ഡയൽ 100 ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ് കുമാർ റിലീസ് ചെയ്തു.

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ്കുമാർ തിരുവനന്തപുരത്ത് റിലീസ് ചെയ്തു.വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ചിത്രം രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കൃപാനിധി സിനിമാസ് ഫെബ്രുവരി മാസം ചിത്രം റിലീസ് ചെയ്യും. ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഡയൽ 100, വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്.

വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – രഞ്ജിത്ത് ജി.വി, ഛായാഗ്രഹണം – ഇന്ദ്രജിത്ത് എസ്, എഡിറ്റർ -രാകേഷ് അശോക്, റീ റെക്കാർഡിംങ് – ഹാരിഷ് മണി, ആർട്ട് – ബൈജു കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് -രാജേഷ് രവി, വസ്ത്രാലങ്കാരം – റാണാ പ്രതാപ് ,അസോസിയേറ്റ് ഡയറക്ടർ – അനുഷ് മോഹൻ, അനുരാജ്, സ്റ്റിൽ – ഷാലു പേയാട്, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – ക്യപാനിധി സിനിമാസ് സന്തോഷ് കീഴാറ്റൂർ, ജയകുമാർ, ദിനേശ് പണിക്കർ ,വിനോദ് രാജ്,പ്രസാദ് കണ്ണൻ, രതീഷ് രവി, അജിത്ത്, ഗോപൻ, പ്രേംകുമാർ, രമേശ്, അരുൺ, സൂര്യ, മീരാ നായർ, സിദ്ധുവർമ്മ ,ശേഷിക മാധവ്, അർച്ചന, രാജേശ്വരി, ഡോ.നന്ദന, വിദ്യ എന്നിവർ അഭിനയിക്കുന്നു. അയ്മനം സാജൻ

***

“പവി കെയർ ടേക്കർ” ടൈറ്റിൽ പോസ്റ്റർ.

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന “പവി കെയർ ടേക്കർ”എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അഞ്ചു പുതുമുഖ നായികമാരുള്ള ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ഈ തിരക്കഥ സംഭാഷണം, അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ എഴുതുന്നു. ഛായഗ്രഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എഴുതിയ വരികൾക്ക് കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദൻ സംഗീതം പകരുന്നു. എഡിറ്റർ -ദീപു ജോസഫ്. പ്രൊജക്റ്റ്‌ ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ-നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ, കോസ്റ്റ്യൂംസ്-സഖി എൽസ,മേക്കപ്പ് -റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ് – അജിത് കെ ജോർജ്,സ്റ്റിൽസ്-രാംദാസ് മാത്തൂർ, ഡിസൈൻസ്-യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ്-സുജിത് ഗോവിന്ദൻ, കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ,പി ആർ ഓ-എ എസ് ദിനേശ്.

ദയാ ഭാരതി ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയദർശൻ പ്രകാശനംചെയ്തു

ദക്ഷിണേന്ത്യയിലെ പ്രശസ്തഗസൽ ഗായകനായ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ദയാ ഭാരതി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകനായ പ്രിയദർശൻ പ്രകാശനം ചെയ്തു.അയോദ്ധ്യ ടെമ്പിൾ ടസ്റ്റിനു വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്കുമെന്ററി ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് ഈ പ്രകാശന കർമ്മം നിർവ്വഹിച്ചത്.ചടങ്ങിൽ സംവിധായകൻ കെ.ജി. വിജയകുമാർ. മാർക്കറ്റിംഗ് എക്സിക്കുട്ടീവ്-സിബി പടിയറ, എന്നിവരും പ്രശസ്ത നിർമ്മാതാവ് സെവൻ ആർട്ട്സ് വിജയകുമാറും ഈ പ്രകാശന കർമ്മത്തിൽ പങ്കുകൊണ്ടു.

