‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയിലർ പുറത്തിറങ്ങി

കലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയിലർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ റാഫിയുടെ മകൻ നായകൻ; നായിക ദേവിക

***

അനുപമ പരമേശ്വരൻ നായികയായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ ട്രെയിലറെത്തി.

അതീവ ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ട്രെയിലറിൽ തിളങ്ങുന്നത്. നടിയുടെ ലിപ്‌ലോക്ക് രംഗങ്ങളടക്കമുള്ള ഗ്ലാമർ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

***

ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അമരൻ’ ടീസർ എത്തി.

ഉലകനായകന്‍ കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ് നിർമാണം. മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രമായി ശിവകാർത്തേകയൻ എത്തുന്നു. നടന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാണിത്.

**

അർജുൻ ദാസ് ,കാളിദാസ് ജയറാം എന്നിവർ പ്രധാനകഥാപാത്രങ്ങളെ ആകുന്ന പോർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ

**

കുരുവിപാപ്പ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കുരുവിപാപ്പ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി . ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. ഡിസംബർ ആദ്യ വാരം ചിത്രം റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലംബൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ്.

വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ,കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം,യൂനസിയോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.

എഡിറ്റർ: വി.ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ഫഹദ് പെഴ്മൂട്, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി.ജി.എം: പ്രദീപ് ടോം, സൗണ്ട് ഡിസൈൻ: രാജേഷ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, അനന്തകൃഷ്ണൻ, ആക്ഷൻ: റൺ രവി, സ്റ്റിൽസ്: ഷജിൽ ഒബ്സ്ക്യൂറ, അനീസ് ask, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, ടൈറ്റിൽ: രാഹുൽ രാജ്, ഡിസൈൻ: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

***

കോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി ‘അനീതി’; ചിത്രത്തിൻ്റെ പൂജ നടന്നു

വേ ടൂ ഫിലിംസ് എൻ്റർടെയിൻമെൻ്റ്സിസിൻ്റെ ബാനറിൽ ബഷീർ കെ.കെ, ബിസ്മിത്ത് എൻ.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ‘അനീതി’യുടെ പൂജ എറണാകുളം മെർമെയിഡ് ഹോട്ടലിൽ നടന്നു. ഒരു ജാതി മനുഷ്യൻ, മുറിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം തീർത്തും യുവതാരങ്ങളെ അണിനിരത്തി കെ.ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തീർത്തുമൊരു കോർട്ട് റൂം ഇമോഷണൽ ഡ്രാമയുടെ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂർ, ജാസ്മിൻ ജാസ് എന്നിവർ ചേർന്നാണ്. സുബൈർ മണ്ണിൽ, മുസ്താഖ് കൂനത്തിൽ, ഇർഷാദ് പി.എം, സഗീർ എയ്യാലിൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

നായികയും നായകനും ഉൾപ്പടെയുള്ള താരനിർണ്ണയം പൂർത്തിയാവുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദീഖ്, കിച്ചു ടെല്ലസ്, ബിഗ് ബോസ് താരം വിഷ്ണു ജോഷി, രമ്യ പണിക്കർ, തൻഹ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏപ്രിൽ ആദ്യത്തോടെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൻ്റെ പ്രാധാന ലൊക്കേഷനുകൾ എറണാകുളം, ആലുവ, വയനാട് എന്നിവിടങ്ങളാണ്.

രജീഷ് രാമനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. എഡിറ്റർ: താഹിർ ഹംസ, മ്യൂസിക്: നിധിൻ ജോർജ്, ലിറിക്സ്: റഫീഖ് അഹമ്മദ്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ആർട്ട്: നിധിൻ എടപ്പാൾ, മേക്കപ്പ്: റോണക്സ് സേവിയർ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, കൊറിയോഗ്രാഫർ: റിഷ്ദാൻ അബ്ദുൾ റഷീദ്, ചീഫ് അസോസിയേറ്റ്: യുസൈസ് എസ്, അസോസിയേറ്റ് ഡയറക്ടർ: ഷഫീൻ സുൽഫിക്കർ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: രാഹുൽ രാജ്, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

**

G2 : അദിവി ശേഷിനൊപ്പം ഇമ്രാൻ ഹാഷ്മിയും..

