Shiji Jose

ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 29

റെഡ് ക്രോസ് സൊസൈറ്റി സ്ഥാപക ദിനം

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ഷോൺ ഹെൻറി ഡ്യൂനന്റ് 1859-ൽ ഇറ്റലിയിൽ സോൾഫെറിനോ (Solferino) യുദ്ധത്തിന്റെ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യൂനനുണ്ടായത്. സോൾഫെറിനോ യുദ്ധത്തിൽ ഇരുപക്ഷത്തുമായി പരിക്കേറ്റ അനേകായിരങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഒരു ക്രൈസ്തവ ദേവാലയത്തിൽ ഒരു താത്ക്കാലിക ആശുപത്രി സ്ഥാപിച്ചുകൊണ്ടാണ് ഡ്യൂനൻ ഈ രംഗത്തേക്കു കടന്നുവന്നത്. ജനീവയിൽ തിരിച്ചെത്തിയ ഡ്യൂനൻ തന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് 1862-ൽ എ മെമ്മറി ഒഫ് സോൾഫെറിനോ (A Memory of Solferino) എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരം സംഘടന ആവശ്യമാണെന്ന ആശയം ഈ കൃതിയിലൂടെ ഡ്യൂനൻ അവതരിപ്പിച്ചു. 1863 – ൽ ജനീവയിൽ ചേർന്ന സമ്മേളനം അന്തർദേശീയ റെഡ് ക്രോസ് കമ്മിറ്റിക്ക് രൂപംനൽകി. 1864-ൽ ജനീവയിൽ നടന്ന രണ്ടാമതു സമ്മേളനത്തിൽ 12 രാഷ്ട്രങ്ങൾ പങ്കെടുത്തിരുന്നു. ഈ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനം ജനീവ കൺവെൻഷൻ എന്നാണറിയപ്പെടുന്നത്. തുടർന്ന് 1906-ൽ നാവികയുദ്ധങ്ങളിൽ പരിക്കേൽക്കുന്നവരെ സംബന്ധിച്ചും 1929-ൽ യുദ്ധത്തടവുകാരെ സംബന്ധിച്ചുമുള്ള ജനീവ കൺവെൻഷനുകൾ നിലവിൽ വന്നു. 1949-ൽ സിവിലിയൻ ജനതയെ സംബന്ധിച്ചുള്ള ജനീവ കൺവെൻഷനും പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും ഈ നാല് ജനീവ കൺവെൻഷനുകളിലും അംഗങ്ങളാണ്. ഓരോ രാജ്യത്തും ദേശീയ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. 1919-ൽ രൂപീകൃതമായ ലീഗ് ഒഫ് റെഡ് ക്രോസ് സൊ സൈറ്റീസിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും അഭയാർഥികൾക്കും സഹായമെത്തിക്കുന്നു ണ്ട്

International internet day ( രാജ്യാന്തര ഇൻറർനെറ്റ് ദിനം )

world stroke day (ലോക പക്ഷാഘാത ദിനം)

world psoriasis day (ലോക സോറിയാസിസ് ദിനം)

1814 – ആദ്യത്തെ നീരാവിയിൽ പ്രവർത്തി ക്കുന്ന യുദ്ധക്കപ്പലായ “ഡെമോലോജോസ്” വിക്ഷേപിച്ചു

1851 – ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ ബംഗാളിൽ സ്ഥാപിതമായി. രാധ കാന്ത ദേവ് പ്രസിഡന്റായും ദേവേന്ദ്രനാഥ ടാഗോർ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

1859 – സ്പെയിൻ മൊറോക്കോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു

1863 – അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (lCRC) ഹെന്റി ഡ്യുനന്റ് ജനീവയിൽ രൂപീകരി ച്ചു.1917, 44,63 എന്നി വർഷങ്ങളിൽ സമാധാന നോബൽ കിട്ടി.

1881 – ജഡ്ജ് (യുഎസ് മാസിക) ആദ്യമായി പ്രസിദ്ധീകരിച്ചു.

