ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു

ഇരുപത്തിയൊമ്പത് വ്യാഴം’ വടകര ഒഞ്ചിയത്ത് ഒരു പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണമാണ് ഇവിടെ ആരംഭിച്ചത്.നിത്യഹരിത നായകൻ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്.അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ ബിസിനസ് പ്രമുഖനായ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. തിരക്കഥാകൃത്ത് സനു അശോക് ഥസ്റ്റ് ക്ലാപ്പും നൽകി.നേരത്തേ തിരക്കഥാകൃത്ത് സനു അശോകൻ്റെ മാതാവ് ശ്രീമതി ആദ്യ ഭദ്രദീപം തെളിയിച്ചിരുന്നു.മലബാറിലെ സാമൂഹ്യ, രാഷ്ട്രീയ, പശ്ചാത്തലങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.ബി.ടെക്ക് കഴിഞ്ഞിട്ടും തൻ്റെ വിദ്യാഭ്യാസ യോഗ്യതക്കനുസ രിച്ചുള്ള ജോലി ലഭിക്കാതെ അച്ഛൻ്റെ ഓട്ടോ റിഷാഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.നല്ല സുഹൃത് ബന്ധത്തിൻ്റെ ഉടമ കൂടിയായ നന്ദൻ്റെ ജീവിതം പലപ്പോഴും സംഘഷഭരിതമാകാറുണ്ട്. അതെല്ലാം ഈ സൗഹൃദത്തിൻ്റെപ രിണിതഫലങ്ങളാണ്.ഇതിനിടയിൽ ഉരിത്തിരിഞ്ഞ ഒരു പ്രണയം നന്ദൻ്റെ ജീവിതത്തെ സാരമായിത്തന്നെ ബാധിച്ചു. ഈ പ്രശ്നത്തിൽ നിന്നും കരകയറാനുള്ള നന്ദൻ്റെ ശ്രമങ്ങളാണ്തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.തികഞ്ഞ ഫാമിലി എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ധ്യാൻ ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രമായ നന്ദനെ അവതരിപ്പിക്കുന്നത്.രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്.

മാളവികാ മേനോനും. ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്ന ദിൽ നയുമാണ് ഇവർ.ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസൻ (മറിമായം ഫെയിം) വിജയകുമാർ,ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ ( തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, നാരായണൻ നായർ, ദിലീപ് മേനോൻ, കിരൺ കുമാർ അംബികാ മോഹൻ സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.തിരക്കഥ -സനു അശോക്.ഗാനങ്ങൾ – കൈതപ്രം , ഹസീനസംഗീതം – ബോണി – ടാൻ സൻക്ഷായാഗ്രഹണം – പവി.കെ. പവൻഎഡിറ്റിംഗ്- ജിതിൻ.കലാസംവിധാനം – ബോബൻ.മേക്കപ്പ് – സിനൂപ് രാജ്.കോസ്റ്റ്യും – ഡിസൈൻ – സൂര്യ ശേഖർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻപ്രൊജക്റ്റ് ഡിസൈനർ- അമൃതാ മോഹൻപ്രൊഡക്ഷൻ മാനേജേഴ്സ് – ജോമോൻ ജോയ് ചാലക്കുടി. റമീസ് കബീർ.പ്രൊഡക്ഷൻ കൺട്രോളർ – എസ്സാ.കെ.എസ് തപ്പാൻവടകര കോഴിക്കോട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.*ബേണി – ടാൻ സൻ*

മലയാള സിനിമയിൽ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചു ടീമാണ് സഹോദരന്മാരായ ബേണി – ഇഗ്നേഷ്യസ്ഈ ചിത്രത്തിൽ ബിനു രാജ് ബേണിയേയും മകൻ ടാൻസനേയും ഒന്നിപ്പിച്ച് ബേണി -ടാൻ സൻ എന്ന പേരിൽ പുതിയൊരു ടീ വിനേക്കൂടി അവതരിപ്പിക്കുകയാണ്.വാഴൂർ ജോസ്.ഫോട്ടോ – ഷുക്കു പുളിപ്പറമ്പിൽ

