. പ്രൊഡക്ഷൻ മാനേജർ – ആന്റണി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അപ്പു ഫഹദ് പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല , വാഴൂർ ജോസ്.

 

****

ചരിത്രമായി മാറുന്ന “ചോപ്പി”ൻ്റെ ടീസർ ശ്രദ്ധേയമാകുന്നു

ഗേറ്റ് വേ സിനിമാസിന്റെ ബാനറിൽ മനു ഗേറ്റ് വേ നിർമ്മിച്ച് രാഹുൽ കൈമല സംവിധാനം ചെയ്യുന്ന ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തുന്ന ചോപ്പിൻ്റെ ടീസർ റിലീസ് ചെയ്തു. ടീസർ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തുന്ന ചോപ്പ്.23 ന് സാഗാ ഇന്റർനാഷണൽ തിയേറ്ററുകളിൽ എത്തിക്കുന്നു. “ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്” എന്ന ഒരൊറ്റ നാടകം കൊണ്ട് മലയാള നാടക ചരിത്രത്തിൽ ഏറനാടിന്റെ ഗർജ്ജിക്കുന്ന സിംഹമായി മാറിയ ഇ.കെ അയമു എന്ന മനുഷ്യ സ്നേഹിയായ നാടക പ്രവർത്തകന്റെ ജീവിതം മുന്നോട്ട് വച്ച മാനവികതയുടെ സന്ദേശം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ചോപ്പ് എന്ന ചിത്രത്തിലൂടെ നാടക പ്രവർത്തകനും സംവിധായകനുമായ രാഹുൽ കൈമല.

1920 മുതൽ 70 വരെയുള്ള കിഴക്കൻ ഏറനാടിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രം കൂടിയാണ് ഇ.കെ അയമുവിന്റെ അരങ്ങും അണിയറയും ദൃശ്യവൽക്കരിക്കുന്നതിലൂടെ യുവതലമുറയോട് പറയുന്നത്.
മനുഷ്യനെ മനുഷ്യനായി കാണാത്ത മതത്തെ തള്ളിപ്പറയുന്ന, ജാതി മത ചിന്തകൾക്കതീതനായ മനുഷ്യ സ്നേഹിയായ അയമുവിനോടൊപ്പം കെ.ജി ഉണ്ണീൻ, നിലമ്പൂർ ബാലൻ, മാനു മുഹമ്മദ്, ഡോ. ഉസ്മാൻ , കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുഞ്ഞാലി എന്നിവരും ചേരുമ്പോൾ ഏറനാടിനെ കൂടുതൽ ചുവപ്പണിയിക്കുന്നു. നിലമ്പൂർ ബാലനേയും നിലമ്പൂർ ആയിഷ യേയും മലയാളത്തിന് സമ്മാനിച്ച ഇ.കെ അയമുവിന്റെ ജീവിതം പറയുന്ന ചോപ്പിൽ ഇ.കെ അയമു എന്ന ശക്തമായ കഥാപാത്രത്തിന് ജീവൻ നൽകിയത് വയനാട്ടിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരനും നാടകപ്രവർത്തകനും ചലച്ചിത്ര നടനുമായ സനിൽ മട്ടന്നൂരാണ്.

കേരളം നെഞ്ചേറ്റിയ മുരുകൻ കാട്ടാക്കട ആലപിച്ച് ഏറെ വൈറലായ “മനുഷ്യനാകണം ” എന്ന ഗാനം പാടി അഭിനയിക്കുന്നത് മുരുകൻ കാട്ടാക്കടയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മാമുക്കോയ, കോട്ടയം നസീർ, ജയൻ ചേർത്തല, മുഹമ്മദ് പേരാമ്പ്ര, പ്രദീപ് ബാലൻ, ടോം ജേക്കബ്, സിയാൻ ശ്രീകാന്ത്, നിലമ്പൂർ ആയിഷ, സരയു മോഹൻ, വിജയലക്ഷ്മി ബാലൻ, ആയിഷ അയമു, ജനനി രമേഷ് , സിനി സേയ, നിള, ആഷ് വി പ്രജിത്ത്, രഞ്ജന പ്രജിത്ത്,തുടങ്ങിയ താരങ്ങളോടൊപ്പം മലബാറിലെ നിരവധി നാടക പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും അഭിനയിച്ച ചോപ്പിന്റെ കഥയും സംഭാഷണവും വിശ്വം കെ അഴകത്തും കലാസംവിധാനം മനു കള്ളിക്കാടും ക്യാമറ പ്രശാന്ത് പ്രണവവും സംഗീതം പി.ജെയും എഡിറ്റിംഗ് സിയാൻ ശ്രീകാന്തും ചീഫ് അസോസിയേറ്റ് ഗിരീഷ് കറുത്തപറമ്പും ഗാന രചന മുരുകൻ കാട്ടാക്കട, വിശ്വം കെ അഴകത്ത്, കെ.ജി ഉണ്ണീൻ, മസ്താൻ കെ.എ അബൂബക്കർ പൊന്നാനി,ബിജു ആർ പിള്ള എന്നിവരും മേക്കപ്പ് പുനലൂർ രവിയും കോസ്റ്റ്യൂംസ് രഘുനാഥ് മനയിലും പ്രൊഡക്ഷൻ കൺട്രോളർ സതീഷ് ഗണപതിയും സ്റ്റിൽസ് ജയൻ തില്ലങ്കരിയുമാണ് നിർവ്വഹിച്ചത്.

You May Also Like

‘ചന്ദ്രമുഖി 2’ ന്റെ ഗംഭീരമായ പ്രീ-റിലീസ് ഇവന്റ് ഫോട്ടോകൾ

‘ചന്ദ്രമുഖി 2 ‘ ന്റെ ഗംഭീരമായ പ്രീ-റിലീസ് ഇവന്റ് ഹൈദരാബാദിലെ പ്രശസ്തമായ ജെആർസി കൺവെൻഷൻ സെന്ററിൽ…

‘ബി 32 മുതൽ 44 വരെ‘ (ബ്രെസ്റ്റ് സൈസ് 32 മുതൽ 44 വരെ) എന്താ ടൈറ്റിൽ ക്രിയേറ്റിവിറ്റി !

Josemon Vazhayil ‘ബി 32 മുതൽ 44 വരെ‘ – നവാഗത സംവിധായിക Shruthi Sharanyam…

“പൊന്നിയിൽ സെൽവൻ “ഭാഗം 1 – കൃതിയുടെ വായനാനുഭവം, സിനിമ കാണാനിരിക്കുന്നവർക്കും കണ്ടവർക്കും ഉപയോഗപ്പെടും

പ്രഗത്ഭ ചലച്ചിത്രകാരൻ മണിരത്നത്തിന്റെ സംവിധാനത്തിൽ പിറന്ന ‘ (PS-I ) ‘ എന്ന സിനിമ നിറഞ്ഞ…

“ക്ളൈമാക്സിന് തൊട്ടു മുമ്പും അതിനു ശേഷവുമുള്ള രണ്ടു സീനുകൾ മാത്രം എടുത്താൽ മതി ആ കുട്ടിയുടെ ടാലെന്റ്റ് വ്യക്തമാക്കാൻ”, നേരിലെ അഭിനയത്തിന് അനശ്വരയ്ക്ക് അഭിനന്ദനപ്രവാഹം

Vani Jayate ചില യാത്രകളുണ്ട്, ലക്‌ഷ്യം അത്രയ്ക്ക് പ്രസക്തമല്ലാത്ത, എന്നാൽ ലക്ഷ്യത്തിലെത്താനുള്ള യാത്ര ആസ്വദിക്കുന്ന ചില…