1913 – എൽ സാല്വഡോറിൽ വെള്ളപ്പൊക്കം; ആയിരങ്ങൾ മരണമടഞ്ഞു.

1922 – ഇറ്റലിയിലെ രാജാവായിരുന്ന വിക്ടർ ഇമ്മാനുവൽ മൂന്നാമൻ ബെനിറ്റോ മുസ്സോളിനിയെ പ്രധാനമന്ത്രിയാക്കി

1923- മുസ്തഫാ കമാൽ തുർക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു..

1929 – ഓഹരി വിപണി വലിയ വിഷാദം… കറുത്ത ചൊവ്വാഴ്ച.

1935 – തിരുവനന്തപുരം -മുംബൈ വിമാന സർവീസ് ആദ്യമായി തുടങ്ങി

1945 – ആദ്യത്തെ ബോൾപോയിന്റ് പേന വിൽപ്പനയ്‌ക്കെത്തി. (ബിറോ)

1952 – ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി ലിമിറ്റഡുമായി സ്റ്റീൽ കോർപ്പറേഷൻ ഓഫ് ബംഗാളിന്റെ സംയോജനം 1953 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു

1958 – ബോറിസ് പാസ്റ്റർ നാക് സാഹിത്യ നോബൽ നിരസിക്കുന്നു.

1960 – മുഹമ്മദലി (കാഷ്യസ് ക്ലേ) രാജ്യാന്തര ബോക്സിങിൽ അരങ്ങേറി.

1961 – സിറിയ യുണൈറ്റഡ് അറബ് റിപ്പബ്ലി ക്കിൽ നിന്ന് പുറത്തുകടന്നു.

1966 – നാഷണൽ ഓർഗനൈസേഷൻ ഓഫ് വിമൻ സ്ഥാപിച്ചു

1969 – ആദ്യത്തെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധം അർപാനെറ്റിൽ സാധ്യമായി

1983 – ടർക്കിയിൽ ഭൂകമ്പം – 1300 മരണം.

1996 – ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വാഗേല വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു.

1998 – എഴുപത്തിയേഴ് കാരനായ ജോൺ ഗ്ലെൻ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരിയായി.

1999 – ഒഡിഷയിൽ വൻ നാശം വിതച്ച ചുഴലി കൊടുങ്കാറ്റ്.

2004 – റോമിൽ 25 യൂറോപ്യൻ രാഷ്ട്രത്തല വന്മാർ യൂറോപ്പിനായി ഒരു ഭരണഘടന സ്ഥാപിക്കുന്ന ഉടമ്പടിയിൽ ഒപ്പുവച്ചു

2004 – അറബി ഭാഷാ വാർത്താ ശൃംഖലയായ അൽ ജസീറ 2004 ഒസാമ ബിൻ ലാദൻ വീഡിയോയിൽ നിന്നുള്ള ഒരു ഭാഗം പ്രക്ഷേപണം ചെയ്തു,

2005- ഡൽഹിയിൽ തുടർച്ചയായ 3 ബോംബ് സ്ഥോടനം , നിരവധി മരണം.

2008- ഡൽറ്റാ എയർലൈൻസ്, നോർത്ത് വെസ്റ്റ് എയർ ലൈൻസ് സംയോജനം.

2008 – ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് വീണ്ടും ലോക ചെസ് ചാമ്പ്യനായി. റഷ്യയുടെ വ്ലാദിമിർ ക്രാംനിക്കിനെയാണ് തോല്പിച്ചത്.

2014 – നാസയുടെ പേടകവുമായി അന്താരാ ഷ്ട ബഹിരാകാശ നിലയത്തിലേക്ക് കുതിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചു.

2015 – മുപ്പത്തിയഞ്ച് വർഷത്തിന് ശേഷം ചൈന ഒറ്റക്കുട്ടി സിദ്ധാന്തം ഉപക്ഷിച്ചു.

