തോമസ് തിരുവല്ലാ ഫിലിംസിൻ്റെ പുതിയ ചിത്രം, കൃഷ്ണദാസ് മുരളി സംവിധായകൻ, സൈജു ക്കുറുപ്പ് – നായകൻ.

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് തോമസ് തിരുവല്ല ചലച്ചിത്രനിർമ്മാണ രംഗത്തേക്കു കടന്നു വരുന്നത്.തുടർന്ന് സാം സംവിധാനം ചെയ്ത ഓട്ടം, ‘ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവു ‘ജിബു ജേക്കബ് സംവിധാനം ചെയ്ത, എല്ലാം ശരിയാകും, മെ ഹൂം മൂസ, സിൻ്റോസണ്ണി സംവിധാനം ചെയ്ത പാപ്പച്ചൻ ഒളിവിലാണ് എന്നീ ചിത്രങ്ങളാണ് പിന്നീട് നിർമ്മിച്ചത്. ഓരോ ചിത്രങ്ങളും കലാപരവ്യം, സാമ്പത്തികരമായ) ഏറെ വിജയങ്ങൾ നേടിയവയാണ്.ഈ ചിത്രങ്ങളിലൂടെ തോമസ് തിരുവല്ലാ ഫിലിംസ് മലയാള സിനിമയിലെ മികവുറ്റ ചലച്ചിത്രനിർമ്മാണ സ്ഥാപനമായി മാറിയിരിക്കുന്നു ‘പുതിയ ചിത്രം തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്നത്

നവാഗതനായ കൃഷ്ണദാസ് മുരളിയാണ്.ഷോർട്ട് ഫിലിമുകളും വെബ് സീരിസ്സ് കളുടേയും ശ്രദ്ധേയനായ നാണ് കൃഷ്ണദാസ് മുരളി.ഒരിടത്തരം ഗ്രാമ പശ്ചാത്തലത്തിൽ ഒരു തറവാട്ടിൽ അരങ്ങേറുന്ന ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.നമ്മുടെ കുടുംബങ്ങളിലും, സമൂഹത്തിലുമെല്ലാം നിത്യേന സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇത് കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു.സൈജു ക്കുറുപ്പാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നാട്ടിലെ പൊതു ക്കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ഒരു യുവാവിനെയാണ് സൈജുക്കുറുപ്പ്ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഏറെ കൗതുകവും, രസാകരവുമായ ഒരു കഥാപാത്രമാണിത്.സായ്കുമാർ, അഭിരാം രാധാകൃഷ്ണൻ കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം) ശ്രുതി സുരേഷ് (പാൽത്തൂജാൻവർഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.മനുമഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു.ബബിലൂഅജു ഛായഗ്രഹണം നിർവ്വഹിക്കുന്നു ‘എഡിറ്റിംഗ് – ഷഫീഖ് വി.ബി.കലാസംവിധാനം – ബാബു പിള്ള.നിർമ്മാണ നിർവ്വഹണം – ജിതേഷ് അഞ്ചുമന.മാർച്ച് പത്തിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മാള, അന്നമനട, ഭാഗങ്ങളിലായി പൂർത്തിയാകുംവാഴൂർ ജോസ്.

***

മലബാറിന്റെ പശ്ചാത്തലത്തിലുള്ള സറ്റയർ കോമഡി പൊളിറ്റിക്കൽ കഥ പറയുന്ന ‘ വയസ്സെത്രയായി ?മുപ്പത്തി’ എന്ന ചിത്രം മാർച്ച് 28ന് തീയേറ്ററിലെത്തുന്നു

നോലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന “വയസ്സെത്രയായി?മുപ്പത്തി.. എന്ന ചിത്രം ഹാസ്യത്തിന്റെ മേമ്പടി യോട് കൂടിയാണ് പറഞ്ഞിരിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ സറ്റയർ കോമഡി പൊളിറ്റിക്കൽ” ചിത്രമാണിത്.പീസ് എന്ന ചിത്രം സംവിധാനം ചെയ്ത സൻഫീർ കെ, സംഗീത സംവിധാന- ഗാന രചനാ രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏഴ് ഗാനങ്ങൾ ചിത്രത്തിലുണ്ട്.മലയാള സിനിമ ഗാനശാഖയിൽ എല്ലാ ശ്രോതാക്കളും മൂളി നടക്കുന്ന താളാത്മകമായ കല്യാണ അന്തരീക്ഷത്തിൽ ഉള്ള ഗാനം ചിത്രത്തിന് മാറ്റുകൂട്ടുന്നു. വിനീത് ശ്രീനിവാസൻ, സജീർ കൊപ്പം, ഫിറോസ് കുന്നുംപറമ്പിൽ,വൈക്കം വിജയലക്ഷ്മി,രശ്മി പണിക്കർ എന്നിവരാണ് ഗായകർ.ഷിജു യു സി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.ഉത്തര മലബാർ കേന്ദ്രീകരിച്ചൊരു കുടുംബ ചിത്രമാണ്‌ “വയസ്സെത്രയായി? മുപ്പത്തി.. വടകരയിലെ പ്രാദേശിക ഭാഷ സംസാരിച്ചുകൊണ്ട് പൂർണ്ണമായും വടകരയിൽ ഷൂട്ട് ചെയ്ത ചിത്രമാണിത്.പ്രശാന്ത് മുരളി നായകനാകുന്ന ചിത്രം മാർച്ച് 28 ന് തിയേറ്ററുകളിലെത്തും. പ്രശാന്ത് മുരളിയോടൊപ്പം , ചിത്ര നായർ, ഷിജു യു സി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മഞ്ജു പത്രോസ്, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യു സി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങി നിരവധി പേരും അണിനിരക്കുന്നു. ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ സൻഫീർ എന്നിവരാണ്. വരികൾ എഴുതിയിരിക്കുന്നത് കൈതപ്രവും സൻഫീറും. ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.കലാ സംവിധാനം – നാരായണൻ പന്തിരിക്കര.വസ്ത്രാലങ്കാരം – ഇന്ദ്രൻസ് ജയൻ.മേക്കപ്പ് – ജിത്തു പയ്യന്നൂർ, രജ്ഞിത അജേഷ്.പ്രൊഡക്ഷൻ കൺട്രോളർ- സുഗുണേഷ് കുറ്റിയിൽ, പ്രേംകുമാർ പറമ്പത്ത്,കമലാക്ഷൻ പയ്യന്നൂർ.വി എഫ് എക്സ് പ്ലേ കാർട്ട് എന്റർടൈൻമെന്റ്.സൗണ്ട് എഫക്ട്സ്- ബിനൂപ് എസ് ദേവൻ(ലാൽ മീഡിയ, കൊച്ചി)സൗണ്ട് റെക്കോർഡിങ്- ജിതേന്ദ്രൻ(ലാൽ മീഡിയ, കൊച്ചി)നൃത്ത കല – ദസ്ത മാസ്റ്റർ, അയ്യപ്പദാസ്.ശബ്ദ മിശ്രണം – വിനീത് എസ്തപ്പാൻ, ഓഡിയോ മെട്രിക്സ് സ്റ്റുഡിയോ.ഓഡിയോ എഞ്ചിനീയർസ്- റോജർ വി ബെന്നി, ഷൈൻ തോമസ്, യദു കൃഷ്ണൻ എസ്.പി ആർ ഒ എം കെ ഷെജിൻ.

***

ചാലിയാറിന്റെ കഥ പറയുന്ന ‘കടകൻ’ !

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ‘കടകൻ’. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥയാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ‌തോട്ടം സ്ഥിതി ചെയ്യുന്ന ഇടം എന്നർത്ഥത്തിൽ പ്രശസ്തമായ സ്ഥലമാണ് നിലമ്പൂർ. തേക്കിന് പുറമെ മണൽ, സ്വർണ്ണം എന്നീ വ്യവസായങ്ങളിലും നിലമ്പൂർ മുൻപന്തിയിലാണ്. മണൽവാരലും സ്വർണ്ണം അരിച്ചെടുക്കലും നിയമവിരുദ്ധമായതോടെ നിലമ്പൂർ പൊലീസിന്റെ കോട്ടയായ് മാറി. ‘കടകൻ’ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് മണൽമാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്. പണ്ട് വീടുകളും ബിൽഡിങ്ങുകളുമൊക്കെ മണൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. അതിന്റെതായ ദൃഢതയും ബദ്രതയും അവക്കുണ്ടായിരുന്നു. മണൽവാരൽ നിരോധിച്ചതോടെ പാറപ്പൊടി ഉപയോ​ഗിച്ചായ് പിന്നീട് നിർമ്മാണം. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടംതട്ടും എന്നതിന്റെ അടിസ്ഥാനത്തിലാണ് മണൽവാരൽ നിരോധിച്ചതെങ്കിൽ പാറപ്പൊട്ടിക്കുന്നതും പ്രകൃതിയെ മോശമായി ബാധിക്കില്ലെ ?.

മലബാറിനെയും ചാലിയാറിനെയും അറിഞ്ഞവർക്ക് ആഴത്തിൽ സ്പർശിക്കുന്ന ഒരു സിനിമയായിരിക്കും ‘കടകൻ’. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ കഥപറച്ചിൽ. മികച്ച ദൃശ്യാവിഷ്ക്കാരത്തോടും ​കിടിലൻ സൗണ്ട് ട്രാക്കോടും മാസ്സ് ആക്ഷൻ രം​ഗങ്ങളോടും കൂടി എത്തുന്ന ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. മാർച്ച് 1ന് തിയറ്ററുകളിലെത്തുന്ന ഈ ഫാമിലി എന്റർടൈനർ ഖലീലാണ് നിർമ്മിക്കുന്നത്. ഹക്കീം ഷാജഹാന് പുറമെ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗോപി സുന്ദറിന്റെതാണ് സംഗീതം.

ചിത്രത്തിന്റെ ട്രെയിലറും ‘ചൗട്ടും കുത്തും’, ‘അജപ്പമട’ എന്നീ ​ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഫോൾക്ക്ഗ്രാഫറുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന്, ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്ന് ആലപിച്ച ആദ്യ ഗാനം ‘ചൗട്ടും കുത്തും’ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. രണ്ടാമത്തെ ഗാനം ‘അജപ്പമട’ ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന ഗാനം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്.
ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി

**

അല്ലു അർജുൻ്റെ എൻ പേർ സൂര്യ എൻ വീട് ഇന്ത്യ.മാർച്ച് 1 ന് തീയേറ്ററിൽ.

ഇന്ത്യയുടെ പടക്കുതിരയായി അല്ലു അർജുൻ എത്തുന്നു. സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ എൻ പേർ സൂര്യ എൻ വീട് ഇന്ത്യ എന്ന ചിത്രത്തിൻ്റെ തമിഴ് പതിപ്പ്, കേരളത്തിലും, തമിഴ്നാട്ടിലുമായി മാർച്ച് 1 ന് പ്രദർശനത്തിന് എത്തുന്നു.തെലുങ്ക് സൂപ്പർ സംവിധായകനായ വംശി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം റോസിക എൻ്റർപ്രൈസസ് കേരളത്തിലും, തമിഴ്നാട്ടിലുമായി റിലീസ് ചെയ്യും .
ഇന്ത്യയെ സ്വന്തം മാതാവായി കണ്ട്, ഇന്ത്യയുടെ അതിർത്തികളിൽ ചോര നീരാക്കി പണിയെടുത്ത ഒരു മിലിട്ടറി ഓഫീസറായ സൂര്യയുടെ വേഷത്തിലാണ് അല്ലു അർജുൻ എത്തുന്നത്. കർക്കശക്കാരനും, ധൈര്യവാനുമായ സൂര്യ, ഇന്ത്യയുടെ അതിർത്തികളിൽ ശത്രുരാജ്യത്തിനെതിരെ യുദ്ധം നയിക്കുന്നതിൽ വീറും, വാശിയും കാണിച്ചു.ഇതിനിടയിലാണ് ചില തെറ്റിദ്ധാരയിൽ സൂര്യ സസ്പെൻഷനിലായത്.തുടർന്നുള്ള സൂര്യയുടെ പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. കൂറ്റൻ സംഘട്ടന രംഗങ്ങളും, മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.അല്ലു അർജുൻ്റെ പിതാവായി അർജുൻ ആണ് വേഷമിടുന്നത്. മലയാളിയായ അനുഇമ്മാനുവേൽ ആണ് അല്ലു അർജുൻ്റെ നായികയായി എത്തുന്നത്.രാമലക്ഷ്മി സിനി ക്രിയേഷൻസും, ബാലാജി കൃഷ്ണ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന എൻ പേർ സൂര്യ എൻ വീട് ഇന്ത്യ എന്ന ചിത്രത്തിൻ്റെ രചന, സംവിധാനം – വംശി, ഡി.ഒ.പി – രാജീവ് രവി, സംഗീതം – വിശാൽ, ശേഖർ, ക്രിയേറ്റീവ് ഡയറക്ടർ – മഹീന്ദ്രർ സിംഗ്, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – റോസിക എൻ്റർപ്രൈസസ്, സന ആർട്ട്സ് .അല്ലു അർജുൻ, ശരത് കുമാർ, അർജുൻ, അനു ഇമ്മാനുവേൽ, ബോബൻ ഇറാനി, ടാക്കൂർ അനുസിംഗ് എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. -അയ്മനം സാജൻ

