ഇന്നത്തെ പ്രധാന സിനിമാ വിമർശനങ്ങൾ
Wonder Women – Anil Thomas
പേര് കേട്ടാൽ എന്തോ വലിയ സംഭവമാണെന്ന് തോന്നും. സംവിധായിക എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. കുറെ ഗർഭിണികൾ നദിയ മൊയ്തു നടത്തുന്ന ക്ളീനിക്ക് പോലെ എന്തോ ഒരു സ്ഥാപനത്തിൽ അവരെ പ്രസവത്തിന് മാനസികമായി തയ്യാറാക്കുന്നു. നദിയ മൊയ്തു ഡോക്ടറാണോ എന്നൊന്നും പറയുന്നില്ല.
അഭിനേതാക്കളിൽ പാർവ്വതി ആരോടൊക്കെയോ ഉള്ള പ്രതിഷേധം കാരണം മുഖവും വീർപ്പിച്ച് നടക്കുന്നു. കുറെ ചളിയടിച്ച് ഡയനോര.. സോറി സയനോര പിന്നെ കുറെ പ്രശ്നങ്ങളുമായി ഒരു മറാത്തി കുടുംബം. പത്മപ്രിയയും നിത്യ മേനെൻ എന്തിനോ തിളയ്ക്കുന്ന സാമ്പാറു പോലെ അവിടെയും ഇവിടെയും നടക്കുന്നു. പിന്നെയുമുണ്ട് കഥാപാത്രങ്ങൾ. ഇത് ഒരു മെഡിക്കൽ സിനിമയാണോ? അതോ സ്ത്രീ പക്ഷ സിനിമയോ? എന്ത് സ്ത്രീ പക്ഷമാണോ?സിനിമയുടെ പൊളി ടെക്നിക്കൊന്നും നമുക്ക് അറിയാത്തത് കൊണ്ടായിരിക്കും എനിക്ക് ബോറായി തോന്നി. ഒരു കാര്യം പറഞ്ഞാൽ ഫെമിനിസ്റ്റുകൾ കോപിക്കരുത്. പണിയൊന്നുമില്ലാത്ത WCC കാർക്ക് ഒരു കൈത്താങ്ങ് പോലെ തോന്നി ഈ സിനിമ കണ്ടപ്പോൾ. (ഇടം : സോണി ലൈവ്)
****
ജയജയജയജയ ഹേ – Vidhya Vijay
പൊതുവേ സ്ത്രീകഥാപാത്രങ്ങൾക്ക് സിനിമയിൽ ഫൈറ്റ് സീക്വൻസ് ഒക്കെ ഉണ്ടേൽ അത് വളരെ amateurish ആയാണ് അധികം സിനിമകളിലും ചെയ്ത് കണ്ടിട്ടുള്ളത്.അതിപ്പോ ഫൈറ്റ് കൊറിയോഗ്രാഫി ആണെങ്കിലും അഭിനേതാക്കളുടെ പെർഫോമൻസ് ആണെങ്കിലും ശോകമാണ്.ചുമ്മാ റോപ്പ് കെട്ടി വലിക്കലും എന്തെല്ലാമോ കാണിച്ചു കൂട്ടലും.അത് കാണുമ്പോ തന്നെ വളരെ കെയർലെസ്സ് ആയി ഒരു എഫ്ർട്ടും എടുക്കാതെ ചുമ്മാ എടുത്തത് ഫീൽ ചെയ്യും.അടുത്ത് കണ്ട ഐശ്വര്യ ലക്ഷ്മി അഭിനയിച്ച ഒരു തമിഴ് സിനിമയും അമല പോൾ അവസാനം ചെയ്ത ടീച്ചർ എന്ന സിനിമയും കണ്ടപ്പോ same ഫീലിംഗ് തോന്നിയിരുന്നു.നല്ല ദാരിദ്ര്യം ഫൈറ്റ്.
എന്നാൽ അധികം ആരും appreciate ചെയ്ത് കണ്ടില്ല. ദർശന ‘ജയ ജയ ജയ ജയഹേ’ യിൽ ചെയ്ത ഫൈറ്റ് സീക്വൻസ് എല്ലാം അടിപൊളിയായിരുന്നു.അത്യാവശ്യം നല്ല രീതിയിൽ പണിയെടുത്ത് ചെയ്തതാണ് എന്നത് സിനിമ കാണുമ്പോൾ മനസിലാകും.ദർശന നല്ല രീതിക്ക് എഫ്ർട്ട് ഇട്ട് ചെയ്തിട്ടുണ്ട്.നല്ല ഫൈറ്റ് കൊറിയോഗ്രാഫിയും ആണ്. ചെയ്യേണ്ട രീതിക്ക് ചെയ്താൽ നന്നായി വരും എന്നത് കാണിച്ചു തന്നു.
