സെലിബ്രിറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കൊച്ചിയിൽ മാർച്ച് 18 മുതൽ.

CCF (സെലിബ്രിറ്റി ക്രിക്കറ്റേർസ് ഫ്രെട്ടേണിറ്റി ) യുടെ കീഴിൽ മാസ്റ്റർ ബ്ലാസ്റ്റേർസ് ക്രിക്കറ്റ് ടീം അണിയിച്ചൊരുക്കുന്ന MB T 10 BLAST എന്ന സെലിബ്രിറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് മാർച്ച് 18 മുതൽ മാർച്ച് 21 വരെ ത്രിപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ വച്ച് നടക്കുന്നു.സിനിമാ സീരിയൽ നടൻമാർ, സംവിധായകർ, നിർമ്മാതാക്കൾ, മിമിക്രി കലാകാരൻമാർ, ഗായകർ, ഡാൻസേർസ്,ആഡ് ഫിലിം ഡയറക്ടർസ് , മോഡൽസ് മറ്റു അണിയറ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന 12 ടീമുകളാണ് വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത് .
രാവിലെ 7.30 മുതൽ വൈകീട്ട് 5.30 വരെയാണ് മത്സരം . മാർച്ച് 18 മുതൽ 20 വരെ ലീഗ് മത്സരങ്ങളും 21 ന് സെമി ഫൈനലും ഫൈനലും നടക്കും. സിനിമാ പ്രവർത്തകരുടെ ക്രിക്കറ്റ് മത്സരം കാണാനും ആസ്വദിക്കാനും പ്രവേശനം സൗജന്യമാണ് .

**
ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീംമിം​ഗ് ആരംഭിക്കും. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഫെബ്രുവരി 9നാണ് തിയറ്റർ റിലീസ് ചെയ്തത്. ജിനു വി എബ്രാഹാമിന്റെതാണ് തിരക്കഥയും സംഭാഷണവും. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി അന്വേക്ഷകരുടെ കഥ പറയുന്ന ചിത്രത്തിൽ ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനെയാണ് ടൊവിനോ അവതരിപ്പിച്ചത്.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ആദ്യ മലയാള ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ‘കൽക്കി’, ‘എസ്ര’ എന്നീ ചിത്രങ്ങൾക്ക് ശേഷം പോലീസ് വേഷത്തിൽ ടൊവിനോ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് അവതരിപ്പിച്ചത്. ഇവരോടൊപ്പം എഴുപതോളം താരങ്ങളും പുതുമുഖ നായികമാരും അഭിനയിച്ചിട്ടുണ്ട്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ഈ ബിഗ് ബജറ്റ് ചിത്രം വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാരമാണ് സമ്മാനിക്കുന്നത്. മാസ്സ് ഗെറ്റപ്പുകളൊന്നുമില്ലാതെ സാധാരണക്കാരനായ ഒരു പോലീസുകാരന്റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ് ഐ ആനന്ദ് എത്തുന്നത്.ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, വിഷ്വൽ പ്രൊമോഷൻ: സ്നേക്ക്പ്ലാന്റ്, പിആർഒ: ശബരി.

***

ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായ കൂട്ടായ സഹകരണം ആരംഭിക്കുന്നു