2015 – യു‌എസ് പ്രതിനിധി സഭയുടെ സ്പീക്ക റായി പോൾ റയാൻ (ആർ-വിസ്കോൺ‌സി ൻ) തിരഞ്ഞെടുക്കപ്പെട്ടു.

2018 – ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന ബോയിംഗ് 737 മാക്‌സി ന്റെ ലയൺ എയർ ഫ്ലൈറ്റ് 610 അപകടത്തി ൽ 189 പേർ മരിച്ചു.

ജന്മദിനങ്ങൾ

1897- ജോസഫ് ഗീബൽസ്.
ഹിറ്റ്ലറുടെ PRD (പ്രചരണ ) മന്ത്രി, നുണ പ്രചരണങ്ങൾക്ക് ഗീബൽസിയൻ തന്ത്രമെന്ന പേര് വന്നതിനുടമ.

1931 – വാലി(ടി.എസ്. രംഗരാജൻ)
തമിഴ് സാഹിത്യകാരൻ, ഒട്ടനവധി ഹിറ്റ് തമിഴ് സിനിമാ ഗാനങ്ങളുടെ സൃഷ്ടാവ്, പത്മശ്രി ജേതാവ്.

1938 – അലൻ ജോൺസർ സർ ലീഫ്. ആഫ്രിക്കയിലെ ആദ്യ വനിതാ പ്രസിഡണ്ടാ യി ലൈബീരിയയിൽ സ്ഥാനമേറ്റു.2011 ൽ സമാധാന നോബൽ കിട്ടി.

1971- മാത്യു ഹെയ്ഡൻ
ഓസിസ് ക്രിക്കറ്റിലെ പ്രമുഖ ഓപ്പണർ, ലാറക്ക് താഴെയുള്ള മികച്ച രണ്ടാമത് വ്യക്തി ഗത സ്കോറിനുടമ.

1974 – മൈക്കൽ വോൺ.
മുൻ ഇംഗ്ലിഷ് ക്രിക്കറ്റ് നായകൻ.

ചരമവാർഷികങ്ങൾ

1618- സർ വാൽട്ടർ റാഫ്.
ഇംഗ്ലിഷ് എഴുത്തുകാരൻ, നാവികൻ, കിംഗ് ജോൺ ഭരണകൂടം തലവെട്ടി കൊന്നു. പുക യിലയെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം ഇംഗ്ലണ്ടിൽ പ്രശസ്തനായിരുന്നു.

1903 – സർ അമരാവതി ശേഷയ്യ ശാസ്ത്രി
തിരുവിതാംകൂറിന്റെയും പുതുക്കോട്ടയു ടെയും ദിവാൻ, പുതുക്കോട്ട ആധുനികവ ൽക്കരിച്ചു

1911- ജോസഫ് പുലിറ്റ്സർ.
അമേരിക്കൻ പത്രപ്രവർത്തകൻ, ന്യൂയോർ ക്ക് വേൾഡ് പത്രത്തിൽ പ്രവർത്തിച്ചു. മരണ ശേഷം 1917 ൽ എൻഡോവ്മെൻറായി അമരിക്കൻ പത്രപ്രവർത്തകർക്ക് പുലിറ്റ്സർ പ്രൈസ് സ്ഥാപിച്ചു.

1959 – ആർ. നാരായണ പണിക്കർ.
കേരള ഭാഷാ സാഹിത്യ ചരിത്രം (7 ഭാഗങ്ങ ൾ ) പ്രസിദ്ധീകരിച്ചു,സാഹിത്യ അക്കാദമി അവാർഡ് നേടി.

1983- ജോസഫ് ചാഴിക്കട്ട്.
ഒന്നാം നിയമസഭാഗം, ഹാസ്യ പ്രസംഗം വഴി പ്രശസ്തി നേടി.

1988- കമലാ ദേവി ചതോ പാദ്ധ്യായ. സ്വാതന്ത്യ സമര സേനാനി,സാമൂഹ്യ പരിഷ്കർത്താവ്.

2001- കെ പി ഉമ്മർ.
മലയാള സിനിമയിലെ സുമുഖനായ വില്ലൻ

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.