ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 30

0
165

Shiji Jose

ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 30

ഡീഗോ മറഡോണ (ജന്മദിനം)
ഡീഗോ അർമാൻഡോ മറഡോണ ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാൾ, അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു. 1960 -ഒക്ടോബർ 30 ന് ബ്യൂണസ് അയേഴ്‌സ്, അർജന്റീന ജനനം.
1979-ലെ യൂത്ത് ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീന സംഘത്തിൽ മറഡോണ അംഗമായിരുന്നു. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതൽ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളിൽ മറഡോണ അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന 1986-ൽ ലോകകപ്പ് വിജയിക്കുകയും 1990-ൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.
അർജന്റീനക്കു വേണ്ടി 91 മത്സരങ്ങളിലായി 34 ഗോളുകൾ മറഡോണ നേടിയിട്ടുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാൽ‌പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.

ലോക മിത വ്യയ ദിനം (Thrift day),

സമ്പാദ്യ ദിനം.. ( ഇന്ത്യയൊഴികെയു ള്ള രാജ്യങ്ങളിൽ 31നാണ് )

1502- വാസ്കോ ഡി ഗാമ ഇന്ത്യയിലേക്ക് രണ്ടാം വട്ടം യാത്ര തിരിച്ചു..

1772 – ക്യാപ്ടൻ ജയിംസ് കുക്ക് ക്യാപ്ടൗണി ൽ എത്തി ചേർന്നു.

1894 – ഡാനിയൽ കൂപ്പറിന് time clock ന്റെ Patent കിട്ടി

1905 – റഷ്യൻ ഭരണഘടനക്ക് വിത്തു പാകിയ ഒക്ടോബർ മാനിഫെസ്റ്റോ സർ ചക്രവർത്തി പുറത്തിറക്കി, പൗര സ്വാതന്ത്ര്യം സ്ഥാപിച്ചതും പാർലമെന്റ് ഡ്യൂമ സ്ഥാപിച്ചതും ഇതിന്റെ ഭാഗമാണ്..

1917 – പാലസ്തിനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുന്നത് സംബന്ധിച്ച ബാൽഫർ പ്രഖ്യാപനം നിലവിൽ വന്നു..

1920 – ഓസ്ട്രേലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സിഡ്നിയിൽ സ്ഥാപിതമായി.

1922- മുസോളിനി ഇറ്റലിയിൽ സർക്കാർ സ്ഥാപിച്ചു..

1925 – ജോൺ ലോഗി ബേർഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷൻ സം‌പ്രേക്ഷണ സം‌വിധാനം നിർമ്മിച്ചു.

1939- പോളണ്ടിനെ വിഭജിക്കാൻ സോവിയറ്റ് യൂനിയൻ – ജർമനി ധാരണ

1945- ഇന്ത്യ യു എൻ ൽ അംഗമായി…

1947 – 23 രാജ്യങ്ങൾ ജനീവയിൽ GATT കരാർ ഒപ്പുവച്ചു..

1955- പാക്കിസ്ഥാന്റെ നം 8 ബാറ്റ്സ്മൻ ഇംതിയാസ് അഹമ്മദ് ഇരട്ട സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ചു..

1957- സോവിയറ്റ് യൂനിയൻ സ്ഫുട്നിക് 11 ൽ ലെയ്ക എന്ന പട്ടിയെ ബഹിരാകാശത്തേക്കയച്ചു.. ‘

1960 – മൈക്കേൽ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ നടത്തി.

1961- ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്ര ജൻ ബോംബ് (38 മെഗാ ടൺ) സോവിയറ്റ് യൂനിയൻ പരീക്ഷിച്ചു.1000 കി.മി വ്യാസത്തി നുള്ള പ്രഹര ശേഷി ഈ ബോംബിനുണ്ടായിരു ന്നു.

1966 – ശിവാജി പാർക്കിൽ ശിവസേനയുടെ ആദ്യ യോഗം.

1973 – ഏഷ്യ- യൂറോപ്പ് വൻകരകളെ ബന്ധിപ്പിക്കുന്ന തുർക്കിയിലെ ബോസ്ഫറസ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു.

