കാത്തിരിക്കാം…ഗോഡ്സേ സ്വപ്നം കണ്ട ‘സത്യസന്ധരായ’ ചരിത്രകാരന്മാർക്കായി

93
‘ഗാന്ധിജിയുടെ നേരെ വെടിയുതിർത്തപ്പോൾ അതോടെ എന്റെ ജീവിതവും അവസാനിച്ചു കഴിഞ്ഞു.അന്നുമുതൽ അതീന്ദ്രിയമായ ധ്യാനാവസ്ഥയിലാണ് ഞാനുള്ളത്.ഈ രാജ്യത്തിന് വേണ്ടി ഗാന്ധിജി ത്യാഗങ്ങൾ ചെയ്തുവെന്ന് സമ്മതിക്കാൻ ഞാൻ തയ്യാറാണ്.അദ്ദേഹത്തോടും അദ്ദേഹം ചെയ്ത സേവനങ്ങളോടും ഞാനെന്നും ബഹുമാനം ഉള്ളവനായിരിക്കും.എന്നാൽ ജനങ്ങളെ പറഞ്ഞ് പറ്റിച്ച് രാജ്യത്തെ വെട്ടിമുറിക്കാൻ അദ്ദേഹത്തിന് അവകാശമില്ല.എന്നോടാരും ദയകാണിക്കണമെന്ന് എനിക്കാഗ്രഹമില്ല.
എനിക്ക് വേണ്ടി ഒരാളും മറ്റുള്ളവരോട് ദയ യാചിക്കണമെന്നും ഞാനാഗ്രഹിക്കുന്നില്ല.
മാതൃ രാജ്യത്തോടുള്ള ഭക്തിയും ഉപാസനയും പാപമാണെങ്കിൽ ഞാൻ പാപം ചെയ്തുവെന്ന് സമ്മതിക്കുന്നു.എന്നാൽ ആ ഭക്തിയും ഉപാസനയും മികവായി പരിഗണിക്കുമെങ്കിൽ വിനയപൂർവ്വം അതും ഞാൻ സ്വീകരിക്കുന്നു.
നാലുപാട് നിന്നും ആളുകളെന്നെ വിമർശിക്കുമ്പോഴും ധാർമ്മികമായി ഞാൻ ചെയ്തത് ശരിയാണെന്ന എന്റെ തോന്നലിന് ഇന്നും ഒരിളക്കവും വന്നിട്ടില്ല .ഒരിക്കൽ സത്യസന്ധരായ ചരിത്രകാരന്മാർ എന്റെ പ്രവർത്തിയെ കൃത്യമായി മൂല്യനിർണ്ണയം നടത്തുകയും അതിന്റെ യഥാർത്ഥ മൂല്യം കണ്ടെത്തുകയും ചെയ്യും എന്നെനിക്കുറപ്പുണ്ട് ”.നാഥുറാം വിനായക് ഗോഡ്‌സേ
കാത്തിരിക്കാം…
ഗോഡ്സേ സ്വപ്നം കണ്ട സത്യസന്ധരായ ചരിത്രകാരന്മാർക്കായി.ഗാന്ധിജിയെ കൊന്ന ആർ എസ് എസുകാരൻ നാഥുറാം വിനായക് ഗോഡ്‌സെയേ മാമോദീസാ മുക്കി ദേശസ്നേഹിയാക്കുന്ന ഭരണകൂട കാപട്യത്തെ തിരിച്ചറിഞ്ഞ് കൊണ്ട് ഈ രാജ്യത്തിന്റെ ചരിത്രമെന്തെന്ന് നമ്മുടെ തലമുറകളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഇന്ന് നമ്മൾ ഏറ്റെടുക്കേണ്ട രാഷ്ട്രീയ പ്രവർത്തനം.
***
കടപ്പാട് : Manoj Kumar Manu