ടൊമാറ്റോ റൈസ്‌ ഉണ്ടാക്കുന്ന വിധം – അമ്പിളി മനോജിന്‍റെ അടുക്കള

1766

അടുത്തതായി അമ്പിളി മനോജിന്‍റെ പാചക പംക്തിയില്‍ പഠിക്കാന്‍ പോകുന്നത് ടൊമാറ്റോ റൈസ്‌ ഉണ്ടാക്കുന്ന വിധമാണ്. വളരെ എളുപ്പത്തില്‍ നമുക്കത് ഉണ്ടാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ബസുമതി – റൈസ് ഒരു കപ്പ്
സവാള – അര മുറി(ചെറുതായി അരിഞ്ഞത്)
തക്കാളി – രണ്ട്(നല്ല പോലെ പഴുത്തത് )
പച്ച മുളക്‌ – രണ്ടെണ്ണം
വെളുത്തുള്ളി – രണ്ട് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കടുക്, എണ്ണ, കറിവേപ്പില
മഞ്ഞള്‍പൊടി – കാല്‍ സ്പൂണ്‍
മുളകുപൊടി – അര സ്പൂണ്‍

പാചക രീതി

അമ്പിളി മനോജ്

അരി വേവിച്ചെടുക്കുക. എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് എണ്ണയില്‍ ഇടുക. ഒന്നു നിറം മാറുംമ്പോഴേക്കും സവാളയും പച്ചമുളകും അരിഞ്ഞത് ഇട്ടു വഴട്ടുക. അതിന്റെ നിറം മാറി വരുമ്പോള്‍ പൊടികള്‍ ഇട്ടു മൂപ്പിക്കുക. സേസം തക്കാളി ഇട്ടു നല്ലപോലെ ഉടച്ചെടുക്കുക(സ്മാഷ് ചെയ്തെടുക്കുക.).
ഇതു വെന്തു വെച്ചിരിക്കുന്ന ചോറിന്റെ കൂടെ നല്ലപോലെ മിക്‌സ് ചെയ്തെടുക്കുക.

പാചക കുറിപ്പ് തയ്യാറാക്കിയത്: അമ്പിളി മനോജ്‌