മലയാള സിനിമയിൽ വിജയകരമായ ട്രാക് റെക്കാർഡ്ഉള്ളപ്രശസ്തമായ ഫൈഡേ ഫിലിംഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായി കെ.ആർ.ജി.സ്റ്റുഡിയോയും ചേർന്ന് മൂന്നു സിനിമകൾ നിർമ്മിക്കാനൊരുങ്ങുന്നു.ഈ പുതിയ സംരംഭത്തിലൂടെ രണ്ടു പ്രൊഡക്ഷൻ ഹൗസിൻ്റേയും തങ്ങളുടെ സിനിമ വൈദഗ്ദ്യം ഒരുമിച്ചു കൊണ്ടുവരികയും മലയാളത്തിലും മറ്റു ഭാഷകളിലും ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള വാണിജ്യ സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും രണ്ടു നിർമ്മാണ സ്ഥാപനങ്ങളും കേരളത്തിലും കർണ്ണാടകത്തിലും സിനിമ വിതരണത്തിൽ ഇരു കമ്പനികളുടേയുംവൈദഗ്ദ്യം പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.  ഇരു കമ്പനികളുടേയും സാരഥികളായ വിജയ് ബാബുവും, കാർത്തിക് ഗൗഡയും ചേർന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് ഇരുപതിലധികം ആകർഷകമായ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിംഹൗസ് മലയാളത്തിൽ നിർമ്മിച്ചത്.ആട് ഒന്നും രണ്ടും ഭാഗങ്ങൾ അങ്കമാലി ഡയറീസ് എന്നീ ബ്ലോഗ്‌ ബസ്റ്റർ ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിനെ മലയാളത്തിലെ മികച്ച നിർമ്മാണ സ്ഥാപനമാക്കി മാറ്റി.ഓ.ടി.ടി.രംuത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഫ്രൈഡേ ഫിലിംഹൗസ് നിർമ്മിച്ച സൂഫിയും സുജാതയും ‘ഹോം എന്നീ സിനിമകളിലൂടെയാണ്. രണ്ടായിരത്തി പതിനേഴിലാണ് കെ.ആർ.ജി സ്റ്റുഡിയോ വിതരണ ബിസിനസ്സ് ആരംഭിക്കുന്നത്.നൂറിലധികം ചിത്രങ്ങൾ കർണ്ണാടകയിൽ വിതരണം ചെയ്യുകയും ചെയ്തു. രണ്ടായിരത്തി ഇരുപതു മുതൽ നിർമ്മാണ രംഗത്തേക്കും കടന്നു.രോഹിത് പടകി സംവിധാനം ചെയ്ത് ധനഞ്ജയ് നായകനായരത്നൻ പ്രപഞ്ച എന്ന ചിത്രത്തിലൂടെ ഈ നിർമ്മാണ സ്ഥാപനം ഏറെ പ്രശസ്തി നേടി. പ്രൈം വീഡിയോ നേരിട്ടു വിതരണം നടത്തിയ ഈ ചിത്രം വൻ പ്രേക്ഷക പ്രശംസ നേടി..രണ്ടായിരത്തി ഇരുപത്തിമൂന്നിൽ പുറത്തിറക്കിയ ഗുരുദേവ് ഹൊയ്സാല എന്ന ചിത്രവും വിജയകരമായിരുന്നു.ഈ കു ട്ടുകെട്ടിൻ്റെ അടിസ്ഥാനപരമായ ലക്ഷ്യമെന്നത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ന്ന എല്ലാ തരത്തിലുള്ള ഉള്ളടക്ക മടങ്ങിയ കഥകൾ തെരഞ്ഞെടുത്ത് സിനിമകൾ നിർമ്മിക്കുകയെന്നതാണ്.നാലു ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നും പരിചയസമ്പന്നരായ കഥാകൃത്തുക്കളുമായി സഹകരിച്ച് വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണു്.ഈ കൂട്ടുകെട്ടിൽ ആദ്യ സംരംഭം എന്ന നിലയിൽ മൂന്നു ചിത്രങ്ങൾ നിർമ്മിക്കാനാണ് തീരുമാനമായിരിക്കുന്നതെന്ന് വിജയ് ബാബു പറഞ്ഞു.

പടക്കളം ആദ്യ ചിത്രം, മനു സ്വരാജ് സംവിധായകൻ.

ഇതിൽ ആദ്യ ചിത്രമായ പടക്കളം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജ് ആണ്.ബാംഗ്ളൂർ കേന്ദ്രമാക്കി നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കിപ്പോരുന്ന യുവപ്രതിഭയാണ് മനു സ്വരാജ് -കഴിഞ്ഞ എട്ടുവർഷമായി സഹസംവിധായകനായി പ്രവർത്തിച്ചു പോരുന്ന മനു, ജസ്റ്റിൻ മാത്യു, ബേസിൽ ബോസഫ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ബേസിലിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.വാഴൂർ ജോസ്.

**

വെട്രിമാരന്റെ ‘വാടിവാസൽ’ ചിത്രത്തിൽ നിന്നും പിന്മാറുന്ന സൂര്യ

തമിഴിൽ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തു വരുന്ന സംവിധായകനാണ് വെട്രിമാരൻ. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ അഭിനയിക്കാൻ കമ്മിറ്റ് ചെയ്ത ചിത്രമാണ് ‘വാടിവാസൽ’. തമിഴിലെ പ്രശസ്ത എഴുത്തുകാരനായ സി. എസ്.ചെല്ലപ്പ എഴുതിയ ഒരു നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘വാടിവാസൽ’. ഈ ചിത്രത്തിന്റെ പ്രഖ്യാപനം 2020-ലാണ് നടന്നത്. ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ‘കലൈപുലി’ എസ്. താണു നിർമ്മിക്കുമെന്നും. ജി.വി.പ്രകാഷ് ചിത്രത്തിന് സംഗീതം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് ശേഷം സൂര്യ ഒരു കാളയുമായി കുറച്ചു ദിവസങ്ങൾ ചിത്രത്തിന് വേണ്ടി ജെല്ലിക്കെട്ട്‌ പരിശീലനം നേടുകയും ചെയ്തു.

