കമൽഹാസൻ-ശങ്കർ- ലൈക പ്രൊഡക്ഷൻസ് ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ ജൂൺ റിലീസ് !

ഉലകനായകൻ കമൽഹാസനെ നായകനാക്കി സ്റ്റാർ ഡയറക്ടർ ശങ്കർ സംവിധാനം നിർവഹിക്കുന്ന മാസ്റ്റർപീസ് ചിത്രം ‘ഇന്ത്യൻ 2’ 2024 ജൂണിൽ റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് വരും ദിവസങ്ങളിലായ് അറിയിക്കും. “സേനാപതിയുടെ തിരിച്ചുവരവിനായി ഒരുങ്ങുക. ! ഇന്ത്യൻ-2 ഈ ജൂണിൽ തിയേറ്ററുകളിൽ കൊടുങ്കാറ്റായെത്താൻ ഒരുങ്ങുകയാണ്. ഈ ഇതിഹാസ സാഗക്കായ് നിങ്ങളുടെ കലണ്ടർ അടയാളപ്പെടുത്തുക!” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സുന്ദര്‌ രാജ്, ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: ടി മുത്തുരാജ്, പിആർഒ: ശബരി.

**

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് ആരംഭിച്ചു*

മലയാള സിനിമയിലെ രണ്ട് അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭി നയിക്കുന്ന തെക്ക് വടക്ക് – എന്ന ചിത്രത്തിൻ്റെ ചിനീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു.
മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേർ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ തന്നെ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായ സുരാജ് വെഞ്ഞാറമൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന ഗവണ്മൻ്റിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകനും ഈ ചിത്രത്തിൽ എത്തുന്നത് ശങ്കുണ്ണി എന്ന അരി മിൽ ഉടമയേയും മാധവൻ എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറിനയറേയും അവതരിപ്പിച്ചാണ്. ശങ്കുണ്ണിയെ സുരാജും, മാധവനെ വിനായകനും അവതരിപ്പിക്കുന്നു.ഈ അഭിനയ പ്രതിഭകളുടെ സംഗമം ഇരുവരുടേയും അഭിനയ മികവിൻ്റെ മാറ്റുരക്കൽ കൂടിയാകും. വൻവിജയം നേടിയ ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അൻജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മിന്നൽ മുരളി, ആർ.ഡി.എക്സ് എന്നീ ചിത്രങ്ങളുടെ സഹനിർമ്മാതാവു കൂടിയാണ് അൻജനാ ഫിലിപ്പ് .മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്,മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ തുടങ്ങിയ താരങ്ങളും ഇവർക്കൊപ്പമുണ്ട്.
വിക്രം വേദ, കൈതി, ആർ.ഡി.എക്സ്. തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കു സംഗീതമൊരുക്കിയ സാം സി. എസ് ആണ് ഈ ചിത്രത്തിൻ്റെ സംഗീതം വിഭാഗം കൈകാര്യം ചെയ്യുന്നത്.ഒടിയൻ സിനിമക്കു ഗാനങ്ങൾ രചിച്ച ലഷ്മി ശ്രീകുമാറാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.അൻവർ റഷീദിൻ്റെ ബ്രിഡ്ജ്, വലിയ പെരുനാൾ, കിസ്മത്ത് എന്നി ചിത്രണളിലുടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- കിരൺ ദാസ്.കലാസംവിധാനം- രാഖിൽ. മേക്കപ്പ്- അമൽ ചന്ദ്ര. കോസ്റ്റ്യും ഡിസൈൻ- അയിഷ സഫീർ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം. ചീഫ് അസ്സോസ്സിയേറ്റ് ഡയക്ടർ- ബോസ് വി,ഫിനാൻഷ്യൽ കൺട്രോളർ – അനിൽ ആമ്പല്ലൂർ പ്രൊഡക്ഷൻ മാനേജർ ധനേഷ് കൃഷ്ണകുമാർ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷെമീജ് കൊയിലാണ്ടി പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്. നാൽപ്പതുദിവസത്തോളം നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂളിൽ പാലക്കാട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.-വാഴൂർ ജോസ്

