ഇന്ത്യൻ സിനിമയുടെ അഭിമാനമായ കെജിഎഫ് ചാപ്റ്റർ 2 ഏപ്രിൽ 14 ന് റിലീസ് ആകാനിരിക്കെ ‘റോക്കി ഭായി ‘ ഇന്ന് കേരളത്തിൽ എത്തുകയാണ്. ഇന്നുച്ചയ്ക്ക് കൊച്ചി ലുലു മാളിൽ ആണ് യാഷ് എത്തുന്നത്. അവിടെ അദ്ദേഹം മാധ്യമങ്ങളുമായും ആരാധകരുമായും സംവദിക്കും.
കോളാർ സ്വർണ്ണഖനിയുമായി ബന്ധപ്പെട്ട അവകാശത്തർക്കങ്ങളും ഗ്യാങ്സ്റ്റർ പോരാട്ടങ്ങളും മറ്റാരും പറയാത്ത രീതിയിലാണ് പ്രശാന്ത് നീൽ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യഭാഗം തന്നെ വലിയ തരംഗം തീർത്തിരുന്നു. റോക്കി എന്ന അധോലോക നായകന്റെ വേഷത്തിൽ എത്തുന്നത് യാഷ് ആണ്. കേരളത്തിൽ ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്.
യാഷിനൊപ്പം സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ടൻ , ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു എന്നീ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.