തമ്പുരാൻ ഇൻ്റർനാഷണൽ ഫിലിം ആൻ്റ് ഇവൻ്റെ സിൻ്റെ ബാനറിൽ ബി. വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു.സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരേ വിരൽ ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്.ഈ മേഖലയിലേക്ക് ഗായകൻ ഹരിഹരൻ കടന്നു വരുന്നതോടെ ചിത്രത്തിന് പുതിയ വഴിത്തിരിവ് ഉണ്ടാകുന്നു.നെഹാസക്സേനാ, ദേശീയ അവാർഡ് ജേതാവ് നാഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത് ദിനേശ് പ്രഭാകർ, ഗോകുലം ഗോപാലൻ ഏ.വി.അനൂപ്,ജയരാജ് നീലേശ്വരം, എന്നിവർക്കെഷം നിരവധി പുതുമുഖങ്ങളും യഥാർത്ഥ ആദിവാസികളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ഗാനങ്ങൾ – പ്രഭാവർമ്മ ജയൻ തൊടുപുഴ, ഡാർവിൻ പിറവം.സംഗീതം. സ്റ്റിൽജു അർജുൻഹരിഹരൻ നാഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിൻ, ഹരിത .വി. കുമാർ.ഐ. ഏ എസ് എന്നിവരാണു ഗായകർ.ഛായാഗ്രഹണം – മെൽബിൻ ,സന്തോഷ്,എഡിറ്റിംഗ്- രതീഷ് മോഹൻ.കലാസംവിധാനം ലാലു തൃക്കളൂർ.മീഡിയാ എക്സിക്കുട്ടീവ് – സിബി പടിയറപ്രൊജക്റ്റ് ഡിസൈനർ- അനുക്കുട്ടൻ ഏറ്റുമാന്നൂർആതിരപ്പള്ളി, ആനക്കയം, അട്ടപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.വാഴൂർ ജോസ്.

***

വിവാദങ്ങളുടെ “ചോപ്പ് ” 23 ന്

ഗേറ്റ് വേ സിനിമാസിന്റെ ബാനറിൽ മനു ഗേറ്റ് വേ നിർമ്മിച്ച് രാഹുൽ കൈമല സംവിധാനം ചെയ്യുന്ന ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തുന്ന “ചോപ്പ് ” 23 ന് സാഗാ ഇന്റർനാഷണൽ തിയേറ്ററുകളിൽ എത്തിക്കുന്നു. “ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്” എന്ന ഒരൊറ്റ നാടകം കൊണ്ട് മലയാള നാടക ചരിത്രത്തിൽ ഏറനാടിന്റെ ഗർജ്ജിക്കുന്ന സിംഹമായി മാറിയ ഇ.കെ അയമു എന്ന മനുഷ്യ സ്നേഹിയായ നാടക പ്രവർത്തകന്റെ ജീവിതം മുന്നോട്ട് വച്ച മാനവികതയുടെ സന്ദേശം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ചോപ്പ് എന്ന ചിത്രത്തിലൂടെ നാടക പ്രവർത്തകനും സംവിധായകനുമായ രാഹുൽ കൈമല. 1920 മുതൽ 70 വരെയുള്ള കിഴക്കൻ ഏറനാടിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രം കൂടിയാണ് ഇ.കെ അയമുവിന്റെ അരങ്ങും അണിയറയും ദൃശ്യവൽക്കരിക്കുന്നതിലൂടെ യുവതലമുറയോട് പറയുന്നത്. മനുഷ്യനെ മനുഷ്യനായി കാണാത്ത മതത്തെ തള്ളിപ്പറയുന്ന, ജാതി മത ചിന്തകൾക്കതീതനായ മനുഷ്യ സ്നേഹിയായ അയമുവിനോടൊപ്പം കെ.ജി ഉണ്ണീൻ, നിലമ്പൂർ ബാലൻ, മാനു മുഹമ്മദ്, ഡോ. ഉസ്മാൻ , കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുഞ്ഞാലി എന്നിവരും ചേരുമ്പോൾ ഏറനാടിനെ കൂടുതൽ ചുവപ്പണിയിക്കുന്നു. നിലമ്പൂർ ബാലനേയും നിലമ്പൂർ ആയിഷ യേയും മലയാളത്തിന് സമ്മാനിച്ച ഇ.കെ അയമുവിന്റെ ജീവിതം പറയുന്ന ചോപ്പിൽ ഇ.കെ അയമു എന്ന ശക്തമായ കഥാപാത്രത്തിന് ജീവൻ നൽകിയത് വയനാടിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നാടകപ്രവർത്തകനും ചലച്ചിത്ര നടനുമായ സനിൽ മട്ടന്നൂരാണ്.

