മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകനും, ധനുഷും ഒന്നിക്കുന്ന ചിത്രം!

ഈയിടെ പുറത്തുവന്ന മലയാള ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട്ടിൽ ചരിത്രം കുറിച്ചിരിക്കുന്നു എന്നുതന്നെ പറയാം. തമിഴ്നാട്ടിൽ ഇതിനു മുൻപ് ഇത്രയധികം തിയേറ്ററുകളിൽ ഒരു മലയാള സിനിമയും പ്രദർശിപ്പിച്ചിട്ടില്ല എന്ന് പറയുന്ന തരത്തിലാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനം നടത്തിവരുന്ന തിയേറ്ററുകളുടെ എണ്ണവും, കളക്ഷനും! ആയിരത്തി നൂറോളം തിയേറ്ററുകളാണ് തമിഴ്നാട്ടിലുള്ളത് എന്നാണ് പറയപ്പെടുന്നത്. ഇതിൽ 850 ഓളം തിയേറ്ററുകളിലാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനം നടത്തി വരുന്നത്. ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയതായി അണിയറപ്രവർത്തകർ തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിൽ ഈ ചിത്രം കണ്ട കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, വിക്രം, ധനുഷ് തുടങ്ങി നിറയെ പേരാണ് സംവിധായകൻ ചിദംബരത്തെ നേരിട്ട് ക്ഷണിച്ച് പ്രശംസിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ധനുഷിൻ്റെ 54-മത്തെ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ചിദംബരമാണെന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ധനുഷും, ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇത് തീരുമാനമായെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത ഫൈനാൻസിയരും, നിർമ്മാതാവുമായ മധുരൈ അൻപുവാണ് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇത് ചിദംബരം അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണോ അല്ലയോ എന്നുള്ളതിൽ വ്യക്തയില്ല. കാരണം ധനുഷ് താൻ സംവിധാനം ചെയ്യുകയും, അഭിനയിക്കുകയും ചെയ്യുന്ന ‘രായൻ’ തുടങ്ങി രണ്ടു മൂന്ന് ചിത്രങ്ങളിൽ ബിസിയാണ്. അതുപോലെ തന്നെ മലയാളത്തിൽ ഇത്രയും വലിയ ഒരു ഹിറ്റ് നൽകിയ ചിദംബരം അടുത്ത് ഒരു മലയാള സിനിമ ചെയ്യാതെ ഉടനെ തന്നെ തമിഴിലേക്ക് വരുമോ എന്നതുമാണ്!

***

”ശ്രീ മുത്തപ്പൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

മണിക്കുട്ടൻ, മധുപാൽ, ജോയ് മാത്യു, ബാബു അന്നൂർ, ഷെഫ് നളൻ, അനീഷ് പിള്ള, മുൻഷി രഞ്ജിത്, മീര നായർ, അല എസ്. നയന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ”ശ്രീ മുത്തപ്പന്‍” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്ന ബാലതാരമാണ് പൃഥ്വി രാജീവൻ. ഒപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ആദ്യമായിട്ടാണ് ശ്രീ മുത്തപ്പന്‍ ചരിതം അഭ്രപാളികളിൽ എത്തുന്നത്. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഈ സിനിമ. പ്രകൃതിയേയും മനുഷ്യനേയും പൊന്നു പോലെ സ്നേഹിച്ച ഉത്തരമലബാറിന്റെ സ്വന്തം ദൈവസങ്കല്പമാണ് ഈ ചിത്രത്തിലൂടെ ഉരുത്തിരിയുന്നത്. കുന്നത്തൂർ, പറശ്ശിനിക്കടവ് തുടങ്ങി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. തിരക്കഥ-ബിജു കെ ചുഴലി,ചന്ദ്രൻ നരിക്കോട്,ഛായാഗ്രഹണം-റെജി ജോസഫ്,എഡിറ്റിങ്- രാജേഷ് ടി വി, സംഗീതം-രമേഷ് നാരായൺ, ഗാനരചന-മുയ്യം രാജൻ,ആർട്ട്-മധു വെള്ളാവ്, മേക്കപ്പ്-വിജേഷ്, പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്‌സ്‌ക്യുട്ടിവ്- വിനോദ്കുമാര്‍ കയ്യം, ചമയം-ബാലചന്ദ്രൻ പുതുക്കുടി, കോറിയോഗ്രാഫി- സന്തോഷ്‌ കരിപ്പാൽ, സ്റ്റില്‍സ്-വിനോദ് പ്ലാത്തോട്ടം,രാജേഷ് കാഞ്ഞിരങ്ങാട്, പരസ്യകല-എംപീസ് വിതരണം-കാമധേനു ആശയം-പി പി ബാലകൃഷ്ണൻ പെരുവണ്ണാൻ, പി ആർ ഒ-എ എസ് ദിനേശ്