***

ടോവിനോ തോമസിന്റെ വഴിയേ ‘സൂപ്പർ ഹീറോയായി’ പ്രഭുദേവയും

ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്ത നൃത്ത സംവിധായകനും, നടനും, സംവിധായകനുമായ പ്രഭു ദേവ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന തമിഴ് ചിത്രങ്ങളിൽ ഒന്നാണ് വിജയ് നായകനാകുന്ന, വെങ്കട് പ്രഭു സംവിധാനം ചെയ്തു വരുന്ന ‘The Greatest of All Time’. മലയാളത്തിൽ ജയസൂര്യ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘കടമറ്റത്ത് കത്തനാരി’ലും പ്രഭു ദേവ ഒരു പ്രധാന കഥാപത്രം അവതരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രഭു ദേവയുടെ പിറന്നാളോടനുബന്ധിച്ച് താരത്തിന്റെ ഒരു പുതിയ തമിഴ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ പേര് ‘മിൻമാൻ’ എന്നാണ്. ഈ ചിത്രത്തിൽ പ്രഭു ദേവ, മലയാളത്തിൽ ‘മിന്നൽ മുരളി’ എന്ന ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രം മാതിരി ഒരു സൂപ്പർ ഹീറോയായിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്.
‘ഹാരി പ്രൊഡക്ഷൻസ്’ എന്ന ബാനർ നിർമ്മിക്കുന്ന ഈ ചിത്രം പ്രവീണും, സതീഷും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. മദൻ കർക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാഷ്യപ്പാണ് സംഗീതം ഒരുക്കുന്നത്. ചിത്രം സംബന്ധമായ മറ്റുള്ള അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

**

“സ്വർഗം” ഈരാറ്റുപേട്ടയിൽ.

അജു വർഗീസ്,ജോണി ആന്റണി,അനന്യ, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി “ഒരു സെക്കന്റ് ക്ലാസ് യാത്ര ” എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ” സ്വർഗം ” എന്ന സിനിമയുടെ പൂജ കർമ്മം.എറണാകുളം പാലാരിവട്ടം ലിറ്റിൽ ഫ്ളവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മുഖ്യാതിഥികളായ തലശ്ശേരി ബിഷപ്പ് അഭിവന്ദ്യ ജോസഫ് പാംബ്ളാനി തിരുമേനി, മാണി സി കാപ്പൻ എം എൽ എ എന്നിവ ഭദ്രദീപം തെളിയിച്ച് ചടങ്ങിനു തുടക്കം കുറിച്ചു.തുടർന്ന് ഇരുവരും ചേർന്ന്ചേർന്ന് ” സ്വർഗം “എന്ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചു.

ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യാ,മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ശരവണൻ നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. റെജീസ് ആന്റെണി,റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റിംഗ്-ഡോൺ മാക്സ്.

കഥ-ലിസ്സി.കെ.ഫെർണാണ്ടസ്,ജിനി ജോൺ. കലാ സംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ,
കോസ്റ്റ്യും ഡിസൈൻ- റോസ് ആൻ്റണി.അസ്സോസ്റ്റിയേറ്റ് ഡയറക്ടർ- റെജിലേഷ്,ആൻ്റോസ് മാണി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി.പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്,സ്റ്റിൽസ്-ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ-അനന്തു.മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.ഈരാറ്റുപേട്ട,പാലാ എന്നിവിടങ്ങളിലായി ‘സ്വർഗ’ ത്തിന്റെ ചിത്രീകരണം പൂർത്തിയാകും.എ എസ് ദിനേശ്. സ്റ്റിൽസ്-ജിജേഷ് വാടി.

**

വർഷങ്ങൾക്ക് ശേഷം എന്ന  ചിത്രത്തിലെ ‘ന്യാഭഗം’ എന്ന വിഡിയോ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച്ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം -ഭാഷാ കാലഘട്ടത്തിലെ ആക്ഷേപഹാസ്യ നാടക ചിത്രമാണ് വർഷങ്ങൾക്ക് ശേഷം .മെറിലാൻഡ് സിനിമാസിന് വേണ്ടി വിശാഖ് സുബ്രഹ്മണ്യമാണ് ഇത് നിർമ്മിച്ച് വിതരണം ചെയ്തത് . പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ , നിവിൻ പോളി , വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ , ബേസിൽ ജോസഫ് , അജു വർഗീസ് , നീരജ് മാധവ് , നീത പിള്ള , അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ (അഭിനയത്തിൽ) എന്നിവർ നയിക്കുന്ന ഒരു സംഘമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ ‘ന്യാഭഗം’ എന്ന വിഡിയോ ഗാനം പുറത്തിറങ്ങി

