വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുക്കുന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു.

സ്വതന്ത്ര വീർ സവർക്കർ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്‍ദീപ് ഹൂഡ ടൈറ്റിൽ കഥാപാത്രമാകുന്നു.

മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. സവര്‍ക്കറുടെ റോളില്‍ ബിഗ് സ്ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 18 കിലോയിലധികം ശരീരഭാരമാണ് അദ്ദേഹം കഥാപാത്രത്തിനുവേണ്ടി കുറച്ചത്.

രാം ചരൺ – ബുച്ചി ബാബു സന ചിത്രം #RC16; നായികയായി ജാൻവി കപൂർ

രാം ചരണിന്റെ അടുത്ത ചിത്രം ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പമാണ്. #RC16 ഒരു പാൻ ഇന്ത്യ എന്റർടെയ്‌നർ ആക്കാനുള്ള സാർവത്രിക അപ്പീലോടുകൂടിയ ശക്തമായ ഒരു തിരക്കഥയാണ് സംവിധായകൻ തയ്യാറാക്കിയത്.പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.ജാൻവി കപൂർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ജാൻവിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തുവിടുന്നത്. രാം ചരണും ജാൻവി കപൂറും ഒരുമിച്ചുകൊണ്ട് മികച്ച ജോഡി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ ചിത്രത്തിൽ സംഗീത സംവിധായകനാകുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പി ആർ ഒ – ശബരി

***
ഒരു സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

‘ഒരു സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ടയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് നിസാം റാവുത്തറിന്റെ അപ്രതീക്ഷിത വിയോ​ഗം.സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് ചിത്രത്തിന്റെ പേരിൽ നിന്ന് ഭാരതം എന്ന വാക്ക് ഒഴിവാക്കേണ്ടി വന്നത് വലിയ വാർത്തയായിരുന്നു. ‘ഒരു സർക്കാർ ഉത്പന്നം’ ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്.

***

വിഷ്ണു ഉണ്ണികൃഷ്ണൻ ,ബിബിൻ ജോർജ് കൂട്ടുകെട്ടിൻ്റെപുതിയ ചിത്രത്തിനു തുടക്കമായി

ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.മാർച്ച് അഞ്ച് ചൊവ്വാഴ്ച്ചഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജാക്കാട്, കള്ളിമാലി ഭദകാളി ക്ഷേത്രസന്നിധിയിലായിരുന്നു ആരംഭം കുറിച്ചത്.യിവാനി എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് രജിത്ത് ആർ.എൽ , ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇവിടെ ആരംഭിച്ചത്.: ഈ നാടിൻ്റെജനപ്രതിനിധിയായ . ശ്രീ. എം.എം.മണി എം.എൽ.എ. സ്വിച്ചോൻ കർമ്മം നിർവ്വപിച്ചു കൊണ്ടാണ് ലളിതമായ ചടങ്ങിലൂടെ ഈ ചിത്രത്തിനു തുടക്കമായത്.. മലയോരമേഖലയിൽ അപുർ വ്വമായി എത്തുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ഹാർദ്ദവമായ സഹകരണം നൽകി ഇവരെ സഹായിക്കുമെന്ന് സ്വിച്ചോൺ വെളയിൽ എം.എം.മണി ആശംസാപ്രസംഗത്തിൽ പറഞ്ഞു -തുടർന്ന് വിഷ്ണു ഉണ്ണിക്കൃഷ്ൻ ബിബിൻ ജോർജ്.സജിൻ ചെറുകയിൽ എന്നിവർ പങ്കെടുത്ത രംഗത്തോടെ ചിത്രീകരണവും ആരംഭിച്ചുഈ നാട്ടിലെ ഒരു സാധാരണകുടുംബത്തെ കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.സെബാൻ എന്ന വ്യക്തിയുടെ മരണത്തിന് ശേഷം അദ്ദേഹം സ്വപ്നം കണ്ട ആ ലോകം സാക്ഷാത്ക്കരിക്കുവാൻ മക്കളായ ജിജോയും ജിൻ്റോയും നടത്തുന്ന ശ്രമങ്ങളും അതു നടപ്പിലാക്കുന്നതിനിടയിലുണ്ടാകുന്ന പ്രതിസന്ധികളുമൊക്കെയാണ് അത്യന്തം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.ഒരു മലയോര ഗ്രാമത്തിൻ്റെ ജീവിത പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് അവതരണം. ബന്ധങ്ങളുടെ കെട്ടുറപ്പും ഹൃദയഹാരിയായ മൂഹൂർത്തങ്ങളും പ്രണയവുമൊക്കെ ഈ ചിത്രത്തിന് ശക്തമായ പിൻബലം നൽകുന്നു.

