**
നാദബ്രഹ്മമേ……ദാസ്സേട്ടനുള്ള ശതാഭിഷേക ഗാനം അഞ്ചു ഭാഷകളിൽ .
ശതാഭിഷിക്തനായ മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പ്രണാമമർപ്പിച്ച് അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ശതാഭിഷേക ഗാനമാണ് “നാദബ്രഹ്മമേ…… ” .
എം എസ് ക്രിയേഷൻസിൻ്റെ ബാനറിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നാദബ്രഹ്മ മേ ഒരുക്കുന്നത്. അതിൽ മലയാളം, തമിഴ് പതിപ്പുകൾ ഉടൻ റിലീസാകും.
മടവൂർ സുരേന്ദ്രനാണ് നിർമ്മാണവും പ്പെം മലയാളം പതിപ്പിൻ്റെ വരികളും രചിച്ചിരിക്കുന്നത്. കടയാൽ സത്യരാജാണ് തമിഴ് വരികൾ എഴുതിയിരിക്കുന്നത്. മലയാളത്തിൻ്റെ ഭാവഗാന ഗായകൻ കല്ലറ ഗോപനാണ് മലയാളഗാനം ആലപിച്ചിരിക്കുന്നത്. നാദബ്രഹ്മമേ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകൻ ജി കെ ഹരീഷ്മണിയാണ്. ഹരീഷ്മണി തന്നെയാണ് തമിഴ് പതിപ്പ് പാടിയിരിക്കുന്നതും. – പി ആർ ഓ അജയ് തുണ്ടത്തിൽ.

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസ്സായിരുന്നു. അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് പകൽ രണ്ടിന് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ. നാറാത്ത് സ്വദേശിനിയായ കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്.

കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
**

വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 ന്റെ തീപ്പൊരി ടൈറ്റിൽ പ്രഖ്യാപനം : “വീര ധീര ശൂരൻ”

പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട്‌ ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. “വീര ധീര ശൂരൻ” എന്നാണ് എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് . മൂന്നു മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ദൃശ്യങ്ങൾ. വിക്രത്തിന്റെ അൻപത്തി എട്ടാമത് പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പ്രമുഖ നിർമ്മാതാക്കളായ എച്ച്. ആർ. പിക്‌ചേഴ്‌സിന്റെ ഈ വമ്പൻ പ്രഖ്യാപനം നടന്നത്.

എസ് ജെ സൂര്യ, മലയാളി താരം സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി കലാകാരന്മാർ ഉൾപ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സാര്‍പ്പട്ട പരമ്പരൈ ഫെയിം ദുഷാര വിജയനാണ് നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാൻ 62വിനെ കൂടുതൽ മികവുറ്റതാക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ എഡിറ്റർ പ്രസന്ന.ജി.കെയും ആർട്ട് ഡയറക്ഷൻ സി.എസ്. ബാലചന്ദറും നിർവഹിക്കുന്നു. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 21ന് മധുരയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.പി.ആര്‍.ഓ പ്രതീഷ് ശേഖര്‍

**

‘കിരീടം’ ഇനി സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ധരിക്കും..! ടൊവിനോ നായകനാകുന്ന ‘നടികറി’ലെ ‘കിരീടം’ പ്രോമോ സോങ്ങ് പുറത്തിറങ്ങി

അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായുള്ള ടൊവിനോയുടെ വരവറിയിച്ച് ലാൽ ജൂനിയർ ഒരുക്കുന്ന ‘നടികറി’ലെ ‘കിരീടം’ പ്രോമോ സോങ്ങ് പുറത്തിറങ്ങി.യക്സൻ ഗാരി പേരേരയും നേഹ എസ് നായരും ചേർന്ന് ഈണം നൽകിയിരിക്കുന്ന ഈ റാപ് ഗാനത്തിൻ്റെ വരികൾ ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും എം സി കൂപ്പറാണ്. വിവിധ വേഷപ്പകർച്ചകളിലാണ് ടോവിനോ ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്. മെയ് മൂന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി – ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി – ഭൂപതി, ആക്ഷൻ – കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പ്രോമോ ഡിസൈൻ – സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പി ആർ ഓ – ശബരി.

