‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി; ചിത്രം മെയ് 16ന് തീയേറ്ററുകളിലേക്ക്.!

രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനി ഒഫീഷ്യൽ പേജ്, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെയാണ് ‘ഹൃദയഹാരിയായ പ്രണയകഥ‘യുടെ പോസ്റ്ററുകൾ പുറത്തു വന്നിട്ടുള്ളത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ റീലിസായ പോസ്റ്ററുകളിൽ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ലുക്കിലാണ് സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരേ പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലൂടെ നർമ്മത്തിൽ ചാലിച്ച് പറയുന്നുവെന്ന് സൂചന നൽകുന്ന തരത്തിലാണ് പോസ്റ്ററുകൾ പുറത്തു വന്നിട്ടുള്ളത്.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കൊഴുമ്മൽ രാജീവനായി പ്രേക്ഷകപ്രീതി നേടിയ ചാക്കോച്ചൻ്റെ ലുക്കും ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ച മറ്റൊരു സവിശേഷത. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

‘അജഗജാന്തരം‘ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ. ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ഛായാഗ്രഹണം: സബിൻ ഉരാളുകണ്ടി, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ആർട്ട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, കളറിസ്റ്റ് : ലിജു പ്രഭാകർ വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയൽ ഫ്ക്സ്, ആക്സൽ മീഡിയ, ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്.എക്സ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, ടൈറ്റിൽ ഗ്രാഫിക്സ്: സമീർ ഷാജഹാൻ, പോസ്റ്റർ ഡിസൈൻ: ഓൾഡ് മോങ്ക്സ്, കൊറിയോഗ്രാഫേഴ്‌സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, റിഷ്ദാൻ അബ്ദുൾ റഷീദ്, അനഘ മരിയ വർഗീസ്, കാവ്യ. ജി, പി.ആർ.ഒ: ആതിര ദിൽജിത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാന്റ്.

**

നജിം അർഷദിന്റെ മധുര സ്വരത്തിൽ ‘യാമം’ ! ഷോജി സെബാസ്റ്റ്യന്റെ ‘എല്‍’ലെ ആദ്യ ​ഗാനം പുറത്ത്

പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘എല്‍’ലെ ‘യാമം’ എന്ന ​ഗാനം ശ്രദ്ധനേടുന്നു. റോഷൻ ബോബന്റെ ഹൃദയസ്പർശിയായ വരികളോടെ പ്രണയാർ​ദ്രമായ് ദൃശ്യാവിഷ്ക്കരിച്ച ​ഗാനത്തിന് ബ്ലെസ്സൺ തോമസാണ് സം​ഗീതം പകർന്നത്. നജിം അർഷദിന്റെ മധുര സ്വരത്തിൽ ആലപിച്ച ​ഗാനമിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്ന ചിത്രം പോപ് മീഡിയയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. ഇടുക്കി, ഗോവ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

‘എന്നാലും എന്റെ അളിയാ’ എന്ന ചിത്രത്തിന് ശേഷം അമൃത മേനോൻ നായിക കഥാപാത്രത്തെ അവതരിപ്പക്കുന്ന ‘എല്‍’ന്റെ ടീസർ പ്രേക്ഷക പ്രീതിക്കൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ടീസർ യൂ ട്യൂബിൽ കണ്ടത്. മികച്ച സാങ്കേതിക തികവോടെയാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ പ്രഗത്ഭരായ സംഗീതഞ്‌ജരോടൊപ്പം പ്രവർത്തിച്ച സംഗീതസംവിധായകനായ ബ്ലെസ്സൺ തോമസ് ആദ്യമായ് സ്വതന്ത്ര സംവിധായകനായ് നിന്നുകൊണ്ട് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്ന സിനിമയാണ് ‘എല്‍’.

ഛായാഗ്രഹണം: അരുണ്‍കുമാര്‍, ചിത്രസംയോജനം: സൂരജ് അയ്യപ്പൻ, സൗണ്ട് മിക്സിംഗ്: ഹാപ്പി ജോസ്, പ്രൊജക്റ്റ് ഡിസൈന്‍ & കളര്‍ ഗ്രേഡിംഗ്: ബെന്‍ കാച്ചപ്പിള്ളി, കലാസംവിധാനം: ഷിബു, വസ്ത്രാലങ്കാരം: സുല്‍ഫിയ മജീദ്, മേക്കപ്പ്: കൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍: എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, പിആർഒ: പി ആര്‍ സുമേരന്‍.