ലാലു അലക്സിൻ്റെ ഏറ്റം മികച്ചകഥാപാത്രമായിരിക്കും ഇതിലെ സെബാൻ.ഹിറ്റ് കൂട്ടുകെട്ടായവിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് മക്കളായ ജിജോ ,ജിൻ്റോ എന്നിവരെ അവതരിപ്പിക്കുന്നത്.തെലുങ്കു താരം പായൽ രാധാകൃഷ്ണനാണനായിക. അമൈറ (തെലുങ്ക്)അശോകൻ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ജീമോൻ ജോർജ്,സേതു ലഷ്മി. ഐശ്വര്യാ ബാബു ജീമോൾ, റിയാസ് നർമ്മ കല,.ആർ.എസ്. പണിക്കർ, ശശിനമ്പീശൻ, അഞ്ജനാ അപ്പുക്കുട്ടൻ, ശ്യാം തൃക്കുന്നപ്പുഴ,ഷിനിൽ എന്നിവരും എന്നിവരും പ്രധാന താരങ്ങളാണ്.കഥ രജിത്ത് ആർ.എൽ. – ശിവതിരക്കഥ – രജിത്ത് ആർ.എൽ. – രാഹുൽ കല്യാൺസംഗീതം റെജിമോൻ ചെന്നൈഛായാഗ്രഹണം. ഷിൻ്റോ വി. ആൻ്റോ ‘എഡിറ്റിംഗ് – ഷബീർ അലി. പി. എസ്.കലാസംവിധാനം. അസീസ് കരുവാരക്കുണ്ട്.കോസ്റ്റ്യും ഡിസൈൻ. ബ്യൂസി ബേബി ജോൺ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിജിത്ത്.ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ജസ്റ്റിൻ കൊല്ലം.പ്രൊഡക്ഷൻ കൺട്രോളർ. കമലാക്ഷൻ പയ്യന്നൂർ.പ്രൊജക്റ്റ് ഡിസൈനർ അനുക്കുട്ടൻ ഏറ്റുമാന്നൂർ.രാജാക്കാട്, ശാന്തമ്പാറ രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്.ഫോട്ടോ. അരുൺ..

***
പാരഡൈസ്: പ്രസന്ന വിതനഗെയുടെ ശ്രീലങ്കൻ മലയാള ചിത്രം

രീലങ്കയിലെ പ്രമുഖ സംവിധായകനാണ് പ്രസന്ന വിതനഗെ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാരഡൈസ് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകളിലൊന്നാണ്. ശ്രീലങ്കൻ മലയാള ചിത്രമെന്നു പാരഡൈസിനെ വിശേഷിപ്പിക്കുന്നത് പൂർണ്ണമായും ശരിയല്ലെങ്കിലും മലയാളികൾക്ക് അങ്ങനെ അവകാശപ്പെടാവുന്നതാണ്. മലയാളം, സിംഹള, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളൊക്കെ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. നായികാ നായകന്മാരെ അവതരിപ്പിക്കുന്നത് റോഷൻ മാത്യുവും ദർശന രാജേന്ദ്രനുമാണ്. മഹേന്ദ്ര പെരേര, ശ്യാം ഫെർണാന്റോ തുടങ്ങിയ ശ്രീലങ്കൻ അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മുംബൈ യിൽ സെറ്റിൽ ചെയ്തിരിക്കുന്ന യുവ മലയാളി ദമ്പതികളാണ് കേശവും അമൃതയും. കേശവ് ഫിലിം മേക്കറാണ്. അമൃത ബ്ലോഗറും. സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടുഴലുന്ന ശ്രീലങ്ക പാപ്പരായി പ്രഖ്യാപിക്കപ്പെട്ട് രണ്ടുമാസമായപ്പോഴാണ് കേശവും അമൃതയും വിവാഹവാർഷികമാ ഘോഷിക്കാൻ ശ്രീലങ്കയിലെ റിവർ സ്റ്റോണിൽ എത്തുന്നത്. റിവർസ്റ്റോൺ മേഖലയിലെ പ്രകൃതിഭംഗിയും രാമായണ കഥയിലെ വിശ്വാസങ്ങളും സാമൂഹ്യരംഗത്തെ അസ്വാ രസ്യങ്ങളും പശ്ചാത്തലമാക്കി മറ്റു ചില സംഭവവികാ സങ്ങളാണ് പ്രസന്ന വിതനഗെ ചുരുളഴിക്കുന്നത്. ദർശനയുടെ കഥാപാത്രം വികസിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു ദിശയിലേക്കാണ്. ക്ലൈമാക്സിലെത്തുമ്പോൾ അത് പ്രേക്ഷകരെ ചുട്ടുപൊള്ളിക്കുകയും ചെയ്യും. ഈ കഥാപാത്രത്തിന്റെ വികാ സപരിണാമങ്ങളെ ഇടയ്ക്കിടെ രാമായണത്തിലെ സീതയുമായി സംവിധായകൻ പരോക്ഷമായി ബന്ധിപ്പിക്കുന്നുമുണ്ട്. മണി രത്നത്തിന്റെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിന്റെ സഹകരണത്തോടെ നിർമ്മിച്ച ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാജീവ്‌ രവിയാണ്. ഇത്തവണ ബംഗളുരു മേളയിൽ പ്രദർശിപ്പിച്ച മികച്ച ചിത്രങ്ങളിലൊന്നാണ് പാരഡൈസ്.