****
കാപ്പ – Vijay Raveendran
കാപ്പ. ഇവിടെ കുറേ തള്ള് റിവ്യുകൾ കണ്ടു. പടം വെറുംആവറേജ് ആണ്. ശരിക്കും നല്ല സൂപ്പറാക്കാൻ പറ്റുന്ന സംഗതി 3rd Act എത്തുമ്പോഴേക്കും ഒരു അവിഞ്ഞ പരുവമായി.ആദ്യം പൃഥ്വീരാജിനെ കാണിക്കുമ്പോഴൊന്നും ഫൈറ്റില്ല. പിന്നെ ഒരഞ്ച് മിനിറ്റ് കഴിഞ്ഞ് വെറുതെ ഒരു ഫൈറ്റ്. ഇതാദ്യമെ ഇട്ടാൽ പോരെ. പിന്നെ ഫ്ലാഷ്ബാക്കുകളുടെ ഒരു ചാകര. തീരുന്നില്ല. മെയിൻ കഥയിലേക്ക് വരാൻ കുറേ നേരമെടുക്കും. ഇന്റർവെല്ലാകാറാകുമ്പോഴാണ് മെയിൻ കഥയിലേക്ക് വരുന്നത്. പൃഥ്വിരാജ് വലിയ ഗുണ്ട. ഭാര്യ അപർണ. ശിങ്കിടി ജഗദീഷ്. പൃഥ്വീരാജിനും വില്ലനുമിടയിൽ പെട്ടുപോകുന്നയാളായിട്ട് ആസിഫ്. പുള്ളിയ്ക്ക് സത്യത്തിൽ വലിയ റോളില്ല. അത് കഷ്ടമായി തോന്നി. അവസാനം കഥയിട്ടിങ്ങനെ വലിച്ച് വലിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടി ഒരു ബോറൻ ക്ലൈമാക്സ്. ഒന്ന് രണ്ട് ഫൈറ്റ് കൊള്ളാം. കാറും ബൈക്കുമുള്ള ചെയ്സ് നല്ല ശോകമായിരുന്നു.പൃഥ്വീരാജിന്റെ സ്ലാങ്ങ് വലിയ ഗുണമില്ല. അഭിനയിക്കാൻ കാര്യമായി ഒന്നുമില്ല. എയർ പിടിച്ച് നിന്നാൽ മതി. ജഗദീഷ് നന്നായി. ആസിഫ് അലി സൂപ്പർ. ഏറ്റവും നല്ലത് ആസിഫായിരുന്നു. അപർണ തരക്കേടില്ല. അന്നാ ബെൻ കട്ട ശോകം. ദിലീഷ് പോത്തനും സൂപ്പർ.
***
അനന്ദം പരമാനന്ദം – Vimal Tommy
ഈ നാട്ടിലെ ഭൂരിഭാഗം കുടുംബങ്ങളിലും ഏറിയും കുറഞ്ഞും ബന്ധിപ്പിക്കാവുന്ന ‘മദ്യസക്തി’ എന്ന പ്രമേയം .ഏതു വേഷവും അതിമനോഹരമായി അവതരിപ്പിക്കുന്ന അഭിനേതാക്കൾ ,പറഞ്ഞിട്ടെന്ത്? പുതമയില്ലാത്ത തിരക്കഥയും അതിനാടകീയമായ സംഭാഷങ്ങളും കൊണ്ട് ശരാശരിയിൽ താഴെ മാത്രം ആനന്ദിപ്പിക്കാനെ സിനിമക്ക് കഴിയുന്നൊള്ളു.ഷാഫിക്ക് ‘ചിൽഡ്രൻസ് പാർക്ക് ‘നോളമേ താഴാൻ പറ്റുമെന്നായിരുന്നു ഇത് കാണുന്നവരെയുള്ള വിശ്വാസം.’അനന്ദം പരമാനന്ദം ‘ ആ റേഞ്ച് സ്വന്തം പേരിലേക്കു മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
***
സംവിധായകൻ നെൽസൺ – Vysakh B Vysakh
വിമാനത്തിൽ നിന്ന് വീഴാൻ പോയാലും എക്സ്പ്രഷൻ ഇട്ടാൽ…. സീവിടുവേ .നെൽസൺ അണ്ണാച്ചി ആണോ ഡയറക്ഷൻ എങ്കിൽ നായകന്മാർക്ക് അഭിനയിക്കേണ്ടി വരില്ല .വാ അനക്കിയാൽ മതി മൊത്തത്തിൽ റോബോട് പോലെ നിന്നു ഡയലോഗ് പറയണം .എന്നലേ ഇതൊക്കെ ഡാർക്ക് &😟blak ഹ്യൂമർ ആണെന്ന് പറയാൻ പറ്റൂ ..അടുത്തത് തലൈവർ.. തലൈവർ എന്തിരനിൽ ചെയ്ത് വച്ചോണ്ട് കുഴപ്പം ഇല്ല അത് പിന്നെ റോബോട്ട് തന്നെ ആയോണ്ട് ഓക്കേ ആയിരുന്നു. ജയ്ലറിൽ സ്റ്റൈൽ കാണിക്കാതെ അനങ്ങാതെ നടക്കേണ്ടി വരുന്ന തലൈവരെ ഓർത്താൽ…എന്താവോ .നെൽസൺ അണ്ണാച്ചി തെലുങ്കിൽ പോയി മഹേഷ് ഗരുവാമായിട്ട് പടം ചെയ്യണം എന്നാണ് എന്റെ ഒരിത്
**