ബഡെ മിയാൻ ചോട്ടെ മിയാൻ ട്രെയ്‌ലർ ലോഞ്ച് ചിത്രങ്ങൾ

**

ഇനി മാസ് ആവാൻ; വിജയ് ദേവരകൊണ്ടയുടെ ‘ദ ഫാമിലി സ്റ്റാർ’ ഏപ്രിൽ 5ന്…

ഗോപി സുന്ദറും വിജയ് ദേവരകൊണ്ടയും സിദ് ശ്രീറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന ‘ദ ഫാമിലി സ്റ്റാർ’ എന്ന ചിത്രം ഏപ്രിൽ 5ന് റിലീസിനെത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.

ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സം​ഗീതസംവിധായകനായി ​ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ​ഗീതാ ​ഗോവിന്ദത്തിനായി ​ഗോപി സുന്ദർ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ​ഗാനം കേരളത്തിലുൾപ്പെടെ തരം​ഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

2022-ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ.യു. മോഹനനാണ് ഛായാ​ഗ്രഹണം. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

***

രാം ചരൺ – ശങ്കർ ചിത്രം ഗെയിം ചേഞ്ചർ !ജരഗണ്ടി ലിറിക്കൽ വീഡിയോ പുറത്ത്

ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ‘ഗെയിം ചേഞ്ചർ’ലെ ‘ജര​ഗണ്ടി’ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അനന്ത ശ്രീറാം വരികൾ ഒരുക്കിയ ​ഗാനം ദലേർ മെഹന്ദിയും സുനിധി ചൗഹാനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. തമൻ എസിന്റെതാണ് സം​ഗീതം. ​​പ്രഭുദേവയുടെതാണ് കോറിയോ​ഗ്രഫി.

‘ആർആർആർ’ന്റെ മികച്ച വിജയത്തിന് ശേഷം രാം ചരൺ നായകനായെത്തുന്ന ‘ഗെയിം ചേഞ്ചർ’ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് നിർമ്മിക്കുന്നത്. ഹർഷിത്താണ് സഹനിർമ്മാതാവ്. ശ്രീമതി അനിതയാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെതാണ് കഥ. സു വെങ്കിടേശൻ, ഫർഹാദ് സാംജി, വിവേക് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിലെ സംഭാഷണങ്ങൾ തയ്യാറാക്കിയത് സായ് മാധവ് ബുറയാണ്.

അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന പാൻ ഇന്ത്യൻ സിനിമയാണ് ‘ഗെയിം ചേഞ്ചർ’. കിയാര അദ്വാനി നായികയായെത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, ഗാനരചന: രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർള ശ്യാം, ലൈൻ പ്രൊഡ്യൂസർ: എസ് കെ സബീർ, നരസിംഹറാവു എൻ, കലാസംവിധാനം: അവിനാഷ് കൊല്ല, ആക്ഷൻ: അൻബരിവ്, കോറിയോഗ്രഫി: പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർഷ്യ, ജാനി, സാൻഡി, സൗണ്ട് ഡിസൈൻ: ടി ഉദയ് കുമാർ, പിആർഒ: ശബരി

***

വിത്ത്- ചെറുവയൽ രാമൻ്റെ ജീവിതം ആധാരമാക്കി ഒരു സിനിമ പൂർത്തിയായി.

രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ നായകനായ തകരച്ചെണ്ട, പിഗ്മൻ, നെഗലുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും, സംവിധാനവും നിർവ്വഹിക്കുന്ന വിത്ത് ,സൺ സിനി പ്രൊഡക്ഷൻസിനു വേണ്ടി ഡോ.മിന്നൽ ജോർജ് നിർമ്മിക്കുന്നു. മനോജ് കെ.ജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിത്ത് റിലീസിന് ഒരുങ്ങുന്നു.വയനാട് ജില്ലയിൽ കുറിച്ച്യ വിഭാഗത്തിൽ, പരമ്പരാഗധമായി ജൈവ നെൽകൃഷി ചെയ്യുന്ന വൃദ്ധനായ ദാരപ്പൻ എന്ന പച്ചയായ മനുഷ്യൻ്റെ ജീവിത കഥയാണ് വിത്ത് പറയുന്നത്.ജീവിതത്തിനൊപ്പം,കൃഷിയും, ഉൽപ്പാദനവും ഒരു പോലെ കൊണ്ടു പോകുന്ന, ഒരു അസാധാരണ ജീവിതത്തിൻ്റെ ഉടമയാണ് ദാരപ്പൻ.കൃഷിക്കായുള്ള അമിത രാസവളപ്രയോഗവും, മരുന്നടിയും മൂലം പ്രകൃതിയും ജിവജാലങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണെന്നും, മനുഷ്യന് നല്ല ഭക്ഷണം എന്നന്നേക്കുമായി ഇല്ലാതാകുമെന്നും, ദാരപ്പൻ വിലപിക്കുന്നു. ജാഗ്രത ഇല്ലാതെ മനുഷ്യസമൂഹം മുന്നോട്ടു പോകുന്ന ഇന്നത്തെ അവസ്ഥയിൽ, നൂറോളം വിത്ത് സൂക്ഷിച്ച് പരിരക്ഷിക്കുന്ന ദാരപ്പൻ എന്ന കർഷകൻ ഭാവിയുടെ പ്രതീക്ഷയായി മാറുന്നു.കൂട്ടുകുടുംബമായി ജീവിച്ച ആദിവാസി സമൂഹം, ആധുനികവൽക്കരണത്തോടെ ശിഥിലമായി. പുതിയ തലമുറയ്ക്ക്, കൃഷിയോടുള്ള താൽപര്യം ഇല്ലാതായി. അതോടെ വലിയ കടക്കെണിയിലായി ഇവർ .ഇതിൽ ദുഃഖിതനാണ് ദാരപ്പൻ.മനുഷ്യൻ എത്ര പുരോഗമിച്ചാലും ,പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമുന്നയമാണ് ജീവൻ്റെ നിലനിൽപ്പിന് ആധാരം എന്ന ശക്തമായ മെസേജ് നൽകുകയാണ് വിത്ത് എന്ന ചിത്രം.മനോജ് കെ.ജയനാണ് ദാരപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ.ജയൻ്റെ ഏറ്റവും ശക്തമായ കഥാപാത്രണ് ദാരപ്പൻ.ഇർഷാദ് പ്രദീപൻ എന്ന കഥാപാത്രത്തെയും, ബാബു അന്നൂർ കുഞ്ഞാമൻ എന്ന കഥാപാത്രത്തെയും, ചാന്ദിനി അബിളി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.സൺ സിനി പ്രൊഡക്ഷൻസിനു വേണ്ടി ഡോ.മിന്നൽ ജോർജ് നിർമ്മിക്കുന്ന വിത്ത്, കഥ, തിരക്കഥ, സംവിധാനം -അവിരാ റെബേക്ക ,ഡി.ഒ.പി – ബിജോയ് വർഗീസ് ജോർജ്, എഡിറ്റിംഗ് – കെ.എം ശൈലേഷ്, സംഗീതം – ജിനോഷ് ആൻ്റണി, പശ്ചാത്തല സംഗീതം – ചന്ദ്രൻ വേയാട്ടുമ്മേൽ, ആർട്ട് – രഞ്ജിത്ത് കോതേരി ,മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യൂം – കുമാർ എടപ്പാൾ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.കെ.രാധാകൃഷ്ണൻ ,സൗണ്ട് ഡിസൈൻ – ഹരികുമാർ ,എഫക്സ് – സജീവ് കരിപ്പയിൽ, പി.ആർ.ഒ- അയ്മനം സാജൻ, ഡിസൈൻ – ഷാജി പലോളിമനോജ് കെ.ജയൻ, ഇർഷാദ്, ബാബു അന്നൂർ, ചാന്ദിനി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.പി.ആർ.ഒഅയ്മനം സാജൻ

**

‘ഒരു കട്ടിൽ ഒരു മുറി” വീഡിയോ ഗാനം.