***

സൻഫീറിന്റെ സംവിധാനത്തിൽ ജിഷാദ് ഷംസുദ്ധീൻ നായകനാകുന്ന ചിത്രം “എം”ന്റെ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ജിഷാദ് ഷംസുദ്ധീൻ അഭിനയിക്കുന്ന “എം” എന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സൻഫീർ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലിന്റെ പേർസണൽ ഡിസൈനറും ഡിസൈനർ എന്ന മേഖലയിൽ സൗത്ത് ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള ജിഷാദ് ഷംസുദ്ധീൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാമിലാണ് മോഹൻലാൽ പങ്കുവച്ചത്. കാർബൺ ആർക് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. “എം” ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി: ജിബ്രാൻ ഷമീർ, പ്രൊജക്റ്റ് ഡിസൈനർ : എൻ. എം. ബാദുഷ, സംഗീതം : ജുബൈർ മുഹമ്മദ് ,മേക്കപ്പ് : റോണക്സ് സേവിയർ,ക്രീയേറ്റീവ് വർക്ക്സ് : മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈൻ : തോട്ട് സ്റ്റേഷൻ, റായിസ് ഹൈദർ,ഹെയർ സ്റ്റൈലിസ്റ്റ്: മാർട്ടിൻ ട്രൂക്കോ,പി ആർ ഓ പ്രതീഷ് ശേഖർ.

**

സലൂണിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്‌

ശിവ , യോഗി ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുത്തുകുമാരൻ സംവിധാനം ചെയ്ത തമിഴ് കോമഡി ചിത്രം സലൂണിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്‌.സാം സിഎസ് ആണ് സംഗീതം ഒരുക്കിയത് . അൺ നോൺ എന്ന ബാനറിൽ ഇന്ദർ കുമാറാണ് ചിത്രം നിർമ്മിച്ചത്

***

*ഫെഫ്ക സിനി സെറ്റ് വർക്കേഴ്സ് യൂണിയൻ

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക)യുടെ കീഴിൽ ഒരു സ്വതന്ത്ര തൊഴിലാളി യൂണിയന് കൂടി രൂപം കൊടുത്തു.ഇതോടെ ഇരുപത്തിരണ്ടാമത്തെ സിനിമാ തൊഴിലാളി യൂണിയൻ ആണ് ഫെഫ്കയുടെ കീഴിൽ അണിചേരുന്നത്.എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ വെച്ച്,കേരളത്തിൽ സിനിമയിൽ സെറ്റ് വർക്ക്‌ ചെയ്യുന്ന തൊഴിലാളികൾക്കായി ഒരു സംഘടന, കാർപെന്റെർ, പെയിന്റർ, മോൾഡർ, വെൽഡർ, ഡമ്മി വർക്കർ, ഇലക്ട്രിഷ്യൻ, ആനിമേട്രോണിക്സ് തുടങ്ങി അസംഘടിതമായി നിൽക്കുന്ന തൊഴിലാളികൾഎറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ വെച്ച്യോഗം ചേർന്ന് *ഫെഫ്ക സിനി സെറ്റ് വർക്കേഴ്സ് യൂണിയൻ* എന്ന പേരിൽ ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയ്ക്ക് രൂപം കൊടുത്തു. അറുപത്തി അഞ്ചോളം പേർ യോഗത്തിൽ പങ്കെടുത്തു.അംഗങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയകുമാർ.സി. (പ്രസിഡന്റ്‌)മനു. എസ്. വി. (ജനറൽ സെക്രട്ടറി)ലിജിൻ (ട്രഷറർ) അജിത്കുമാർ,വിപിൻ. സി. ബാബു,അജേഷ്, പോന്നു വി ചാക്കോ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും, ഫെഫ്ക ജോയിന്റ് സെക്രട്ടറിയുമായ അനീഷ് ജോസഫ് നേതൃത്വം വഹിച്ചു.അജിത്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ , ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി. എസ്. വിജയൻ,ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോസ് തോമസ് ,ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ ,ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡൻ്റ് എം ബാവ ,ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി നിമേഷ് എം താനൂർ എന്നിവർ സംസാരിച്ചു…യോഗത്തിൽ മധു രാഘവൻ, ജോസഫ് നെല്ലിക്കൽ, രാജേഷ് മേനോൻ,സാബുമോഹൻ,സാജൻ,നാസർ, അനിൽകുമാർ, ഫൈസൽ അലി, മിഥുൻ ചാലിശ്ശേരി, എന്നിവർ നേതൃത്വം വഹിച്ചു.

