സണ്ണി വെയ്നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവഹിച്ച ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം ഹരിശ്രീ അശോകൻ, സുജിത് ശങ്കർ,ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന ചിത്രമാണ് ടർക്കിഷ് തർക്കം.

ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഡി ഓ പി :അബ്ദുൽ റഹിം, നൗഫൽ അബ്ദുള്ള, മ്യൂസിക് : ഇഫ്തി, ലിറിക്‌സ് : വിനായക് ശശികുമാർ, എക്സികുട്ടിവ് പ്രൊഡ്യൂസർ : സിമി ശ്രീ, അനൂപ് തോമസ്, ചീഫ് അസ്സോസിയേറ്റ് : പ്രേംനാഥ്, ക്രിയേറ്റിവ് സപ്പോർട് : നഫിയാ, ആർട്ട് : ജയൻ ക്രയോൺസ്, മേക്കപ്പ് : രഞ്ജിത്ത്, കോസ്‌റ്റ്യൂംസ്: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി കെ, സൗണ്ട് : ജിബിൻ, സ്റ്റിൽസ് : അനീഷ് അലോഷ്യസ്, ഡിസൈൻ : തോട്ട് സ്റ്റേഷൻ, ശരത്,അഫ്സൽ, പി ആർ ഓ പ്രതീഷ് ശേഖർ.

***

‘തഗ് ലൈഫി’ൽ ‘ജയം’ രവിക്ക് പകരം നിവിൻ പോളി?

‘പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് കമൽഹാസൻ നായകനാകുന്ന ‘തഗ് ലൈഫ്’. നായകൻ എന്ന ചിത്രത്തിന് ശേഷം ഏകദേശം 35 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. തൃഷയാണ് ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തിൽ ദുൽഖർ സൽമാനും, ‘ജയം’ രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്തിടെ ദുൽഖർ സൽമാൻ ചിത്രത്തിൽ നിന്ന് പിന്മാറുകയും ഇപ്പോൾ ആ കഥാപാത്രത്തിൽ അഭിനയിക്കാൻ സിമ്പു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അതുപോലെ ഈ ചിത്രത്തിൽ നിന്ന് കാൾ ഷീറ്റ് പ്രശ്‍നം കാരണമായി ‘ജയം’ രവിയും പിന്മാറിയതായി മറ്റൊരു വിവരം പുറത്ത് വന്നിരുന്നു. മണിരത്‌നത്തിൻ്റെ സംവിധാനത്തിൽ അഭിനയിച്ച് ഏറെ പ്രശസ്തരായവരാണ് ഇരുവരും. ഇപ്പോഴിതാ ‘ജയം’ രവിയുടെ വേഷം അവതരിപ്പിക്കുന്നത് നിവിൻ പോളിയാണെന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത ‘ചെക്ക ചിവന്ത വാനം’ എന്ന സിനിമയിൽ സിമ്പു ഇതിനോടകം അഭിനയിച്ചിട്ടുള്ളതിനാലും ഇപ്പോൾ കമൽഹാസൻ നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നതിനാലും സിമ്പു ‘തഗ് ലൈഫി’ന് അനുയോജ്യമായി കാൾഷീറ്റ് നൽകിയിരിക്കുകയാണത്രെ! എന്നാൽ നിവിൻ പോളി ഈ ചിത്രത്തിൽ അഭിനയിക്കുന്ന വിവരം സംബന്ധമായി ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

**

എസ് എൻ സ്വാമിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന “സീക്രട്ട്” സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

എസ്. എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് നിർമ്മിച്ചിരിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. ഡി.ഒ.പി : ജാക്സൺ ജോൺസൺ, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ : അരോമ മോഹൻ, കോസ് റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, പി.ആർ.ഒ : പ്രതീഷ് ശേഖർ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ.

**

“ഒരുപ്പോക്കൻ ” ചിത്രീകരണം പൂർത്തിയായി.

ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന “ഒരുപ്പോക്കൻ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി.സുധീഷ്,ഐ എം വിജയൻ,അരുൺ നാരായണൻ,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുഗീഷ് മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു.

സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. ഗായകർ-വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ.ഗോപിനാഥൻ പാഞ്ഞാൾ,സുജീഷ് മോൻ ഇ എസ് എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.എഡിറ്റർ-അച്ചു വിജയൻ. പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്,സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-ഗൗതം ഹരിനാരായണൻ,എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സന്തോഷ് ചങ്ങനാശ്ശേരി,
ലോക്കേഷൻ മാനേജർ-നിധീഷ്,പി ആർ ഒ-എ എസ് ദിനേശ്.