അരികിലകലെയായ്…അകലെയരികിലായ്….'”ഈ വരികള്‍ മാറിയും മറിഞ്ഞും ഇടയ്‍ക്കിടെ കടന്നുവരുന്നൊരു പാട്ട്. ആ പാട്ടിൽ ഒളിപ്പിച്ച ദുരൂഹമായ ചില വസ്തുതകള്‍… അവയിലൂടെ സിനിമയിലേക്ക് തരുന്ന ചില സൂചനകൾ… സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്.’ഒരു കട്ടിൽ ഒരു മുറി’ എന്ന ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയിലേതായി ഇറങ്ങിയിരിക്കുന്ന രണ്ടാമത്തെ ഗാനമാണിത്.

മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘നെഞ്ചിലെ എൻ നെഞ്ചിലേ…’ എന്ന പ്രണയഗാനം ഏറെ ശ്രദ്ധേയമായിരുന്നു.സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ നായികമാരിൽ ഒരാളായ പ്രിയംവദയാണ് ഗാനരംഗത്തിലുള്ളത്. താൻ വാടകയ്ക്ക് താമസിക്കുന്ന വീടിനെ ചുറ്റി പറ്റിയുള്ള ചില സംശയങ്ങളാണ് ഗാനരംഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.കൗതുകം ഉണർത്തുന്നതും ഒപ്പം ദുരൂഹമായതുമായ വരികളും സംഗീതവുമാണ് ഗാനത്തിലേത്. അൻവർ അലിയുടെ വരികൾക്ക് വർക്കിയുടേതാണ് സംഗീതം. നാരായണി ഗോപനാണ് ഗാനം ആലപിച്ചിട്ടുള്ളത്.സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ‘ഒരു കട്ടിൽ ഒരു മുറി’.ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റു താരങ്ങൾ.ഒരു കട്ടിലിനെയും മുറിയെയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ വിഷയമാക്കികൊണ്ട്തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന ‘ഒരു കട്ടിൽ ഒരു മുറി’ സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ.പി. ഉണ്ണികൃഷ്ണൻ, പി.എസ്. പ്രേമാനന്ദൻ, പി.എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്.ഛായാഗ്രഹണം- എൽദോസ് ജോർജ്, എഡിറ്റിങ്-മനോജ് , കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്-അമൽ കുമാർ, സംഗീത സംവിധാനം-അങ്കിത് മേനോൻ ആന്റ് വർക്കി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്-ഷാജി നാഥൻ, സ്റ്റണ്ട്-കെവിൻ കുമാർ,പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ-അരുൺ ഉടുമ്പൻചോല,അഞ്ജു പീറ്റർ, ഡിഐ-ലിജു പ്രഭാകർ,വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബുരാജ് മനിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല,ഡിസൈൻസ്- ഓൾഡ് മങ്ക്സ് , മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്,പി ആർ ഒ-എ എസ് ദിനേശ്.