**

‘ആനന്ദ് ശ്രീബാല’ ഒരു പോലീസ് സ്റ്റോറി

ഹോളിവുഡ്ഡില്‍ എഞ്ചിനീയറിംഗ് കോഴ്സിന് ചേര്‍ന്നുപഠിക്കുമ്പോഴും വിഷ്ണുവിന്‍റെ മനസ്സ് നിറയെ സിനിമയായിരുന്നു. പഠനം പൂര്‍ത്തിയാക്കി തിരിച്ചുവരുമ്പോള്‍ അച്ഛന്‍ വിനയനോടൊപ്പം കൂടി. അച്ഛന്‍റെയൊപ്പം അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. പിന്നെ പ്രൊഡക്ഷന്‍റെ കാര്യങ്ങള്‍.. ഡിസ്ട്രിബ്യൂഷന്‍റെ കാര്യങ്ങള്‍… ഇങ്ങനെ സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും അച്ഛനെ സഹായിക്കുകയും ഒപ്പം സിനിമ പഠിക്കുകയും ചെയ്തുവന്നയാളാണ് വിഷ്ണു.

ഇതിനിടയില്‍ ഒരു സിനിമയില്‍ വിഷ്ണു നായകനായി അഭിനയിക്കുകയും ചെയ്തു. അച്ഛന്‍ സംവിധാനം ചെയ്ത ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചു.

പക്ഷേ, വിഷ്ണുവിന് അഭിനയമായിരുന്നില്ല ലക്ഷ്യം. അച്ഛനെപ്പോലെ ഒരു സംവിധായകനാകുക എന്നതായിരുന്നു ലക്ഷ്യവും ആഗ്രഹവും. അതിപ്പോള്‍ വിഷ്ണുവിന്‍റെ അരികിലേക്ക് വന്നുചേരുകയായിരുന്നു. 19-ാം നൂറ്റാണ്ടില്‍ അച്ഛനോടൊപ്പം അസിസ്റ്റന്‍റ് ഡയറക്ടറായി നിന്നതുമൊക്കെ നിര്‍മ്മാതാവ് ആന്‍റോ ജോസഫിന് അറിയാമായിരുന്നതുകൊണ്ട് അദ്ദേഹം ഒരിക്കല്‍ അഭിലാഷ് പിള്ളയുടെ കയ്യില്‍ രണ്ടുമൂന്ന് സബ്ജക്ടുണ്ട്, അതൊന്നുകേട്ടിട്ട് ഇഷ്ടപ്പെടുകയാണെങ്കില്‍ നമുക്ക് ചെയ്യാമെന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ ‘ആനന്ദ്- ശ്രീബാല’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന വിഷ്ണു സംവിധായകനായി അരങ്ങേറ്റം കുറിച്ച സാഹചര്യത്തെക്കുറിച്ചും ആ നിമിഷങ്ങളെക്കുറിച്ചും പ്രതിപാദിക്കുകയായിരുന്ന വിഷ്ണു തുടര്‍ന്നു.അര്‍ജ്ജുന്‍ അശോകനാണ് ആനന്ദ് ശ്രീബാലയായി അഭിനയിക്കുന്നത്. ആനന്ദ് ഒരു പോലീസുകാരനാകാന്‍ ആഗ്രഹിച്ചുനടക്കുന്ന ഒരു ചെറുപ്പക്കാരനാണ്. പക്ഷേ, പോലീസല്ല, അയാള്‍ക്ക് വേറെ ജോലിയുണ്ട്. എന്നാല്‍, പോലീസുകാര്‍ ഊര്‍ജ്ജസ്വലതയോടെയും സൂക്ഷ്മനിരീക്ഷണങ്ങളുമായും ചെയ്യുന്ന അതേ ആര്‍ജ്ജവത്തോടെയും ആവേശത്തോടെയുമാണ് ആനന്ദിന്‍റെ പ്രവര്‍ത്തനങ്ങള്‍.

അച്ഛനും അമ്മയും ഇല്ലാത്ത ആനന്ദ് പല പല ജോലികളാണ് ചെയ്യുന്നത്. കുറെ സുഹൃത്തുക്കളുമൊക്കെയുണ്ട്. പക്ഷേ, പുറമെ നിന്നൊന്ന് നോക്കിയാല്‍ അയാള്‍ക്കത്ര ബലമൊന്നുമില്ല. എന്നാല്‍, അയാളുടെ ചില ബുദ്ധിയും കഴിവും ഒക്കെ വച്ചുനോക്കിയാല്‍ അയാളുടെ ജീവിതമിങ്ങനെ മുന്നോട്ടുപോകുന്നുണ്ട്.ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്. സസ്പെന്‍സുണ്ട്, പ്രണയമുണ്ട്. ഒരു ചാനലില്‍ റിപ്പോര്‍ട്ടറായി വര്‍ക്ക് ചെയ്യുന്ന പെണ്‍കുട്ടിയായ അപര്‍ണ്ണാദാസ് ഈ വേഷം ചെയ്യുന്നു.

