Shiji Jose

ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 28

സ്വാമിനി നിവേദിത (ജന്മദിനം)
സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സ്വാമിനി നിവേദിത1867 ഒക്ടോബർ 28-ന് ജനിച്ചു. സാമൂഹ്യ പ്രവർത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും ആയിരുന്ന മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ ആണ്‌, സ്വാമി വിവേകാനന്ദന്റെ ഒട്ടുമിക്ക ഇംഗ്ലീഷ്‌ അമേരിക്കൻ പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും, പിന്നീട്‌ ഇന്ത്യയിലെത്തി സന്യാസസംഘാംഗമാകുകയും സ്വാമിനി നിവേദിത ആകുകയും ചെയ്തത്‌.
പതിനെട്ടാം വയസ്സിൽ കെസ്വിക്കിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയായി തുടക്കം, തീവ്രമായ മതവീക്ഷണം ചെറുപ്പത്തിലേ തന്നെ ഉണ്ടായിരുന്ന മാർഗരറ്റിന് ലൗകിക ജീവിത സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല വിദ്യാഭ്യാസ പ്രവർത്തക എന്ന നിലയിൽ മാർഗരറ്റ് സജീവമായി പ്രവർത്തിച്ചു. ലണ്ടനിൽ ന്യൂ സ്കൂൾ സ്ഥാപിക്കുന്നതിന് ഹസിസ്ഭേല്യു മാർഗരറ്റിന്റെ സഹായം തേടിയിരുന്നു. 1895-ൽ അവിടംവിട്ട്, റസ്കിൻ സ്കൂൾ സ്ഥാപിച്ചു. അക്കാലത്ത് ലേഡി ഇസബെല്ലിന്റെ ഭവനത്തിൽ വച്ചുനടന്ന മതപ്രഭാഷണത്തിനിടയിലാണ് മാർഗരറ്റ് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടുന്നത്. പിന്നീടദ്ദേഹത്തെ അവർ ഗുരുവായി സ്വീകരിച്ചു. 1898 ജനുവരി 28-ന് അവർ ഭാരതത്തിലെത്തി. മാർച്ച് 25-ന് ബംഗാളിൽവച്ച് മാർഗരറ്റിന് സ്വാമിജി ‘നിവേദിത’ എന്ന പേര് കൊടുത്തു. ശ്രീരാമകൃഷ്ണസമ്പ്രദായത്തിലുള്ള പരിശീലനമാണ് നിവേദിത അഭ്യസിച്ചത്. വിവേകാനന്ദസന്ദേശങ്ങളുടെ പ്രചരണാർഥം അൽമോറ, കാശ്മീർ എന്നിവിടങ്ങളിൽ കുറച്ചുകാലം താമസിച്ചു. പിന്നീട് നൈഷ്ഠിക ബ്രഹ്മചാരിണിയായി ഏറെക്കാലം ബേലൂർ മഠത്തിൽ കഴിച്ചു കൂട്ടിയ നിവേദിത, 1898 നവംബർ 12-ന് ബാഗ്ബസാറിൽ ഒരു പുതിയ സ്കൂളിന് തുടക്കമിട്ടു. വിദ്യാർഥിനികൾക്ക് മാത്രമായുള്ള ഈ സ്കൂളിൽ ആധ്യാത്മികാന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നല്കി. 1902-ൽ വിവേകാനന്ദസ്വാമികൾ സമാധിയായശേഷവും നിവേദിതയുടെ ഊർജ്ജിത പ്രവർത്തനങ്ങൾക്ക് ഇളക്കം തട്ടിയില്ല. ബാലഗംഗാധര തിലകൻ, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയ പ്രമുഖരുമായി രാഷ്ട്രീയ ചർച്ചകൾ നടത്താനും പുതിയ രാഷ്ട്രീയ സങ്കല്പം പടുത്തുയർത്താനും നിവേദിത മുന്നിലുണ്ടായിരുന്നു. ഹിന്ദുധർമത്തിന്റെ ശക്തിയിൽ അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ബറോഡയിൽവച്ച് അരവിന്ദഘോഷിനെ പരിചയപ്പെട്ടതും നിവേദിതയുടെ ജീവിതസങ്കല്പത്തെ ഊർജ്ജസ്വലമാക്കി. ദക്ഷിണേന്ത്യയിൽ ഇവർ നടത്തിയ സന്ദർശനങ്ങളും ചർച്ചകളും ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയ പ്രവർത്തനങ്ങളിലേക്ക് ശക്തമായരീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിൽ അണിചേരുകയും ചെയ്തു. വിദ്യാഭ്യാസം, സ്വാതന്ത്ര്യപ്രസ്ഥാനം, ബംഗാൾ വിഭജനം, സ്വദേശി പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും ആത്മീയമായ ഒരുണർവ് വിപ്ളവചലനങ്ങൾക്ക് പകർന്നുകൊടുക്കാനും നിവേദിത ശ്രമിച്ചു. ഭാരതത്തിന്റെ ദേശീയതയ്ക്കുവേണ്ടിയുള്ള സമരങ്ങളിൽ നിവേദിതയും മുന്നിട്ടുനിന്നു. ഭാരതീയരുടെ വിഗ്രഹാരാധനാ സങ്കല്പത്തെ അവർ മാനിക്കുകയും ചെയ്തിരുന്നു. വനിതകൾക്കായി പ്രത്യേക സന്ന്യാസ ചിട്ടകളോടെ ഒരു മാതൃമന്ദിരവും അവരുടെ നേതൃത്വത്തിൽ ഉയർന്നുവന്നു. ധീരമായ ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ ഉയർന്നുവന്ന വിമർശനങ്ങളെ അസാമാന്യ ധീരതയോടെ നേരിട്ട നിവേദിത ക്രമേണ, രോഗാതുരയായിത്തീർന്നു. നിവേദിതയുടെ സമ്പൂർണ കൃതികൾ അഞ്ചുവാല്യങ്ങളിലായി കൽക്കത്ത അദ്വൈതാശ്രമത്തിൽനിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔവർ മാസ്റ്റർ ആൻഡ് ഹിസ് മെസ്സേജ്, ദ് മാസ്റ്റർ ആസ് ഐ സോ ഹിം തുടങ്ങിയ ഗ്രന്ഥങ്ങൾ വിഖ്യാതങ്ങളാണ്. 1911 ഒക്ടോബർ 13-ന് 44-ാം വയസ്സിൽ ഡാർജിലിങ്ങിൽ വച്ച് സിസ്റ്റർ നിവേദിത ദിവംഗതയായി.

