‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ് !

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ് എത്തുന്നു. പുരാതന ഐതിഹ്യങ്ങളുടെയും വിദൂര ഭാവികാല സമൂഹത്തിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്ററിൽ കാലഭൈരവനെപ്പോലെയാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്.   പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ‘കൽക്കി 2898 എഡി’യുടെ ചിത്രീകരണം ഇറ്റലിയിൽ പുരോഗമിക്കുകയാണ്. അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക ദീപിക പദുക്കോണാണ്.ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കി 2898 എഡി. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഈ സയൻസ് ഫിക്ഷൻ മെയ് 9ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ: ശബരി.

***

ഇതിഹാസ ചിത്രം ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് !

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശിവരാത്രി ദിനത്തിൽ പുറത്തുവിട്ടു. ഭക്തകണ്ണപ്പയുടെ വേഷം തീവ്രതയോടെ അവതരിപ്പിക്കുന്ന വിഷ്ണു മഞ്ചുവിനെ അവതരിപ്പിച്ച പോസ്റ്ററിൽ വില്ലും അമ്പും പിടിച്ച് വെള്ളച്ചാട്ടത്തിൽ നിന്നും ഗാംഭീര്യത്തോടെ ഉയർന്നുവരുന്ന വിഷ്ണു മഞ്ചുവിനെ കാണാം. പരമശിവൻ്റെ ആത്യന്തിക ഭക്തനായിത്തീർന്ന നിരീശ്വരവാദിയും നിർഭയനുമായ ഒരു യോദ്ധാവിൻ്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്ണു മഞ്ചുവിനോടൊപ്പം മോഹൻ ബാബു, മോഹൻലാൽ, പ്രഭാസ്, ശരത് കുമാർ, ബ്രഹ്മാനന്ദം തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമിപ്പോൾ 600-ലധികം അന്താരാഷ്‌ട്ര ക്രൂ അംഗങ്ങളോടെ ന്യൂസിലാൻഡിൻ്റെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യത്തിൽ രണ്ടാം ഷെഡ്യൂൾ ചിത്രീകരിക്കുകയാണ്.
വിഷ്ണു മഞ്ചുവിന്റെ വാക്കുകൾ,”അർപ്പണബോധവും അഭിനിവേശവും നിറഞ്ഞ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു ‘കണ്ണപ്പ’. ഒരു സിനിമ എന്നതിലുപരി ഒരു യോദ്ധാവിൻ്റെ ആത്മാവിലേക്ക് ആഴത്തിലുള്ള അന്വേഷണമാണിത്. ഈ ചിത്രത്തിന് ജീവൻ നൽകുമ്പോൾ അനുഭവപ്പെട്ട മാജിക് വെളിപ്പെടുത്തുന്നതിന്റെ ത്രില്ലിലാണ് ഞാൻ. മഹാശിവരാത്രി ദിനത്തിൽ ഫസ്റ്റ് ലുക്ക് പ്രദർശിപ്പിക്കാൻ സാധിച്ചത് ശിവൻ്റെ അനുഗ്രഹമായ് കരുതുന്നു.”ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിൽ പ്രഖ്യാപിച്ച ‘കണ്ണപ്പ’യിൽ പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ, ആക്ഷൻ ഡയറക്ടർ കെച്ച ഖംഫക്‌ഡി, ഡാൻസ് മാസ്‌ട്രോ പ്രഭുദേവ എന്നിവരും ഉൾപ്പെടുന്നു. പിആർഒ: ശബരി.

**

ചുട്ടുപൊള്ളുന്ന വേനലിലും ചിരിയുടെ പെരുമഴ തീർക്കാനൊരുങ്ങി ധ്യാനും കൂട്ടരും!! ‘കോപ് അങ്കിള്‍’ രസികൻ ഫസ്റ്റ് ലുക്ക്

