“ബദൽ ” ഏപ്രിൽ 5-ന്.

ഗായത്രി സുരേഷ്, ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ “ബദൽ” (ദി മാനിഫെസ്റ്റോ) ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തുന്നു.ജോയ് മാത്യു,സലിം കുമാർ, സംവിധായകൻ പ്രിയനന്ദനൻ,സന്തോഷ് കീഴാറ്റൂർ,സിദ്ധാർത്ഥ് മേനോൻ,അനീഷ് ജി മേനോൻ,അനൂപ് അരവിന്ദ്,ഐ എം വിജയൻ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യർ പങ്കാളികളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗ്ഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം റെജി പ്രസാദ് നിർവ്വഹിക്കുന്നു.

വനമേഖലകളിൽ വളർന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പംഅധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരെ, ചൂഷണങ്ങൾക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തിൽ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവൽക്കരിക്കുന്നു.റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോക്ടർ മധു വാസുദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.ഗോത്ര ഗാനങ്ങൾ- മുരുകേശൻ പാടവയൽ.എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്- കെ ടി കൃഷ്‌ണകുമാർ,പി ആർ സുരേഷ്,എഡിറ്റർ-ഡോൺ മാക്സ്,എം ആർ വിപിൻ, പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വരാപ്പുഴ, കലാ സംവിധാനം-അജയൻ ചാലിശ്ശേരി, മേക്കപ്പ്- റോണി വൈറ്റ് ഫെദർ,വസ്ത്രാലകാരം-കുമാർ എടപ്പാൾ, പ്രൊഡക്ഷൻ ഡിസൈൻ- ഷജിത്ത് തിക്കോടി,ഹരി കണ്ണൂർ,ആക്ഷൻ-മാഫിയ ശശി, ജാക്കി ജോൺസൺ, സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, രാജേഷ് എം പി,സൗണ്ട് മിക്സിംങ്ങ്- സനൽ മാത്യു,വിഎഫ്എക്സ്-കാളി രാജ് ചെന്നൈ,സ്റ്റിൽസ്-സമ്പത്ത് നാരയണൻ, ഡിസൈൻ-കോളിൻസ് ലിയോഫിൽ,സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ കൊച്ചി,പി ആർ ഒ-എ എസ് ദിനേശ്.

***

കോകില ഫാഷൻസിൻ്റെയും, ഫീൽ ഫ്ലൈയിംഗ് എൻ്റർടൈൻമെൻ്റ്സിൻ്റേയും “ദി ലാസ്റ്റ് എഡിഷൻ” ഫാഷന്‍ ഷോ കൊച്ചിയിൽ

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ ഷോയ്ക്കായി കൊച്ചി ഒരുങ്ങുന്നു. പ്രമുഖ പരസ്യ സ്ഥാപനമായ കോകില ഫിലിംസിൻ്റെ ഫാഷൻ സംരംഭമായ കോകില ഫാഷൻസും, സിനിമാ നിർമ്മാണ സ്ഥാപനമായ ഫീൽ ഫ്ലൈയിംഗ് എൻ്റർടൈൻമെൻ്റ്സിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന ‘ദി ലാസ്റ്റ് എഡിഷൻ ‘ ഏപ്രിൽ 6ന് കൊച്ചി രാജേന്ദ്ര മൈതാനിയിൽ വച്ച് നടക്കും.ഫാഷന്‍ ഷോയുടെ പതിവ് സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി എല്ലാ മേഖലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം എന്ന പ്രത്യേകത കൂടി ഈ ഫാഷന്‍ ഷോയ്ക്കുണ്ട്. ഭിന്നശേഷിക്കാരെന്നോ ഓട്ടിസം ബാധിച്ചവരെന്നോ വേര്‍തിരിവിന്റെ വേദിയാകേണ്ടവയല്ല ഫാഷന്‍ റാംപുകള്‍. അതിനാല്‍ ആരെയും മാറ്റി നിര്‍ത്താതെ എല്ലാവരെയും ചേര്‍ത്തുപിടിച്ചു ഒരു പുതിയ ഫാഷന്‍ സങ്കല്‍പം സൃഷ്ടിക്കാനുള്ള വലിയ ഉദ്യമമാണ് ‘ദി ലാസ്റ്റ് എഡിഷ’നിലൂടെ നടത്തുന്നത്. പ്രായഭേദമന്യേ ഏവര്‍ക്കും ഈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാം. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള മോഡലുകൾ റാംപിൽ പങ്കെടുക്കുന്നു. അനിൽ.കെ.അനിൽ ഷോ ഡയറക്ടറായ പരിപാടിയുടെ കൊറിയോഗ്രാഫിക്ക് നേതൃത്വം നൽകുന്നത് പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറായ അമ്രു ആണ്.മാർക്കറ്റിംഗ് പാർട്ണർ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് കൂടുതൽ വിവരങ്ങൾക്ക് : +91 9605233703. feelflyingentertainments@gmail.com,kokilafilms@gmail.com