എന്നാൽ അതിന് ശേഷം ചിത്രത്തെ കുറിച്ചുള്ള യാതൊരു അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇതിന് കാരണം വെട്രിമാരൻ ‘വിടുതലൈ’ എന്ന സിനിമയുടെ ജോലികളിൽ ഏർപ്പെട്ടതും, പിന്നീട് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുവാൻ തീരുമാനിച്ചതുമാണ്. ഇപ്പോൾ ‘വിടുതലൈ’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. അതിനാൽ ‘വാടിവാസൽ’ മുടങ്ങി കിടക്കുകയാണ്. അതേ സമയം സൂര്യ ഈ ചിത്രത്തിനായി ഏകദേശം 4 വർഷത്തോളമാണ് കാത്തിരുന്നത്. ‘വാടിവാസൽ’ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ നടന്നു വന്ന സാഹചര്യത്തിലാണ് സൂര്യ ‘വണങ്ങാൻ’, ‘ഗംഗുവ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാൻ തീരുമാനിച്ചത്. ഇതിൽ ‘വണങ്ങാൻ’ ചിത്രത്തിന്റെ സംവിധായകനായ ബാലയുമായി സൂര്യക്കുണ്ടായ അഭിപ്രായവ്യത്യാസം കാരണം ഈ ചിത്രത്തിൽ നിന്നും സൂര്യ പിന്മാറി. അതിന് ശേഷമാണ് ‘ഗംഗുവ’ തുടങ്ങിയതും, ഇപ്പോൾ റിലീസിനൊരുങ്ങി വരുന്നതും. ഈ സാഹചര്യത്തിൽ കൂടി ‘വാടിവാസൽ’ എപ്പോൾ തുടങ്ങും എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലാത്ത കരണത്തിനാൽ ഈ ചിത്രത്തിൽ നിന്നും സൂര്യ പിന്മാറാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്.

***

സിനിമയുടെ പേരിൽ നിന്നും ഭാരത് ഒഴിവാക്കി സെൻസർ ബോർഡ്

സിനിമയുടെ പേരിൽ നിന്നും ഭാരത് ഒഴിവാക്കി സെൻസർ ബോർഡ്. സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേരിലാണ് സെൻസർ ബോർഡ് മാറ്റം നിർദ്ദേശിച്ചത്. ഒരു സർക്കാർ ഉത്പന്നം എന്നാണ് സിനിമയുടെ പുതിയ പേര്.പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇതിൽ വലിയ പ്രതിഷേധം അണിയറ പ്രവർത്തകർ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഫൺ-ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം.

**

ഫുൾ ടൈം പെണ്ണുങ്ങളുടെ കൂടെ നടക്കുന്ന ഒരു പെണ്ണുണ്ണി; പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ബിജുമേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ “നടന്ന സംഭവം” ടീസർ.

തീയ്യേറ്ററുകളിൽ ചിരി നിറയ്ക്കാൻ ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ ഫൺ ഫാമിലി ഡ്രാമ ചിത്രമായ “നടന്ന സംഭവം” വരുന്നു. മാർച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ അണിയറക്കാർ പുറത്തുവിട്ടു. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അനൂപ് കണ്ണനും രേണുവും ചേർന്നാണ്. ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് നടന്ന സംഭവം.

ന​ഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവർക്ക് പുറമേ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ​ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You May Also Like

മലയാളത്തിൽ വന്ന ഏറ്റവും മികച്ച രാഷ്ട്രീയ ചിത്രങ്ങളിലൊന്നാണ് ഈ സിനിമ, ഇതിന്റെ പേര് തന്നെ ശ്രദ്ധിക്കൂ…

Sanuj Suseelan മഞ്ഞ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന വിജനമായ ഒരു റോഡിലൂടെ രാത്രി സകല ശക്തിയുമെടുത്ത്…

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

മലയാളത്തിലെ പ്രിയപ്പെട്ട യുവ താരങ്ങളിൽ ഒരാളാണ് സണ്ണി വെയ്ൻ.

DCP വൃതിക ചതുർവേദി ഷെഫാലി ഷായുടെ അഭിനയജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റ്

Josemon Vazhayil ഷെഫാലി ഷാ…! ഈ പേര് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അധികം നാളുകൾ ആയില്ലാ എങ്കിലും,…

അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോകൾ വൈറലാകുന്നു

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ…