വിശാഖ് നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ദ്വിഭാഷാ ഫോക്സി ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ‘എക്സിറ്റ്”ന്‍റെ ട്രെയിലർ

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘എക്സിറ്റ്’. മലയാളത്തിൽ പരീക്ഷണടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പസംഗ’ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം – റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് – നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, സംഗീതം – ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, കലാസംവിധാനം – എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ – ശരണ്യ ജീബു, മേക്കപ്പ് – സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ – അമൽ ബോണി, ഡി.ഐ – ജോയ്നർ തോമസ്, ആക്ഷൻ – റോബിൻച്ചാ, പി.ആർ.ഒ -പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിങ് – ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻസ് – യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ .

***

ചെമ്പന്‍ വിനോദ് ജോസ് നിര്‍മ്മിക്കുന്ന ‘അഞ്ചക്കള്ളകോക്കാൻ’ ട്രെയ്‌ലർ

നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .

ജെല്ലിക്കെട്ട്,സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ചുരുളി തുടങ്ങി സുലൈഖ മന്‍സില്‍ വരെ 6 സിനിമകള്‍ ഇതുവരെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്.. പൊറാട്ട് എന്ന കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഉല്ലാസ് ചെമ്പന്‍ അവതരിപ്പിക്കുന്നത്.ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ്, മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എ ആന്‍ഡ് എച് എസ് പ്രോഡക്ഷനാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍സംവിധായകന്‍ ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആര്‍മോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം റീലീസിന് തയാറെടുക്കുകയാണ്.

***

കമൽഹാസന്റെ ‘തഗ് ലൈഫ്’-ൽ നിന്നും പിന്മാറി ദുൽഖർ സൽമാൻ.

‘നായകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കമൽഹാസനും, മണിരത്‌നവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘തഗ് ലൈഫ്’. ബ്രമ്മാണ്ഡമായി ഒരുങ്ങി വരുന്ന ഈ ചിത്രത്തിൽ കമൽഹാസനൊപ്പം തൃഷ, ദുൽഖർ സൽമാൻ, ‘ജയം’ രവി തുടങ്ങിയവർ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മണിരത്നത്തിന്റെ ‘മദ്രാസ് ടാക്കീസ്, കമൽഹാസന്റെ ‘രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽ’, ഉദയനിധി സ്റ്റാലിന്റെ ‘റെഡ് ജയൻ്റ് മൂവീസ്’ എന്നീ കമ്പനികൾ ഒന്ന് ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ നിന്നും ദുൽഖർ സൽമാൻ പിന്മാറി എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിന് കാരണം ‘തഗ് ലൈഫ്’-ന്റെ ഷൂട്ടിങ്ങ് ഷെഡ്യൂൾ തൻ്റെ മറ്റ് ചിത്രങ്ങളുടെ ഷൂട്ടിംഗ് തീയതികൾക്കൊപ്പം വരുന്നതിനാലാണത്രെ ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്. മണിരത്‌നം സംവിധാനം ചെയ്തു സൂപ്പർഹിറ്റായ ‘ഓക്കേ കണ്മണി’ എന്ന തമിഴ് സിനിമയിൽ കഥാനായകനായി അഭിനയിച്ചത് ദുൽഖർ സൽമാനായിരുന്നു. ഈ ചിത്രത്തിന് ശേഷം മണിരത്നവും, ദുൽഖർ സൽമാനും ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു ‘തഗ് ലൈഫ്’. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത ദുൽഖർ സൽമാന്റെ ആരാധകരെ നിരാശപെടുത്തിയിട്ടുണ്ട്.

***

ഗാനചിത്രീകരണം ഇറ്റലിയില്‍

സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്. ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട സയന്‍സ് ഫിക്ഷന്‍ ചിത്രവുമായിട്ടാണ് വീണ്ടും പ്രഭാസ് വരുന്നത്. കല്‍കിയുടെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഗാനചിത്രീകരണത്തിനായി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഇന്ന് ഇറ്റലിയില്‍ എത്തി. ഇറ്റാലിയന്‍ വിമാനത്താവളത്തില്‍ ഒരു പ്രവൈറ്റ് ജറ്റിന്‍റെ മുന്നില്‍ നില്‍ക്കുന്ന അണിയറപ്രവര്‍ത്തകരുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ കല്‍കി ടീം പങ്കുവച്ചു.

ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരായ കമല്‍ഹാസനും അമിതാഫ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ്‌ കല്‍കിയിലെ നായികമാര്‍. പദ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മെയ്‌ 9 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. തെലുങ്കിന്റെ മുതിര്‍ന്ന നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ രാജേന്ദ്ര പ്രസാദും കല്‍ക്കി 2898 എഡിയില്‍ നിര്‍ണായക വേഷത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. മഹാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വനാണ് ഈ ബ്രഹ്മാണ്ട സിനിമയുടെ സംവിധായകന്‍.ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

You May Also Like

ഇത്രമേൽ തെളിവാർന്ന വ്യക്തിത്വമുള്ളൊരു ദളിത് കഥാപാത്രം ഒരു മുഖ്യധാരാ മലയാള സിനിമയിൽ മുമ്പ് വന്നിട്ടുണ്ടോ…?

Ismail Bin Ali ഇത്രമേൽ തെളിവാർന്ന വ്യക്തിത്വമുള്ളൊരു ദളിത് കഥാപാത്രം ഒരു മുഖ്യധാരാ മലയാള സിനിമയിൽ…

വിഘ്‌നേഷിന്റെ ദീപാവലി ‘തല’

സിമ്പുവിന്റെ ‘പോടാ പോടീ’യിലൂടെയാണ് വിഘ്നേഷ് ശിവൻ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം അദ്ദേഹം…

‘ജാക്ക് ആൻഡ് ജിൽ’ ഫസ്റ്റ്ലുക്ക് മോഹൻലാൽ റിലീസ് ചെയ്തു, മഞ്ജുവാര്യർ അടിപൊളി

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരിൽ ഒരാളാണ് സന്തോഷ് ശിവൻ. അദ്ദേഹം നല്ലൊരു സംവിധായകൻ കൂടിയാണ്.…

കമലിനെയും വിക്രത്തെയും കടത്തിവെട്ടി സൂര്യ തന്റെ 42-ാം ചിത്രത്തിൽ 13 വേഷങ്ങളിൽ എത്തുന്നു

നടൻ സൂര്യ തന്റെ 42-ാമത് സിനിമയിൽ 13 വേഷങ്ങളിൽ എത്തുന്നു എന്ന വാർത്ത അദ്ദേഹത്തിന്റെ ആരാധകർക്ക്…