**

മുംബൈയിൽ സ്ഥിരതാമസമാക്കാൻ സാമന്ത

തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ നാഗ ചൈതന്യയുമായുള്ള വിവാഹവും അതിനെ തുടർന്നുണ്ടായ വേർപിരിയലും സാമന്തയെ കുറച്ചു തളർത്തിയെങ്കിലും സാമന്ത വീണ്ടും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ആ സമയത്തിലാണ് സാമന്തയ്ക്ക് മയോസിറ്റിസ് എന്ന ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടായത്. ഇക്കാരണത്താൽ കുറച്ചു കാലത്തേക്ക് സിനിമ ഉപേക്ഷിച്ച് ചികിത്സയ്ക്ക് പോകേണ്ടി വന്ന സാമന്ത ഇപ്പോൾ പൂർണ ആരോഗ്യത്തോടെ തിരിച്ചു വന്നു വീണ്ടും സിനിമയിൽ സജീവമാകാൻ പോകുകയാണ്! എന്നാൽ സാമന്ത ഇനി ബോളിവുഡിലാണത്രെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്. ഹിന്ദി സിനിമകളിലും, ഹിന്ദിയിൽ ഒരുങ്ങുന്ന വെബ് സീരീസുകളിലും അഭിനയിക്കാനാണത്രെ ഇനി സാമന്ത മുൻഗണന നൽകുന്നത്. അതോടൊപ്പം ഹിന്ദി സിനിമകൾ നിർമ്മിക്കാനും, വെബ് സീരീസുകൾ നിർമ്മിക്കാനും സാമന്ത പദ്ധതിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.. അതിനായി താരം മുംബൈയിൽ സ്ഥിരതാമസമാക്കാനും തീരുമാനിച്ചിരിക്കുന്നു എന്നാണു പറയപ്പെടുന്നത്.

***

ഗാർഡിയൻ ഏഞ്ചൽ ടീസർ പുറത്ത് ‘

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏയ്ഞ്ചൽ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ റീലിസായി.സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ,,ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ്തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം-വേലു.ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ,ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ- അനൂപ് എസ് രാജ്,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍,ആർട്ട്‌- അർജുൻ രാവണ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍,മേക്കപ്പ്- വിനീഷ് മഠത്തിൽ, സിനുലാൽ സ്റ്റില്‍സ്-ശാന്തൻ, അഫ്സൽ റഹ്‌മാൻ,പബ്ലിസിറ്റി ഡിസൈനർ-അജയ് പോൾസൺ,പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍, കൊറിയോഗ്രഫി-മനോജ്‌ fidac ,ഡിഐ കളറിസ്റ്റ്-മുത്തുരാജ്,ആക്ഷൻ – അഷ്‌റഫ്‌ ഗുരുക്കൾ,ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്,പി ആർ ഒ-എ എസ് ദിനേശ്.

***
പൃഥ്വിരാജ് സുകുമാരന്റെ അതിജീവന സാഹസികമായ ആടുജീവിതത്തിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയ്‌ലർ ഇതാ!

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ ബ്ലെസി സംവിധാനം ചെയ്ത മലയാള അതിജീവന നാടകം ദ ഗോട്ട് ലൈഫ് എന്നും അറിയപ്പെടുന്നു.

തന്റെ അറബ് തൊഴിലുടമയുടെ കൂലിപ്പണിക്കാരനും അടിമയുമായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് പോസ്റ്ററിൽ അവതരിപ്പിക്കുന്നത്. കനത്ത പരുക്കൻ, പരുക്കൻ ലുക്ക് കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത അവതാരത്തിൽ നടനെ കാണാം. സൗദി അറേബ്യൻ ഫാമിൽ കുടുങ്ങിയ കഥാപാത്രം പൊടിപിടിച്ച ശിരോവസ്ത്രവും കമ്പിളി വസ്ത്രവും ധരിച്ചിരിക്കുന്നതും കാണാം. തീവ്രമായ ലുക്കിലുള്ള നടനെ പ്രദർശിപ്പിക്കുന്ന പോസ്റ്റർ ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഇതുവരെ കാണാത്ത അതിജീവന നാടകത്തിലേക്കുള്ള സൂചന നൽകുന്നു. മൊത്തത്തിൽ, പുതിയ പോസ്റ്റർ ഈ ഇതിഹാസ അതിജീവന സിനിമ കാണാൻ പ്രേക്ഷകരെ കൂടുതൽ ആകാംക്ഷാഭരിതരാക്കുന്നു, അത് നിങ്ങളെ സീറ്റിൽ പിടിച്ചിരുത്തുമെന്നു ഉറപ്പാണ്!

നേരത്തെ ചോർന്ന ട്രെയിലർ അനുസരിച്ച്, സൗദി അറേബ്യയിലെ മരുഭൂമിയിൽ കുടുങ്ങിയ അടിമയായി പൃഥ്വിരാജിനെ തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ കാണാം. അമല പോൾ നായികയായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിൽ നജീബ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് മികച്ച രീതിയിൽ പകർത്തിയിട്ടുണ്ട്.
അക്കാദമി അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നിവരുടെ സംഗീത രചനയും ശബ്ദ രൂപകൽപ്പനയും ആണ് ചിത്രത്തിന്റെ ആകർഷകമായ മറ്റു ഘടകങ്ങൾ . സുനിൽ കെ എസ് ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ ചിത്രത്തിന്റെ എഡിറ്റിംഗ് എ ശ്രീകർ പ്രസാദാണ് നിർവഹിച്ചിരിക്കുന്നത്.

**

ലിവിങ്സ്റ്റൺ, ചാപ്ലിൻ ബാലു, കുളപ്പുള്ളി ലീല എന്നിവർക്കൊപ്പം പുതുമുഖങ്ങളും ഒന്നിക്കുന്ന ‘എൻ ജീവനേ’; ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു..ചിത്രം എപ്രിൽ മാസം റിലീസിന് ഒരുങ്ങി

എസ്.വി.കെ.എ മൂവീസിൻ്റെ ബാനറിൽ എസ്.കെ.ആർ, എസ്.അർജുൻകുമാർ, എസ്. ജനനി എന്നിവർ ചേർന്ന് നിർമ്മിച്ച് പ്രശസ്ത ഛായാഗ്രാഹകൻ ആർ. മണിപ്രസാദ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എൻ ജീവനേ’.പുതുമുഖങ്ങളായ ആദർശ്, സാന്ദ്ര അനിൽ, തമിഴ് താരം ലിവിങ്സ്റ്റൺ, ചാപ്ലിൻബാലു, കുളപ്പുള്ളി ലീല, അംബിക മോഹൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മലയാളം, തമിഴ് എന്നീ രണ്ട് ഭാഷകളിലായി എത്തുന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. നിർമ്മാതാക്കളായ ശശി ഐയ്യൻഞ്ചിറ, കണ്ണൻ പെരുമുടിയൂർ, സുധീർ മുഖശ്രീ, ഛായാഗ്രാഹകൻ ഉൽപ്പൽ വി നായനാർ, ബിഗ്ബോസ് താരം വിഷ്ണു ജേഷി, ഗായകൻ അരവിന്ദ് വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രം ഏപ്രിൽ മാസത്തിൽ തിയേറ്ററുകളിലേക്ക് എത്തുമെന്ന്‌ അണിയറപ്രവർത്തകർ അറിയിച്ചു. തമിഴില്‍ ചിത്രം എൻ ശ്വാസമേ എന്ന പേരിലാകും പുറത്തിറങ്ങുക. വിദേശത്തു നിന്ന് നാട്ടിലേക്ക് എത്തുന്ന നായിക കഥാപാത്രം സ്വന്തം നാടിന്‍റെ വൈകാരികതയിലേക്ക് ഇഴുകി ചേരുന്നതാണ് കഥാതന്തു.സംവിധായകൻ തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ രാംനാഥ് ആണ്. സംഗീതം: പി.ജെ, ഗാനരചന: ശ്രീവിദ്യ, ജി.കൃഷ്ണകുമാർ, ആർട്ട്: വിഷ്ണു നെല്ലായ, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂംസ്: സുകേഷ് താനൂർ, പ്രൊജക്ട് ഡിസൈനർ: ജെ.ജെ രാജൻ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സോമൻ പെരിന്തൽമണ്ണ, കൊറിയോഗ്രാഫർ: എസ്ര എഡിസൺ, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

ദിലീപിന്റെ പുതിയ സിനിമയ്ക്ക് ആസ്പദമായ, കേരളത്തിന് നാണക്കേടായി മാറിയ തങ്കമണി സംഭവം എന്താണ് ?

ദിലീപിൻറെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തങ്കമണി’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു മോഷൻ…

നല്ല പടങ്ങളെ അവഗണിച്ചും മോശം സിനിമകളെ പാൻ ഇന്ത്യൻ എന്ന് കൊട്ടിഘോഷിക്കുകയും ചെയ്യുന്നതാണ് മോളിവുഡിന്റെ രീതി

Unni Krishnan ക്വാളിറ്റി കണ്ടന്റുകൾ നല്ല പ്രൊമോഷൻ കൊടുത്തു വൈഡ് റിലീസ് ചെയ്യുന്നതിൽ മോളിവുഡ് ഇന്ത്യയിൽ…

മലയാള സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്യാനിരുന്ന കമൽ ചിത്രം തേവർമകൻ 2 ഉപേക്ഷിച്ചെന്ന്

ഈ വർഷം പുറത്തിറങ്ങിയ കമൽഹാസൻ നായകനായ വിക്രം വൻ വിജയമായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത…

“എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്, അത് ദിലീപിന്റെ ഗുരുത്വക്കേട് “

മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവാണ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അദ്ദേഹം ഗാനരചയിതാവ് മാത്രമല്ല ഒരു സംഗീത സംവിധായകൻ…