‘ടർബോ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി !

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്.

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

***

നാച്ചുറൽ സ്റ്റാർ നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബർത്ത്ഡേ സ്പെഷ്യൽ ‌ടീസർ‍ പുറത്തിറക്കി ടീം ‘സരിപോദാ ശനിവാരം’ ! ചിത്രം ഓഗസ്റ്റ് 29ന് റിലീസ്

പ്രേക്ഷകരുടെ പ്രിയതാരമായ നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘സരിപോദാ ശനിവാരം’ ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. പോസ്റ്ററിനോടൊപ്പം ചിത്രത്തിന്റെ ടീസറും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മാസ്സ് ആക്ഷൻ രം​ഗങ്ങളോടെ കളർഫുളായെത്തിയ ടീസർ നാനിയുടെ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. സൂര്യ എന്ന കഥാപാത്രമായ് നാനി വേഷമിടുന്ന ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിലെത്തും. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് നിർമ്മിക്കുന്നത്. തമിഴ്-തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് നായിക. തമിഴ് താരം എസ് ജെ സൂര്യയും സുപ്രധാനമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്.

‘എന്റെ സുന്ദരനികി’ പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകനാണ് വിവേക് ആത്രേയ. നാനിയും വിവേകും ആദ്യമായ് ഒന്നിച്ച ഈ ചിത്രത്തിൽ വളരെ മൃദുലമായ കഥാപാത്രത്തെയാണ് നാനി അവതരിപ്പിച്ചത്. എന്നാൽ ഈ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായ ‘സരിപോദാ ശനിവാരം’ത്തിൽ പരുക്കൻ ലുക്കിലാണ് നാനി പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായ് പുറത്തിറങ്ങുന്ന പാൻ ഇന്ത്യ സിനിമയാണ് ‘സരിപോദാ ശനിവാരം’. ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്സ് ബിജോയ്, ആക്ഷൻ: രാം-ലക്ഷ്മൺ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി.

**

‘ശെയ്താന്‍’, പോസ്റ്റര്‍ വൈറല്‍

അജയ് ദേവ്‍ഗണ്‍ നായകനായി എത്തുന്ന ഹൊറർ ചിത്രമാണ് ശെയ്‍ത്താൻ. മാധവനും ജ്യോതികയും വേഷമിടുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടതാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.ഹൊറര്‍ ജോണറിലുള്ള ശെയ്‍ത്താൻ എന്ന സിനിമയിലെ മാധവന്റെ മുഖമുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നീല കണ്ണിൽ രൗദ്ര ഭാവത്തിലാണ് പോസ്റ്ററിൽ മാധവൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.25 വർഷത്തിന് ശേഷം ജ്യോതികയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം എന്നതും ശ്രദ്ധേയമാണ്. 1997-ൽ പുറത്തിറങ്ങിയ ‘ഡോളി സാജാ കെ രഖ്‌ന’ ആയിരുന്നു അവരുടെ അവസാന ഹിന്ദി ചിത്രം.അജയ് ദേവ്‍ഗണ്‍ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്.അജയ് ദേവ്‍ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നടൻ അജയ് ദേവ്‍ഗണ്‍ മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നീ ചിത്രങ്ങളാണ്.

**

തിയറ്ററുകളിൽ ചിരിയുടെ ഉത്സവം തീർക്കാൻ നർമ്മം ചാലിച്ചെത്തുന്ന സിനിമയാണ് ‘മനസാ വാചാ’. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പറത്തുവിട്ടു.

മാർച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ‘മനസാ വാചാ’ ഒരു മുഴുനീള കോമഡി എന്റർടൈനറാണ്. ദിലീഷ് പോത്തനാണ് ചിത്രത്തിലെ നായക കഥാപാത്രമായ ‘ധാരാവി ദിനേശ്’നെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്‌സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവാഗതനായ ശ്രീകുമാർ പൊടിയനാണ് സംവിധാനം ചെയ്യുന്നത്. മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്. മോഷണം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നത്. ‘തൂവാനത്തുമ്പികൾ’, ‘പുണ്യാളൻ അഗർബത്തീസ്’,’പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്’,’തൃശൂർ പൂരം’,’ജോർജ്ജേട്ടൻസ് പൂരം’ തുടങ്ങി തൃശൂരിന്റെ മനോഹാരിതയും മാധുര്യവും ഗ്രാമീണതയും പകർത്തിയ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. തൃശൂർ പശ്ചാത്തലത്തിലെത്തുന്ന ചിത്രങ്ങൾ പ്രേക്ഷകർ എന്നും നേഞ്ചോട് ചേർക്കാറുണ്ട്. ‘മനസാ വാചാ’യും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ ആയിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് ‘മനസാ വാചാ’. സിനിമയുടെ ഫസ്റ്റ് ലുക്ക് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സുനിൽ കുമാർ പി.കെ വരികളും സംഗീതവും ഒരുക്കി, ജാസി ഗിഫ്റ്റിന്റെ ആലാപനത്തിൽ എത്തിയ ‘മനസാ വാചാ കർമ്മണാ’ എന്ന പ്രൊമോ സോങ്ങ് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രത്തിന്റെ ടീസറും യൂ ട്യൂബ് ട്രെൻഡിലാണ്.ഛായാഗ്രഹണം: എൽദോ ബി. ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി.കെ, പ്രൊജക്ട് ഡിസൈൻ: ടിന്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി.വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്‌സ്: പിക്ടോറിയൽ വിഎഫ്എക്‌സ്, ഐ സ്‌ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി. ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ.സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

**

‘ക്രൂ’വിൻ്റെ നിർമ്മാതാക്കൾ (നേരത്തെ ദി ക്രൂ എന്നായിരുന്നു) ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു .

പുറത്തിറങ്ങിയ പുതിയ പോസ്റ്ററുകളിൽ, കരീന കപൂർ, തബു, കൃതി സനോൻ എന്നിവർ തങ്ങളുടെ ഏറ്റവും മികച്ച ഗ്ലാമറസ് ആയി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണാം. മറ്റൊരു പോസ്റ്ററിൽ, സാരി ധരിച്ച അഭിനേതാക്കൾ നമസ്‌തേ ചെയ്യുന്നതായി കാണാം. പോസ്റ്ററുകൾ പങ്കിട്ടുകൊണ്ട്, കരീന കപൂർ അടിക്കുറിപ്പിൽ എഴുതി, “ഈ ക്രൂ ടേക്ക് ഓഫ് ചെയ്യാൻ തയ്യാറാണ്, നിങ്ങളാണോ?

ചിത്രത്തിലെ പുതിയ പോസ്റ്ററുകൾ

**

 

You May Also Like

ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സംവിധായകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി നടി

ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സംവിധായകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി നടി ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിക്കാൻ…

‘മ്യൂണിക്ക് ‘, ലോക കായിക ചരിത്രത്തിലെ കറുത്ത അദ്ധ്യായം, ഇസ്രായേലിന്റെ പകവീട്ടൽ

ലോക കായിക ചരിത്രത്തിലെ കറുത്ത അദ്ധ്യായം.1972 മ്യുണിക്ക് ഒളിമ്പിക്സ് സമാധാനത്തിന്റെ ഒളിമ്പിക്സ് എന്ന വിശേഷണം ഒന്ന്…

ഷൈൻ ടോം ചാക്കോ ,അഹാന കൃഷ്‍ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അടി’ യുടെ ടീസർ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോ ,അഹാന കൃഷ്‍ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അടി’ യുടെ ടീസർ പുറത്തിറങ്ങി. വളരെ…

കേരളത്തിൽ ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതിന് തിയേറ്ററിന് മുന്നിൽ സമരം നടന്നതായി കേട്ടിട്ടുണ്ടോ ?

Safeer Ahamed ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതിന് തിയേറ്ററിന് മുന്നിൽ സമരം നടന്നതായി കേട്ടിട്ടുണ്ടോ ? കണ്ടിട്ടുണ്ടോ…