സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആകാൻ വേഷപ്പകർച്ചകളുമായി ടൊവിനോ, ‘നടികർ’ ടീസർ നടൻ മമ്മൂട്ടി പുറത്തിറക്കി

മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ സിനിമയുടെ ടീസർ എത്തി. നടൻ മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്. വിവിധ വേഷപ്പകർച്ചകളിലാണ് താരം ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്.
ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്. മെയ് മൂന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി – ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി – ഭൂപതി, ആക്ഷൻ – കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പ്രോമോ ഡിസൈൻ – സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പി ആർ ഓ – ശബരി.

**

”മന്ദാ​കിനി” മെയ് 24-ന്.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” മന്ദാ​കിനി ” മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.
സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം ഭാസ്കർ നിർവഹിക്കുന്നു. ബിബിൻ അശോക് സംഗീതം ഒരുക്കുന്ന ഈ കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ കഥ ഷിജു എം ഭാസ്കർ,ശാലു എന്നിവരുടെതാണ് സംവിധായകൻ അൽത്താഫ് സലിംനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ആരോമൽ എന്ന കഥാപാത്രമായ് അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ​ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ,പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ,മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല,പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്,മനോജ്‌ സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര,പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്,മീഡിയ കോഡിനേറ്റർ-ശബരി പി ആർ ഒ-എ എസ് ദിനേശ്.

**

രാമായണം സിനിമയിൽ വിഭീഷണനായി വിജയ്‌സേതുപതി

രാമായണ കഥയെ ആസ്പദമാക്കി ഹിന്ദിയിൽ ഒരു ചിത്രം ഒരുങ്ങുന്നുണ്ടെന്നും, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി കന്നട താരം യാഷുമാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്ത മുൻപ് നാനയിൽ നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രം കുറിച്ച് മറ്റുള്ള ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതായത് ഈ ചിത്രത്തിൽ ഹനുമാനായി അഭിനയിക്കുന്നത് സണ്ണി ഡിയോളാണത്രെ! അതുപോലെ കുംഭകർണ്ണനായി ബേബി ഡിയോളാണത്രെ വരുന്നത്. അതുപോലെ രാവണൻ്റെ ഇളയ സഹോദരനായ വിഭീഷണനായി അഭിനയിക്കാൻ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ വിജയ് സേതുപതിയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ച നടത്തി വരികയാണ് എന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. വിഭീഷണനായി അഭിനയിക്കാൻ വിജയ് സേതുപതി സമ്മതിക്കും എന്നു തന്നെയാണ് പറയപ്പെടുന്നത്. കാരണം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിക്കുന്ന നടനാണ് വിജയസേതുപതി. ഒരു പാൻ ഇന്ത്യൻ ചിത്രമായി മൂന്ന് ഭാഗങ്ങളായാണ് രാമായണം സിനിമ ഒരുങ്ങുന്നത്. ഇതിന്റെ ബഡ്ജറ്റ് 1000 കോടിയാണത്രെ! ഇതിന്റെ ചിത്രീകരണം ഈയിടെ മുംബൈയിൽ ആരംഭിച്ചു. ആദ്യ ദിവസത്തെ ഷൂട്ടിംഗിലെ ചില ചിത്രങ്ങൾ ചോർന്ന് സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തിരുന്നു.

You May Also Like

അമേരിക്കയിലും വിഷുവിന് കുറവൊന്നും വരുത്താതെ തകർത്ത് ആഘോഷിച്ച് സംവൃതാസുനിൽ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സംവൃതസുനിൽ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം തിളങ്ങിയിട്ടുണ്ട്.

പുത്തൻ ലുക്കിൽ ആരാധകരുടെ മനം മയക്കുകയാണ് നടി അഞ്ജു കുര്യൻ

പ്രശസ്ത മോഡലും ചലച്ചിത്ര നടിയുമാണ്‌ അഞ്ജു കുര്യന്‍. 1993 ആഗസ്ത് 9ന് കോട്ടയത്ത് ജനിച്ചു. ചെന്നൈയിലെ…

നടനും സംവിധായകനുമായ സോഹൻ സീനുലാൽ വിവാഹിതനായി

ഫെഫ്ക വർക്കിങ്ങ് ജനറൽ സെക്രട്ടറിയും നടനും സംവിധായകനുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസാണ് വധു.…

ഒരുകാലത്ത് പ്രേക്ഷകരെ ത്രസിപ്പിച്ച അഭിലാഷ, റേഷൻ വാങ്ങാൻ പോലും പണമില്ലാതെ ജീവിച്ച അഭിലാഷയെ സംവിധായകൻ ചന്ദ്രകുമാർ കണ്ടെത്തിയ കഥ

ഗ്ലാമര്‍ വേഷങ്ങളിലൂടെ ഒരു കാലത്ത്‌ തിയറ്ററുകളെ ഇളക്കി മറിച്ച സുന്ദരി ,1990 കളിലെ ബിഗ്രേഡ് തരംഗത്തിന്…