ഹൈദരാബാദിൽ ആക്ഷൻ ഷെഡ്യൂൾ ആരംഭിച്ച് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘വിശ്വംഭര’ !

മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം ‘വിശ്വംഭര’യുടെ ആക്ഷൻ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. സംഭാഷണങ്ങൾ, ഒരു ഗാനം, ആക്ഷൻ ബ്ലോക്ക് എന്നിവയുടെ ചിത്രീകരണത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ ആക്ഷൻ ഷെഡ്യൂൾ ആരംഭിച്ചത്. വളരെ വേ​ഗത്തിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന ഈ ചിത്രം പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി തൃഷ കൃഷ്ണനാണ് എത്തുന്നത്. 2025 ജനുവരി 10 സംക്രാന്തിക്ക് ചിത്രം തിയറ്ററുകളിലെത്തും.

‘ബിംബിസാര’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വസിഷ്ഠ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ‘വിശ്വംഭര’. ‌ഹൈദരാബാദിലെ അലൂമിയം ഫാക്ടറിയിൽ ഫൈറ്റ് മാസ്റ്റേഴ്‌സ് ജോഡികളായ രാം-ലക്ഷ്മണിൻ്റെ മേൽനോട്ടത്തിൽ ചിരഞ്ജീവിയും എതിരാളികളും തമ്മിലുള്ള തീവ്രമായ ആക്ഷൻ സീക്വൻസാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. വലിയ ക്യാൻവാസിൽ ചിത്രീകരിക്കുന്ന ഈ ആക്ഷൻ സീക്വൻസ് സിനിമ കാണുന്ന കാഴ്ചക്കാർക്ക് ഒരു പ്രത്യേക അനുഭവം നൽകും.

ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ഏറ്റവും ചിലവേറിയ ചിത്രമാണ് ‘വിശ്വംഭര’. നവംബർ അവസാനവാരത്തിലാണ് ‘വിശ്വംഭര’യുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായ് 13 കൂറ്റൻ സെറ്റുകളാണ് ടീം ഹൈദരാബാദിൽ സ്ഥാപിച്ചിരിക്കുന്നത്. ചിരഞ്ജീവിയും തൃഷയും ഇതിന് മുന്നെ 2006 സെപ്തംബർ 20ന് പുറത്തിറങ്ങിയ ‘സ്റ്റാലിൻ’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.

***

ശങ്കർ മഹാദേവൻ പാടിയ ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി

ഗായകനും , സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ പാടുന്ന ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി. പാടൂ ബാസുരീ നീ എന്ന് തുടങ്ങുന്നതാണ് ഗാനം . കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പാട്ടിൻ്റെ ഇതിവൃത്തം.പ്രശ്സ്ത സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ ബി.കെ ഹരിനാരായണനാണ് ഗാനത്തിൻ്റെ രചന. ഇന്ത്യയിലെ പുല്ലാങ്കുഴൽ പ്രതിഭകളിൽ ഒരാളായ എസ്. ആകാശ്, കി ബോർഡ് മാന്ത്രികൻ തുടങ്ങിയവരാണ് ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്. സജി ആർ നായരാണ് ശബ്ദമിശ്രണം നിർവ്വഹിച്ചത്. ബാസുരി ആൻറ് ബീറ്റ്സിലൂടെയാണ് ഗാനം ആസ്വാദകരിലേക്കെത്തുന്നത്

**

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ നായകനാകുന്ന “ജയ് ഗണേഷ്” സിനിമയുടെ ട്രെയിലർ ന്യൂയോർക്കിലെ ഐക്കണിക് ടൈംസ് സ്‌ക്വയറിലെ ഭീമാകാരമായ സ്‌ക്രീനുകളിൽ ഏപ്രിൽ 6 ന് രാത്രി 8:30 EST-ന് (ഇന്ത്യൻ സമയം ഏപ്രിൽ 7ന് 5:30am),

അതിരുകൾക്കപ്പുറം ഒരു സിനിമാറ്റിക് കാഴ്ച്ചപ്പാട് വാഗ്ദ്ധാനം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ കാത്തിരിപ്പ് വർദ്ധിക്കുന്നു.

ഈ സുപ്രധാന സംഭവത്തിലേക്ക് ക്ലോക്ക് ടിക്കുചെയ്യുമ്പോൾ, ലോകമെമ്പാടുമുള്ള ആരാധകർ ഈ സിനിമാറ്റിക് വിസ്മയത്തിൻ്റെ കാഴ്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു, സാംസ്കാരിക സമ്പന്നതയുടെയും കഥപറച്ചിലിലെ വൈദഗ്ധ്യത്തിൻ്റെയും സത്ത പകർത്താൻ തയ്യാറാണ്.

ഭൂഖണ്ഡങ്ങളിലുടനീളം പ്രതിധ്വനിക്കുന്ന തരത്തിൽ, സംസ്‌കാരങ്ങളെ സംയോജിപ്പിച്ച്, സിനിമയുടെ ചൈതന്യം ആഘോഷിക്കുന്ന തരത്തിൽ, ആഗോളതലത്തിൽ പ്രേക്ഷകർക്കിടയിൽ ആവേശവും കാത്തിരിപ്പും ജ്വലിപ്പിച്ചുകൊണ്ട് ഏപ്രിൽ 6 “ജയ് ഗണേഷിൻ്റെ” യാത്രയിലെ ഒരു സുപ്രധാന നിമിഷമായി അടയാളപ്പെടുത്തുന്നു.