**

“ഏഞ്ചൽ ഓഫ് സക്കറിയ”.

നൊസ്റ്റാൾജിയ ഫിലിംസിന്റെ ബാനറിൽ സിബി യോഹന്നാൻ നിർമിച്ച് സിറിയക് കടവിൽച്ചിറ കഥയും, തിരക്കഥയും സംവിധാനവും നിർവഹിച്ച”ഏഞ്ചൽ ഓഫ് സക്കറിയ”എന്ന ഹ്രസ്വ സിനിമ
ഇൻഫോടെയ്ൻമെൻറ് ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായി.

ലണ്ടൺ, നോർവിച്ഛ് എന്നിവിടങ്ങളിലായി പൂർണ്ണമായും യു കെ യിൽ ചിത്രീകരിച്ച ഈ മലയാള സിനിമയിൽ ബിജു അഗസ്റ്റിൻ, സുമേഷ് മേനോൻ, ഷീജ സിബി, ജോർജ്ജ്, സൈമൺ, ജിയ ജെനീഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.യു കെ യിലെ പ്രവാസികളായ ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മയിൽ പിറവിയെടുത്ത ഈ കൊച്ചു സിനിമ പൂർണ്ണമായും ഐ ഫോൺ 14 Pro യിലാണ് ചിത്രീകരിച്ചത്. യു കെ മലയാളികൾക്കിടയിൽ സുപരിചിതനായ സിറിയക്ക് കടവിൽച്ചിറയുടെ അഞ്ചാമത്തെ ഹ്രസ്വ ചിത്രമാണ് “ഏഞ്ചൽ ഓഫ് സക്കറിയ”.

തികച്ചും കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന സക്കറിയ എന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് തികച്ചും ആകസ്മികമായി കടന്നു വന്ന അച്ചൂട്ടി എന്ന പെൺകുട്ടി അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ രസകരമായി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് “ഏഞ്ചൽ ഓഫ് സക്കറിയ”.
അച്ചൂട്ടി ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്ന ഒരു രഹസ്യം വെളിപ്പെടുത്തുമ്പോഴാണ് ഈ സിനിമയുടെ കഥ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ കാണികൾക്ക് ആസ്വദിക്കാൻ സാധിക്കുന്നത്.
ആദർശ് കുരിയൻ എഡിറ്റിംഗ്, കളറിംഗ്, ഡബ്ബിങ് എന്നിവ നിർവഹിച്ചിരിക്കുന്നു. ബാക്ക് ഗ്രൗണ്ട് സ്കോർ-അനീഷ് കുമാർ,സൗണ്ട് എഫക്ട് ആന്റ് മിക്സിങ്-റ്റോബി ജോസ്.പി ആർ ഒ-എ എസ് ദിനേശ്.

