ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 26

0
171

Shiji Jose

ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 26

നരോന്ദ്ര പ്രസാദിന്റെ ജന്മദിനം

മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് തന്റേതായ ഭാവുകത്വം പകർന്നു കൊടുത്ത അതുല്യ നടൻ നരേന്ദ്ര പ്രസാദിന്റെ ജന്മദിനം (26/10/1945). നടനെന്നതിനൊപ്പം സാഹിത്യ നിരൂപകൻ, നാടകകൃത്ത്, നാടക സംവിധായകൻ, അധ്യാപകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു നരേന്ദ്ര പ്രസാദ് എന്ന അതുല്യ പ്രതിഭ. ബിരുദ കാലഘട്ടം മുതൽക്കേ സമകാലികങ്ങളിൽ സാഹിത്യ സൃഷ്ടികളുമായി സജീവം.1967-ൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1989 മുതൽ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായ നരേന്ദ്രപ്രസാദ് വിരമിക്കും വരെ തൽസ്ഥാനത്ത് തുടർന്നു.1980 മുതൽ നാടക രംഗത്ത് സജീവം. അദ്ദേഹം സ്ഥാപിച്ച ‘നാട്യഗൃഹം’ എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്.
നാട്യഗൃഹത്തിൽ നരേന്ദ്രപ്രസാദ് 14 നാടകങ്ങൾ സംവിധാനം ചെയ്തു. 1985-ൽ നരേന്ദ്രപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച ‘സൗപർണ്ണിക’ എന്ന നാടകം കേരള സാഹിത്യ അക്കാദമി-സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ നേടി.

ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകൾ’ എന്ന ടെലിഫിലിമിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തി. 1989-ൽ ‘അസ്ഥികൾ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ സിനിമയിലെ അരങ്ങേറ്റം. അതിനും മുമ്പേ ഭരതന്റെ ‘വൈശാലി’യിൽ ബാബു ആന്റണിയുടെ രാജാവിന്റെ കഥാപാത്രത്തിലൂടെ അദ്ദേഹം ചലച്ചിത്ര രംഗത്ത് ശബ്ദസാന്നിധ്യമായിരുന്നു. പത്മരാജന്റെ അവസാന ചിത്രം ‘ഞാൻ ഗന്ധർവ്വനിൽ’ അശരീരിയായതും അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴിക്കല്ലായിരുന്നു. സവിശേഷമായ ശരീരഭാഷ കൊണ്ടും വ്യത്യസ്തമായ ശബ്ദവിന്യാസം കൊണ്ടും നരേന്ദ്ര പ്രസാദ് അമൂർത്താനന്ദക്ക് അനനുകരണീയമായ ഭാവതീക്ഷ്ണത നൽകി. ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു പോലും നരേന്ദ്രപ്രസാദ് എന്ന നടൻ മലയാള സിനിമയിൽ വില്ലൻ എന്ന സങ്കൽപ്പത്തിന്റെ പര്യായമായി മാറിയത് അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ ഒന്നുകൊണ്ടു മാത്രമായിരുന്നു. പൈതൃകത്തിലെ ദേവദത്തൻ ചെമ്മാന്തിരിപ്പാടും ആറാംതമ്പുരാനിലെ അപ്പൻ തമ്പുരാനും നരേന്ദ്രപ്രസാദ് എന്ന നടന്റെ അഭിനയ പ്രതിഭയുടെ ആഴമളന്ന കഥാപാത്രങ്ങളായിരുന്നു.

അഭിനയ പ്രതിഭ എന്ന നിലയ്ക്കാണ് നരേന്ദ്രപ്രസാദ് ഏറെ പ്രശസ്തനായതെങ്കിലും ഒരു സാഹിത്യ നിരൂപകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഔന്നത്യം അതൊട്ടും കുറയ്ക്കുന്നില്ല. മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ നരേന്ദ്രപ്രസാദിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര-നാടക-സാഹിത്യ മേഖലകളിൽ ഇത്രത്തോളം കഴിവു തെളിയിച്ച മറ്റൊരാൾ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. 2003 നവംബർ മൂന്നിന് കോഴിക്കോട്ടായിരുന്നു ഈ ബഹുമുഖ പ്രതിഭയുടെ അന്ത്യം.