**

ദേശീയ കലാസംസ്കൃതി അവാർഡുകൾ പ്രഖ്യാപിച്ചു.ജാഫർ ഇടുക്കി മികച്ച നടൻ.

ദേശീയ കലാസംസ്കൃതി (എൻ.സി.പി) അവാർഡ് ദാനവും, കലാഭവൻ മണി അനുസ്മരണവും മാർച്ച് 3-ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിൽ നടക്കും. മികച്ച നടൻ ജാഫർ ഇടുക്കി (വിവിധ ചിത്രങ്ങൾ ) ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് പ്രശസ്ത സംവിധായകൻ ഹരികുമാറിന് ലഭിച്ചു.ദേശീയ കലാ സംസ്കൃതി കാരുണ്യ അവാർഡ് മുരളീധരൻ ചേളാരിക്ക് ലഭിച്ചു.മികച്ച നടി ദിയ (ഖണ്ഡശ:) മികച്ച ടെലിവിഷൻ നടൻ ഷാനവാസ്, മികച്ച ടെലിവിഷൻ നടി ആവന്തിക, പ്രത്യേക ജൂറി പുരസ്കാരം റഫീക് ചോക്ളി (ഖണ്ഡശ:) മികച്ച സിനിമ പി.ആർ.ഒ അയ്മനം സാജൻ. എന്നിവരെയും അവാർഡിനായി തിരഞ്ഞെടുത്തു.ചടങ്ങിനോട് അനുബന്ധിച്ച്, കലാ സാംസ്കാരിക, പത്രമാധ്യമ രംഗങ്ങളിലെ പ്രമുഖരെ ആദരിക്കും.- അയ്മനം സാജൻ

**

‘ പ്രാവിൻ കൂട് ഷാപ്പ് “എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു.

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, (പ്രതാപൻ കെ.എസ്.തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ്ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ” പ്രാവിൻ കൂട് ഷാപ്പ് “.ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടിതല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ സംഗീതം ഒരുക്കുന്നു.ഗാനരചന-മു രി,എഡിറ്റര്‍ – ഷഫീഖ് മുഹമ്മദ് അലി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ.ആര്‍ അന്‍സാർ,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിജു തോമസ്‌,പ്രൊഡക്ഷന്‍ ഡിസൈനർ,ഗോകുല്‍ ദാസ്,കോസ്റ്റ്യൂംസ്- സമീറ സനീഷ്മേക്കപ്പ്-റോണക്സ്‌ സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അബ്രു സൈമണ്‍,ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്ആക്ഷൻ-കലൈ മാസ്റ്റർ,സ്റ്റില്‍സ്-രോഹിത് കെ സുരേഷ്ഡിസൈന്‍സ് – ഏസ്തെറ്റിക്ക് കുഞ്ഞമ്മ.ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിനു ശേഷം എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്സ് ‘പ്രാവിന്‍ കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

**

കുഴപ്പക്കാരികളായ നാല് പെൺകുട്ടികൾ വരുന്നു !

കുഴപ്പക്കാരികളായ നാല് പെൺകുട്ടികൾ. ന്യൂജെൻ പെൺകുട്ടികൾ എന്നു വേണമെങ്കിൽ പറയാം. പുതിയ തലമുറയിലെ പെൺകുട്ടികളുടെ എല്ലാ വിധ സ്വഭാവഗുണങ്ങളുമുണ്ട് ഇവർക്ക് .ഒരു കമ്പനിയിലെ ജോലിക്കാരാണിവർ. സങ്കീർണ്ണമായ ഒരു പാട് പ്രശ്നങ്ങൾ സൃഷ്ടിച്ച ഈ നാല് പെൺകുട്ടികളെ ഡയൽ 100 എന്ന ചിത്രത്തിൽ നിങ്ങൾക്ക് കാണാം.വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു.കൃപാനിധി സിനിമാസ് മാർച്ച് 8 ന് ചിത്രം റിലീസ് ചെയ്യും.