വൈറൽചിരിയുടെ പെരുന്നാള്‍ തീർത്ത ഒട്ടേറെ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുതുപുത്തൻ എൻട്രിയായെത്തുകയാണ് ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘കോപ് അങ്കിള്‍’ എന്ന ചിത്രം.ഈ വേനൽക്കാലത്ത് ചിരിയുടെ പെരുന്നാള്‍ തീർക്കാൻ ഒരുങ്ങിയാണ് ധ്യാനും വസിഷ്ഠും (മിന്നൽ മുരളി ഫെയിം) സൈജു കുറുപ്പും ശ്രിത ശിവദാസും അജു വർഗ്ഗീസും ജാഫർ ഇടുക്കിയും ജോണി ആന്‍റണിയും ദേവികയും കൂട്ടരും എത്തുന്നത്. ചിത്രം അടിമുടി ഒരു ഫൺ ഫിൽഡ് എന്‍റര്‍ടെയ്നർ ആണെന്നാണ് പോസ്റ്റർ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. ‘കോപ് അങ്കിളി’ന്‍റെ രസികൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.ധ്യാൻ ശ്രീനിവാസനാണ് തിരക്കഥ, സംവിധാനം വിനയ് ജോസ്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോർപറേഷനും നെക്സ്റ്റൽ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. സന്ദീപ് നാരായൺ, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിർമ്മാണം. പയസ് തോമസ്, നിതിൻ കുമാർ‍ എന്നിവരാണ് കോപ്രൊഡ്യൂസർമാർ.ഛായാഗ്രഹണം: റോജോ തോമസ്, എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ശങ്കർ ശർമ്മ, ബിജിഎം: മാർക് ഡി മ്യൂസ്, ഗാനരചന: മനു മഞ്ജിത്ത്, ഗായകർ: വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ, എക്സി.പ്രൊഡ്യൂസേഴ്സ്: ജോബീഷ് ആന്‍റണി, ധിനിൽ ബാബു, ആർട്ട്: അസീസ് കറുവാരക്കുണ്ട്, അസോ.പ്രൊഡ്യൂസർ: ആദിത്യ അജയ് സിംഗ്. മേക്കപ്പ്: വിപിൻ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂം: അശ്വതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രൻ, റിയാസ് മുഹമ്മദ്, ഫിനാൻസ് കൺട്രോളർ: മുഹമ്മദ് ഹാഫിസ്, വിഷ്വൽ ഇഫക്ട് ആൻഡ് ടൈറ്റിൽ ആനിമേഷൻ: റിഡ്ജ് വിഎഫ്എക്സ്, സ്റ്റണ്ട്: മാഫിയ ശശി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്‍സ്, കളറിസ്റ്റ്: ജോജി പാറക്കൽ, പി ആർ ഒ: എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

***

ധനുഷ്, നാഗാർജുന, ശേഖർ കമ്മൂല ചിത്രം ‘കുബേര’; ഫസ്റ്റ് ലുക്ക് പുറത്ത്

ധനുഷ്, നാഗാർജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ‘കുബേര’. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ശിവരാത്രി നാളിൽ അന്നൗൻസ് ചെയ്തു.കുബേരയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത് വരുമ്പോൾ ആത്മീയത നിറഞ്ഞ് നിൽക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.ധനുഷിന്റെ കഥാപാത്രം ടൈറ്റിലുമായി നേരെ വിപരീതമായിട്ടാണ് നിൽക്കുന്നത്. അതിനാൽ തന്നെ ചിത്രത്തിൽ എന്ത് കഥാപാത്രമാണ് ധനുഷ് അവതരിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ആകാംഷ നിറഞ്ഞ് നിൽക്കുകയാണ്. നാഗാർജുന അവതരിപ്പിക്കുന്ന കഥാപാത്രവും എന്താണ് എന്നത് ആകാംഷ നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ നാഗാർജുനയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും.രശ്മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി

You May Also Like

കമൽഹാസന്റെ ‘തഗ് ലൈഫ്’-ൽ നിന്നും പിന്മാറി ദുൽഖർ സൽമാൻ, കാരണം ഇതാണ് (ഏറ്റവും പുതിയ സിനിമാ അപ്‌ഡേറ്റുകൾ)

വിശാഖ് നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ദ്വിഭാഷാ ഫോക്സി ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ‘എക്സിറ്റ്”ന്‍റെ ട്രെയിലർ വിശാക്…

സൽമാൻ ഖാന്റെ വഞ്ചന ! പ്രണയം തകർന്ന സംഗീത എന്തിനാണ് അസ്ഹറുദ്ദീനെ വിവാഹം കഴിച്ചത് ?

നടൻ സൽമാൻ ഖാൻ ഇന്ന് തന്റെ 57-ാം ജന്മദിനം ഗംഭീരമായി ആഘോഷിക്കുകയാണ്. പതിവുപോലെ ബോളിവുഡ് ഇൻഡസ്‌ട്രിയിലെ…

ഭ്രമയുഗം – ‘ഭയങ്കരം’ ‘ഭയാനകം’ , നാടോടിക്കഥകളുടെ ഹൊറർ ലോകത്തേയ്ക്ക് സ്വാഗതം

ആമുഖം: ടി ഡി രാമകൃഷ്ണനുമായി ചേർന്ന് രചന നിർവഹിച്ച രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം…

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്ലോട്ട് ട്വിസ്റ്റുകൾ, അപ്രതീക്ഷിതമായ കാര്യങ്ങൾ, സ്പാനിഷ് ഇറോട്ടിക് ത്രില്ലർ

Unni Krishnan TR  പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്ലോട്ട് ട്വിസ്റ്റുകൾ, പ്രത്യേകിച്ച് സിനിമയുടെ അവസാന ഭാഗത്ത് അപ്രതീക്ഷിതമായ…