***

ധ്രുവ് വിക്രം, ദർശനാ രാജേന്ദ്രനൊപ്പം അനുപമ പരമേശ്വരനും

‘ചിയാൻ’ വിക്രമിന്റെ മകൻ ധ്രുവ് വിക്രം അടുത്ത് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിൽ ‘പരിയേറും പെരുമാൾ’, ‘കർണൻ’, ‘മാമ്മന്നൻ’ തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത മാരി സെൽവരാജ് ആണെന്നും ഈ ചിത്രത്തിൽ ധ്രുവ് വിക്രമിനൊപ്പം നായികയായി അഭിനയിക്കുന്നത് മലയാളി താരം ദർശനാ രാജേന്ദ്രനാണെന്നുമുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ മറ്റൊരു മലയാളി താരമായ അനുപമ പരമേശ്വരനും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു നായികമാരുടെ പശ്ചാത്തലത്തിൽ സഞ്ചരിക്കുന്ന കഥയാണത്രെ ചിത്രം. കബഡി കളിയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിനായി ധ്രുവ് വിക്രം കഴിഞ്ഞ കുറച്ച് മാസങ്ങളായി കബഡി പരിശീലിച്ചുവരികയാണ്. ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം ഈ മാസം 15-ന് തമിഴ്നാട്ടിലുള്ള തൂത്തുക്കുടിയിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. തമിഴ് സിനിമാ ആരാധകർക്ക് നല്ല പരിചയമുള്ള താരമാണ് അനുപമ പരമേശ്വരൻ. ധനുഷിനൊപ്പം ‘കൊടി’, അഥർവയുടെ കൂടെ ‘തള്ളിപ്പോകാതെ’, ‘ജയം’ രവിക്കൊപ്പം ‘സൈറൺ’ എന്നീ തമിഴ് സിനിമകളിൽ അനുപമ അഭിനയിച്ചിട്ടുണ്ട്.

**

ദുൽഖർ സൽമാന്റെ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘ലക്കി ഭാസ്‌കർ’ !

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ലക്കി ഭാസ്‌കർ’ലെ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘ലക്കി ഭാസ്‌കർ’ താരത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുമതി എന്ന കഥാപാത്രമായ് മീനാക്ഷി ചൗധരി പ്രത്യക്ഷപ്പെടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് പ്രദർശനത്തിനെത്തും.മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ‘ലക്കി ഭാസ്‌കർ’ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.

***
മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഓഡിയോ ലോഞ്ച് നടന്നു.

കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് എറണാകുളം ഗോഗുലം പാർക്കിൽ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വിപട്ടേൽ, പ്രീതിഗോസ്വാമി എന്നിവർ ചേർന്നാണ് കാഡ്ബറിസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം നടത്തിയത്. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററിലെത്തും.സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്.ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ,പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദർ ആണ് നായിക.