***

“ഒരു കട്ടിൽ ഒരു മുറി ” ഒരുങ്ങുന്നു.

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷംഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ”ഒരു കട്ടിൽ ഒരു മുറി” പ്രദർശനത്തിന് ഒരുങ്ങുന്നു.ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ , രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ്നിർവഹിക്കുന്നു.രഘുനാഥ് പാലേരി തിരക്കഥ സംഭാഷണമെഴുതുന്നു.രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ,വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപൻ എന്നിവരാണ് ഗായകർ.പശ്ചാത്തല സംഗീതം- വർക്കി. എഡിറ്റിങ്-മനോജ് സി എസ്,പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്,കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്-അമൽ കുമാർ,കോസ്റ്റ്യൂം ഡിസൈൻ-നിസ്സാർ റഹ്മത്ത്, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ,കാസ്റ്റിംഗ് ഡയറക്ടർ-ബിനോയ് നമ്പാല,സ്റ്റിൽസ്-ഷാജി നാഥൻ, സ്റ്റണ്ട്-കെവിൻ കുമാർ,പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ-അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ,ഡിഐ- ലിജു പ്രഭാകർ,വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്,ഡിസൈൻസ്- തോട്ട് സ്റ്റേഷൻ,പി ആർ ഒ- എ എസ് ദിനേശ്.

***

ജയശങ്കറിൻ്റെ ജാതക പ്രശ്നങ്ങൾ -ഒരു ജാതി ജാതകം ഒഫീഷ്യൽ ടീസർ പുറത്ത്

” ഞാൻ ജയശങ്കറിൻ്റെ കൈയ്യൊന്നു നോക്കിക്കോട്ടെ?ഒരു പെൺകുട്ടി ജയശങ്കർ എന്ന യുവാവിനോടു ചോദിക്കുന്നു.ജയശങ്കറിൻ്റെ കൈ കണ്ടതിനു ശേഷമാകാം ആ പെൺകുട്ടി പറയുന്നതു വീണ്ടും ശ്രദ്ധിക്കാം.” ങ്ങടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമാണിനി വരാൻ പോകുന്നത്. ഒരുപാട് അപമാനങ്ങളും അവഹേളനങ്ങളും ഒക്കെ സഹിക്കേണ്ടി വരും.ഇതു കേൾക്കുന്ന ജയശങ്കറിൻ്റെ മുഖഭാവം വല്ലാതെയാകുന്നു.വീണ്ടും അവളുടെ വാക്കുകൾ” ങ്ങള് കാരണം ഇവിടെ കലാപങ്ങൾ വരെഉണ്ടാകാൻ സാദ്ധ്യതയുണ്ട്.ഞാനിനി ഒരു കാര്യം കൂടി പറയാം.ങ്ങടെ കൈ ഇനി വേറൊരു മനുഷ്യനെ കാണിക്കാൻ നിക്കണ്ട.”ഇതും കൂടി കേട്ട ജയശങ്കറിൻ്റെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ….എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ വാചകങ്ങളാണിത്.കൈ രേഖ നോക്കി ഒരു യുവാവിൻ്റെ ഭാവി പ്രവചിക്കുന്ന പെൺകുട്ടിയുടെ ഈ വാക്കുകളും, അവളുടെ ഭാവഭേദമില്ലാത്ത ഇടപെടലും ജയശങ്കറിൻ്റെ നിസ്സഹയാവസ്ഥയും ഇതിനകം ഏറെ പ്രചുരപ്രചാരം നേടുകയും കൗതുകമുയർത്തുകയും ചെയ്തിരിക്കുന്നു.ഇവിടെ ജയശങ്കറായി എത്തുന്നത് വിനീത് ശ്രീനിവാസനാണ്.നിഖിലാ വിമലാണ് പെൺകുട്ടി.ജാതക പ്രശ്നം ഒരു യുവാവിൻ്റെ ജീവിതത്തിൽ എങ്ങനെയെല്ലാം സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതാണ് എം.മോഹനൻ ഈ ചിത്രത്തിലൂടെ രസാവഹമായി പ്രതിപാദിക്കുന്നത്.