***

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ഏപ്രിൽ 12ന് എത്തുന്നു. ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “മാരിവില്ലിൻ ഗോപുരങ്ങൾ”.
ചിത്രം ഏപ്രിൽ 12ന് തീയേറ്റർ റിലീസ് എത്തുന്നു. ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള ഓവർസീസ് റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എൻ്റർടെയിനറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികൾ.

ശ്യാമപ്രകാശ്.എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: റിസണൻസ് ഓഡിയോസ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

***

ബംഗാളികളുടെ നായകനായി ‘അരിസ്റ്റോ സുരേഷ്, ടൈറ്റിൽ പുറത്ത്.”മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ”
ടൈറ്റിൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ

കൊച്ചി:വയലുങ്കൽ ഫിലംസ് ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന “മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നടൻ സൂരജ് വെഞ്ഞാറമൂടിന്റെയും ,സംവിധായകൻ ജിയോ ബേബിയുടെയും നടി പ്രിയങ്ക നായരുടെയും ,ബിഗ്‌ബോസ് താരം അനൂപ് കൃഷ്ണന്റെയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വഴിയാണ് ടൈറ്റൽ റിലീസായത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ ബംഗാളിയായ നായകനായി അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നു . അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും, നിർമ്മാതാവും ചിത്രത്തിൻ്റെ സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു.. മലയാള സിനിമയിലെ പ്രമുഖർ ആയ നിരവധി നടി നടൻമാർ അണിനിരക്കുന്ന ഒരു സിനിമയാണ് ഇത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്ത് വിടുമെന്ന് തിരക്കഥ കൃത്തും സംവിധായക്കാനും നിർമ്മാതാവും ആയ ജോബി വയലുങ്കൽ അറിയിച്ചു.

അരിസ്റ്റോ സുരേഷിനൊപ്പം മലയാള സിനിമയിലെ നിരാധി അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കും. കൊല്ലം തുളസി, ബോബൻ ആലുo മുടാൻ, വിഷ്ണു പ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട് മലയാള മനോരമ കോമഡി പ്രോഗ്രം ഒരു ചിരി ബാബർ ചിരിയിലെ താരം ഷാജി മാവേലിക്കര,വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ് കൊല്ലം ഭാസി, അതോടൊപ്പം ഏകദേശം നൂറിൽ പരം സിനിമ സീരിയൽ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു .

ബാനര്‍- വയലുങ്കല്‍ ഫിലിംസ്, സംവിധാനം, നിര്‍മ്മാണം,കഥ – ജോബി വയലുങ്കല്‍. തിരക്കഥ-സംഭാഷണം- ജോബി വയലുങ്കല്‍, ധരന്‍, ക്യാമറ-എ കെ ശ്രീകുമാര്‍, എഡിറ്റര്‍-ബിനോയ് ടി വര്‍ഗ്ഗീസ്, കല- ഗാഗുല്‍ ഗോപാല്‍, ഗാനരചന, ജോബി വയലുങ്കല്‍, സ്മിത സ്റ്റാലിന്‍, മ്യൂസിക്-ജെസീര്‍,അസിം സലിം,വി വി രാജേഷ്,മേക്കപ്പ്-അനീഷ് പാലോട്,ബി ജി എം.-ബിജി റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍-മധു പി നായര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, കോസ്റ്റ്യൂം-ബിന്ദു അഭിലാഷ്, കൊറിയോഗ്രാഫര്‍-മനോജ് കലാഭവന്‍,ഡ്രോണ്‍- അബിന്‍ അജയ്, ഗായകര്‍-അരവിന്ദ് വേണുഗോപാല്‍, വൈക്കം വിജയലക്ഷ്മി, സന്നിധാനം, പല്ലവി എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ -പി.ആർ.സുമേരൻ (പി.ആർ.ഒ)

You May Also Like

കാട്ടുകള്ളൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം സംവിധായകരായ സിദിഖ്, നാദിർഷ നിർവഹിച്ചു

കാട്ടുകള്ളൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം സംവിധായകരായ സിദിഖ്, നാദിർഷ നിർവഹിച്ചു അയ്മനം സാജൻ കുട്ടനാട്…

കമൽഹാസൻ സാറിന്റെ ജ്യേഷ്ഠൻ, സാക്ഷാൽ മണിരത്നത്തിന്റെ അമ്മായിച്ഛൻ, വെറും 92 വയസ്സുകാരൻ

പ്രൊഡ്യൂസർ ജോളി ജോസഫിന്റെ കുറിപ്പ് വെറും 92 വയസ്സുകാരൻ നിർമാതാവ്, എഴുത്തുകാരൻ,സംവിധായകൻ, ക്രിമിനൽ വക്കീൽ, ഇന്ത്യൻ…

70 കോടി ബജറ്റിൽ മമ്മൂട്ടി ചിത്രം ‘ടർബോ’ ! ലൊക്കേഷൻ വീഡിയോ ലീക്കായി

70 കോടി ബജറ്റിൽ മമ്മൂട്ടി ചിത്രം ‘ടർബോ’ ! ലൊക്കേഷൻ വീഡിയോ ലീക്കായി. ‘കണ്ണൂർ സ്‌ക്വാഡ്’,…

ഇതാണു സത്യത്തിൽ മലയാളത്തിലെ ആദ്യ ന്യൂ ജെൻ മൂവി

ബന്ധങ്ങളുടെ ഇന്റെറാക്റ്റീവ്‌ സ്പേസിനു ഒരു പ്രത്യേകതയുണ്ട്‌, നമ്മൾ നോക്കി കാണുന്ന പോലെ അതു നമ്മളെയും ഉറ്റുനോക്കുന്നുണ്ട്‌.…