740 – കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.

1814 – ബ്രിട്ടീഷ് ജനറൽ ഗവർണർ നേപ്പാളി നെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1825- 1817 ൽ നിർമാണം തുടങ്ങിയ 363 മൈൽ നീളമുള്ള Erge canal കപ്പൽ ഗതാഗതത്തിന് തുറന്ന് കൊടുത്തു.

1858 -ഹാമിൽട്ടൺ സ്മിത്ത് റോട്ടറി വാഷിംഗ് മെഷീന് പേറ്റന്റ് നൽകി

1861 – പോണി എക്സ്പ്രസ് എന്ന അമേരി ക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.

1863 – റെഡ് ക്രോസ് രൂപികരണ യോഗം ജനിവയിൽ തുടങ്ങി

1863 – ലോകത്തിൽ ഏകീകൃത ഫുട്ബാൾ നിയമം നിലവിൽ വന്നു

1905 – നോർ‌വേ സ്വീഡനിൽ നിന്നും സ്വാത ന്ത്ര്യം നേടി

1934 – അഖിൽ ഭാരതീയ ഗ്രാമീണ ഉദ്യോഗ് സംഘ് (ഓൾ ഇന്ത്യ ചെറുകിട വ്യവസായ അസോസിയേഷൻ) മഹാത്മാഗാന്ധി സ്ഥാപിച്ചു.

1946 – നാസി കുറ്റവാളികൾക്കെതിരെ ന്യൂറംബർഗ് വിചാരണ തുടങ്ങി

1947 – കാശ്മീരിനെ ഇന്ത്യൻ യൂനിയന്റ ഭാഗ മാക്കുന്നത് സംബന്ധിച്ച കരാറിൽ കാശ്മീർ രാജാവ് ഹരി സിങ് ഒപ്പുവച്ചു.

1950 – മദർ തെരേസ ഇന്ത്യയിലെ കൊൽക്ക ത്തയിൽ മിഷനറീസ് ഓഫ് ചാരിറ്റി കണ്ടെത്തി

1958 – ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.

1962 – ചൈനീസ് കടന്നു കയറ്റത്തിനെതിരെ രാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

1971 – ചൈനീസ് നിയന്ത്രണ തായ്വാനെ UN ൽ നിന്ന് പുറത്താക്കി.

1977 – ലോകത്ത് നിന്ന് Smallpox നിർമാർജ നം ചെയ്തതായി ലോകാരോഗ്യ സംഘടന. (അവസാനം കണ്ടത് സോമാലിയയിൽ)

1984- ഒക്ടോബർ 14 ന് ജനിച്ച Baby Fae എന്ന കുട്ടിക്ക് അപൂർവ ഹൃദയരോഗം ബാധിച്ചതിനെ തുടർന്ന് ഒരു തരം കുരങ്ങിൽ നിന്ന് ഹൃദയം സ്വീകരിച്ചു ശസ്ത്രക്രിയ നടത്തി.ഏതാനും ആഴ്ചകൾക്കകം കുഞ്ഞ് മരണപ്പെട്ടു…

1994 – ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.

1999 – ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയി ലേക്ക് (യുനെപ്) ഇന്ത്യ വീണ്ടും തിരഞ്ഞെടു ക്കപ്പെട്ടു.

2001- സെപ്റ്റംബർ 11 ന് ഭികര സംഘടനയാ യ അൽ – ഖ്വയ്ദ അമേരിക്കയിലെ വേൾഡ് ട്രെയിഡ് സെൻററിലടക്കം നടത്തിയ ഭീകരാക്രമണത്തിന്റെ വെളിച്ചത്തിൽ അമേരിക്കയിൽ patriotic act നിലവിൽ വന്നു

2012 – അഫ്ഗാനിസ്ഥാനിലെ മെയ്‌മാനയിൽ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

2017 – ജസീന്ദ ആർഡെർൻ ന്യൂസിലാന്റിലെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സർക്കാർ തലവനായി

ജന്മദിനങ്ങൾ

1759- ജോർജ് ഡാന്റേ,.
ഫ്രഞ്ച് തത്വചിന്തകൻ,ഫ്രഞ്ച് വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം,34 മത് വയസ്സിൽ 1794ൽ വധിക്കപ്പെട്ടു.

1916 – ഫ്രാൻകോ റാങ്ങ്.
മുൻ ഫ്രഞ്ച് പ്രസിഡണ്ട്.

1925- പവനൻ (പി.വി. നാരായണൻ നായർ ) തലശ്ശേരി സ്വദേശി,സാഹിത്യകാരൻ , യുക്തി വാദി നേതാവ്

1932 – എസ്. ബങ്കാരപ്പ.
മുൻ കർണാടക മുഖ്യമന്ത്രി, നിരവധി തവണ പാർലമെന്റംഗം

1945 – നരേന്ദ്ര പ്രസാദ്.
അധ്യാപകൻ, നിരൂപകൻ, നാടകകൃത്ത്, സംവിധായകൻ, സിനിമാ നടൻ…

1949 – റാണി ചന്ദ്ര
അകാലത്തിൽ അപ കടത്തിൽ പൊലിഞ്ഞ ചലച്ചിത്ര താരം. കെ.ജി. ജോർജിന്റെ സ്വപ്നാ ടനത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്.

1947 – ഹിലാരി ക്ലിന്റൺ.
1993- 2001 യു. എസ് പ്രഥമ വനിത.പ്രഥമ വനിതയായിരിക്കെ US സെനറ്റിൽ തെര ഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് തോറ്റു

1952 – തോമസ് ഐസക്.
സംസ്ഥാന ധനകാര്യ മന്ത്രി

1965 – മനോ
പിന്നണി ഗായകൻ.കാതലിനിലെ മുക്കാല മുക്കാബലാ, ഉള്ളത്തെ അള്ളിത്തായിലെ അഴകിയ ലൈലാ, പ്രശസ്ത ഹിറ്റുകൾ

1985 – അസിൻ തോട്ടുങ്കൽ.
മലയാളിയായ പ്രശസ്ത ബോളിവുഡ് സിനിമാ താരം

ചരമവാർഷികങ്ങൾ

1957- ഗർട്ടി തെരേസ കോറി.
USA വൈദ്യ ശാസ്ത്രത്തിൽ നോബൽ നേടിയ ആദ്യ വനിത

1981- ദത്താത്രേയ രാമചന്ദ്ര ബേന്ദ്ര
കന്നട സാഹിത്യകാരൻ,1973 ൽ ജ്ഞാനപീഠം.

1983 – ആൽഫ്രഡ് ടാർസ്കി
US ഗണിത ശാസ്ത്രജ്ഞൻ, ഗണിതത്തിൽ മെറ്റാ മാത്തമറ്റിക്സ്, തത്വശാസ്ത്രത്തിൽ സെമന്റിക്സ് എന്നിവക്ക് തുടക്കമിട്ടു:.

1988- ടാറ്റാ പുരം സുകുമാരൻ,കഥാകൃത്ത്

2000 -മൻമഥ് നാഥ് ഗുപ്ത
ചരിത്രകാരനായ,വിപ്ലവനായകനായ സ്വാത ന്ത്ര്യ സമര പോരാളി.1925 ൽ കാക്കേരി സംഭവുമായി ബന്ധപ്പെട്ട് 14 വർഷം തടവിൽ.

2009 – ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ
കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ പരമാദ്ധ്യക്ഷൻ, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത

2014- കെ.വി.ഹരിദാസൻ
ചിത്രകാരൻ, 2013 ൽ രാജാ രവിവർമ്മ പുരസ്കാരം.

Advertisements