സുന്ദരികളാണ് നാല് പെൺകുട്ടികളും. പക്ഷേ, കൈയ്യിലിരുപ്പ് മോശം.ആൺകുട്ടികളെ വെല്ലുന്ന ഇനം. മൂന്ന് പെൺകുട്ടികൾ ഒരു പോലീസ് ഓഫീസറിൻ്റെ വീടിൻ്റെ മുകളിലത്തെ നിലയിലാണ് താമസം. ആനി എന്ന പെൺകുട്ടി ലേഡീസ് ഹോസ്റ്റലിലാണ് താമസം. ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയായ ആനി, പോലീസ് ഓഫീസറിൻ്റെ വീട്ടിൽ താമസിക്കുന്ന ഒരു പെൺകുട്ടിയുമായി, ചിലപേഴ്സണൽ പ്രശ്നത്തിൻ്റെ പേരിൽ ഉടക്കിലാണ്.ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ, ആനിയെ മറ്റ് പെൺകുട്ടികൾ, രാത്രി ഡിന്നറിന് ക്ഷണിച്ചു. ആനി മറ്റ് പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെത്തി.അന്ന് രാത്രിയിൽ ഭക്ഷണത്തിന് ശേഷം ,പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മറ്റ് പെൺകുട്ടികൾ ശ്രമം തുടങ്ങി.തുർന്ന് ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളാണ് അരങ്ങേറിയത്! കുഴപ്പക്കാരികളായ പെൺകുട്ടികൾ എന്തൊക്കെയാണ് ഒപ്പിച്ചു വെച്ചത് ?
ബിഗ് ബോസ് ഫെയിം സൂര്യ, മീരാ നായർ, അർച്ചന,ശേഷിക മാധവ് എന്നിവരാണ് കുഴപ്പക്കാരികളായ പെൺകുട്ടികളായി എത്തുന്നത്.സന്തോഷ് കീഴാറ്റൂർ, നിർമ്മാതാവ് വിനോദ് രാജ് എന്നിവർ പോലീസ് ഓഫീസർമാരായും എത്തുന്നു.

വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – രഞ്ജിത്ത് ജി.വി, ഛായാഗ്രഹണം – ഇന്ദ്രജിത്ത് എസ്, എഡിറ്റർ -രാകേഷ് അശോക്, റീ റെക്കാർഡിംങ് – ജി.കെ.ഹാരിഷ് മണി, ആർട്ട് – ബൈജു കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് -രാജേഷ് രവി, വസ്ത്രാലങ്കാരം – റാണാ പ്രതാപ് ,അസോസിയേറ്റ് ഡയറക്ടർ – അനുഷ് മോഹൻ, അനുരാജ്, സ്റ്റിൽ – ഷാലു പേയാട്, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – ക്യപാനിധി സിനിമാസ്, സന്തോഷ് കീഴാറ്റൂർ, ജയകുമാർ, ദിനേശ് പണിക്കർ ,വിനോദ് രാജ്,പ്രസാദ് കണ്ണൻ, രതീഷ് രവി, അജിത്ത്, ഗോപൻ, പ്രേംകുമാർ, രമേശ്, അരുൺ, സൂര്യ, മീരാ നായർ, സിദ്ധുവർമ്മ ,ശേഷിക മാധവ്, അർച്ചന, രാജേശ്വരി, ഡോ.നന്ദന, വിദ്യ എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ

***

കടകൻ നാളെമുതൽ

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ നാളെ മുതൽ തിയറ്ററുകളിലെത്തും. നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. ഖലീലാണ് നിർമ്മാതാവ്. ഇതൊരു ഫാമിലി എന്റർടൈനർ സിനിമയാണ്. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹക്കീം ഷാജഹാൻ.