1974 – ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എതിരാളിയായ ജോർജ്ജ് ഫോർമാനെ ഇടിച്ചുവീഴ്‌ത്തി ലോക ഹെവി‌വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചു.

1984 – സെക്യൂരിറ്റി കൗൺസിൽ അംഗത്വ ത്തിന് ഇന്ത്യ ചൈനീസ് പിന്തുണ തേടി

1990 – ‘കർസേവ’ നടത്താൻ റാം ജന്മഭൂമി / ബാബാരി മസ്ജിദിലേക്ക് മാർച്ച് ചെയ്ത ജനക്കൂട്ടത്തിന് നേരെ സുരക്ഷാ സേന വെടിയുതിർത്തതോടെ നിരവധി പേർ മരിച്ചു.

1992 – ഇന്ത്യയും ചൈനയും സമാധാന നടപ ടികൾ തുടരാനും അതിർത്തി വ്യാപാരത്തിന് കൂടുതൽ പോയിന്റുകൾ തുറക്കാനും തീരുമാനിച്ചു.

1997 – കേരള കൗമുദിയുടെ കണ്ണൂർ പതിപ്പും ഇന്റർനെറ്റ് പതിപ്പും ആരംഭിച്ചു.

1997 – മറഡോണ അന്താരാഷ്ട്ര ഫുട്ബാളി ൽ നിന്ന് വിരമിച്ചു

2007 – ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആൽബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി

2008 – മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് നഷീദ് തിരഞ്ഞെടുക്കപ്പെട്ടു.

2008 – അസമിലുണ്ടായ സ്ഫോടനപരമ്പരക ളിൽ 77 പേർ മരിച്ചു.

2014 – സ്വീഡൻ പാലസ്തീനെ അംഗീകരിക്കു ന്നു.

ജന്മദിനങ്ങൾ

1451ക്രിസ്റ്റഫർ കൊളംബസ് പര്യവേക്ഷകൻ

1735 – ജോൺ ആഡംസ്.
രണ്ടാമത്തെ US പ്രസിഡണ്ട്.

1909 – ഹോമി ജഹാംഗീർ ഭാഭ.
ഇന്ത്യൻ ന്യു ക്ലിയർ പദ്ധതി പിതാവ്.

1930 – ആർ.എസ് ഗവായി. മുൻ കേരള ഗവർണർ ‘

1949 – ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രമോദ് മഹാജൻ

1960- മറഡോണ അർജന്റീന
ലോക മെമ്പാടുമുള്ള ഫുട്ബാൾ ആസ്വാദക രുടെ ആരാധനാമൂർത്തി.

1962 – കോൾട്ടനി വാൽഷ്.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം,519 വിക്കറ്റ്.

1983 – ഇയാൻ ഹ്യും എന്ന മലയാളികളുടെ ഹ്യൂമേട്ടൻ.

ചരമവാർഷികങ്ങൾ

1883- സ്വാമി ദയാനന്ദ് സരസ്വതി
ജോധ്പൂർ കൊട്ടാരത്തിൽ വച്ച് വിഷ ബാധ യേറ്റ് കൊല്ലപ്പെട്ടു,പഴയ പേര് മൂലശങ്കർ

1910 – ഷോൺ ഹെൻറി ഡ്യൂനന്റ്
അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റി യുടെ സ്ഥാപകൻ

1974 – ബിഗം അക്തർ
ഗസല്ലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഹിന്ദു സ്ഥാനി സംഗീതജ്ഞ.

1990 – വി ശാന്താറാം.
ഇന്ത്യൻ സിനിമയുടെ വഴികാട്ടി

2011 – ടി. എം. ജേക്കബ്ബ്, മുൻ മന്ത്രി.

2014 – വാറൻ ആൻഡേഴ്സൺ.
1984 ലെ ഭോപ്പാൽ ഗ്യസ് ദുരന്തത്തിന് കാരണമായ Union Carbide സ്ഥാപന ഉടമ.

2017 – മേലാൺമൈ പൊന്നുച്ചാമി
പ്രമുഖനായ തമിഴ് കഥാകൃത്ത്, മുർപോക്ക് എഴുത്താളർ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്

Advertisements