ഡയൽ 100 .മാർച്ച് 8 ന് തീയേറ്ററിൽ.

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രം ,വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്നു . രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് മാർച്ച് 8 ന് റിലീസ് ചെയ്യും.സുന്ദരികളായ നാല് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ഥലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് നാല് പെൺകുട്ടികളും. ഇവരിൽ മൂന്ന് പെൺകുട്ടികൾ ഒരു പോലീസ് ഓഫീസറിൻ്റെ വീടിൻ്റെ മുകളിലത്തെ നിലയിലാണ് താമസം. ആനി എന്ന പെൺകുട്ടി ലേഡീസ് ഹോസ്റ്റലിലാണ് താമസം. ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയായ ആനി, പോലീസ് ഓഫീസറിൻ്റെ വീട്ടിൽ താമസിക്കുന്ന ഒരു പെൺകുട്ടിയുമായി, ചിലപേഴ്സണൽ പ്രശ്നത്തിൻ്റെ പേരിൽ ഉടക്കിലാണ്.ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ, ആനിയെ മറ്റ് പെൺകുട്ടികൾ, രാത്രി ഡിന്നറിന് ക്ഷണിച്ചു. ആ നി മറ്റ് പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെത്തി.അന്ന് രാത്രിയിൽ ഭക്ഷണത്തിന് ശേഷം ,പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മറ്റ് പെൺകുട്ടികൾ ശ്രമം തുടങ്ങി. പക്ഷേ, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ് ചെയ്തത്. പിറ്റേ ദിവസം പുലർന്നത് ആനിയുടെ മരണവാർത്തയുമായാണ്.പോലീസ് അന്വേഷണം തുടങ്ങി.തുടർന്ന് ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളാണ് അരങ്ങേറിയത്!പോലീസ് ഓഫീസർമാരായി, സന്തോഷ് കീഴാറ്റൂരും, നിർമ്മാതാവ് വിനോദ് രാജും ഗംഭീര പ്രകടനമാണ് നടത്തിയത്.ബിഗ് ബോസ് ഫെയിം സൂര്യ, മീരാ നായർ, സിന്ധുവർമ്മ ,ശേഷിക മാധവ് എന്നിവരാണ് നായികമാരായി എത്തുന്നത്.വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – രഞ്ജിത്ത് ജി.വി, ഛായാഗ്രഹണം – ഇന്ദ്രജിത്ത് എസ്, എഡിറ്റർ -രാകേഷ് അശോക്, റീ റെക്കാർഡിംങ് – ജി.കെ.ഹാരിഷ് മണി, ആർട്ട് – ബൈജു കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് -രാജേഷ് രവി, വസ്ത്രാലങ്കാരം – റാണാ പ്രതാപ് ,അസോസിയേറ്റ് ഡയറക്ടർ – അനുഷ് മോഹൻ, അനുരാജ്, സ്റ്റിൽ – ഷാലു പേയാട്, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – ക്യപാനിധി സിനിമാസ്സന്തോഷ് കീഴാറ്റൂർ, ജയകുമാർ, ദിനേശ് പണിക്കർ ,വിനോദ് രാജ്,പ്രസാദ് കണ്ണൻ, രതീഷ് രവി, അജിത്ത്, ഗോപൻ, പ്രേംകുമാർ, രമേശ്, അരുൺ, സൂര്യ, മീരാ നായർ, സിദ്ധുവർമ്മ ,ശേഷിക മാധവ്, അർച്ചന, രാജേശ്വരി, ഡോ.നന്ദന, വിദ്യ എന്നിവർ അഭിനയിക്കുന്നു.അയ്മനം സാജൻ

“ഒരുപ്പോക്കൻ “കോട്ടയത്ത്.

ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന “ഒരുപ്പോക്കൻ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം പുതുപ്പള്ളി ദർശന സിഎംഐ ഇന്റർനാഷനൽ സ്കൂളിൽ ആരംഭിച്ചു.സുധീഷ്,ഐ എം വിജയൻ,അരുൺ നാരായണൻ,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുധീഷ് മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു.സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു.ഗായകർ-വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ.ഗോപിനാഥൻ പാഞ്ഞാൾ,സുജീഷ് മോൻ ഇ എസ് എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.എഡിറ്റർ-അച്ചു വിജയൻ.പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം,കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്,സ്റ്റിൽസ്-എബിൻ സെൽവ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-ഗൗതം ഹരിനാരായണൻ,എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സന്തോഷ് ചങ്ങനാശ്ശേരി,ലോക്കേഷൻ മാനേജർ-നിധീഷ്,പി ആർ ഒ-എ എസ് ദിനേശ്.