കേരളം നെഞ്ചേറ്റിയ മുരുകൻ കാട്ടാക്കട ആലപിച്ച് ഏറെ വൈറലായ “മനുഷ്യനാകണം ” എന്ന ഗാനം പാടി അഭിനയിക്കുന്നത് മുരുകൻ കാട്ടാക്കടയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാമുക്കോയ, കോട്ടയം നസീർ, ജയൻ ചേർത്തല, മുഹമ്മദ് പേരാമ്പ്ര, പ്രദീപ് ബാലൻ, ടോം ജേക്കബ്, സിയാൻ ശ്രീകാന്ത്, നിലമ്പൂർ ആയിഷ, സരയു മോഹൻ, വിജയലക്ഷ്മി ബാലൻ, ആയിഷ അയമു, ജനനി രമേഷ് , സിനി സേയ, നിള, ആഷ് വി പ്രജിത്ത്, രഞ്ജന പ്രജിത്ത്,തുടങ്ങിയ താരങ്ങളോടൊപ്പം മലബാറിലെ നിരവധി നാടക പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും അഭിനയിച്ച ചോപ്പിന്റെ കഥയും സംഭാഷണവും വിശ്വം കെ അഴകത്തും കലാസംവിധാനം മനു കള്ളിക്കാടും ക്യാമറ പ്രശാന്ത് പ്രണവവും സംഗീതം പി.ജെയും എഡിറ്റിംഗ് സിയാൻ ശ്രീകാന്തും ചീഫ് അസോസിയേറ്റ് ഗിരീഷ് കറുത്തപറമ്പും ഗാന രചന മുരുകൻ കാട്ടാക്കട, വിശ്വം കെ അഴകത്ത്, കെ.ജി ഉണ്ണീൻ, മസ്താൻ കെ.എ അബൂബക്കർ പൊന്നാനി,ബിജു ആർ പിള്ള എന്നിവരും മേക്കപ്പ് പുനലൂർ രവിയും കോസ്റ്റ്യൂംസ് രഘുനാഥ് മനയിലും പ്രൊഡക്ഷൻ കൺട്രോളർ സതീഷ് ഗണപതിയും സ്റ്റിൽസ് ജയൻ തില്ലങ്കരിയുമാണ് നിർവ്വഹിച്ചത്.

***

”ഹത്തനെ ഉദയ” പൂർത്തിയായി

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിൽവടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. മുഹമ്മദ് എ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- കൃഷ്ണന്‍ കോളിച്ചാല്‍, ആര്‍ട്ട് ഡയറക്ടര്‍- അഖില്‍, മേക്കപ്പ്- രജീഷ് ആര്‍ പൊതാവൂര്‍, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്- ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റജില്‍ കൈസി, സംവിധാന സഹായികള്‍- രഞ്ജിത്ത് മഠത്തില്‍, ലെനിന്‍ ഗോപിന്‍, നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ ലക്ഷ്മണന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മണ്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- നസ്രൂദ്ദീന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

***

പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

***

Aanandhapuram Diaries Video song

**

 

 

You May Also Like

മലയാളികൾ കാത്തിരുന്ന സന്തോഷവാർത്ത പുറത്തുവിട്ട് താരദമ്പതികൾ.

സെക്കൻഷോ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയ താരമാണ് സണ്ണി വെയിൻ. ഈ സിനിമയിലൂടെ തന്നെയായിരുന്നു മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

ജനങ്ങളെ കൊള്ളയടിക്കുന്ന ബുക്കിങ് സൈറ്റുകൾക്കെതിരെ നിലകൊണ്ട ഈ തിയേറ്റർ ഉടമയ്‌ക്കൊപ്പം നമുക്ക് നിൽക്കാം

സിനിമാ ടിക്കറ്റുകള്‍ വാട്സാപ്പില്‍ വിതരണം ചെയ്ത തിയറ്റര്‍ ഉടമയ്ക്ക് വിലക്ക്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന…

ആർ. ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ത്രില്ലർ ചിത്രം ‘CHUP’ ഒഫീഷ്യൽ ട്രെയിലർ

ആർ. ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ത്രില്ലർ ചിത്രം ‘CHUP’ ഒഫീഷ്യൽ ട്രെയിലർ.…

മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് അദ്ദേഹത്തിനുള്ളത് ?

Bineesh K Achuthan പ്രൈമറി ക്ലാസ്സുകളിൽ ഞാൻ പഠിച്ച സ്കൂളിന്റെ പി റ്റി എ കമ്മിറ്റി…