2023 ജൂലൈ പകുതിയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിൻ്റെ പ്രധാന ഛായാഗ്രഹണം ഒക്ടോബർ 27-ന് ആരംഭിച്ച് ഡിസംബർ 20-ന് പൂർത്തിയായി. പ്രധാനമായും കേരളത്തിലും തമിഴ്‌നാട്ടിലുമായി 50 ലൊക്കേഷനുകളിലായി 40 ദിവസം ചിത്രീകരിച്ചു. നവാഗതനായ അമൃത് രാംനാഥ് ആണ് ചിത്രത്തിൻ്റെ ഒറിജിനൽ സ്‌കോറും ഗാനങ്ങളും ഒരുക്കിയത്, വിശ്വജിത്ത് ഒടുക്കത്തിൽ, രഞ്ജൻ എബ്രഹാം എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചു.2024 ഏപ്രിൽ 11 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നു.

1970 കളിലും 1980 കളിലും ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ കേന്ദ്രം ആയ മദ്രാസിലെ (ഇപ്പോൾ ചെന്നൈ) കോടമ്പാക്കത്തെ സിനിമാലോകത്ത് വലിയ ആളാകാനുള്ള തങ്ങളുടെ സ്വപ്‌നങ്ങൾ പിന്തുടരാൻ സ്വന്തം നാടായ കേരളത്തിൽ നിന്ന് പുറപ്പെടുന്ന രണ്ട് ചെറുപ്പക്കാരായ വേണു ( ധ്യാൻ ശ്രീനിവാസൻ ), മുരളി ( പ്രണവ് മോഹൻലാൽ ) എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇത്.

***

ഫൺഫിൽഡ് ഫാമിലി എൻ്റർടെയിനറുമായി അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം; മനോജ് പാലോടൻ ചിത്രം ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി…

കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി. ‘ഇടീം മിന്നലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി ,എൻ.പി നിസ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം – മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ- ഗ്രാഷ് പി.ജി,സുഹൈൽ. എം വി.എഫ്.എക്സ്-റോബിൻ അലക്സ്, സ്റ്റിൽസ്- ദേവരാജ്, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്,പി.ശിവപ്രസാദ്, ഡിജിറ്റൽ ഒബ്സ്ക്യൂറ, ഡിസൈൻസ്- മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

 

You May Also Like

നടൻ ധനുഷും ഐശ്വര്യ രജനികാന്തും തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പായി ?

നടൻ ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തും വിവാഹമോചിതരായിരുന്നു. ഈ വര്ഷം ജനുവരി 17 നാണ്…

എ ആർ റഹ്മാന്റെ സാന്നിധ്യത്തിൽ നടൻ പാർത്ഥിപൻ കാണികളുടെ നേരെ മൈക് വലിച്ചെറിഞ്ഞു

നടൻ പാർത്ഥിപൻ വേദിയിൽ മൈക്ക് വലിച്ചെറിഞ്ഞതാണ് ഇപ്പോൾ ടോളീവുഡിൽ സംസാരവിഷയം. അതും എ ആർ റഹ്‌മാൻ…

ഇത്തരമൊരു വിഷയം ചർച്ചചെയ്യുന്ന സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കാൻ വളരെ പ്രയാസമാണ്

Parvathy Jayakumar “അടുക്കളയില്‍ അമ്മയെ സഹായിക്ക്,മുറ്റം അടിച്ചുവാര്,ആണ്‍കുട്ടികളെപ്പോലെ നാടു തെണ്ടാതെ നേരത്തെ വീട്ടില്‍ കയറ്..പെണ്‍കുട്ടികളെപ്പോലെ വേഷം…

തെലുങ്ക് നടൻ ചന്ദ്രമോഹന് വിട

തെലുങ്ക് നടൻ ചന്ദ്രമോഹന് വിട Bineesh K Achuthan 1966 – ൽ രംഗുല രത്നം…