***

ടില്ലു സ്‌ക്വയർ ട്രെയ്‌ലർ

മല്ലിക് റാം സംവിധാനം ചെയ്ത് സിത്താര എൻ്റർടൈൻമെൻ്റ്‌സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയുംബാനറിൽ സൂര്യദേവര നാഗ വംശി നിർമ്മിക്കുന്ന,വരാനിരിക്കുന്ന ഇന്ത്യൻ തെലുങ്ക് ഭാഷാ റൊമാൻ്റിക് ക്രൈം കോമഡി ചിത്രമാണ് ടില്ലു സ്‌ക്വയർ .ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 2022-ൽ പുറത്തിറങ്ങിയ ഡിജെ ടില്ലു എന്ന ചിത്രത്തിൻ്റെ തുടർച്ചയാണിത്. സിദ്ധു ജൊന്നലഗദ്ദ മുൻ ചിത്രത്തിലെ തൻ്റെ വേഷം വീണ്ടും അവതരിപ്പിക്കുന്നു, അനുപമ പരമേശ്വരനാണ് നായിക.

ചിത്രം 2022 ജൂണിൽ നാഗ വംശി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും 2022 ഓഗസ്റ്റിൽ പ്രിൻസിപ്പൽ ഛായാഗ്രഹണം ആരംഭിക്കുകയും ചെയ്തു. രാം മിരിയാല , ശ്രീചരൺ പകല എന്നിവർ സംഗീത സംവിധായകരായി പ്രവർത്തിക്കുന്നു, ഛായാഗ്രഹണവും എഡിറ്റിംഗും സായി പ്രകാശ് ഉമ്മഡിസിംഗുവും നവീൻ നൂലിയും കൈകാര്യം ചെയ്യുന്നു .

പോസ്റ്റ്-പ്രൊഡക്ഷൻ പ്രശ്‌നങ്ങൾ കാരണം ടില്ലു സ്‌ക്വയർ അതിൻ്റെ റിലീസ് ഒന്നിലധികം മാറ്റിവച്ചു.  ഇത് 2024 ഫെബ്രുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരുന്നു, എന്നാൽ അഞ്ച്-വഴി സംക്രാന്തി സംഘട്ടനത്തിൽ നിന്ന് ഈഗിളിനെ ഉൾക്കൊള്ളാൻ ഇത് മാറ്റിവച്ചു . നിരവധി കാലതാമസങ്ങൾക്ക് ശേഷം ഇത് 2024 മാർച്ച് 29 ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

2022 ഫെബ്രുവരിയിൽ, ഡിജെ ടില്ലുവിൻ്റെ റിലീസിന് മുമ്പ് , തങ്ങൾ ചിത്രത്തിൻ്റെ ഒരു തുടർച്ച ആസൂത്രണം ചെയ്യുകയാണെന്ന് സിദ്ധു ജൊന്നലഗദ്ദ പറഞ്ഞു, “തില്ലുവിൻ്റെ കഥാപാത്രത്തിന് പരിധികളൊന്നുമില്ല, ഇത് ഏത് ദൈർഘ്യത്തിലേക്കും പര്യവേക്ഷണം ചെയ്യാനും നീട്ടാനും കഴിയുമെന്ന് ഞാൻ കരുതുന്നു”. 2022 ജൂണിൽ ഇതിൻ്റെ തുടർഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുമ്പ് നരുദ ഡൊനോരുഡ , അദ്ഭുതം എന്നിവ സംവിധാനം ചെയ്ത മല്ലിക് റാമിനെ സംവിധായകനായി പ്രഖ്യാപിച്ചു, അങ്ങനെ യഥാർത്ഥ സിനിമയിൽ നിന്ന് വിമൽ കൃഷ്ണയെ മാറ്റി. സൂര്യദേവര നാഗവംശി വീണ്ടും നിർമ്മാതാവായി. 2022 ദീപാവലിയിൽ , സിനിമയുടെ പേര് തില്ലു സ്ക്വയർ എന്ന് വെളിപ്പെടുത്തി.

2022 ഡിസംബറിൽ അനുപമ പരമേശ്വരനെ നായികയായി പ്രഖ്യാപിച്ചു. അവർ പ്രോജക്റ്റിൽ നിന്ന് പിന്മാറിയെന്നും മഡോണ സെബാസ്റ്റ്യൻ അവളുടെ സ്ഥാനത്ത് എത്തുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു , എന്നാൽ അഭ്യൂഹങ്ങൾ നാഗ വംശി നിഷേധിച്ച് പരമേശ്വരനെ നായികയായി നിശ്ചയിച്ചു

You May Also Like

കുഞ്ചാക്കോ ബോബൻ്റെ സ്നേക്ക് ഡാൻസ് അത്ഭുതപ്പെടുത്തുകയല്ല, ദേജാവൂ നൽകുകയാണ്

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട് ‘ . ഇതുവരെ കാണാത്ത…

ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് “ജൂൺ 2-ന്

“ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് “ജൂൺ 2-ന്. രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ…

തൊടങ്ങിയ ഞാനാണെങ്കിൽ തീർക്കാനും എനിക്കറിയാം ! ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ ട്രെയിലർ (സിനിമാ വാർത്തകൾ )

തൊടങ്ങിയ ഞാനാണെങ്കിൽ തീർക്കാനും എനിക്കറിയാം ! ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ ട്രെയിലർ ദുൽഖർ സൽമാൻ…

ഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന് അട്ടപ്പാടി യിൽ കൊടി ഉയർന്നു

ഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന് അട്ടപ്പാടിയിൽ കൊടി ഉയർന്നു അയ്മനം സാജൻ ദേശീയ അംഗീകാരം നേടിയ…