****

സംഭാഷണം ഇല്ലാതെ പശ്ചാത്തല സംഗീതത്തിലൂടെയുള്ള ഹ്രസ്വചിത്രം ‘ബൂമറാങ് ‘

ഒരേ വീട്ടിൽ രണ്ടിടങ്ങളിൽ ഒറ്റയ്ക്കാകുന്ന മുത്തശ്ശിയുടെയും കൊച്ചു മകന്റെയും കഥ പറയുന്ന ഹ്രസ്വചിത്രമാണ് ബൂമറാങ്.ടെലിവിഷൻ സീരിയൽ സഹ സംവിധായകൻ അനന്ദു നെടുമങ്ങാട് ആണ് ചിത്രം സംവിധാനം ചെയ്തത്.കുടുംബബന്ധങ്ങളിൽ സംഭവിക്കുന്ന വിള്ളലുകളുടെ പ്രതി പ്രവർത്തനങ്ങൾ തനിയാവർത്തനമായിവരുംതലമുറകളിലേയ്ക്കും കടന്നു വരുമെന്ന് ചിത്രം ചൂണ്ടികാട്ടുന്നു.സംഭാഷണമില്ലാതെ പശ്ചാത്തല സംഗീതത്തിനു പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത് എന്ന പ്രത്യേകതയുണ്ട്.തിരുവനന്തപുരം മണ്ണന്തലയിലായിരുന്നു ചിത്രീകരണം.സിദ്ദിഖ് പ്രിയദർശിനിയുടെ കഥയ്ക്ക് വിജിത്ത് താടിക്കാരൻ തിരക്കഥ രചിച്ചു.സീരിയൽ, സിനിമ നടി സ്റ്റെല്ല രാജ, വരയൻ സിനിമ ഫെയിം നിശ്ചയ് ലാൽ, ചലച്ചിത്ര താരം വിനീത ഡി. അമൽ, സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് പ്രമോദ് സാമുവൽ, ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവ് അച്യുതൻ ചാങ്കൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.കുംഭിലം മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനു ലാലൂർക്കാവ് ആണ് ചിത്രം നിർമിച്ചത്. സഹ നിർമാണം : ഷാൻ വിതുര. ലൈൻ പ്രൊഡ്യൂസർമാർ :ആശ രാജ്, അഭിജിത് നെട്ട. ഛായാഗ്രഹണം : അമൽ.എഡിറ്റിംഗ്,പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം : സിദ്ദിഖ് പ്രിയദർശിനി. പ്രൊഡക്ഷൻ കൺട്രോളർ : പ്രമോദ് സാമുവൽ.ലൊക്കേഷൻ മാനേജർ : ജീവൻ.പ്രൊജക്റ്റ്‌ ഡിസൈൻ : മനോജ്‌ മോഹൻ. പി.ആർ.ഒ :റഹിം പനവൂർ. മേക്കപ്പ് : ബിനു കരുമം. കോസ്റ്റ്യൂം : അജി മുളമുക്ക്.കളർ ഗ്രേഡിങ് : കള്ളറു പടം.ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.റഹിം പനവൂർഫോൺ : 9946584007

You May Also Like

പലര്‍ക്കും വഴങ്ങി കൊടുത്താലേ സിനിമയിൽ നിലനിൽക്കാൻ സാധിക്കൂ എന്ന് മിത്രാകുര്യൻ

മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയാണ്.…

ചിരിയുടെ ചെമ്പിൽ ജിയോ ബേബി “കോട്ടയം ബിരിയാണി” വെക്കുമ്പോൾ വേവുന്ന രാഷ്ട്രീയമാണ് സിനിമയുടെ എസ്സെൻസ്

“ശ്രീധന്യ കാറ്ററിങ് സർവീസ്” തന് സന്തോഷങ്ങളിൽ ചിലതിനെക്കുറിച്ചാണ് Umesh Vallikkunnu ‘കുടിച്ചുപാത്തി കിടക്കുന്ന കൊറേ’ ആണുങ്ങളുടെയും…

ബിജു മേനോൻ- വിഷ്ണു മോഹൻ ചിത്രം തുടങ്ങി

ബിജു മേനോൻ- വിഷ്ണു മോഹൻ ചിത്രം തുടങ്ങി പി ആർ ഒ- എ എസ് ദിനേശ്…

ഇരുപത്തിയഞ്ചു കോടി മുതൽ മുടക്കിൽ ടോവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’

‘അന്വേഷിപ്പിൻ കണ്ടെത്തും’ ആരംഭിച്ചു കാപ്പയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി.…