ബാത്ത്റൂമില്‍ ഇരുന്ന് പേപ്പര്‍ വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

ഇവരില്‍ പലരും പത്രത്തിന്റെ നല്ലൊരു ഭാഗവും അവിടെ ഇരുന്നു വായിച്ചു തീര്‍ത്ത ശേഷമാണ് പുറത്തേക്ക് വരുന്നത്

0
701

Untitled-1

ബാത്ത്‌റൂമില്‍ ഇരുന്ന് പേപ്പര്‍ വായിക്കുന്നത് ചിലരുടെ ഹോബിയാണ്, ചിലര്‍ സമയം ലാഭപ്പെടുത്താന്‍ വേണ്ടി വായിക്കും, പക്ഷെ ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത് ഇങ്ങനെ ബാത്ത്‌റൂമില്‍ ഇരുന്നു പത്രം വായിക്കുന്നവര്‍ക്ക് പൈല്‍സ് ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ കുടുതലാണെന്നാണ്.

ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ 80% ആളുകള്‍ക്ക് പൈല്‍സ് ഉണ്ടെന്നു കണ്ടെത്തി, അതില്‍ തന്നെ 6% ആളുകള്‍ക്കും ബാത്ത്‌റൂമില്‍ ഇരുന്ന് പത്രം വായിക്കുന്നവര്‍ ആണ്. ഇവരില്‍ പലരും പത്രത്തിന്റെ നല്ലൊരു ഭാഗവും അവിടെ ഇരുന്നു വായിച്ചു തീര്‍ത്ത ശേഷമാണ് പുറത്തേക്ക് വരുന്നത്, ഇങ്ങനെ ബാത്ത്‌റൂമിന്റെ അകത്ത് ഒരേ ഇരുപ്പ് ഇരുന്നാല്‍ പിന്നെ പൈല്‍സ് വരാതിരിക്കുമോ എന്നാണ് ബനാറസ് സര്‍വ്വകലാശാലയിലെ ഡോക്ടര്‍ അജയ് ഖന്ന ചോദിക്കുന്നത്.

പൈല്‍സ് വന്നു കഴിഞ്ഞാല്‍ മലവിസ്ര്!ജ്ജ്യനത്തിന് ബുദ്ധിമുട്ട് ഏറിവരികയും, മലത്തിനോപ്പം രക്തസ്രാവവും കാണപ്പെടാം. അത് കൊണ്ട് തന്നെ വെറുതെ ബാത്ത്‌റൂമില്‍ ഇരുന്ന് സമയം കളഞ്ഞു പൈല്‍സ് വരുത്തുന്നത് ഒഴിവാക്കണം എന്ന് ഖന്ന ഉപദേശിക്കുന്നു.

ബാത്ത്‌റൂമില്‍ അധികനേരം കുത്തിയിരിക്കുന്നവര്‍ക്ക് മാത്രമല്ല, അധികം ഇറച്ചി, മട്ടന്‍, ബേക്കറി ഐറ്റംസ്, പൊരിച്ചതും വറുത്തതുമായ വസ്തുക്കള്‍ എന്നിവ കഴിക്കുന്നവര്‍ക്കും പൈല്‍സ് പിടിപ്പെടാം..!!!

അത് കൊണ്ട് തന്നെ ഗ്രാമവാസികളെക്കാള്‍ ഈ അസുഖം പിടിപ്പെടുന്നത് നഗരവാസികള്‍ക്ക് ആണ്, അവരാണല്ലോ, ഈ ‘ഇന്‍സ്റ്റന്റ് ഫുഡ്’ സംസ്‌കാരത്തില്‍ ജീവിക്കുന്നത്..!!