World Animation day

1492- കൊളംബസ് ക്യൂബ കണ്ടു പിടിക്കുന്നു, juana എന്ന പേരിൽ സ്പെയിനിന് കൈമാറുന്നു.

1848 – സ്പെയിനിലെ ആദ്യത്തെ റെയിൽ റോഡ് ബാഴ്സിലോണക്കും മറ്റാറോയ്ക്കുമിട യിൽ പ്രവർത്തനമാരംഭിച്ചു.

1868 – തോമസ് ആൽ‌വ എഡിസൺ തന്റെ ആദ്യ പേറ്റന്റ്റിന്‌ (വൈദ്യുത വോട്ടിങ്ങ് യന്ത്രം) അപേക്ഷിച്ചു.

1886 -അമേരിക്കൻ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാൻഡ് ന്യൂയോർക്കിൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി രാഷ്ട്രത്തിന് സമർപ്പിച്ചു

1900- അഞ്ചുമാസം നിണ്ട പാരിസ് ഒളിമ്പിക് സിന് സമാപനം

1918- ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് ചെക്കോസ്ലോവാക്യ സ്വതന്ത്രമായി..

1922 – ഇറ്റാലിയൻ ഫാസിസ്റ്റുകൾ ബെനിറ്റോ മുസ്സോളിനിയുടെ നേതൃത്വത്തിൽ റോമിലേക്കു മാർച്ച് നടത്തി അധികാരം പിടിച്ചെടുത്തു.

1938- പതിനേഴായിര ത്തോളം ഹോളണ്ട് കാരായ ജൂതൻമാരെ നാസി ജർമനി തിരിച്ചയച്ചു….

1947 – ജമ്മു കശ്മീരിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ ശൈഖ് മുഹമ്മദ് അബ്ദുല്ല യെ ക്ഷണിച്ചു.

1948 – സ്വിസ്സർലാഡുകാരൻ പോൾ മുള്ളർ രസതന്ത്രത്തിലുള്ള നോബൽ സമ്മാനത്തിന് അർഹനായി.

1969 – ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുത നിലയമായ മഹാരാഷ്ട്രയിലെ താരാപൂർ രാഷ്ട്രത്തിന് സമർപ്പിച്ചു.

1972 – എയർബസ് എ300 ആദ്യത്തെ പറക്കൽ നടത്തി.

1986 – ന്യൂയോർക്കിലുള്ള സ്റ്റാച്ച്യൂ ഓഫ് ലിബേർട്ടിയുടെ നൂറാമത് പിറന്നാൾ ദിനം

1992 – എഞ്ചിനീയറിംഗ് കോളേജുകൾക്ക് ക്യാപിറ്റേഷൻ ഫീസ് ആരംഭിക്കാൻ ഒമ്പത് സ്വകാര്യ സംഘടനകളെ അനുവദിച്ച ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു.

