‘കാർത്തികേയ 3’ വരുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് നിഖിൽ; ഷൂട്ടിങ്ങ് ഉടൻ

തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കാർത്തികേയ 2 ലൂടെ നിഖിൽ പാൻ ഇന്ത്യൻ ലെവലിലേക്ക് പ്രശസ്തി നേടിയിരുന്നു. അതിനുശേഷം, പ്രേക്ഷകർ കാർത്തികേയ 3യുടെ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാർത്തികേയ 3യെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് നിഖിൽ.

സാഹസികത നിറഞ്ഞ ഈ ത്രില്ലർ ചിത്രത്തിന്റെ മൂന്നാം ഫ്രാഞ്ചൈസിയുടെ തിരക്കഥാ ജോലികൾ ഉടൻ ആരംഭിക്കുന്ന തിരക്കിലാണ് സംവിധായകൻ ചന്തു മൊണ്ടേറ്റി. “പുതിയ സാഹസിക കഥകൾക്കായി ഡോ. കാർത്തികേയ തിരയുന്നു..ഉടൻ” ഇതായിരുന്നു നിഖിലിന്റെ വാക്കുകൾ. കാർത്തികേയ 3 ഒരു വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം. പി ആർ ഒ – ശബരി

**

“സ്വരം ” സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഗുഡ് വിൽ എന്റർടൈൻമെന്റ്സ് പുറത്തിറക്കി.

ദിവസങ്ങൾക്കകം പ്രേക്ഷകരുടെ മുന്നിലെത്തുന്ന “സ്വരം” പ്രമേയത്തിന്റെ പുതുമകൊണ്ടും പ്രതിപദാനത്തിന്റെപൊലിമകൊണ്ടും ഏറെ ശ്രദ്ധേയമാണ്.ശുദ്ധമായ ആത്മീയത വ്യക്തി ജീവിതത്തിൽ വരുത്തുന്ന ക്രിയാത്മകമായ പരിവർത്തനങ്ങളെക്കുറിച്ചും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇഴയടുപ്പത്തെ ക്കുറിച്ചുമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്.

ഉണ്ണി എന്ന ഗവേഷക വിദ്യാർത്ഥിയുടെ വികൽപ്പങ്ങൾ ഗുരുവിന്റെ ജ്ഞാന ദീപ്തിയിൽ അലിഞ്ഞില്ലാതെ യാവുന്നതും മനസ്സിലെ കടുംകെട്ടുകളഴിഞ്ഞു പ്രസാദപൂർണമായ ജീവിതത്തിലേക്ക് ഉണ്ണി തിരിച്ചുവരുന്നതും “സ്വരം” “സാക്ഷ്യപെടുത്തുന്നു.ലേഖ എന്ന ഗവേഷകവിദ്യാർത്ഥിനി ഉണ്ണിക്ക് ആത്മധൈര്യം പകരുമ്പോൾകളിക്കൂട്ടുകാരി ലക്ഷ്മിക്കുട്ടി ഒരു മധുരനൊമ്പരമായി ആ മനസ്സിലൂറുന്നു.സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ,കരുതലിന്റെ, സമർപ്പണത്തിന്റെ എല്ലാം കഥയാണ് ഈ ചിത്രം പറയുന്നത്. ആത്മീയതയുടെ അഭൗമ തലങ്ങൾ ക്കൊപ്പം സ്വപ്‌നിലമായ മനസ്സിന്റെ ഉള്ളറകളും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.എ.പി. നളിനന്റെ തിരക്കഥയ്ക്ക് അഭ്രഭാഷ്യ മൊരുക്കിയിരിക്കുന്നത് യുവ സംവിധായകൻ നിഖിൽ മാധവാണ്. ക്യാമറ – മോഹിത് ചെമ്പോട്ടിൽ എഡിറ്റിംഗ് – റജിനാസ് തിരുവമ്പാടിജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്,ഡോ. സനൽകൃഷ്ണൻഇ. ആർ. ഉണ്ണി, കവിതാബൈജു, മാളവികാനന്ദൻ, മായ ഉണ്ണിത്താൻ, അമേയ, നന്ദന തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപെടുന്നു.ഗാനരചന : എ. പി. നളിനൻ, ടി രേഖ, പ്രമോദ് വെള്ളച്ചാൽസംഗീതം : എൽ. ശശികാന്ത്,ഹരികുമാർ ഹരേറാം. രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടിയിലാണ്”സ്വരം ” നിർമ്മിച്ചിരിക്കുന്നത്.വാഴൂർ ജോസ്.

**

 

Leave a Reply
You May Also Like

ആയുഷ്മാൻ ഭവഃ, കുസൃതിക്കാറ്റ് തുടങ്ങിയ സൂപ്പർഹിറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സിനിമ സംവിധായകൻ വിനു അന്തരിച്ചു.

ആയുഷ്മാൻ ഭവഃ, കുസൃതിക്കാറ്റ് തുടങ്ങിയ സൂപ്പപ്പർഹിറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സിനിമ സംവിധായകൻ വിനു…

ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രം ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’ വരുന്നു

ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രം ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’ വരുന്നു പി.ആർ.സുമേരൻ. മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി ചിത്രങ്ങള്‍…

ശ്രീനാഥ് ഭാസി നായകനാകുന്ന ‘ചട്ടമ്പി’യുടെ ട്രെയ്‌ലർ പുറത്തിറക്കി

ശ്രീനാഥ് ഭാസി നായകനാകുന്ന ‘ചട്ടമ്പി’യുടെ ട്രെയ്‌ലർ പുറത്തിറക്കി. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

സണ്ണി ലിയോണ്‍ നായികയാകുന്ന തമിഴ് ഹൊറർ കോമഡി ചിത്രം ‘ഓ മൈ ഗോസ്റ്റ്’ റിലീസ് തിയതി പുറത്തുവിട്ടു

സണ്ണി ലിയോണ്‍ നായികയാകുന്ന തമിഴ് ഹൊറർ കോമഡി ചിത്രം ‘ഓ മൈ ഗോസ്റ്റ്’ റിലീസ് തിയതി…