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ G2 ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ആവേശകരമായ ഈ സ്പൈ ഫ്രാഞ്ചൈസിലേക്ക് ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തിൽ എത്തുന്നു. ഇമ്രാൻ ഹാഷ്മിയുടെ വരവോടെ ചിത്രം കൂടുതൽ ശ്രദ്ധയാകർശിച്ചിരിക്കുകയാണ്.
ടൈഗർ 3ൽ അതിഗംഭീരമായ പ്രകടനത്തിന് ശേഷം G2ലേക്ക് ഇമ്രാൻ ഹാഷ്മിയുടെ വരവോടെ വേറെ ലീഗിലേക്ക് ചിത്രം മാറുകയാണ്. ഗൂഡാചാരി സൃഷ്ടിച്ച ഒരു വമ്പൻ വിജയത്തിന് ശേഷം അദിവി ശേഷ് G 2ലേക്ക് എത്തുമ്പോൾ മികച്ചൊരു സിനിമാനുഭവത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു. G2 ൽ എന്താണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.അദിവി ശേഷിന്റെ വാക്കുകൾ ഇങ്ങനെ “ഇമ്രാൻ ഹാഷ്മി ചിത്രത്തിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് ഞാൻ. ചിത്രത്തിന് പുതിയൊരു തലം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ വരവോട് കൂടി തീർച്ചയായും സാധിക്കും.ഇമ്രാൻ ഹാഷ്മിയുടെ വാക്കുകൾ ഇങ്ങനെ “G2 ലേക്ക് ജോയിൻ ചെയ്യുന്നത് ഒരുപാട് ആവേശം നൽകുന്നു. ഗംഭീരമായ തിരക്കഥയുള്ള ചിത്രത്തിൽ ഞാൻ ഉറ്റുനോക്കുന്നു.”

ചിത്രത്തിൽ നായികയായി ബനിത സന്ധു കൂടി എത്തുന്നതോടെ G2ലേക്കുള്ള ആകാംഷ വർധിക്കുകയാണ്. ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിലേക്ക് തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷകൾ പുലർത്താം. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എ കെ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ടി ജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ ചേർന്ന് നിർമിക്കുന്ന ചിത്രം വിനയ് കുമാർ സിരിഗിനീടി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കാം. പി ആർ ഒ – ശബരി

***

 

You May Also Like

പ്രേക്ഷകരിൽ ആവേശമുണർത്തി മലൈക്കോട്ടൈ വാലിബൻ പുത്തൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. ഇതുവരെ ഇറങ്ങിയതിൽ…

പ്രൊഫഷണൽ ഗാനരചയിതാവും എഴുത്തുകാരിയുമായ താമര റോസ് മെക്കലിന്റെ ബിക്കിനി ഫോട്ടോകൾ വൈറൽ

സംഗീത വ്യവസായത്തിൽ പത്ത് വർഷത്തെ പരിചയമുള്ള പ്രൊഫഷണൽ ഗാനരചയിതാവും എഴുത്തുകാരിയുമാണ് താമര റോസ് മെക്കൽ. മികച്ച…

പ്രശസ്ത നടൻ കുണ്ടറ ജോണി അന്തരിച്ചു

പ്രശസ്ത നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. കൊല്ലത്തെ ഒരു…

മേൽവസ്ത്രം ഇല്ലാതെ ബാൽക്കണിയിൽ നിൽക്കുന്ന ഇഷയുടെ ചിത്രങ്ങൾ വൈറലാകുന്നു

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. 2012 മുതൽ താരം അഭിനയ…