പൃഥ്വിരാജ് വില്ലനായെത്തുന്ന, അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ട്രെയ്‌ലർ

പൂജ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ആവേശമുണർത്തുന്ന ആക്ഷൻ സീക്വൻസുകളും ദേശസ്‌നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ട്രെയിലർ, ചിത്രത്തെ ഏറെ ആകാംക്ഷയോടെ മുൾമുനയിൽ എത്തിക്കുകയാണ്. മുടി നീട്ടി വളർത്തി ഒരു മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ ട്രെയിലർ അവതരിപ്പിക്കുന്നത്. അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് എത്തുന്നത്. മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ-ഇന്ത്യ സിനിമ ഈദ് റിലീസായി ഏപ്രിൽ 10ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

**

കമൽഹാസന്റെ ‘തഗ് ലൈഫി’ൽ നിന്നും ദുൽഖർ സൽമാനു പിന്നാലെ ‘ജയം’ രവിയും പുറത്ത്…

തമിഴിലെ പ്രശസ്ത സംവിധായകനായ മണിരത്‌നവും, കമൽഹാസനും ചേർന്ന് ഒരുക്കിവരുന്ന ബ്രമ്മാണ്ട ചിത്രമാണ് ‘തഗ് ലൈഫ്’. ഈ ചിത്രത്തിൽ കമൽഹാസനൊപ്പം തൃഷ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ഗൗതം കാർത്തിക് തുടങ്ങിയവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമൽഹാസന്റെ ‘രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ’ നിർമ്മിക്കുന്ന ഈ ചിത്രത്തിന് എ.ആർ.റഹ്‌മാനാണ് സംഗീതം നൽകുന്നത്. ചെന്നൈയിലാണ് ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ ചിത്രീകരണം നടന്നത്. ഇതിനെ തുടർന്ന് സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിനായി മണിരത്നം ഇപ്പോൾ വിദേശ രാജ്യമായ സെർബിയയിൽ ക്യാമ്പ് ചെയ്തു ചിത്രീകരണം നടത്തി വരികയാണ്.

ഈ ചിത്രത്തിൽ ദുൽഖർ സൽമാനും, ‘ജയം’ രവിയും ജോയിൻ ചെയ്തിരുന്നു. എന്നാൽ ഈയിടെ ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ നിന്നും പിന്മാറി. കാൾഷീറ്റ് പ്രശ്‌നത്തെ തുടർന്നാണ് ദുൽഖർ പിന്മാറിയതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ‘ജയം’ രവിയും ചിത്രത്തിലിരുന്ന് പിന്മാറിയതായുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ദുൽഖർ സൽമാന് പിന്നാലെ കാൾഷീറ്റ് പ്രശ്‌നത്തെ തുടർന്ന് തന്നെയാണ് ‘ജയം’ രവിയും ‘തഗ് ലൈഫി’ൽ നിന്ന് പിന്മാറിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

***

പൊലീസ് ഡേ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്.പൊലീസ് യൂണിഫോമിൽ നന്ദുവും ടിന്ടോമും ഇടത്തും വലത്തുമായി നടുവിലായി അൻസിബ യേയും പോസ്റ്ററിൽ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നടന്നു വരുന്നു. അതിലൊരാൾ വനിതയാണ്.ഒരു പൊലീസ് കഥയുടെ എല്ലാ സാധ്യതകളും ഈ പോസ്റ്ററിലൂടെ വ്യക്തമാക്കപ്പെടുന്നു.ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഏതൊരു മരണത്തേക്കാളും കുറേക്കൂടി ഊർജം ഈ കേസിൽ പൊലീസ്സിനുണ്ട്. അതു മറ്റൊന്നുമല്ല. പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണം തന്നെയാണു കാരണം.’: ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്.പി. ലാൽ മോഹൻഅദ്ദേഹത്തിൻ്റെ നേതൃത്ത്വത്തിലുള്ള ഇൻവസ്റ്റിഗേഷനാണ് ഏറെ ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്യേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായി രിക്കും ഈ ചിത്രം.ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്.ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി ശ്രീധന്യാ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.രചന – മനോജ്.ഐ. ജി.സംഗീതം – ഡിനുമോഹൻ.ഛായാഗ്രഹണം – ഇന്ദ്രജിത്ത്.എഡിറ്റിംഗ്- രാകേഷ് അശോക്.കലാസംവിധാനം – രാജു ചെമ്മണ്ണിൽമേക്കപ്പ് – ഷാമികോസ്റ്റ്യും – ഡിസൈൻറാണാപ്രതാപ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജൻ മണക്കാട്.പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കൊടപ്പനക്കുന്ന്.സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.വാഴൂർ ജോസ്.ഫോട്ടോ- അനുപള്ളിച്ചൽ

***

നടി സുരഭി സന്തോഷ് വിവാഹിതയായി

നടി സുരഭി സന്തോഷ് വിവാഹിതയായി.ഗായകന്‍ പ്രണവ് ചന്ദ്രനാണ് വരന്‍. മുംബൈയില്‍ വളര്‍ന്ന പയ്യന്നൂര്‍ സ്വദേശിയായ പ്രണവ് സരിഗമ ലേബലിലെ ആര്‍ടിസ്റ്റാണ്. കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രം സുരഭി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ സുരഭി നര്‍ത്തകി കൂടിയാണ്. 2011ല്‍ കന്നട ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായ ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’യായിരുന്നു ആദ്യ മലയാള ചിത്രം.