***

*മദർ മേരി* ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ മാതാവും മൂത്ത മകനും തമ്മിലുള്ള ആത്മ ബന്ധത്തിൻ്റെ വൈകാരിക മുഹൂർത്ത ങ്ങൾ കോർത്തിണക്കിയ ഹൃദയഹാരിയയ ഒരു കുടുംബ ചിത്രം – *മദർ മേരി* ചിത്രീകരണം തുടങ്ങി.നവാഗതനായ അത്തിക്ക് റഹ് മാൻവാടിക്കലാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.ഫെബ്രുവരി ഇരുപത്തിയെട്ട് ബുധനാഴ്‌ച്ച കൽപ്പ റ്റക്കടുത്ത് പിണങ്ങോട് കാവു മന്തം എന്ന സ്ഥലത്ത്അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ’തരിയോട് പഞ്ചായത്തു പ്രസിഡൻ്റ് വി.ജി. ഷിബുവിൻ്റെ സാന്നിദ്ധ്യത്തിൽ ഫാദർ മാത്യു മുക്കാട്ടുകാവുങ്കൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണമാരംഭിച്ചത്. നൗഷാദ് ആലത്തൂർ, സംവിധായകൻ ശരത്ചന്ദ്രൻ വയനാട് എന്നിവർ ചേർന്ന് സംവിധായകൻ റഹ്മാന് തിരക്കഥ കൈമാറി.പ്രശസ്ത നടി ലാലി.പി.എം.ആദ്യ രംഗത്തിൽ അഭിനയിച്ചു.കുമ്പളങ്ങി നൈറ്റ് സിലൂടെ രംഗത്തെത്തിയ ലാലി പിന്നീട് മോഹൻകുമാർ ഫാൻസ്, രണ്ടായാരത്തി പതിനെട്ട്, മാംഗോ മുറി, തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു.അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം നാം സാധാരണ കേട്ടിട്ടുള്ളത് അമ്മയും ഒരു ചെറിയ കുട്ടിയും തമ്മിലുള്ളതാണ്.ഇവിടെ പ്രായമുള്ള ഒരമ്മയും മുതിർന്ന ഒരു മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് പറയുന്നത് ‘.ഓർമ്മക്കുറവും, വാർദ്ധക്യസഹജമായ അസുഖങ്ങളും ( ഓ .സി .ഡി ). ഉൾപ്പടെയുള്ള ചില രോഗങ്ങളാൽ വിഷമിക്കുന്ന അമ്മച്ചി ഒറ്റപ്പെട്ടതോടെ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയപ്പോൾ തനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചിയെ രക്ഷിക്കാനായി അമേരിക്കയിലെ ഉയർന്ന ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലെത്തുകയാണ്മകൻ ജയിംസ് .അമ്മച്ചിയെ രക്ഷിക്കുവാനെത്തുന്ന മകൻ പിന്നീട് മകൻ തന്നെ ,അമ്മച്ചിയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്കു പിന്നീടു കാര്യങ്ങൾ ചെന്നെത്തിഈ സ്ഥിതിവിശേഷങ്ങളെ എങ്ങനെ തരണം ചെയ്യുമെന്നതാണ് ഈ ചിത്രമുയർത്തുന്ന കാതലായ വിഷയം.ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങളിലൂടെയാണ് തിരക്കഥാകൃത്ത് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ബാബുവാണ് മകൻ ജയിംസിനെ അവതരിപ്പിക്കുന്നത്.വിജയ് ബാബുവും ലാലിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്നു പ് മേനോൻ ,’ നവാസ് വള്ളിക്കുന്ന്, അൻസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു -ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയാക്കുന്നു. സംവിധായകൻ അതീക്ക് റഹ്മാൻ വാടിക്കൽ തന്നെയാണ് ഇതിൻറെ രചനയും. കേരള ത്തിലെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഗൾഫ് റിട്ടേൺസ്, ഒരു നാടൻ മുല്ലപ്പൂ വിപ്ലവം കുടുംബ സന്ദേശം. എന്നീ ഹോം സിനിമകളിലുടെശ്രദ്ധേയനാണ് അത്തിക്ക് റഹ് മാൻവാടിക്കൽ,സംവിധായകൻ ഇതിന് പുറമെ രഹസ്യങ്ങളുടെ താഴ്വര എന്നമികച്ച ഒരു ആനിമേഷനുംഒരുക്കിയിട്ടുണ്ട്.ഗാനങ്ങൾ – ബാബുവാപ്പാട്, കെ.ജെ. മനോജ്. സംഗീതം – സന്തോഷ് കുമാർ,ഛായാഗ്രണം -സുരേഷ് റെഡ് വൺഎഡിറ്റിംഗ്‌ – ജർഷാജ് സ്പാട്ട് എഡിറ്റർ – ജയ് ഫാൽ. കലാസംവിധാനം – ലാലു തൃക്കുളം. കോസ്റ്റ്യും ഡിസൈൻ – റസാഖ് തിരൂർ, മേക്കപ്പ് – എയർപോർട്ട് ബാബു.അസ്സോസ്സിയേറ്റ് ഡയറക്ടേർസ്.- രമേഷ് കുമാർ, യൂസഫ് അലി. പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് വണ്ടൂർമഷ്റൂം വിഷ്വൽ മീഡിയാ യുടെ ബാനറിൽ ഫർഹാദ്.കെ.ആനന്ദ്, നൗഷാദ് ആലത്തൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്, കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയാകും.വാഴൂർ ജോസ്.ഫോട്ടോ -പ്രശാന്ത് കൽപ്പറ്റ

***

‘കുരുവിപാപ്പ’യുടെ രണ്ടാമത്തെ ഗാനവും പുറത്ത്‌.