***

ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു…*
*അപർണ മൾബറി, ഗോപിനാഥ് മുതുകാട്, ശ്രീപത് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു….*

പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. സൗദി അറേബ്യയിൽ ദമ്മാമിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത അറബ് സംവിധായകനും നിർമ്മാതാവും നടനും എഴുത്തുകാരനുമായ സമീർ അൽ നാസ്സറാണ് പോസ്റ്റർ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തത്. ചടങ്ങിൽ പ്രശസ്ത ശാസ്ത്രജ്ഞനും അറ്റോമിക്സ് കമ്പനി സി.ഇ.ഓയുമായ ഡോ. മാത്യു എം സാമുവൽ, നിർമ്മാതാവ് മൻസൂർ പള്ളൂർ, സപ്ത ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

അപർണ്ണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നു. നിലവിൽ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ. നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം,അലൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുണ്ട്.

നജീം അർഷാദ് , യർബാഷ് ബാച്ചു, അപർണ എന്നിവരാണ് ചിത്രത്തിലെ ഗായകർ. സുബിൻ എടപ്പകത്ത് ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ.പി ശ്രീശൻ, ഡി.ഒ.പി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ ചേലേരി, എഡിറ്റർ: ഹരി ജി നായർ, ഗാനരചന: പ്രഭാവർമ്മ, മൻസൂർ പള്ളൂർ, രാജു ജോർജ്, ആർട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്‌പലത, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ദേവദാസ്, വി.എഫ്.എക്സ്: വിജേഷ് സി.ആർ, സ്റ്റിൽസ്: എൻ.എം താഹിർ, അജേഷ് ആവണി, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: സജീഷ് എം ഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

ബാലകൃഷ്ണയെപ്പോലൊരു മഹാനടന്റെ സിനിമയിൽ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് ദുനിയ വിജയ്

വീരസിംഹ റെഡ്ഡിയാണ് നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രം. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ഈ…

കേരളം സ്വീകരിച്ചാൽ ഞങ്ങളുടെ സിനിമയെ ലോകം സ്വീകരിക്കുമെന്ന് രാജമൗലി

രാജമൗലിയുടെ പുതിയ ചിത്രം ആർ ആർ ആർ (‘രൗദ്രം രണം രുധിരം’) റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്ക്…

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ ‘എൽ ജി എം’

പി ആർ ഒ – ശബരി. ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ…

ഡെനിസ് വില്ലന്യുവിന്‍റെ ത്രില്ലര്‍ ഡ്രാമകളെ ഓര്‍മ്മിപ്പിക്കും വിധം ഇരുണ്ട, പച്ചയായ, കഥാപരിസരമാണ് ‘ഇരട്ട’യുടേത്

Prem Mohan ഡെനിസ് വില്ലന്യുവിന്‍റെ ത്രില്ലര്‍ ഡ്രാമകളെ ഓര്‍മ്മിപ്പിക്കും വിധം ഇരുണ്ട, പച്ചയായ, കഥാപരിസരമാണ് ഇരട്ടയുടേത്.…