 

View this post on Instagram

 

A post shared by Surabhi Santosh (@surabhi.vaishu)

സെക്കന്റ് ഹാഫ്, ഹാപ്പി സര്‍ദാര്‍, മൈ ഗ്രേറ്റ്ഗ്രാന്റ് ഫാദര്‍, പദ്മ തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടു

**

സംവിധായികയാകുന്ന സായ് പല്ലവി…

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന സിനിമ മുഖേന തെന്നിന്ത്യൻ സിനിമയിൽ നല്ലതൊരു ഇടം നേടിയ താരമാണ് സായ് പല്ലവി. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച സായ് പല്ലവി ഇപ്പോൾ ബോളിവുഡിലും പ്രവേശിച്ചിരിക്കുകയാണ്. നടൻ അമീർഖാന്റെ മകൻ ജുനൈത്ത്‌ഖാനൊപ്പം ഇനിയും പേരിടാത്ത ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു വരുന്ന സായ് പല്ലവി, തമിഴിൽ ശിവകർത്തികേയനൊപ്പം, കമൽഹാസൻ നിർമ്മിക്കുന്ന ‘അമരൻ’ എന്ന ചിത്രത്തിലും, നാഗചൈതന്യക്കൊപ്പം ‘തണ്ടേൽ’ എന്ന തെലുങ്ക് സിനിമയിലുമാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ കൂടാതെ നിതീഷ് തിവാരി സംവിധാനം ചെയ്യാനിരിക്കുന്ന ‘രാമായണം’ കഥയിൽ സീതയായി അഭിനയിക്കാനും സായ് പല്ലവി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സായ് പല്ലവി അടുത്ത് തന്നെ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. സായ് പല്ലവിക്ക് സിനിമ സംവിധാനം ചെയ്യുന്നതിലും വളരെയധികം താല്പര്യം ഉണ്ടത്രേ! അതിനായി ഒരു തിരക്കഥയും ഒരുക്കി വച്ചിട്ടുള്ള സായ് പല്ലവി ഇപ്പോൾ ഈ തിരക്കഥ സിനിമയാക്കാനുള്ള നിർമ്മാതാവിനെ തേടിവരികയാണത്രെ! നല്ല ഒരു നിർമ്മാതാവ് ലഭിച്ചതും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ഉടനെ ചിത്രീകരണം തുടങ്ങാനാണത്രെ സായ് പല്ലവി തീരുമാനിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ സായ് പല്ലവി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

**

ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം, ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; മെയ് മാസം റിലീസിന് തയ്യാറെടുക്കുന്നു.

മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.ചിത്രം മെയ് റിലീസിന് തയ്യാറെടുക്കുന്നതായ് അണിയറ പ്രവർത്തകർ അറിയിച്ചു. ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ – അശ്വഘോഷൻ, എഡിറ്റർ- കപിൽ കൃഷ്ണ, ഗാനങ്ങൾ – സന്തോഷ് വർമ്മ, സംഗീതം – ബിജിപാൽ, കല – കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം – കുമാർ എടപ്പാൾ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

***

 

You May Also Like

മലയാള സിനിമ മരിച്ചു എന്ന കരച്ചിൽ പൊള്ളയായ ഒന്നാണ്, പുതുതലമുറയിൽ നവീനമായ ആശയങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്

ഗോകുൽ കൃഷ്ണ ✍???? നഗര വികസനത്തിന്റെ ഭാഗമായി കോർപ്പറേഷൻ അധികാരികൾ ചെറിയ പെട്ടിക്കടകൾ പൊളിച്ച് മാറ്റാനും…

സോമൻ കള്ളിക്കാട്ടിന്റെ ഹൊറർ ചിത്രം ‘നെക്സ്റ്റ് സ്ക്രൈ’ ചിത്രീകരണം പൂർത്തിയായി

ലോക് ഡൌൺ കാലത്തെ പരിമിതമായ സ്വാതന്ത്ര്യം കാരണം ഓൺലൈൻ സംവിധാനത്തിന്റെ സാദ്ധ്യതകൾ തുറന്നിട്ട സംവിധായകനാണ് സോമൻ…

കോവിഡ് മുടക്കിയ ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം തുടങ്ങുന്നു

കോവിഡ് മുടക്കിയ ജിത്തു ജോസഫ് മോഹൻലാൽ ചിത്രം തുടങ്ങുന്നു അയ്മനം സാജൻ കോവിഡ് മൂലം നിർത്തിവെച്ച…

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു ഷാ കൊട്ടാരക്കര ​ ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​…