സിദ്ധിഖ്, സൈജുക്കുറുപ്പ്, അര്‍ജ്ജുന്‍ അശോകന്‍, അപര്‍ണ്ണദാസ് എന്നിവരാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളെ നയിക്കുന്ന പ്രധാനികളെങ്കിലും കുറെ അഭിനേതാക്കള്‍ വേറെയുമുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ ഒരതിഥി വേഷം ചെയ്യുന്നു എന്നുള്ളതാണ് ഒരു വിശേഷത. ഇന്ദ്രന്‍സ്, അജുവര്‍ഗ്ഗീസ്, നന്ദു, മനോജ് കെ.യു, സലിം ഹസ്സന്‍, കൃഷ്ണ, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, ശിവദ, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നിവരും അഭിനയിക്കുന്നു. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധേയയായ നടി സംഗീത ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന വിശേഷതയും ഈ സിനിമയ്ക്കുണ്ട്.

മാളികപ്പുറത്തിന് ശേഷം

‘മാളികപ്പുറം’ എന്ന സിനിമയ്ക്കുശേഷം അഭിലാഷ് പിള്ള തിരക്കഥയെഴുതുന്ന സിനിമയാണിത്. മാളികപ്പുറത്തിന്‍റേതായ ഫ്ളേവേഴ്സ് വരാതെ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സിനിമയാണിത്. എങ്കിലും ഫാമിലി ഓഡിയന്‍സിന് പ്രാധാന്യം നല്‍കുന്ന സിനിമയുമാണ് ആനന്ദ് ശ്രീബാല. ഒരുപാട് മനുഷ്യരുടെ ലൈഫിലൂടെ കയറിയിറങ്ങിപ്പോകുന്ന ഒരു കഥയാണിത്. അതില്‍ വരുന്ന പല കഥാപാത്രങ്ങളെയും കണക്ട് ചെയ്തുകൊണ്ടുപോകുന്ന ഒരു സിനിമ.- അഭിലാഷ് പിള്ള പറഞ്ഞു.

നിര്‍മ്മാതാക്കളായ ആന്‍റോജോസഫ്, വേണു കുന്നപ്പള്ളി എന്നിവരുമായി ചേര്‍ന്നുള്ള എന്‍റെ മൂന്നാമത്തെ സിനിമയാണിതെന്നും അതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നുവെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

22 വര്‍ഷങ്ങള്‍ക്കുശേഷം ഗുരുവും ശിഷ്യനും

ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്. 22 വര്‍ഷങ്ങള്‍ക്കുശേഷം ഞാനും ആന്‍റോജോസഫും കൂടി ഒരുമിക്കുന്ന സിനിമയാണിതെന്ന് ഷാജി പട്ടിക്കര കളമശ്ശേരിയില്‍ ലൊക്കേഷനില്‍ വച്ച് പറയുകയുണ്ടായി. ആന്‍റോ ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുമ്പോള്‍ കുറെ സിനിമകളില്‍ ഞാന്‍ ശിഷ്യനായി വര്‍ക്ക് ചെയ്തിട്ടുണ്ട്.

നീലാകാശം നിറയെ, ഇന്ത്യാഗേറ്റ്, സി.എ. മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ശാന്തം, മൂന്ന് വിക്കറ്റും മുന്നൂറ് റണ്‍സും, ഈ നാട് ഇന്നലെ വരെ തുടങ്ങിയ സിനിമകളായിരുന്നു ഞങ്ങള്‍ ഒന്നിച്ചുചെയ്തിരുന്നത്. പിന്നീട് ടി.വി. ചന്ദ്രന്‍ സാറിന്‍റെ ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിലൂടെ ഷാജി ഇന്‍ഡിപെന്‍റന്‍റായതോടെ ആന്‍റോ ജോസഫ് കൂട്ടുകെട്ടില്‍ നിന്നും ഒരിടവേളയായി. പില്‍ക്കാലത്ത് അദ്ദേഹം നിര്‍മ്മാതാവായെങ്കിലും ഈ സിനിമയിലാണ് പിന്നെ ഞങ്ങളൊന്നിക്കുന്നതെന്നും ഷാജി പറയുകയുണ്ടായി.