1995- അസർബൈജാൻ മെട്രോ റെയിൽ തീപിടുത്തം,നിരവധി മരണം..

1996 – ഡൽഹിയിൽ നിന്ന് പടിഞ്ഞാറൻ യുപിയിലേക്ക് ഡെങ്കി രക്തസ്രാവം പനി (ഡിഎച്ച്എഫ്) പടരുന്നു.

1998 – 18 മെഡിക്കൽ വിദഗ്ധർക്ക് റോയ് ദേശീയ അവാർഡ് സമ്മാനിച്ചു.

1999 – ലോക്‌സഭയിലെ പ്രതിഷേധത്തിനിടെ ഇൻഷുറൻസ് ബിൽ അവതരിപ്പിച്ചു.

2007- ക്രിസ്റ്റീന ഫർണാണ്ടസ് ഡിക്ച്ച്നർ അർജന്റീനയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതാ പ്രസിഡണ്ടായി… തെരഞ്ഞുപ്പിലൂടെയല്ലാതെ നേരത്തെ 1974 ജൂലൈ 1ന് ഇസബൽ മാർട്ടിനസ് പ്രസിഡണ്ടായിരുന്നു..

2010 – പതിനേഴാമത് ഇന്ത്യ – ആസിയാൻ ഉച്ചകോടി വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിയിൽ ആരംഭിച്ചു.

2012 – അയർലണ്ടിലെ അബോർട്ടർ നിയമത്തിലെ പ്രതിസന്ധികൾ മൂലം ജിവൻ നഷ്ടപ്പെടാനിടായ ഇന്ത്യൻ ഡന്റിസ്റ്റ് സവിതാ ഹാലപ്പവർ ചരമമടഞ്ഞു ..

ജന്മദിനങ്ങൾ

1911- പിയാരാ സിങ് ഗിൽ
സെൻട്രൽ സയന്റിഫിക് ഇൻസ്ട്രുമെന്റ് ഓർഗനൈസേഷന് പ്രഥമ ഡയരക്ടർ. അമേരിക്കയുടെ മാൻ ഹട്ടൻ ആണവ പദ്ധതിയിൽ പങ്കെടുത്ത ഇന്ത്യക്കാരൻ.

1914- ജോനാസ് സാൽക്ക്-
പോളിയോ വാക്സിൻ കണ്ടു പിടിച്ചു..

1914- എസ് വരദരാജൻ നായർ.
സ്വാതന്ത്ര്യ സമര സേനാനി,പി.കെ.വി മന്ത്രിസഭയിൽ ധനമന്ത്രി,കോൺഗ്രസ് എസ് നേതാവ്

1933- ഗരിഞ്ച,
ബ്രസീലിയൻ ഫുട്ബാൾ താരം

1941- എം ജി സോമൻ മലയാള സിനിമാ താരം

1955 – ഇന്ദ്ര നൂയി.
തമിഴ് നാട് സ്വദേശി പെപ്സി സിഇഒ (2006-18), ലോകത്തിലെ ശക്തയായ സ്ത്രീ

1955 – ബിൽ ഗേറ്റ്
മൈക്രോസോഫ്റ്റ് സ്ഥാപകൻ

1957- ഫ്ലോറൻസ് അർതൗഡ്.
അറ്റ്ലാന്റിക്കിന്റെ പ്രതിശ്രുത വധു എന്നറിയപ്പെടുന്നു,ഒറ്റക്ക് അറ്റ്ലാന്റിക് മുറിച്ചു കടന്ന ധീരവനിത.

ചരമവാർഷികങ്ങൾ

1627 – ജഹാംഗീർ,മുഗൾ ചക്രവർത്തി…

1900- മാക്സ് മുള്ളർ
പാശ്ചാത്യ ലോകത്ത് പൗരസ്ത്യ തത്വചിന്ത യെക്കുറിച്ചും ഭാരതത്തെ കുറിച്ചുമുള്ള പoനങ്ങൾക്ക് തുടക്കമിട്ട വ്യക്തി.. ഋഗ്വേദം , ഉപനിഷത്തുകൾ തുടങ്ങിയ സംസ്കൃതത്തിൽ നിന്നും ജർമനിലേക്ക് പരിഭാഷ നടത്തി

1976- ചെറുകാട് (സി ഗോവിന്ദപിഷാരടി ) മലയാള സാഹിത്യകാരൻ.

2011 – ശ്രീലാൽ ശുക്ല
2009 -ൽ ജ്ഞാനപീഠം നേടിയ സാഹിത്യകാ രൻ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.