ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’.മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം റഷീദ് പാറയ്ക്കൽ,
കരീം എന്നിവർ ചേർന്നെഴുതുന്നു.

അഞ്ജലി ടീം: ജി.കെ. പിള്ള, ഡോ. രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. മാധേഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ള ആണ്.ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജി ബാൽ, പ്രൊജക്റ്റ് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: താഹീർ മട്ടാഞ്ചേരി, ആർട്ട്: സുനിൽ ലാവണ്യ, മേക്കപ്പ്: രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രദീപ് കടകശ്ശേരി, സൗണ്ട് ഡിസൈൻ: ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ: അശോക് മേനോൻ, വിഷ്ണു എൻ.കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സി.കെ. ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ: ബാബു, അസിസ്റ്റന്റ് ഡയറക്ടർ: സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് സദാശിവൻ , ആക്ഷൻ: ബ്രൂസ്ലി രാജേഷ്, നൃത്തം: തമ്പി നില, പ്രൊഡക്ഷൻ മാനേജർ: പി.സി. വർഗ്ഗീസ്, പി ആർ ഒ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: ബ്രിങ്ഫോർത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: സമ്പത്ത് നാരായണൻ, ഡിസൈൻസ്: ആർട്ടോ കാർപ്പസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

**

എം.എ നിഷാദിൻ്റെ ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ ആരംഭിച്ചു.

നടനും സംവിധായകനുമായ എം.എം നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച കോട്ടയത്ത് ആരംഭിച്ചു.പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിൻ്റെ പ്രമേയം പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്. മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കോട്ടയം പി.ഡബ്ലഡി.റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ ബഹു.സഹകരണ വകുപ്പു മന്ത്രി വി.എൻ.വാസവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നേരത്തെ സെഞ്ച്വറി കൊച്ചുമോൻ എം.എ. നിഷാദ്, വിവേക് മേനോൻ, ജോൺ കുട്ടി ബിനു മുരളി, എന്നിവരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചിരുന്നു.റിട്ട. ക്രൈംബ്രാഞ്ച് എസ്.പി.ഷാനവാസ് ഫസ്റ്റ് ക്ലാപ്പും നൽകി.ചലച്ചിത്ര ,സാമൂഹ്യ, രാഷ്ടീയ രംഗങ്ങളിലെ നിരവധി പേരും, ബന്ധുമിത്രാദികളുടേയും നിറസാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.സുധീർ കരമന, സുധീഷ്, ബാബു നമ്പൂതിരി ,കലാഭവൻ നവാസ്, ദുർഗാ കൃഷ്ണാ, സിനി ഏബ്രഹാം, അനു നായർ, തുടങ്ങിയ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്ന.ഇവർ പങ്കെടുത്ത ഒരു രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.

വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ റെഷൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആൻ്റെണി, കോട്ടയം നസീർ, സാ സ്വികാ അനുമോൾ, , ശിവദാ” ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ ബിജു സോപാനം, സംമിനു സിജോ, പൊന്നമ്മ ബാബു’സന്ധ്യാ മനോജ്, എയ്ഞ്ചലീനാ ഏബ്രഹാം, ,ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, ജയകുമാർ, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, ഗുണ്ടു.കാട്സാബു സുന്ദരപാണ്ഡ്യൻ 1 രാജേഷ് അമ്പലപ്പുഴ അനീഷ് ഗോപാൽ, അനീഷ് കാവിൽ, നവനീത് കൃഷ്ണ,, ആർ.ജെ. മുരുകൻ എന്നിവർക്കൊപ്പം എം.എ.നിഷാദും പ്രധാന വേഷത്തിലെത്തുന്നു ,ഗാനങ്ങൾ – പ്രഭാവർമ്മ. ഹരിനാരായണൻ, പളനി ഭാരതി,സംഗീതം – എം .ജയചന്ദ്രൻ.ഛായാഗ്രഹണം – വിവേക് മേനോൻ ‘
എഡിറ്റിംഗ് – ജോൺ കുട്ടി.പ്രൊഡക്ഷൻ ഡി സൈനർ-ഗിരീഷ് മേനോൻ.കലാസംവിധാനം – ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം ഡിസൈൻ – സമീരാസനീഷ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കൃഷ്ണകുമാർ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രമേഷ് അമ്മ നാഥ്. ഷമീർ സലാം.

പ്രൊഡക്ഷൻ മാനേജേഴ്സ് – സുജിത്.വി.സുഗതൻ, ശ്രീശൻ, ഏരിമല, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി. കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും.വാഴൂർ ജോസ്.ഫോട്ടോ ഫിറോഷ്.കെ. ജയേഷ്

