എല്ലാ സെലിബ്രിറ്റികൾക്കും മാതൃകയാകുകയാണ് അല്ലു അർജുൻ. എന്തെന്നാൽ, കോടികൾ വാഗ്ദാനം ചെയ്ത പുകയില പരസ്യചിത്രത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ് അല്ലു അർജുൻ. പ്രതിഫലമായി താരത്തിന് കോടികൾ വാഗ്ദാനം ചെയ്തെങ്കിലും അല്ലു അത് നിരസിക്കുകയായിരുന്നു.
പുകയില ഉൽപന്നങ്ങളെ തന്റെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തിയിട്ടുള്ള താരമാണ് അല്ലു. ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ഇവയുടെ പരസ്യം തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്ന് താരത്തോട് ബന്ധപ്പെട്ടവർ പറഞ്ഞു.
എന്തായാലും ഈ വാർത്ത പുറത്തുവന്നതോടെ ആരാധകരടക്കം ജീവിതത്തിന്റെ നാനാതുറയിൽ പെട്ടവർ അല്ലുവിനെ അഭിനന്ദിക്കുകയാണ്. ‘പുഷ്പ’ സിനിമയിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ അല്ലു അർജുൻ ഇപ്പോൾ പുഷ്പ സെക്കന്റ് പാർട്ടിന്റെ തിരക്കിലാണ്. സിനിമയുടെ ഹിന്ദി പതിപ്പും 200 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
കേരളത്തിലും ശക്തമായ ആരാധകവൃന്ദമുള്ള നടനാണ് അല്ലു. തെലുങ്കിലെ പലതാരങ്ങളും കേരളത്തിൽ ബ്രഹ്മാണ്ഡങ്ങളുമായി വന്നു ആരാധകരെ സമ്പാദിക്കുന്നതിനും വളരെ മുൻപ് തന്നെ അല്ലു അർജുൻ സിനിമകൾ കേരളത്തിൽ തരംഗമുണ്ടാക്കിയിരുന്നു. പ്രത്യകിച്ചും യുവാക്കൾക്കിടയിൽ .