വിനീത്‌, ലാൽജോസ്‌, മുക്ത എന്നിവർ ഒന്നിക്കുന്ന ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’യുടെ ടീസറിനു പിന്നാലെ രണ്ടാമത്തെ ഗാനവും പുറത്ത്‌. ചിത്രം മാർച്ച്‌ ഒന്നിന് റിലീസ് ചെയ്യും. അവഗണനയുടെ തരം തിരിക്കലിൽ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെൺകുട്ടിയുടെ അതി ജീവനത്തിന്റെ കഥയാണ് കുരുവി പാപ്പ പറയുന്നത്.

***

ധ്രുവ് വിക്രമിൻ്റെ നായികയായി ദർശനാ രാജേന്ദ്രൻ…

തമിഴിൽ ‘പരിയേറും പെരുമാൾ’, ‘കർണൻ’, ‘മാമ്മന്നൻ’ തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് മാരി സെൽവരാജ്. ഇദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്യുന്ന ചിത്രം ‘വാഴൈ’യാണ്. ഈ ചിത്രത്തിന് ശേഷം ‘ചിയാൻ’ വിക്രമിൻ്റെ മകൻ ധ്രുവ് വിക്രമിനെ നായകനാക്കിയാണ് മാരി സെൽവരാജ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വിവരം മുൻപ് നൽകിയിരുന്നു. കബഡി കളിയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിനായി ധ്രുവ് വിക്രം കഴിഞ്ഞ കുറച്ച് മാസങ്ങളായി കബഡി പരിശീലിച്ചുവരികയാണ്. ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം മാർച്ച് 15-ന് തമിഴ്നാട്ടിലുള്ള തൂത്തുക്കുടിയിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ധ്രുവ് വിക്രമിന്റെ കൂടെ നായികയായി അഭിനയിക്കുന്നത് മലയാളി താരമായ ദർശന രാജേന്ദ്രനാണ് എന്നുള്ള വിവരം ലഭിച്ചിരിക്കുന്നത്. ‘ഹൃദയം’, ‘ജയ ജയ ജയഹോ’ തുടങ്ങിയ മലയാള സിനിമകൾ മൂലം പ്രശസ്തയായ ദർശന ഇതിനു മുൻപ് ‘കവൻ’, ‘ഇരുമ്പുതിരൈ’ തുടങ്ങി ചില തമിഴ് സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ തമിഴിൽ നായികയായി അഭിനയിക്കുന്നത് ഇത് ആദ്യമായാണ്.

***

കാർത്തി 27 പൂർത്തിയായി !

നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ ചിത്രീകരണം പൂത്തിയായി. ‘ *96* ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ‘ വിരുമൻ ‘ എന്ന ചിത്രത്തിന് ശേഷം സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത് എന്ന സവിശേഷതയും ‘ കാർത്തി 27 ‘ നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അരവിന്ദ സാമി, ശ്രിദിവ്യ, രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് മാത്രമാണ് ഇപ്പോൾ ചിത്രത്തെ കുറിച്ച് അണിയറക്കാർ പുറത്തു വിട്ടിട്ടുള്ള വാർത്ത.
– *സി.കെ. അജയ് കുമാർ*