ഗുരു നിര്‍മ്മാതാവാകുന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമായി കരുതുകയാണ്. ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്ക് ചെയ്യുന്ന 104-ാമത്തെ സിനിമയാണിത്- ഷാജി പട്ടിക്കര അഭിപ്രായപ്പെട്ടു.

അണിയറയിലൂടെ…

ക്യാമറ വിഷ്ണു, സംഗീതം രഞ്ജിന്‍ രാജ്, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, കലാസംവിധാനം സാബുറാം, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, എഡിറ്റിംഗ് കിരണ്‍ദാസ്, സ്റ്റില്‍സ് ലിബിസണ്‍.എറണാകുളത്തും നാഗര്‍കോവിലുമായി ചിത്രം പൂര്‍ത്തിയാകുന്നു.

ജി. കൃഷ്ണന്‍
ഫോട്ടോ: സിനു കാക്കൂര്‍

**

കമൽഹാസന്റെ ‘തഗ് ലൈഫി’ൽ നിന്നും പുറത്തായ ദുൽഖർ സൽമാനും, ‘ജയം’ രവിയും വീണ്ടും ചിത്രത്തിൽ ജോയിൻ ചെയ്യുന്നു

മണിരത്നം, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന ബ്രമ്മാണ്ട ചിത്രമാണ് ‘തഗ് ലൈഫ്’. ‘നായകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ഏകദേശം 35 വർഷങ്ങൾക്ക് ശേഷം മണിരത്നവും, കമൽഹാസനും ഒന്നിച്ച് ഒരുക്കി വരുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ‘റെഡ് ജയൻ്റ്’ ആണ്. സംഗീതം നൽകുന്നത് എ.ആർ.രഹ്‌മാനാണ്. ചെന്നൈയിലും, സെർബിയയിലുമായി കുറച്ചു ദിവസങ്ങൾ ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയുണ്ടായി. കമൽഹാസൻ ഇപ്പോൾ ലോകസഭാ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നതിനാൽ ‘തഗ് ലൈഫി’ൻ്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരുന്ന ദുൽഖർ സൽമാനും, ‘ജയം’ രവിയും കാൾഷീറ്റ് പ്രശ്‌നത്തെ തുടർന്ന് ഈയിടെ ചിത്രത്തിൽ നിന്ന് പിന്മാറിയത്. അതേ സമയം ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ നടൻ സിലംബരശനെ തീരുമാനിച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നത്.
‘തഗ് ലൈഫി’ന്റെ ചിത്രീകരണ ഷെഡ്യൂൾ മാറിപോകാൻ കാരണം കമൽഹാസനാണ് എന്നാണു പറയപ്പെടുന്നത്. ഈ ചിത്രത്തിൽ നിന്ന് ദുൽഖർ സൽമാനും, ‘ജയം’ രവിയും പിന്മാറിയത് മണിരത്നത്തിന് വളരെ വിഷമമുണ്ടാക്കിയത്രേ! അതിനെ തുടർന്ന് മണിരത്നത്തിന്റെ പത്‌നിയും, നടിയുമായ സുഹാസിനി, ദുൽഖർ സൽമാനേയും, ‘ജയം’ രവിയേയും വീണ്ടും ചിത്രത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ നടത്തുകയും അത് വിജയിക്കുകയും ചെയ്തു എന്നാണു പറയപ്പെടുന്നത്. അതായത് ദുൽഖർ സൽമാന്റെയും, ‘ജയം’ രവിയുടെയും കാൾ ഷീറ്റ് അനുസരിച്ച് ‘തഗ് ലൈഫി’ന്റെ ചിത്രീകരണം നടത്താൻ തീരുമാനിച്ചിരിക്കുന്നതിനാൽ ദുൽഖർ സൽമാനും, ജയം രവിയും അതിന് സമ്മതിച്ചിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്. ഇതിന്റെ ഔദ്യോഗിക വാർത്തകൾ അടുത്തുതന്നെ പുറത്തുവരും എന്നാണു കോളിവുഡിൽ നിന്നും നമ്മൾക്ക് ലഭിച്ച വിവരം!

