രാമുവിൻ്റെ മനൈവികൾ. മലയാളത്തിൽ പുതുമയുള്ള പ്രണയകഥ.

മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ, മലയാള സിനിമ ഇതുവരെ കാണാത്ത പുതുമയുള്ള പ്രണയകഥ അവതരിപ്പിക്കുകയാണ് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം. തമിഴിലും, മലയാളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം, സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവ്വഹിക്കുന്നു. എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിച്ച ഈ ചിത്രം ചിത്രീകരണം പൂർത്തിയായി.ഉടൻ തീയേറ്ററിലെത്തും.

  പഠനത്തിൽ മിടുക്കിയായ മല്ലിക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.രാമു എന്ന ധനാഡ്യൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് വാക്ക് കൊടുത്ത് അവളെ പ്രണയിച്ചു വിവാഹം കഴിച്ചു. പക്ഷേ, തികച്ചും അസാധാരണമായ ജീവിത ചുറ്റുപാടുകളിലാണ് മല്ലി വന്നു പെട്ടത്.അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച മല്ലിയുടെ ജീവിതത്തിൽ, രാമുവിനെ കൂടാതെ പുതിയൊരു പ്രണയം നാമ്പിടുകയാണ്. ഡോക്ടറാകുക എന്ന മല്ലിയുടെ ആഗ്രഹം ഇനിയെങ്കിലും സഫലീകരിക്കുമൊ?
തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിൽ നടക്കുന്ന ഈ പ്രണയകഥ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത, വ്യത്യസ്തമായൊരു പ്രണയകഥയാണ്. പുതുമയുള്ള കഥാപശ്ചാത്തലവും പ്രേക്ഷകർക്കിഷ്ടപ്പെടും. ബാലു ശ്രീധർ നായകനാകുന്ന ചിത്രത്തിൽ, ആതിരയും, ശ്രുതി പൊന്നുവുമാണ് നായികമാർ.
രാജാവിൻ്റെ മകൻ, ഇന്ദ്രജാലം, തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട സംഗീത സംവിധായകനായി മാറിയ എസ്.പി വെങ്കിടേഷാണ് ഈ ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിക്കുന്ന രാമുവിൻ്റെ മനൈവികൾ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിർവ്വഹിക്കുന്നു. സംഭാഷണം – വാസു അരീക്കോട്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, ഗാനങ്ങൾ – വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ,വൈരഭാരതി (തമിഴ്), സംഗീതം – എസ്.പി.വെങ്കിടേഷ് ,ആലാപനം – പി.ജയചന്ദ്രൻ ,രഞ്ജിത്ത് ഉണ്ണി, വി.വി.പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് -പി.സി.മോഹനൻ, കല – പ്രഭ മണ്ണാർക്കാട്, മേക്കപ്പ് -ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ, കോസ്റ്റ്യൂം – ഉണ്ണി പാലക്കാട്, അസോസിയേറ്റ് ഡയറക്ടർ -എം.കുഞ്ഞാപ്പ ,അസിസ്റ്റൻ്റ് ഡയറക്ടർ – ആദർശ് ശെൽവരാജ്, സംഘട്ടനം – ആക്ഷൻ പ്രകാശ്, നൃത്തം – ഡ്രീംസ് ഖാദർ ,പ്രൊഡക്ഷൻ മാനേജർ – വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ – മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽ – കാഞ്ചൻ ടി.ആർ, പി.ആർ.ഒ- അയ്മനം സാജൻ.

ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ.വിൽസൺ, മനോജ് മേനോൻ ,ഭാഗ്യനാഥൻ, സനീഷ്, ബീന, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. മധുര, പൊള്ളാച്ചി, അട്ടപ്പാടി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ രാമുവിൻ്റെ മനൈവികൾ ഉടൻ തീയേറ്ററിലെത്തും.

***

നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പിന്നെയും പിന്നെയും’

പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും. പ്രഥ്വിരാജ് നായകനായി അഭിനയിച്ചകലണ്ടർ എന്ന ചിത്രമാണ മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം.കലണ്ടറിനു ശേഷം റീൻ ഗാര ഒസ്സൈ ,പാർക്കർതെല്ലാം ഉൻമയയല്ലൈ ,എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു.വീണ്ടും ഒരു മലയാള ചിത്രത്തിൻ്റെ അമരക്കാരനാകുകയാണ് മഹേഷ്.കോടൂർ ഫിലിംസിൻ്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ധ്രുവൻ, ആൻശീതൾ, ഹന്നാ റെജി കോശി (ക്രൂമൻ ഫെയിം) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, ബൈജു സന്തോഷ്,ജോണി ആൻ്റണി,ദിനേശ് പണിക്കർ, സൂര്യാകൃഷ്, നിസ്സാർ, അരുൺ. സി. കുമാർ, ഗായത്രി സുരേഷ് നീനാ ക്കുറുപ്പ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഒരു ട്രയാംഗിൾ ലൗ സ്റ്റോറിയാണ് ഈ ചിത്രം. രണ്ടു പേരുടെ ഓർമ്മകളിൽക്കൂടി ഒരാളുടെ ജീവിതകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.അവരുടെ നിർണ്ണായകമായ ഘട്ടത്തിൽ നഷ്ടമാകുന്ന സംഭവങ്ങൾ ഓർത്തെടുക്കുകയാണ് പിന്നെയും പിന്നെയും എന്ന ഈ ചിത്രത്തിലൂടെ.സന്തോഷ് കപിലിൻ്റേതാണ് തിരക്കഥ.ഗാനങ്ങൾ – റഫീഖ് അഹമ്മദ്സംഗീതം – അഫ്സൽ യൂസഫ്.പശ്ചാത്തല സംഗീതം – ദീപക് ദേവ്ക്കായാഗ്രഹണം. സിബി ജോസഫ്എഡിറ്റിംഗ് – മോജികലാസംവിധാനം -ത്യാഗു തവനൂർ.മേക്കപ്പ് -സന്തോഷ് വെൺപകൽ.കോസ്റ്റ്യും – ഡിസൈൻ. -സമീരാസനീഷ്പ്രൊഡക്ഷൻ കൺട്രോളർ – ദിലീപ് കോതമംഗലം.മെയ് ആദ്യവാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം, കൊച്ചി, പോണ്ടിച്ചേരി ഡാർജലിംഗ് എന്നിവടങ്ങളിലായി പൂർത്തിയാകും.വാഴൂർ ജോസ്.

***

‘’ഗെറ്റ് സെറ്റ് ബേബി’’ പൂർത്തിയായി

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘‘ഗെറ്റ് സെറ്റ് ബേബി” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി.
സ്കന്ദാ സിനിമാസ് കിംഗ്സ്മെൻ പ്രൊഡക്ഷൻസ് സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്,ശ്യാം മോഹൻ, ജോണി ആൻ്റണി, മീര വാസുദേവ്,ഭഗത് മാനുവൽ,സുരഭി ലക്ഷ്മി,മുത്തുമണി, വർഷ രമേഷ്,ജുവൽ മേരി,അഭിരാം,ഗംഗ മീര തുടങ്ങി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യ സംരഭം കൂടിയാണ് ഈ ചിത്രം. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എൻ്റർടെയിനർ ചിത്രമാണ് “ഗെറ്റ് സെറ്റ് ബേബി “.
മാസ് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തന്നെ മറ്റു ചിത്രങ്ങളിലൂടെയും കുടുംബപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയ മലയാളത്തിൻ്റെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.

അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റിംഗ് മഹേഷ് നാരായണൻ, സംഗീതം- സാം സിഎസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം-സമീറാ സനീഷ്,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എബി ബെന്നി,രോഹിത് കിഷോർ, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. കൊച്ചിയിലും തൊടുപുഴയിലുമായി 45 ദിവസങ്ങളിലായിട്ടാണ് “ഗെറ്റ് സെറ്റ് ബേബി ” യുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പി ആർ ഒ-എ എസ് ദിനേശ്.

**

ചെന്നൈയിൽ 12 ഏക്കറിൽ ആശുപത്രി പണിയുന്ന രജനികാന്ത്

ഉറച്ചുദിവസങ്ങൾക്കു മുൻപ് രജനികാന്ത് ചെന്നൈ തിരുപ്പോരൂരിലെ രജിസ്ട്രാർ ഓഫീസിൽ എത്തുകയും അവിടെ പുതുതായി വാങ്ങിയ 12 ഏക്കറോളം വരുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ നടക്കുകായും ചെയ്തിരുന്നു . ഈ വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. രജനികാന്ത് വാങ്ങിയിരിക്കുന്നു ഈ സ്ഥലത്തിൽ താരം വലിയ ഒരു ആശുപത്രി നിർമ്മിക്കാൻ പോകുകയാണത്രെ! പാവപ്പെട്ടവർക്ക് ഉയർന്ന നിലവാരത്തിലുള്ള സൗജന്യ ചികിത്സ നൽകാൻ തീരുമാനിച്ചാണത്രെ രജനികാന്ത് ഈ ആശുപത്രി നിർമ്മിക്കുന്നത്. അതോടൊപ്പം മറ്റുള്ളവർക്കും ഈ ആസ്പത്രിയിൽ ഉയർന്ന നിലവാരത്തിലുള്ള ചികിത്സ നേടാനും സൗകര്യം ഒരുക്കുന്നുണ്ടത്രേ! ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് രജനികാന്ത് ചെന്നൈ കോടമ്പാക്കത്തിൽ ‘ശ്രീരാഘവേന്ദ്ര’ എന്ന പേരിൽ ഒരു കല്യാണ മണ്ഡപം നിർമ്മിച്ചിരുന്നു. ഈ കല്യാണ മണ്ഡപം നിർമ്മിക്കുമ്പോഴും പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഈ മണ്ഡപത്തിൽ വിവാഹങ്ങൾ നടത്താം എന്ന പ്രഖ്യാപനം രജനികാന്ത് നടത്തിയിരുന്നു. എന്നാൽ ആ കല്യാണ മണ്ഡപം പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷം രജനികാന്ത് പ്രഖ്യാപിച്ചതുപോലെ വാടകയിൽ ഇളവുകളൊന്നും നൽകിയിരുന്നില്ലെന്നും പറയപ്പെട്ടിരുന്നു.

**

മഞ്ഞുമ്മൽ ബോയ്സ് 24 മണിക്കൂറിനുള്ളിൽ വിറ്റത് 233480 ടിക്കറ്റുകള്‍ , ആഗോള കളക്ഷൻ നൂറുകോടിക്കടുത്ത്

ഒരു വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. അതിശയിപ്പിക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. തുടക്കത്തിലേ മികച്ച അഭിപ്രായമുണ്ടാക്കാൻ ചിത്രത്തിനായി. ആഗോള ബോക്സ് ഓഫീസില്‍ 96 കോടി രൂപയില്‍ അധികം നേടി മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്‍സിന്റേതായി 233480 ടിക്കറ്റുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

***

 

You May Also Like

വൻ ഓഫറുമായി മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ ഇന്ന് മുതൽ

വൻ ഓഫറുമായി മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ ഇന്ന് മുതൽ. അയ്മനം സാജൻ ബിഗ്ഗ് ബോസ്സ്…

“അയാൾ എന്റെ നെഞ്ചിൽ പിടിച്ചു ഞെരിച്ചമർത്തിയിട്ടു പെട്ടന്ന് ഓടി മറഞ്ഞു, വല്ലാത്ത ഭയം തോന്നുകയാണ്”

ചില അഭിമുഖങ്ങളിൽ പന്ത്രണ്ടാം വയസ്സിൽ തനിക്കു നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ചു പത്മപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട് . നിലപാടുകൾ എന്തായാലും…

ബാലകൃഷ്ണയുടെ ‘ഉത്സവ വിരുന്ന്’ ആണ് ‘ഭഗവന്ത് കേസരി’

ബാലകൃഷ്ണയുടെ ‘ഉത്സവ വിരുന്ന്’ ചലച്ചിത്രമേഖലയിൽ കോമ്പിനേഷൻ എന്ന വാക്ക് വളരെ പ്രധാനമാണ്. അതാകട്ടെ, ഒരു സിനിമയെ…

സാനിയ ഇയ്യപ്പനെ റോൾ മോഡലാക്കരുതെന്ന് ഗ്രേസ് ആന്റണിക്ക് ‘ആങ്ങള’മാരുടെ ഉപദേശം

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ്…