പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ‘ബൈരി പാർട്ട്-1’ ! ട്രെയിലർ പുറത്തിറങ്ങി.

പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ഒരുങ്ങുന്ന ‘ബൈരി പാർട്ട്-1’ൻ്റെ ട്രെയിലർ റിലീസ് ചെയ്തു. സയ്യിദ് മജീദ്, മേഘ്‌ന എലൻ, വിജി ശേഖർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോൺ ഗ്ലാഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡികെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വി ദുരൈരാജാണ് നിർമ്മിക്കുന്നത്.ബൈരി ശക്തിവേലൻ്റെ ശക്തി ഫിലിം ഫാക്ടറി തിയേറ്റർ റിലീസ് ചെയ്യുന്ന ചിത്രം ഡ്രീം ബി​ഗ് ഫിലീംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തെക്കൻ തമിഴ്‌നാടിൻ്റെ പശ്ചാത്തലത്തിൽ, തലമുറകളായി തുടരുന്ന പ്രാവ് ഓട്ടത്തിൽ യുവാക്കൾ എങ്ങനെ പങ്കെടുക്കുന്നുവെന്നും ഓട്ടത്തിന് പക്ഷികളെ ഒരുക്കുമ്പോൾ അവർ നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് ചിത്രത്തിൽ ​ദൃശ്യാവിഷ്ക്കരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സൗബിൻ, ഇനിയ, ജി വി പ്രകാശ് കുമാർ എന്നിവർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്.

സംവിധായകൻ ജോൺ ഗ്ലാഡിയുടെ വാക്കുകൾ, “‘ബൈരി’ എന്നാൽ പരുന്ത് എന്നാണർത്ഥം. ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതുകൊണ്ടാണ് അത് തിരഞ്ഞെടുത്തത്. റേസിംഗ് പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ഒരാൾ 30 പ്രാവുകളെ വളർത്തിയാൽ, 3 പ്രാവുകൾ മാത്രമാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്, ബൈരി ബാക്കിയുള്ള പ്രാവുകളെ കൊല്ലുന്നു. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകൾക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാൻ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. പ്രാവ് ഓട്ടം മാത്രമല്ല, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൂടി ചിത്രം പറയുന്നുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായ ഗവേഷണം നടത്തിയ ശേഷമാണ് ഞാൻ സിനിമ ഒരുക്കിയത്.”

യഥാർത്ഥ ജീവിതത്തിലെ പ്രാവ് ഓട്ടക്കാരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ ജോൺ ഗ്ലാഡി, രമേഷ് അറുമുഖം, വിനു, ശരണ്യ രവിചന്ദ്രൻ, കാർത്തിക് പ്രസന്ന, ദിനേശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘തടം’ ഫെയിം അരുൺ രാജാണ് ചിത്രത്തിനായ് സംഗീതം പകരുന്നത്. കാർത്തിക് നേത, മോഹൻ രാജൻ, പൊൻ മനോബൻ എന്നിവരുടെതാണ് വരികൾ. ഛായാഗ്രഹണം: എ വി വസന്ത കുമാർ, ചിത്രസംയോജനം: ആർ എസ് സതീഷ് കുമാർ, പിആർഒ: ശബരി.

***

സ്റ്റെയിൻലെസ്സ് സ്റ്റീൽ ബാറുകളിൽ മമ്മൂട്ടിയുടെ കഥാപാത്രങ്ങളുടെ പേരുകൾ ! 15kg ഭാരമുള്ള മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ ശിൽപം ശ്രദ്ധ നേടുന്നു.

50 സ്റ്റെയിൻലെസ്സ് സ്റ്റീൽ ബാറുകളിലായി മമ്മൂട്ടിയുടെ ശ്രദ്ധേയമായ 58 കഥാപാത്രങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി നിസ്സാർ ഇബ്രാഹിം നിർമ്മിച്ച 35 cm നീളവും 20 cm വീതിയും 40 cm ഉയരവുമുള്ള മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ ശിൽപം ശ്രദ്ധ നേടുന്നു. 15kg ഭാരമുള്ള ഈ ശിൽപം ഒരു അനാമോർഫിക് ഇൻസ്റ്റാളേഷനാണ്.
“Embodying the soul of your cinematic journey, intricate artistry intertwines with a brutalist medium, an homage to your talent in versatility and your indelible mark on the world of cinema. May this sculpture stir your heart as you have for millions around the world..” എന്നാണ് ശിൽപത്തിന് താഴെയായ് ആർട്ടിസ്റ്റ് നിസ്സാർ ഇബ്രാഹിം കുറിച്ചിരിക്കുന്നത്.

***

അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന മനോജ് പാലോടൻ ചിത്രം; ചിത്രീകരണം പൂർത്തിയായി.

അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്. തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിൻ്റെ ലൊക്കേഷൻ എറണാകുളവും പരിസര പ്രദേശങ്ങളുമാണ്. ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ജോണി ആൻ്റണി, സെന്തിൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം – മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഗ്രാഷ് പി.ജി, വി.എഫ്.എക്സ്-റോബിൻ അലക്സ്, സ്റ്റിൽസ്- ദേവരാജ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിസൈൻസ്- മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

***

മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഡബ്ബിംഗ് പുരോഗമിക്കുന്നു.

കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഡബ്ബിംഗ് വർക്കുകൾ എറണാകുളം സൗത്ത് സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു.സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്.ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ,പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദർ ആണ് നായിക.

സെഞ്ച്വറി വിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ക്യാമറ – ഷെട്ടി മണി, തിരക്കഥ, സംഭാഷണം – ഷിബുആറമ്മുള, എഡിറ്റർ -ഷിബു പി.എസ്, ഗാനങ്ങൾ – സന്തോഷ് കോടനാട്,സുധാംശു ,വിപീഷ് തിക്കൊടി, സംഗീതം – അൻവർ അമൻ, ബി.ജി.എം- ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, ഗ്രാഫിക്സ് – ശങ്കർ സുബ്രഹ്മണ്യൻ,നിർമ്മാണ നിർവ്വഹണം -സെബി ഞാറക്കൽ, അസോസ്റ്റേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്,പ്രൊഡക്ഷൻ കൺട്രോളർ-സലാം പെരുമ്പാവൂർ ,ആർട്ട് – അരുൺ കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈനിംഗ്-ബെർലിൻ മൂലമ്പള്ളി, മേക്കപ്പ് – നിഷാന്ത് സുപ്രൻ, കോസ്റ്റ്യൂംസ് – ദേവകുമാർ കീഴ്മാട്, ക്യാമറ അസിസ്റ്റൻസ് – അരുൺ, പ്രവീൺ, അനീഷ്, സ്റ്റിൽ – ഷാബു പോൾ, പി.ആർ.ഒ- അയ്മനം സാജൻ,ഡിസൈൻ – സത്യൻസ്. സഹദ് റെജു, ബോബൻ ആലുമ്മൂടൻ, ബാലു സജീവൻ, സാജു തലക്കോട്, സജീവ് ഗോകുലം, ശ്രീപതി, ഷിബുആറമ്മുള, അനന്ദു, മഹി, രാമചന്ദ്രൻ (ടി.പി.ആർ) അർജുൻദേവരാജ്, പ്രവീൺ, ശബരിനാഥ്, കൊച്ചുണ്ണി പെരുമ്പാവൂർ ,സെബി ഞാറക്കൽ, അരുൺ, നിഷാന്ത്, സഫ്ന ഖാദർ, ദിവ്യദാസ് ,മഹിത, പാർവ്വതി, ഗ്രേഷ്യ അരുൺ, ആശലില്ലി തോമസ്, ജ്വവൽ ബേബി, ടിഷ എന്നിവർ അഭിനയിക്കുന്നു. പി.ആർ.ഒ അയ്മനം സാജൻ

You May Also Like

വെറുമൊരു ബാർബി ഗേളിൽ നിന്ന് നിന്ന് അനുഷ്ക ഷെട്ടി എന്ന നടി നേടിയെടുത്ത താരപദവി അത്ഭുതപ്പെടുത്തുന്നതാണ്

Happy Birthday Anushka Shetty ❤️ Sajith M S ഇന്ത്യൻ മുഖ്യധാര കച്ചവടസിനിമകളിൽ, പ്രത്യേകിച്ച്…

കേവലം 26 വയസു മാത്രമുള്ളപ്പോഴാണ് 32 – 35 പ്രായം വരുന്ന പണിക്കരെ മോഹൻലാൻ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്

Bineesh K Achuthan  മലയാള സിനിമക്ക് നർമ്മത്തിൽ പൊതിഞ്ഞ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്…

എ. ആർ റഹ്മാൻ തകർത്തു, വിക്രത്തിന്റെ ‘കോബ്ര’ ലിറിക്കൽ സോങ് വീഡിയോ പുറത്തിറങ്ങി

ചിയാൻ വിക്രമിന്‍റെ പുതിയ ചിത്രം കോബ്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. ഇപ്പോഴിതാ “കോബ്ര” ലിറിക്കൽ…

ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാൻ

ഒരിടയ്ക്കു ഹാനാൻ എന്ന പെൺകുട്ടി അതിജീവനനത്തിന്റെ സിംബൽ ആയിരുന്നു. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ ഹനാനിന്റെ…