***

‘തലൈവർ-171’-ൽ രജിനിക്കൊപ്പം തെലുങ്കിലെ ഈ പ്രശസ്ത താരവും
‘ജയ്ബീം’ എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യൻ’ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, മഞ്ജു വാര്യർ, റിഥികാ സിംഗ്, തുഷാര വിജയൻ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം ഒക്ടോബറിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത്. ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന ഈ ചിത്രത്തിലും ‘വേട്ടയ്യൻ’ സിനിമ പോലെ തന്നെ വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളും നടിമാരും അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിൽ രജനിക്കൊപ്പം ബോളിവുഡ് താരം രൺവീർ സിംഗ്, മലയാളം നടി ശോഭന, തമിഴ് നടി ശ്രുതി ഹാസൻ എന്നിവർ അഭിനയിക്കുമെന്ന വാർത്തകൾ മുൻപ് നാനയിൽ നൽകിയിരുന്നു. ഇതോടൊപ്പം ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത ഈ ചിത്രത്തിൽ തെലുങ്ക് സിനിമയിലെ പ്രശസ്ത നടനായ നാഗാർജുനയും പ്രധാന വേഷത്തിലെത്തുമെന്നുള്ളതാണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും, ഈ ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങൾ കുറിച്ചുള്ള വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടനെ ഉണ്ടാകുമെന്നാണ് മറ്റൊരു റിപ്പോർട്ട്.
**
വിജയ്‌യുടെ ‘ഗില്ലി’ റീ-റിലീസ് – ആദ്യദിന കളക്ഷൻ 8 കോടി?
വിജയ്‌യും, തൃഷയും ഒന്നിച്ചഭിനയിച്ചു 2004-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ചിത്രമാണ് ‘ഗില്ലി’. ഇപ്പോൾ തമിഴ്നാട്ടിൽ അതിലും പ്രത്യേകിച്ച് ചെന്നൈയിൽ മുൻപ് പുറത്തിറങ്ങി സൂപ്പർഹിറ്റായ പഴയ ചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്തു പ്രദർശിപ്പിക്കുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് വിജയ്, തൃഷ, പ്രകാശ് രാജ് സംവിധായകൻ ധരണി കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഗില്ലി’ ഇന്നലെ (20-4-24) തമിഴ്നാട്ടിൽ മാത്രമല്ലാതെ ചില വിദേശ രാജ്യങ്ങളിലും റീ-റിലീസ് ചെയ്തത്. റീ-റിലീസ് ചെയ്ത ‘ഗില്ലി’ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ ചെന്നൈയിൽ ഈ ചിത്രം റിലീസ് ചെയ്ത മിക്ക തിയേറ്ററുകളും ഹൌസ് ഫുൾ ഷോകളായാണ് പ്രദർശനം നടത്തിയത്. ഇന്നലെ ഒരു ദിവസത്തെ കളക്ഷൻ മാത്രം എട്ട് കോടിയോളം രൂപ വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീ-റിലീസുകളിൽ മുൻ ചിത്രങ്ങളുടെ റെക്കോർഡും ‘ഗില്ലി’ തകർത്തു എന്നും റിപ്പോർട്ടുണ്ട്. വിജയ്, രജനികാന്ത്, അജിത് തുടങ്ങിയ താരങ്ങളുടെ പുതിയ സിനിമകൾ റിലീസാകുന്ന ദിവസം ഉണ്ടാകുന്ന ആഘോഷ തിമിർപ്പോടെയാണ് വിജയ്‌യുടെ ആരാധകർ ‘ഗില്ലി’യെ സ്വീകരിച്ചത്. ചിത്രം റിലീസ് ചെയ്ത മിക്ക തീയറ്ററുകളിലും പാട്ടുകൾക്കൊത്ത് എഴുന്നേറ്റ് നൃത്തം ചെയ്തും പഞ്ച് വരികൾ വരുമ്പോൾ ഒരുമിച്ച് കൂവി വിളിച്ചുമാണ് ആരാധകർ ഗില്ലിയെ ആഘോഷിച്ചത്.
***

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണർത്തി ‘ഗു’ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം….കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ ‘ഗു’ സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രമായ ‘ഗു’ മെയ് 17നാണ് ലോകമെമ്പാടുമുള്ള തീയേറ്റുകളിലെത്തുന്നത്. സിനിമയുടേതായിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും ഏറെ ചർച്ചയായിരുന്നതാണ്. അതിന് പിന്നാലെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.

ചിത്രത്തിൽ മിന്നയായി ദേവനന്ദ എത്തുമ്പോള്‍ സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, ഡിസൈൻസ്: റോക്കറ്റ് സയൻസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

You May Also Like

ബങ്കറുകളിലിരുന്നു സ്ഫോടനം വീക്ഷിച്ച ഒപ്പെൻഹെയ്‌മേറും മറ്റു ഉന്നതരും സ്തബ്ധരായി, ഓപ്പൺ ഹെയ്‌മെർക്ക് ഓർമ്മവന്ന ഭഗവത് ഗീതയിയിലെ ആ ശ്ലോകം …

എഴുതിയത് : Aryan Raj ഓപ്പണ്ഹേമർ, സിനിമയിൽ സംസ്‌കൃതപുസ്തകം വായിക്കുന്ന സീൻ കണ്ടപ്പോൾ ഓർത്തത് Rishi…

ബിഗ്രേഡ് / സോഫ്റ്റ് കോർ സിനിമകളിലൂടെ ആരാധകശ്രദ്ധ കവർന്ന രമ്യശ്രീ

Moidu Pilakkandy നടി, സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഡാൻസർ , മോഡൽ എന്നീ മേഖലകളിൽ എല്ലാം…

എഴുപതുകളിലെ നായികാനായകന്മാരായി മമ്മൂട്ടിയും ജ്യോതികയും, കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘റോഷാക്ക്’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”.…

ഇന്ന് ഗന്ധർവ്വ സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്ററുടെ ഓർമദിനവും ഭാവഗായകൻ ജയചന്ദ്രന്റെ ജന്മദിനവുമാണ്‌

ഇന്ന് ചലച്ചിത്ര സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഓർമദിനം മാധവന്റെയും ലക്ഷ്മിയുടെയും ഒമ്പതുമക്കളിൽ ഏഴാമനായി 1943…