സെഞ്ച്വറി വിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ക്യാമറ – ഷെട്ടി മണി, തിരക്കഥ, സംഭാഷണം – ഷിബുആറമ്മുള, എഡിറ്റർ -ഷിബു പി.എസ്, ഗാനങ്ങൾ – സന്തോഷ് കോടനാട്,സുധാംശു ,വിപീഷ് തിക്കൊടി, സംഗീതം – അൻവർ അമൻ, ബി.ജി.എം- ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, ഗ്രാഫിക്സ് – ശങ്കർ സുബ്രഹ്മണ്യൻ,നിർമ്മാണ നിർവ്വഹണം -സെബി ഞാറക്കൽ, അസോസ്റ്റേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്,പ്രൊഡക്ഷൻ കൺട്രോളർ-സലാം പെരുമ്പാവൂർ ,ആർട്ട് – അരുൺ കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈനിംഗ്-ബെർലിൻ മൂലമ്പള്ളി, മേക്കപ്പ് – നിഷാന്ത് സുപ്രൻ, കോസ്റ്റ്യൂംസ് – ദേവകുമാർ കീഴ്മാട്, ക്യാമറ അസിസ്റ്റൻസ് – അരുൺ, പ്രവീൺ, അനീഷ്, സ്റ്റിൽ – ഷാബു പോൾ, പി.ആർ.ഒ- അയ്മനം സാജൻ,ഡിസൈൻ – സത്യൻസ്.

സഹദ് റെജു, ബോബൻ ആലുമ്മൂടൻ, ബാലു സജീവൻ, സാജു തലക്കോട്, സജീവ് ഗോകുലം, ശ്രീപതി, ഷിബുആറമ്മുള, അനന്ദു, മഹി, രാമചന്ദ്രൻ (ടി.പി.ആർ) അർജുൻദേവരാജ്, പ്രവീൺ, ശബരിനാഥ്, കൊച്ചുണ്ണി പെരുമ്പാവൂർ ,സെബി ഞാറക്കൽ, അരുൺ, നിഷാന്ത്, സഫ്ന ഖാദർ, ദിവ്യദാസ് ,മഹിത, പാർവ്വതി, ഗ്രേഷ്യ അരുൺ, ആശലില്ലി തോമസ്, ജ്വവൽ ബേബി, ടിഷ എന്നിവർ അഭിനയിക്കുന്നു.
പി.ആർ.ഒഅയ്മനം സാജൻ

**
സുകുമാരക്കുറുപ്പിനും ഗ്യാംങ്ങിനും പാക്കപ്പ് ആയി.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ പിത്രീകരണം മാർച്ച് 3ന് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും നടന്ന ചിത്രീകരണത്തോടെ പൂർത്തിയായി.
ജനുവരി മുപ്പത്തിയൊന്നിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവ് പ്രജീവ് സത്യവ്രതനും പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾ സംവിധാനം ചെയ്ത ഷെബി ചൗഘട്ടും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.

പ്രശസ്ത സംവിധായകൻ ഷാജികൈലാസിന്റെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായകനാവുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അബു സലിം അവതരിപ്പിക്കുന്നു. സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ഇനിയ, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ ,സിനോജ് വർഗീസ്, ഇനിയ.വൈഷ്ണവ്, സോണിയ മൽഹാർ, സാബു ഗുണ്ടുകാട്, സുന്ദർ, അഷറഫ് പാലയ്ക്കൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.സംവിധായകന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു.രജീഷ് രാമനാണ് ചായാഗ്രഹണം. എഡിറ്റിങ് സുജിത് സഹദേവൻ. ബി കെ ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ.പ്രൊഡക്ഷൻ എക്സി ക്കുട്ടീവ് -കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ- ഹരി കാട്ടാക്കട പ്രൊജക്റ്റ് ഡിസൈനർ – മുരുകൻ.എസ്. വാഴൂർ ജോസ്.

***

You May Also Like

നായകൻ സിജു വിൽസൻ ഈ സിനിമയ്ക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങൾ അങ്ങേയറ്റം കയ്യടി അർഹിക്കുന്നു

പത്തൊമ്പതാം നൂറ്റാണ്ട് Vishakh Raveendran S സിജു വിൽസനെ നായകനാക്കി “വിനയൻ” സംവിധാനം ചെയ്ത ചരിത്ര…

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ കുറിപ്പ് ചർച്ചയാകുന്നു.…

ചോളന്മാരുടെ കേരള ആക്രമണങ്ങളും ,അനന്തര ഫലങ്ങളും – കേരളത്തിൻറെ സാമൂഹിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ

ചോളന്മാരുടെ കേരള ആക്രമണങ്ങളും ,അനന്തര ഫലങ്ങളും – കേരളത്തിൻറെ സാമൂഹിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ Linesh…

ശരിക്കും എന്താണ് പോളണ്ടിൽ സംഭവിച്ചത് ?

അറിവ് തേടുന്ന പാവം പ്രവാസി “പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് ” എന്ന് ഇന്ത്യയിലെ…