പ്രധാനമായുംമലബാറിൻ്റെപശ്ചാത്തലത്തിലൂടെ, അവിടുത്തെ ഭാഷയും സംസ്ക്കാരവുമൊക്കെ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.: ജാതകവും വിശ്വാസവുമൊക്കെ ഈ നൂറ്റാണ്ടിലും എത്രമാത്രം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നു എന്നതും ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നു.’ബാബു ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ,വിധു പ്രതാപ് ,സയനോരാ ഫിലിപ്പ്, കയാദുലോഹർ, രഞ്ജിത്ത് കങ്കോൽ, അമൽ താഹ, ഇനു തമ്പി ,രഞ്ജിതാമധ്യ, ചിപ്പി ദേവസ്സി, പൂജാ മോഹൻരാജ്,വർഷാ, രമേശ്, ഹരിതാ പറക്കോട്, ശരത് സഭ ഷോൺ റോമി, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്യര്യാ മിഥുൻ കോരോത്ത്, അനുശീ അജിതാൻ, അരവിന്ദ് രഘു, എന്നിവരും പ്രധാന താരങ്ങളാണ്.തിരക്കഥ – രാകേഷ് മണ്ടോടി.ഗാനങ്ങൾ – മനു മഞ്ജിത്ത്.1സംഗീതം –ഗുണെ ബാലസുബ്രഹ്മണ്യം ,ഛായാഗ്രഹണം – വിശ്വജിത്ത് ഒടുക്കയിൽ.എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം,കലാസംവിധാനം – ജോസഫ് നെല്ലിക്കൽ .അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ ഏബ്രഹാം.ക്രിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻമേക്കപ്പ് – ഷാജി പുൽപ്പള്ളി.കോസ്റ്റും ഡിസൈൻ -റാഫി കണ്ണാടിപ്പറമ്പ്. എക്സിക്കുട്ടീ വ് – പ്രൊഡ്യൂസർ – സൈനുദ്ദീൻപ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി.വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.വാഴൂർ ജോസ്ഫോട്ടോ – പ്രേംലാൽ പട്ടാഴി .

***

 

You May Also Like

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

Nanda Kummar ഈ വർഷത്തെ (2022) കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 33ാമത് അഖില…

ഒരു വൈറ്റ് ക്രോപ്പ് ടോപ്പിൽ അമ്പരപ്പിക്കുന്ന ലാളിത്യമാണ് മികച്ചതെന്ന് കൃതി സനോൻ തെളിയിക്കുന്നു, വീഡിയോ

തന്റെ ലാളിത്യവും ശൈലിയും കൊണ്ട് എല്ലാവരെയും ആകർഷിക്കുന്നതിൽ കൃതി സനോൻ ഒരിക്കലും പരാജയപ്പെടുന്നില്ല. ഓരോ തവണയും…

‘വാസം’ ഇന്നു മുതൽ

”വാസം” ഇന്നു മുതൽ എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, അഞ്ജലികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രാഞ്ജലി…

കാർത്തി രണ്ട് ഗെറ്റപ്പും നിഷ്പ്രയാസം കൈകാര്യം ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്

അജയ് പള്ളിക്കര ചെറുപ്പം മുതലേ വെള്ളത്തിന്റെ പ്രാധാന്യം അതിന്റെ ആവശ്യകത പഠിച്ചു വളർന്നു വരുന്നവരാണ് നമ്മൾ.…