Connect with us

Entertainment

കുപ്പിയിലടയ്ക്കപ്പെട്ട ജലത്തിന്റെ വിലാപം – ടുഗെദർ

Published

on

Noushad babu സംവിധാനം ചെയ്ത ഒരു ഷോർട്ട് മൂവിയാണ് Together. തികച്ചും പാരിസ്ഥിതികമായ ഒരു ആശയം . ഭൂഗർഭജല ചൂഷണത്തിനെതിരെ ഉറച്ച ശബ്ദമാണ് ഈ മൂവി. ഡയലോഗുകൾ ഇല്ലാതെ പറയേണ്ട ആശയത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വൻകമ്പനികൾ ജലചൂഷണം നടത്തുന്നത് വർദ്ധിച്ചിരിക്കുന്ന കാലമാണ്. കിണറുകളും നീർത്തടങ്ങളും വറ്റിവരണ്ടു . കുടിവെള്ള സ്രോതസുകൾ നശിച്ചു. പ്രകൃതി നമുക്ക് തന്നിട്ടുള്ള ഉറവകളെ സംരക്ഷിച്ചു നിർത്തേണ്ടത് എല്ലാരുടെയും ഉത്തരവാദിത്തമാണ്.

ടുഗെദറിനു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കോളകമ്പനികളും കുടിവെള്ള കമ്പനികളും നടത്തുന്ന ഭൂഗർഭ ജലചൂഷണം അതി ഭീകരമാണ്. ഇതിന്റെ ഉപോൽപ്പന്നമായ മറ്റൊരു പാരിസ്ഥിക പ്രശ്നമാണ് പ്ലാസ്റ്റിക്ക് മാലിന്യ പ്രശ്നം. പ്രകൃതി സുന്ദരമായ സ്ഥലങ്ങളുടെ ഭംഗിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉത്തരവാദിത്തമില്ലാത്ത മനുഷ്യരുടെ സംഭവനയാണ്. പ്രകൃതിയിൽ ലയിക്കാത്ത ഈ ദുഷിച്ച വസ്തു പക്ഷെ ജനജീവിതത്തിന്റെ സകല മേഖലകളെയും ഗ്രസിച്ചിരിക്കുന്നു.

‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ‘എന്ന് കവി പാടുമ്പോൾ നാം അത് സ്വയം ചോദിക്കേണ്ടതുണ്ട്. ജലം ജീവന്റെ അമൃതാണ്. ഈ മൂവിയെ കുറിച്ച് എഴുതുമ്പോൾ തന്നെ ഒരു കവിതയുടെ ആശയം കൂടി ഇവിടെ ചേർക്കണമെന്നു തോന്നുകയാണ്.

“പരുന്തിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ അമ്മക്കോഴി സംരക്ഷിക്കുന്നതുപോലെ, ഭൂമി ജലത്തുള്ളികളെ ചേർത്തുപിടിച്ചു തന്റെ സ്നേഹത്തിന്റെ ആഴങ്ങളിൽ ഒളിപ്പിച്ചു വളർത്തി. അവർക്കു മണ്ണിന്റെ മണമായിരുന്നു, മണ്ണിന്റെ സ്വാദായിരുന്നു, മണ്ണിന്റെ നിറമായിരുന്നു. കുട്ടികൾ നാളത്തെ പൗരന്മാർ എന്ന് വിളിച്ചുകൂവുന്ന ഭരണകൂടം ഭൂമിയമ്മയുടെ നെഞ്ചുപിളർന്നു സ്ട്രാ ഇട്ടു വലിച്ചു കുട്ടികളെ പറിച്ചെടുക്കുന്നു. ന്റെ കുട്ട്യോളേയെന്ന് മാതൃദാഹത്തോടെയുള്ള ഭൂമിവിലാപം കേൾക്കാതെ ടാങ്കറുകളിൽ കുത്തിനിറച്ചു കുട്ടികളെയും കൊണ്ട് വ്യവസായ സ്‌കൂളുകളിലേക്ക് ലാഭമോഹത്തിന്റെ സിലബസുകളിൽ സംസ്കരിക്കൽ പഠനത്തിനായി അവർ പായുന്നു. അമ്മയുടെ ഓർമകളെ അവരിൽ നിന്നും പറിച്ചെടുക്കുന്നു, ആദിയിലെ കാട്ടുനീരിന്റെ വിശുദ്ധിയെന്നു പരസ്യം ചെയ്യുന്നു. ‘പരിഷ്കൃതരായി’ മണ്ണിൻ ഗുണം മാഞ്ഞു കോർപറേറ്റ് ലാബുകളുടെ ടൈ കെട്ടി കടകളിൽ നിരത്തിവെച്ച കുപ്പികൾക്കുള്ളിൽ കുട്ടികളിപ്പോൾ അമ്മയെ തിരിച്ചറിയാതെയാകുന്നു. സമ്പന്നന്റെ അടുക്കളയിൽ പണിത്തിരക്കിലേക്കു പോകുന്നു. അവർ ഓടകളിലേക്കും മാലിന്യച്ചാലിലേക്കും ഒഴുകുമ്പോൾ… ന്റെ മക്കളേയെന്നു വിളിച്ചു ശുദ്ധീകരിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന ‘അമ്മ… ശേഷിച്ച കുട്ടികളെ കൂടുതൽ ആഴങ്ങളിലേക്ക് പറഞ്ഞുവിട്ടു ഊഷരത്തിന്റെ പുതപ്പണിയാൻ തുടങ്ങുന്നു ..”

ആ ആശയം എക്കാലവും പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഈ ഷോർട്ട് മൂവിയുടെ അണിയറപ്രവർത്തകരെ അഭിനന്ദിക്കുന്നു .

ടുഗെദറിനു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ടുഗെദർ സംവിധാനം ചെയ്ത Noushad babu ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement

“ഞാനൊരു ചെറിയ ഹോട്ടൽ നടത്തുന്നുണ്ട്. പത്രത്തിലൊക്കെ അഡ്വെർടൈസ്‌മെൻറ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിട്ടുണ്ട്. ഞാൻ മുമ്പ് ഷോർട്ട് മൂവീസ് ചെയ്തിട്ടുണ്ട്. ടുഗെദർ എന്ന ഷോർട്ട് മൂവിയെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ കുറെ മുൻപ് എഴുതി വച്ചൊരു കവിതയാണ് അതിന്റെ ആശയം. അതിനെ പിന്നീട് ഒരു ഷോർട്ട് മൂവി ആക്കാം എന്ന ചിന്തയിൽ ചെയ്തതാണ്.

ഞാൻ അനവധി ഷോർട്ട് മൂവീസ് ചെയ്തിട്ടുണ്ട്. നാടകമേഖലയിൽ ഉണ്ടായിരുന്നു. സ്‌കൂൾ കാലം മുതൽ നാടകങ്ങളിൽ അഭിനയിച്ചിട്ട്ണ്ട്. ഷോർട്ട് മൂവീസ് രണ്ടെണ്ണം പ്ലാൻ ചെയ്തിട്ടുണ്ട്, ഒരെണ്ണത്തിനെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ഷാഹ്ബാസ് അമൻ ആണ് പാടിയിരിക്കുന്നത്. സിനിമ ചെയ്യാനും പ്ലാൻ ഉണ്ട്.”

“ഞാൻ ഒരു വര്ഷം മുമ്പ് ബാലൻ ഫിലിം റെവല്യൂഷൻ എന്നൊരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു . സിനിമയെ സ്നേഹിക്കുന്ന ചെറുപ്പക്കാരെയൊക്കെ ചേർത്തിട്ടു ഒരു കൂട്ടായ്മ. ആയിരത്തിലധികം മെമ്പർമാർ ഉള്ള ഒരു വലിയ കൂട്ടായ്മ. അതിലുള്ളവർ വ്യത്യസ്തമായ സിനിമാ മേഖലകളിൽ ഒക്കെ പ്രവർത്തിക്കുന്നുണ്ട്.

“ചില കാരണങ്ങൾ കൊണ്ട് അതിനെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റിയില്ല. ഞങ്ങൾ പണം ഷെയർ ചെയ്തു ഷോർട്ട് ഫിലിം എടുത്തിട്ടുണ്ട് പരസ്പരം സഹകരിച്ചു അനവധി ഷോർട്ട് മൂവീസ് എടുത്തിട്ടുണ്ട്. . കൂട്ടായ്മ സക്സസ് ആയി ഉണ്ടായിരുന്നെങ്കിൽ കലാകാരന്മാർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും ഒക്കെ സഹായകമാകുമായിരുന്നു.”

**

Together
Production Company: Teatalk cafe
Short Film Description: തടവറക്കുള്ളിൽ നിന്നുള്ള മോചനം.
കുപ്പിയിലടപ്പെട്ട വെള്ളത്തിന്റെ ദാഹം
Producers (,): Noushad babu
Directors (,): Noushad babu
Editors (,): Anas shan
Music Credits (,): Nikhil prabha
Cast Names (,): Sidheeq athour

**

Advertisement

 369 total views,  3 views today

Advertisement
Entertainment15 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement