പ്രഥമ ഇന്നസെന്റ് പുരസ്ക്കാരം ഇടവേള ബാബുവിന്

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്‌ക്കാര – ആദരണ സമ്മേളനവും മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു .ഏവരുടേയും ഹൃദയത്തിലിടം നേടിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍.ബിന്ദു.ഇരിങ്ങാലക്കുട : ഏവരുടേയും ഹൃദയത്തിലിടം നേടിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍.ബിന്ദു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്‌ക്കാര – ആദരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്ത്പിടിച്ച, സമൂഹത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്നും, പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ആത്മിശ്വാസം പകരുന്ന വലിയ പ്രചോദനമാണ് ഇന്നസെന്റേട്ടന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകമെന്നും പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും, മികച്ച സംഘാടകനുമായ ഇടവേള ബാബുവിനെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം നല്‍കി മന്ത്രി ആര്‍.ബിന്ദു ആദരിച്ചു. ഇടവേള ബാബു, ജുനിയര്‍ ഇന്നസെന്റ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച ഡി.ജെ, സംഗീത-നൃത്തവിരുന്നും ഫാഷന്‍ഷോയും തുടർന്നു ഉണ്ടായിരുന്നു.

**

‘ഒരു കട്ടിൽ ഒരു മുറി’; സെക്കന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.

സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് ,സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം- എൽദോസ് ജോർജ്, എഡിറ്റിങ്-മനോജ് സി. എസ്. , കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്-അമൽ കുമാർ, സംഗീത സംവിധാനം-അങ്കിത് മേനോൻ, വർക്കി,ആലാപനം രവി .ജി ,നാരായണി ഗോപൻ പശ്ചാത്തല സംഗീതം-വർക്കി,സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ-നിസ്സാർ റഹ്മത്ത്,കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്-കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർസ്-
അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ- ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈൻസ്-തോട്ട് സ്റ്റേഷൻ,പി ആർ ഒ-എ എസ് ദിനേശ്,

***

*നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം ‘സ്വയംഭൂ’ ! നഭ നടേഷിന്റെ പോസ്റ്റർ പുറത്ത്…*

‘കാർത്തികേയ 2’വിലൂടെ ജനപ്രീതി നേടിയ നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പാൻ ഇന്ത്യ ചിത്രമാണ് ‘സ്വയംഭൂ’. ചിത്രത്തിലെ നായിക നഭ നടേഷിന്റെ പോസ്റ്റർ പുറത്തുവിട്ട് ചിത്രത്തിന്റെ ഒരു ബി​ഗ് അപ്ഡേറ്റ് നിർമ്മാതാക്കൾ ഇന്ന് അറിയിച്ചു. കൈക്ക് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നഭ ജോലിയിൽ തിരിച്ചെത്തുന്നതും തന്റെ കഥാപാത്രമാവാൻ സാരിയും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകുമാരിയെപ്പോലെ സെറ്റിലേക്ക് വരുന്നതും ഉൾപ്പെടുത്തിയ ഒരു വിഡിയോയും പോസ്റ്ററിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. നിർണായകവും ശക്തവുമായ ഒരു കഥാപാത്രത്തെയാണ് നഭ ചിത്രത്തിൽ അവതരിപ്പിക്കുന്നുത്. താരത്തിന് പരിക്കേറ്റ സമയത്ത് ചിത്രത്തിലെ നായികമാരിലൊരാളായി അഭിനയിക്കുന്ന മലയാളി താരം സംയുക്തയാണ് നഭയുടെ കഥാപാത്രത്തിന് വേണ്ടി പരിശീലനം എടുത്തിരുന്നത്.

പിക്സൽ സ്റ്റുഡിയോയുടെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ‘സ്വയംഭൂ’ ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. വിജയ് കാമിസെട്ടി, ജിടി ആനന്ദ് എന്നിവരാണ് സഹനിർമ്മാതാക്കൾ. നിഖിൽ സിദ്ധാർത്ഥയുടെ ഇരുപതാമത്തെ സിനിമയാണിത്. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തെ അഭിനയിക്കുന്നതിനായ് ആയുധങ്ങൾ, ആയോധന കലകൾ, കുതിരസവാരി എന്നിവയിൽ തീവ്രപരിശീലനം താരം നടത്തിയിരുന്നു.

**

പവി കെയർ ടേക്കർ ” വീഡിയോ ഗാനം.

ജനപ്രിയ നായകൻ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള, വിനീത് കുമാർ സംവിധാനം ചെയ്യുന്ന “പവി കെയർ ടേക്കർ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകരുന്ന് കപിൽ കപിലൻ ആലപിച്ച ” പിറകിലാരോ വിളിച്ചോ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ഏപ്രിൽ 26ന് തിയേറ്റുകളിൽ എത്തുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് “പവി കെയർ ടേക്കർ”. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം-സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ-ദീപു ജോസഫ്,ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ-നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ രാജൻ,കോസ്റ്റ്യൂംസ്-സഖി എൽസ,മേക്കപ്പ് -റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ്-അജിത് കെ ജോർജ്,സ്റ്റിൽസ് – രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്-സുജിത് ഗോവിന്ദൻ,കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

***

 

 

You May Also Like

സൊനാക്ഷിക്കു അവസരങ്ങൾ കിട്ടാൻ തന്നെ പലർക്കും കാഴ്ച വച്ചെന്ന് പൂജ മിശ്ര

ബിഗ് ബോസ് താരം പൂജ മിശ്ര ഗുരുതരമായൊരു ആരോപണമാണ് നടി സോനാക്ഷി സിൻഹയ്ക്കും കുടുംബത്തിനുമെതിരെ ഉന്നയിക്കുന്നത്.…

എല്ലാ ഭാഷകളിലും ദീവാലി സീസണിൽ ഒന്നാമൻ കാന്താര

Anil Kumar ഉത്സവ സീസൺ എന്നത് സിനിമയെ സംബന്ധിച്ച് ചാകര തന്നെ ആണ് !! ഈ…

അവനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ഒന്ന് പൊട്ടിക്കാമായിരുന്നു എന്ന് തോന്നുന്ന രീതിയിൽ ഉള്ള ചലച്ചിത്ര അനുഭവത്തിന്ന് സാക്ഷ്യം വഹിക്കണോ

V.I.P.🔞🔞 2017/ korean Vino ഒരു സിനിമ കാണുമ്പോൾ, അത്‌ സിനിമ എന്ന നിലയിൽ മറന്ന്…

മലയാളത്തിന് പണിതരാൻ എത്തുന്നു വീണ്ടും തെന്നിന്ത്യൻ ബ്രഹ്മാണ്ഡ ചിത്രങ്ങൾ

തെലുങ്കും കന്നഡയും തമിഴും ആണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ഇൻഡസ്ട്രി ഭരിക്കുന്നത്. ബോളിവുഡിന്റെ പ്രതാപമൊക്കെ പോയി.…