***

ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക

മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്നചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു.ഇക്കുറി ഈ ചിത്രത്തിലെ മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ. സുമിത് നെവൽ സ്ഫടികം ജോർജ് ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഗയിം ത്രില്ലർ മൂവിയാണ് ഈ ചിത്രം.വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്നതാണ് ഈ ചിത്രംസംഗീതം – മിഥുൻ മുകുന്ദ്.നിമേഷ് രവിയാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ്. നൗഫൽ അബ്ദുള്ള.നിർമ്മാണ നിർവ്വഹണം. സഞ്ജു. ജെ.തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനുവി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കൊച്ചി, പാലക്കാട് കോയമ്പത്തൂർ, ബാംഗ്ളൂർ എന്തിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.വാഴൂർ ജോസ്.ഫോട്ടോ. ബിജിത്ത് ധർമ്മടം.

***

“തങ്കമണി ” വീഡിയോ ഗാനം.

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി “ഉടൽ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന “തങ്കമണി ” എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റീലീസായി.

ബി ടി അനിൽകുമാർ എഴുതിയ വരികൾക്ക് വില്യം ഫ്രാൻസിസ് സംഗീതം പകർന്ന് വി ദേവാനന്ദ്, മൃദുല വാര്യർ എന്നിവർ ആലപിച്ച ” കാതിലീറൻ പാട്ടു മൂളും ” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത് മാർച്ച് ഏഴിന് ഡ്രീംസ് ബിഗ് ഫിലിംസ് “തങ്കമണി” തിയ്യേറ്ററികളിലെത്തിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്,സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു. കേരള മനസാക്ഷി നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റ ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ,ഗാനരചന-ബി ടി അനിൽ കുമാർ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ ‘അമൃത’,സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ,മിക്സിംഗ് -ശ്രീജേഷ് നായർ, കലാസംവിധാനം-മനു ജഗദ്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി, പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, സ്റ്റിൽസ്-ശാലു പേയാട്, ഡിസൈൻ-അഡ്സോഫ്ആഡ്സ്, പി ആർ ഒ-എ എസ് ദിനേശ്.

 

You May Also Like

‘കള്ളനും ഭഗവതിയും’ എന്ന സിനിമയിലൂടെ മലയാളികളുടെ മനംകവർന്ന മോക്ഷയുടെ ഗ്ലാമർ ചിത്രങ്ങൾ

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ‘കള്ളനും ഭഗവതിയും’ എന്ന സിനിമയിലൂടെ എത്തി വളരെ പെട്ടെന്നു…

“തങ്കാലനിൽ ചിയാൻ സാറിന് ഡയലോഗ് ഇല്ല” ? ആരാധകർക്ക് മറുപടിയായി വിക്രമിന്റെ മാനേജരുടെ പോസ്റ്റ്

ചിയാൻ വിക്രമിന്റെ ‘തങ്കലാൻ’ ടീസർ കണ്ടവർ ആശയക്കുഴപ്പത്തിൽ ! വിശദീകരണവുമായ് വിക്രമിന്റെ മാനേജർ വ്യത്യസ്തമായ വേഷങ്ങൾ…

പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗ’ത്തിന്റെ ടീസർ

“അനുരാഗം “ടീസർ തെന്നിന്ത്യൻ ഡയറക്ടർ ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ക്വീൻ, കളർപടം തുടങ്ങിയ…

പടവെട്ട് ഗംഭീരമെന്ന് പ്രേക്ഷകർ ഒന്നടങ്കം

Syam Kumar HG ചൂഷണതിന്റെയും ചെറുത്തുനിൽപ്പിന്റെയും ശക്തമായ രാഷ്ട്രീയം പറയുന്ന ഗംഭീര ചിത്രം. പാവങ്ങൾക്കും ചെറുത്ത്…