***

“ആനന്ദപുരം ഡയറീസ് “വീഡിയോ ഗാനം

മെയ് ഒന്നിന് റിലീസ് ചെയ്യുന്ന ” ആനന്ദപുരം ഡയറീസ് “എന്ന സിനിമയിലെ കോളേജ് ക്യാമ്പസ് ഗാനം “പഞ്ചമി രാവിൽ പൂന്തിങ്കൾ….” എന്നാരംഭിക്കുന്ന ഗാനം റിലീസായി. റിലീസ് ചെയ്തു. കോളേജ് ക്യാമ്പസിലെ വർണ്ണവൈവിധ്യമാർന്ന ജീവിതവും സൗഹൃദവും പ്രണയവും എല്ലാം ഉൾക്കൊള്ളുന്ന ഗൃഹാതുരത്വം ഉണർത്തുന്ന “പഞ്ചമി രാവിൻ പൂന്തിങ്കൾ” എന്ന ഗാനം സുജാത, സൂരജ് സന്തോഷ് എന്നിവർ ചേർന്ന് ആലപിക്കുന്നു. ഈ ഗാനത്തിൽ കോളേജ് വിദ്യാർത്ഥികൾ ആയി മീനയും റോഷൻ റഹൂഫും പ്രത്യക്ഷപ്പെടുന്നു. ഷാൻ റഹ്മാൻ സംഗീതവും മനു മഞ്ജിത്ത് വരികളും എഴുതിയ ഈ ഗാനത്തിന് മനോഹരമായി കോറിയോഗ്രാഫി നിർവഹിച്ചിട്ടുള്ളത് പ്രശസ്ത തമിഴ് കൊറിയോഗ്രാഫർ ബാബ ഭാസ്കർ ആണ്.

***

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’; ട്രയിലർ റിലീസ്സായി….

ചിത്രം മാർച്ച്‌ ഒന്നിന് റിലീസ് ചെയ്യും….*സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ ട്രയ്ലർ റിലീസ് ചെയ്തു.അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ്കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ മാർച്ച്‌ ഒന്നിന് നിങ്ങളുടെ തൊട്ടടുത്തുള്ള തിയറ്ററുകളിൽ എത്തുകയാണ്.അവഗണനയുടെ തരം തിരിക്കലിൽ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെൺകുട്ടിയുടെ അതി ജീവനത്തിന്റെ കഥയാണ് കുരുവി പാപ്പ പറയുന്നത്..വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ,കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു.ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം,യൂനസിയോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.എഡിറ്റർ: വി.ടി ശ്രീജിത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ഫഹദ് പെഴ്മൂട്, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി.ജി.എം: പ്രദീപ് ടോം, സൗണ്ട് ഡിസൈൻ: രാജേഷ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, അനന്തകൃഷ്ണൻ, ആക്ഷൻ: റൺ രവി, സ്റ്റിൽസ്: ഷജിൽ ഒബ്സ്ക്യൂറ, അനീസ് ask, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്,ഔട്ട്‌ റീച്ച് സ്റ്റുഡിയോ, ടൈറ്റിൽ: രാഹുൽ രാജ്, ഡിസൈൻ: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

**

 

You May Also Like

ന്യൂസ് പേപ്പര്‍ കൊണ്ട് നഗ്നത മറച്ചു നടി വിദ്യാബാലൻ

ന്യൂസ് പേപ്പര്‍ കൊണ്ട് നഗ്നത മറച്ചു നടി വിദ്യാബാലൻ . ഒരു കയ്യില്‍ പത്രവും മറ്റേ…

ഐഫോൺ ഉപയോഗിക്കുന്ന ചില ഇന്ത്യക്കാരുടെ 10 പൊങ്ങച്ചങ്ങൾ…

ഐഫോൺ ഉപയോഗിക്കുന്ന ചില ഇന്ത്യക്കാരുടെ 10 പൊങ്ങച്ചങ്ങൾ..⭐ അറിവ് തേടുന്ന പാവം പ്രവാസി ????ഐഫോൺ, ആൻഡ്രോയ്ഡ്…

ക്രിക്കറ്റ് ഒരു ജീവശ്വാസം പോലെ കൊണ്ടുനടന്നിരുന്നവർക്ക് അവരുടെ ജീവിതം തന്നെയല്ലേ ഈ സിനിമ ?

ഹരിപ്പാട് സജിപുഷ്ക്കരൻ 1983 എന്ന സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ച രമേശൻ എന്ന കഥാപാത്രം ഫ്രഡ്ഡിയെ…

ആൻഡ്രിയ ചിത്രം ‘ കാ – ദി ഫോറസ്റ്റ് ‘ ൻ്റെ പ്രദർശനം കോടതി തടഞ്ഞു (ഇന്നത്തെ സിനിമാ അപ്‌ഡേറ്റുകൾ )

ടോവിനോ നായകനായ ‘നടികർ’ എന്ന ചിത്രത്തിലെ ‘ഓമൽ കനവെ’ എന്ന വീഡിയോ ഗാനം മികവാർന്ന കഥാപാത്രങ്ങളിലൂടെ…