**

വിക്രമിന് പിറന്നാള്‍ ആശംസകള്‍ നല്‍കി ‘തങ്കലാൻ’ ടീം

തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രത്തിന് അമ്പത്തിയെട്ടാം പിറന്നാള്‍ ആണ്. പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് തങ്കലാൻ ടീം വിക്രത്തിന് വേണ്ടി ചെറിയ ഒരു മേകിംഗ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. തന്‍റെ കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വിക്രത്തിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. വേദന കടിച്ചമര്‍ത്തി ഫൈറ്റ് സീനില്‍ അഭിനയിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. പാ.രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍ണ്ണാടകയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‌സിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് ‘തങ്കലാൻ’. ചിത്രം ത്രീ ഡി ഫോര്‍മാറ്റിലും പുറത്തിറക്കുന്നുണ്ട്.പാര്‍വതി തിരുവോത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.വന്‍ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞത്. ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

**

സ്വകാര്യതയിലേക്ക് തുറന്നുവെച്ച ക്യാമറയായി ലിങ്കൻ; ബിജുമേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ചിത്രം നടന്ന സംഭവത്തിന്റെ പ്രൊമോഷൻ സോം​ഗ് പുറത്തിറക്കി.

നമ്മുടെയെല്ലാം ജീവിതത്തിലെ സ്വകാര്യതയിലേക്ക് എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന ഒരു മഞ്ഞപത്രക്കാരൻ. അതാണ് ലിങ്കൻ. വാർത്തകളെ വളച്ചൊടിക്കാനും ഉണ്ടാക്കാനും കഴിയുന്ന ലിങ്കൻ ഒപ്പിക്കുന്ന ​ഗുലുമാലുകളുടെ കാഴ്ച്ചകളുമായി ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ചിത്രമായ നടന്ന സംഭവത്തിന്റെ പ്രൊമോഷൻ സോം​ഗ് പുറത്തിറക്കി. അങ്കിത് മേനോൻ സം​ഗീതം ഒരുക്കിയ പാട്ട് പാടിയതും എഴുതിയതും ശബരീഷ് വർമ്മയാണ്. സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ, എന്നിവർ ചേർന്ന് നിർമ്മിച്ച നടന്ന സംഭവം സംവിധാനം ചെയ്തത് വിഷ്ണു നാരായൺ ആണ്.

തലയിലൊരു സിസിടിവി ക്യാമറയുമായി നടക്കുന്ന ലിങ്കൻ ഈ കാലഘട്ടത്തിലെ പലതിന്റേയും പ്രതീകമാണ്. അയാൾ ​​ആളുകളെ തമ്മിലടിപ്പിക്കാനും തെറ്റിദ്ധാരണ പടർത്താനും കഴിവുള്ളവനാണ്. പക്ഷെ അയാളുടെ വാർത്തകളിൽ സത്യത്തിൽ നടന്ന സംഭവം ഉണ്ടാകില്ല. ഫാമിലി- കോമഡി ജോണറിൽ പ്രേക്ഷകരിലേക്ക് എത്തുന്ന നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ​ഗോപിനാഥൻ ആണ്. മാനുവൽ ക്രൂസ് ഡാർവിൻ ആണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ.

നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവരെക്കൂടാതെ, ജോണി ആന്റണി, ശ്രുതി രാമചന്ദ്രൻ , ലിജോ മോൾ, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മെയ് 9ന് ചിത്രം തീയ്യേറ്ററുകളിലെത്തും.പി ആർ ഓ മഞ്ജു ഗോപിനാഥ്

You May Also Like

“ദൈവമേ മൊത്തം വെടീം പൊകേമാണല്ലോ”, ഭീഷ്മപർവം ഒടിടി റിലീസ് ട്രെയ്‌ലർ

കോവിഡിന് ശേഷം തിയേറ്ററുകളെ സജീവമാക്കിയ സിനിമകളിൽ ഒന്നാണ് ഭീഷ്മപർവം. അമൽ നീരദ് – മമ്മൂട്ടി ടീമിന്റെ…

ഊരാക്കുടുക്ക്, കുഞ്ഞിമാളു സാധാരണ ജീവിതങ്ങളുടെ നേർപതിപ്പ്

ഊരാക്കുടുക്ക് വൈശാഖ് സാഞ്ചസ് രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ആണ് ഊരാക്കുടുക്ക്. പ്രത്യക്ഷത്തിൽ ഒരു…

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Lal Singh Chaddha Faisal K Abu Forest Gump എന്ന ക്ലാസിക്ക് കണ്ടിട്ടുള്ള ഒരു…

പതിയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമ

സിനിമാപരിചയം Malice (1993)???????? Unni Krishnan TR പ്രേക്ഷകനെ ഞെട്ടിക്കുന്ന കിടിലൻ ടിസ്റ്റുകളും സസ്പെൻസുകളും ഉള്ള…