തെലുങ്കിന് പിന്നാലെ തമിഴിലും പുറത്തിറങ്ങുന്ന ‘പ്രേമലു’

ഈയിടെ മലയാളത്തിൽ റിലീസായ ‘ഭ്രമയുഗം’ ‘പ്രേമലു’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ചിത്രങ്ങൾ തമിഴ്നാട്ടിലും വൻ വിജയം കൈവരിച്ചിരിക്കുകയാണ്. ഇതിൽ പ്രണയകഥയായി പുറത്തുവന്ന ‘പ്രേമലു’ അടുത്തിടെ 100 കോടി കളക്ഷൻ ക്ലബ്ബിൽ ഇടം നേടിയാതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. തെലുങ്കിലെ പ്രശസ്ത സംവിധായകനായ രാജമൗലിയുടെ മകൻ കാർത്തികേയ ‘പ്രേമലു’ തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുകയും, റിലീസ് ചെയ്യുകയും ചെയ്തു. തമിഴ്നാട്ടിലെ പോലെത്തന്നെ ആന്ധ്രയിലും, തെലുങ്കാനയിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇപ്പോൾ ഈ ചിത്രം തമിഴിലേക്കും മൊഴിമാറ്റം നടത്തി റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്. തമിഴ് വർഷ പിറപ്പിനോടനുബന്ധിച്ച് ‘പ്രേമലു’വിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളിലെത്തുമെന്നാണ് പറയപ്പെടുന്നത്.

***

ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. മാരി സെൽവരാജ് ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്, എന്റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നു, പാ രഞ്ജിത്ത് അണ്ണയും നീലം സ്റ്റുഡിയോസും അപ്പ്ളോസ് സോഷ്യലും എന്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പ്രൊഡക്ഷൻ ഹൗസ് അപ്പ്ളോസ് സോഷ്യൽ കുറിച്ചത് ഇപ്രകാരം, “ചില പങ്കാളിത്തങ്ങൾ ഗെയിമിനെ പുനർനിർവചിക്കുന്നു, ഇത് അതിലൊന്നാണ്”. മാരി സെൽവരാജിന്റെ ഇതിഹാസ സ്‌പോർട്‌സ് നാടകത്തിനായി നീലം സ്റ്റുഡിയോസും ചേർന്നു ചിത്രത്തിനായി വലിയ പരിശീലനത്തിന് വിധേയമായിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിൽ ചിത്രീകരിക്കും. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ‘ആദിത്യ വർമ്മ’, ‘മഹാൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രമിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും. 2024 മാർച്ച് 15-ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

***

 

നടൻ സൈജു കുറുപ്പിന്റെ പിറന്നാൾ”ഭരതനാട്യം” ചിത്രത്തിന്റെ ലോക്കേഷനിൽ ആഘോഷിച്ചു.

“ഭരതനാട്യം” ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന്ഒരുക്കിയതാണ് ഈ ജന്മദിനാഘോഷം.സൈജു കുറുപ്പ് ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് “ഭരതനാട്യം” എന്ന പ്രത്യേകതയുമുണ്ട്.സൈജു എന്റർടൈൻമെന്റ്സും തോമസ് തിരുവല്ല ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നതും സൈജു കുറുപ്പാണ്. എറണാകുളത്ത് ഭരതനാട്യം ലൊക്കേഷനിൽ വച്ചാണ് ഇത്തവണത്തെ പിറന്നാൾ സൈജു ആഘോഷിച്ചത്.നടൻ സായികുമാർ, സൈജുവിന്റെ ഭാര്യയും ചിത്രത്തിന്റെ പ്രൊഡ്യൂസറുമായ അനുപമ ബി നമ്പ്യാർ. നിർമ്മാതാവ് തോമസ് തിരുവല്ല, ഡോക്ടർ ദീദി ജോർജ് സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പിറന്നാൾ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.

**

സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ -വ്യത്യസ്ഥമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രണ്ടു ചിത്രങ്ങൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,ന്നാതാൻ കേസ് കൊട് – പ്രേക്ഷകർക്കിടയിൽ ഏറെ അംഗീകാരം നേടാൻ സഹായിച്ച ചിത്രങ്ങളായിരുന്നു ഇവ. രതീഷ് ബാലകൃഷ്ണപ്പൊതുവാൾ എന്ന സംവിധായകനാണ് ഈ ചിത്രങ്ങളുടെ സംവിധായകൻ. ഈ രണ്ടു ചിത്രങ്ങളിലൂടെഏറെ പ്രതീക്ഷ അർപ്പിക്കാവുന്ന ഒരു സംവിധായകനായി മാറി.ഇപ്പോഴിതാ തൻ്റെ മൂന്നാമതു ചിത്രമായ സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ ഒരു പ്രണയ കഥയുമായി എത്തുന്നു.ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം തന്നെ ഏറെ കൗതുകവും പ്രതീക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുന്നു ഇത്. മെയ് പതിനാറിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദർശനത്തിനെത്തി യിരിക്കുകയാണിപ്പോൾ.ഏറെ വൈവിദ്ധ്യവും, കൗതുകവും നൽകുന്ന ഈ പോസ്റ്റർ മമ്മൂട്ടിക്കമ്പനി, പ്രഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരുടെ ഒഫീഷ്യൽ പേജുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.ഒരു പ്രണയ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കും വിധത്തിലാണ് പോസ്റ്ററിലെ അഭിനേതാക്കളുടെ ലുക്കും വേഷവിധാനവും ഒരുക്കിയിരിക്കുന്നത്.രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനേയും സുമലതയേയും അവതരിപ്പിക്കുന്നത്. പോസ്റ്ററിൽ കുഞ്ചാക്കോ ബോബൻ്റെ സാന്നിധ്യവുമുണ്ട്. കൊഴുമ്മൽ രാജീവനായി പ്രേഷകരുടെ മനംകവർന്ന കുഞ്ചാക്കോ ബോബൻ്റെ സാന്നിദ്ധ്യവും ഏറെ കൗതുകം പകരുന്നു.വലിയ മുതൽമുടക്കിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് തലപ്പള്ളിയും ഇമ്മാനുവൽ ജോസഫും ചേർന്നാണ്. ഏറെ വിജയം നേടിയ അജഗജാന്തരം എന്ന ചിത്രത്തിനു ശേഷം നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.ഡോൺ വിൻസൻ്റ് ഇണമിട്ടഇതിലെ ഗാനങ്ങൾ ഇതിനകം ഏറെ വൈറലായിരിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടർ – സുധീഷ് ഗോപിനാഥ്. ഛായാഗ്രഹണം – സബിൻ ഊരാളു കണ്ടി എഡിറ്റിംഗ് – ആകാശ് തോമസ്.കലാസംവിധാനം – ജിത്തു സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിനു മണമ്പൂർ . പയ്യന്നൂരും പരിസരങ്ങളിലുമായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.ശീ ഗോകുലംഫിലിംസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. വാഴൂർ ജോസ്.

***

ദുരൂഹത നിറച്ച് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ മാർച്ച് 22ന്

മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം തരണം ചെയ്യുന്നു. തുടർന്ന് ബസിനുള്ളിൽ കയറി യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. മാധവനെന്ന ഇയാൾ ഈ യാത്രയിൽ പല തരത്തിലും ഇവരെ സഹായിക്കുന്നു. ഇയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിലേക്ക് പോകുന്ന ബസ് നിരവധി അപകടങ്ങൾ യാത്രയിൽ തരണം ചെയ്യുന്നു. ഹൈറേഞ്ചിലെത്തിയ ബസിൽ നിന്നും പുറത്തിറങ്ങുന്ന അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തുടർന്ന് നടക്കുന്ന ദുരൂഹമായ സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.

മാതാ ഫിലിംസിൻ്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” മാർച്ച് 22ന് തീയേറ്ററുകളിലെത്തുന്നു.പത്മരാജ് രതീഷ്, രേണു സൗന്ദർ, പൗളി വത്സൻ, ഷിജു പനവൂർ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലാബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.

നിർമ്മാണം – എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി സി, ഛായാഗ്രഹണം – ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് – അരുൺ ആർ എസ്, ഗാനരചന – സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം – നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, സരിത സി ബാബു, റിലീസ് – മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ

Leave a Reply
You May Also Like

പത്മപ്രിയ എന്ന പേരിൽ എഴുപതുകളിൽ ഒരു നടിയുണ്ടായിരുന്നു

പ്രദീപ് കുമാരപിള്ള പത്മപ്രിയ എന്ന പേരിൽ എഴുപതുകളിൽ ഒരു നടിയുണ്ടായിരുന്നു. കർണ്ണാടക സ്വദേശിയായ ഇവർ 1972…

ഞാൻ പുറത്തിറങ്ങിയാൽ “എടാ നോക്കെടാ…ദേ രതി ചേച്ചി” എന്ന് പലരും വിളിച്ചു പറയും

അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്‌ ശ്വേത മേനോന്‍. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം…

കാമുകൻ വിജയ് വർമ്മയെ ചുവന്ന പരവതാനിയിൽ തന്റെ വസ്ത്രം ശരിയാക്കാൻ സഹായിക്കുന്ന തമന്ന ഭാട്ടിയയുടെ മനോഹരമായ വീഡിയോ

തമന്ന ഭാട്ടിയയും വിജയ് വർമ്മയും അവരുടെ ഡേറ്റിംഗിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ തരംഗമാണ്..…

പ്രണയം രണ്ട് തുടകൾക്കിടയിൽ വീർപ്പുമുട്ടി മരിക്കുന്ന ഒന്നല്ല

ആയിരം കണ്ണുമായി കാത്തിരുന്നവൾ പ്രണയ നഷ്ട്ടം കാരണമുണ്ടായ കൊലപാതകങ്ങൾ അമേരിക്ക യൂറോപ്പ് എന്ന വികസിത നാടുകളിൽ…