**

‘ഓഫ് റോഡ് “ടൈറ്റിൽ പോസ്റ്റർ

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന” ഓഫ് റോഡ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ,ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ്, കരിമ്പുംകാലായിൽ തോമസ്,സിജു പത്മനാഭൻ,മായ എം ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം പി കാർത്തിക് നിർവ്വഹിക്കുന്നു.ഷാജി സ്റ്റീഫൻ,കരിമ്പുംകാലയിൽ തോമസ്,സിജു കണ്ടന്തള്ളി,ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകരുന്നു.ബിജു നാരായണൻ ,ജാസി ഗിഫ്റ്റ്,നജീം അർഷാദ്,അപ്പാനി ശരത്,കലേഷ് കരുണാകരൻ തുടങ്ങിയവരാണ് ഗായകർ.എഡിറ്റിംഗ്,ജോൺ കുട്ടി.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സജയ് എടമറ്റം,ബെന്നി ജോസഫ് ഇടമന, ഡോക്ടർ ഷിബി,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ഷൈജു,മേക്കപ്പ്-ഷനീജ് ശില്പം,കോസ്റ്റ്യൂസ്-രമേശ് കണ്ണൂർ,കോ ഡയറക്ടർ- ആസാദ് അലവിൽ,പശ്ചാത്തല സംഗീതം- -ശ്രീരാഗ് സുരേഷ്,കളറിസ്റ്റ്-വിവേക് നായർ ഓഡിയോഗ്രാഫി-ജിജു ടി ബ്രൂസ്,സ്റ്റുഡിയോ-ചലച്ചിത്രം,ഗ്രാഫിക്സ് -ലൈവ് ആക്ഷൻ,ലൊക്കേഷൻ മാനേജർ – ജയൻ കോട്ടക്കൽ.ആക്ഷൻ-അഷ്റഫ് ഗുരുക്കൾ-നൃത്തം-ജോബിൻ മാസ്റ്റർ,സ്റ്റിൽസ്-വിഗ്നേഷ്,പോസ്റ്റർ ഡിസൈൻ- സനൂപ്.കൂട്ടത്തിലൊരുവൻ്റെ ജീവിതത്തെ തകർത്ത ഒരു അനിഷ്ട സംഭവം.അതിന്റെ പിറകിലെ യാഥാർത്ഥ്യം കണ്ടെത്താൻ ഇറങ്ങിത്തിരിച്ച ഏതാനും സുഹൃത്തുക്കൾ.അവരിലൂടെ ചുരുളഴിയുന്ന സത്യങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ്”ഓഫ് റോഡ് “.പി.ആർ.ഒ എ.എസ്. ദിനേശ്.

***

നാച്ചുറൽ സ്റ്റാർ നാനി-സുജീത്ത് കൂട്ടുകെട്ടിൽ ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം #നാനി32 പ്രഖ്യാപിച്ചു !*

നാച്ചുറൽ സ്റ്റാർ നാനി നായകനാവുന്ന ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം #നാനി32 പ്രഖ്യാപിച്ചു. ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിക്കുന്ന #നാനി32 സുജീത്താണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 29ന് തിയറ്റർ റിലീസ് ചെയ്യുന്ന നാനി-വിവേക് ആത്രേയ ചിത്രം ‘സരിപോദാ ശനിവാരം’വും ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് നിർമ്മിക്കുന്നത്. റൊമാൻ്റിക് കോമഡി ത്രില്ലർ ‘റൺ രാജാ റൺ’ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് തെലുങ്ക് സിനിമയിൽ സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രഭാസിനെ നായകനാക്കി ‘സാഹോ’ എന്ന ചിത്രം സംവിധാനം ചെയ്തു. സത്യരാജ്, അരവിന്ദ് ആകാശ് എന്നിവർ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2003-ൽ പുറത്തിറങ്ങിയ ‘സേന’യും സുജീത്താണ് സംവിധാനം ചെയ്തത്.
സുജീത്ത് തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന പവർ സ്റ്റാർ പവൻ കല്യാൺ ചിത്രം ‘ഒജി’യുടെ നിർമ്മാണത്തിൻ്റെ മധ്യത്തിലാണ് സുജീത്തിന്റെ അടുത്ത ചിത്രമായ #നാനി32 പ്രഖ്യാപിച്ചത്. “അക്രമാസക്തനായ ഒരു മനുഷ്യൻ അഹിംസയിലേക്ക് തിരിയുമ്പോൾ അവൻ്റെ ലോകം തലകീഴായി മാറുന്നു”, ഇതാണ് ചിത്രത്തിന്റെ സ്റ്റോറി ലൈൻ. 2025-ൽ ചിത്രം പ്രദർശനത്തിനെത്തും. പിആർഒ: ശബരി.

***

“തങ്കമണി ” ക്യാരക്ടർ പോസ്റ്റർ.

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി “ഉടൽ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന “തങ്കമണി ” എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.പ്രണിത സുഭാഷ് അവതരിപ്പിക്കുന്ന അർപ്പിത നാഥ് ഐപിഎസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. മാർച്ച് ഏഴിന് ഡ്രീംസ് ബിഗ് ഫിലിംസ് “തങ്കമണി”തിയ്യേറ്ററികളിലെത്തിക്കുന്നു.സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽനീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്,സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.കേരള മനസാക്ഷി നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റഛായാഗ്രഹണം- മനോജ് പിള്ള,എഡിറ്റർ-ശ്യാം ശശിധരൻ,ഗാനരചന-ബി ടി അനിൽ കുമാർ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ,പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ,പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ ‘അമൃത’,സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ,മിക്സിംഗ് -ശ്രീജേഷ് നായർ,കലാസംവിധാനം-മനു ജഗദ്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ,സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി, പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ,വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, സ്റ്റിൽസ്-ശാലു പേയാട്, ഡിസൈൻ-അഡ്സോഫ്ആഡ്സ്,പി ആർ ഒ-എ എസ് ദിനേശ്.

***

സത്യത്തിലേക്ക് വലിച്ചടുപ്പിക്കുന്ന സ്വപ്നങ്ങൾ..! പ്രേക്ഷകരെ നിഗൂഢതയിലേക്ക് ആനയിച്ച് ‘സീക്രട്ട് ഹോമി’ൻ്റെ ടീസർ പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകൾ..! മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വിചാരണ തുടങ്ങുവാൻ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില ഉൾപ്പെടലുകളാണ് ചിത്രത്തിൻ്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ – ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ – നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് – മനു മോഹൻ, കോസ്റ്റ്യൂംസ് – സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് – പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് – ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ – ആൻ്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഒ ശബരി.

***

You May Also Like

ആരാധകരുടെ മനം കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി പ്രിയാമണി. ഇതെന്താ മഴവിൽ റാണിയോ എന്ന് ആരാധകർ.

മലയാളത്തിലും ഇതര ഭാഷകളിലും ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി.

നമ്മുക്കേറ്റവും പ്രിയപ്പെട്ടോരാൾ തൊട്ടരികെ ചേർന്നിരിക്കുമ്പോൾ ആ കൈ മെല്ലെ ചേർത്ത് പിടിച്ച് പറയാനാകുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

Naveen Tomy നമ്മുക്കേറ്റവും പ്രിയപ്പെട്ടോരാൾ തൊട്ടരികെ ചേർന്നിരിക്കുമ്പോൾ ആ കൈ മെല്ലെ ചേർത്ത് പിടിച്ച് പറയാനാകുന്ന…

നസ്രിയ നായികയായ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’യുടെ ഗാനം പുറത്തുവിട്ടു

നസ്രിയ നായികയാകുന്ന പുതിയ ചിത്രമായ ‘അണ്ടേ സുന്ദരാനികി’ വളരെ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നാനിയാണ്…

പടം ത്രില്ലർ മൂഡിലേക്ക് പോകുമ്പോഴാണ് അനൂപ് മേനോന്റെ മൾട്ടിപ്പിൾ പേഴ്സണാലിറ്റിയിലെ ഫിലോസഫി റൈറ്റർ ഉണർന്നത്

Vijay B Erambath varal movie review (troll) പ്രമോദ് പാപ്പനിക് അപ്പ്രോചിന്നു ശേഷം സോഷ്യൽ…